കലാമണ്ഡലം സത്യഭാമ നൃത്ത രംഗത്ത് പ്രത്യേകിച്ചും മോഹിനയാട്ടത്തെ ഗൗരവമായി കാണുന്നവർക്ക് ആ പേര് സുപരിചതമാണ്.
ആ കലാമണ്ഡലം സത്യഭാമയല്ല ഇന്നുള്ളത്. (ചാലക്കുടി ഭാഗത്തുള്ള ആ കറുത്തവന്റെ നൃത്തം) എന്നുള്ള വിദ്വേഷ പ്രസ്താവനകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സത്യഭാമ നിങ്ങൾ
കലാകാരൻ ശ്രീ : രാമകൃഷ്ണനെയും ഒരു കുലത്തേയും വളരെ തരം താഴ്ന്ന രീതിയിൽ അവഹേളിച്ച സംഭവത്തിൽ ശ്രീ : രാമകൃഷണനോടും
ഈ നാട്ടിലെ കലാസാംസ്കാരിക പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയണം :
വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളും
പ്രത്യേകിച്ച് കലാസാംസ്കാരിക പ്രവർത്തകരിലും, മറ്റുള്ളവരിലും
ഉണ്ടാകുന്നത് ഒരിക്കലും ഭൂഷണമല്ല .
മുഖത്ത് വെള്ളപൂശിയ
മോഹിനിയാട്ടക്കാരിക്ക് പുരാണം കുറച്ച് ഓർമ വരുന്നത് നന്നായിരിക്കും. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് പുരുഷന്മാർക്കുള്ളതല്ല. എന്ന ധ്വനി വരുന്ന വാക്കുകൾ ഉപയോഗിച്ച സത്യഭാമ നിങ്ങൾ സത്യത്തിൽ ഇന്ന് ബിഗ് സീറോയാണ് . യഥാർത്ഥ മോഹിനിയാട്ടം പുരാണത്തിൽ മഹാവിഷ്ണുവിൽ കൂടി നമ്മൾ കണ്ടവരാണ് (അമൃത് കൊണ്ടു വന്ന കഥ ) ആ അറിവ് പോലും സത്യഭാമക്ക് ഇല്ലാതെ പോയത് കഷ്ടം തന്നെ .???
മോഹം തോന്നിപ്പിക്കാൻ കഴിവുള്ളവളാണ് മോഹിനി അത് പുരാണത്തിൽ വിഷ്ണുവാണ് കാണിച്ചു തന്നത് . (വിഷ്ണുമായ)
അതിലെ എല്ലാ ചുവടുകളും ശിവന്റേതായിരുന്നു അവിടെ നിന്നാണ് മോഹിനി ആട്ടം ആരംഭിച്ചത് .പിന്നെ സത്യമാക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് .
ശ്രീകൃഷ്ണന്റെ മൂന്നാമത്തേതും പ്രാധാന്യം കൊണ്ട് രണ്ടാമത്തേതുമായ ഭാര്യയാണ് സത്യഭാമ ഭൂദേവിയുടെ അവതാരമായി സത്യഭാമയെ കരുതുന്നു. സത്യഭാമയാണ് നരകാസുരനെ തോൽപ്പിക്കാൻ കൃഷ്ണനെ സഹായിച്ചത് ആ ശ്രീകൃഷ്ണന്റെ ഭാര്യയാണ് യഥാർത്ഥ സത്യഭാമ ആ സത്യ വാമയെപോലും നിങ്ങൾ
നിങ്ങളുടെ വിദ്വേഷ പരാമർശത്തെ തുടർന്ന്
അവഹേളിച്ചിരിക്കുകയാണ് .
അവനവൻ്റെ പേരിൻ്റെ മഹിമയെങ്കിലും തിരിച്ചറിയണം.
നിങ്ങളും നിങ്ങളേ പോലുള്ളവരും ഈ നാടിന് ശാപമാണ് .
നിങ്ങളുടെ വെള്ളപൂശിയ മുഖം ചാനലിന്റെ ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു കാണിച്ച് പുലമ്പിയത് സത്യത്തിൽ
നിങ്ങളുടെ അന്തസും ആത്മാഭിമാനവുമെല്ലാം
പൊതുജനങ്ങൾക്ക് മുൻപിൽ
നിങ്ങൾ നിങ്ങളെ തന്നെ ചോദ്യം
ചെയ്തിരിക്കുകയാണ്
ഏറെ പ്രയമായ
നിങ്ങൾ ക്യാമറയ്ക്ക് മുൻപിൽ പുലമ്പിത് തെറ്റായി പോയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ബഹുമാന്യനും കലാകാരനുമായ ശ്രീ : രാമകൃഷ്ണനോട് നിങ്ങൾ പരസ്യമായി മാപ്പ് പറയണം. അതുമാത്രം പോര ഈ നാട്ടിലെ
കലാസാംസ്കാരിക രംഗത്തെ
മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവരായ പ്രവർത്തകരോടും മാപ്പ് പറയണം .
എന്ന് :
മനുഷ്യവകാശ പ്രവർത്തകൻ ജോൺസൻ പുല്ലുത്തി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ