2022 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

തെരുനായ്ക്കളെ കൊല്ലണം എന്നാണൊ ? സംരക്ഷിക്കണം എന്നാണൊ.?


 പന്നികളെയും , താറാവുകളേയും ,

കോഴികളെയും കൊന്നൊടുക്കുന്നത്

ജോൺസൺ എന്ന പേരുള്ള സമുദായത്തിന്റെ ആവശ്യമാണെന്ന് പറയുന്നത്.

മൃഗസ്നേഹിയും,

വഫ ഇന്ത്യ എന്ന അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ നേതാവുമായ രതിദേവി പണിക്കരാണ് .

കഴിഞ്ഞ 13/06/2022 ൽ Hrpm കേരള ഫേസ്ബുക്ക് എന്ന ഐഡിയിൽ HRPM ചെയ്ത പോസ്റ്റ്വായിച്ചപ്പോഴുണ്ടായ മാനസിക വികാരത്തിന്റെ പേരിലാണ്

വഫ ഇന്ത്യയുടെ വനിതാ നേതാവ് HRPM  ന്റെ ഫോണിൽ വിളിച്ച് പൊട്ടിത്തെറിച്ചത്. 

വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ

വനിതാ നേതാവ് പൊട്ടിത്തെറിക്കാനുള്ള കാരണം അവ്യക്തമാണ്.

(13/6/22 ലെ HRPM ന്റെ പോസ്റ്റ് ഇപ്പോഴും Hrpm Kerala എന്ന ഐഡിയിൽ ഇപ്പോഴും കിടപ്പുണ്ട് ആ പോസ്റ്റിന്റെ ടസ്റ്റ് അല്ലെങ്കിൽ ലിങ്ക് ഏറ്റവും താഴെ ചേർക്കുന്നു താൽപ്പര്യമുള്ളവർ വായിക്കുക )

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

റാന്നി പെരിനാട് സ്വദേശി അഭിരാമിയുള്ള സഹജീവികളുടെ മരണത്തിൽ അവർക്ക് വേദനയില്ല. 

വയനാട് : ജില്ലയിൽ പന്നിപ്പനിയുടെ പേരിൽ കൂട്ടത്തോടെ പന്നികളെ തല്ലിക്കൊന്നു കുഴിച്ചിട്ടതിൽ അവർക്ക് വേദനയില്ല.

കുട്ടനാട് : പക്ഷിപ്പനിയുടെ പേരിൽ താറാവ് കൂട്ടങ്ങളെ ഓടിച്ചിട്ട് പിടിച്ച് തല്ലിക്കൊന്നു കത്തിച്ചുകളഞ്ഞതിൽ അവർക്ക് സുഖമില്ല .

പക്ഷിപ്പനിയുടെ പേരിൽ കേരളത്തിൽ വളർന്നുവരുന്ന കോഴി കർഷകരുടെ ജീവന് തുല്യമായ അവരുടെ കോഴികളെ പിടിച്ച്

തീയിൽ ചുട്ടുകൊന്നതിൽ

അവർക്ക് ഇല്ല .

തെരുവു നായ്ക്കളുടെ ആക്രമണത്തിനെതിരെ സർക്കാരിനോട് സംസാരിക്കുന്ന പൊതുപ്രവർത്തകരോടാണ്

വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ

അമർഷം മുഴുവൻ .

അവരുടെ അമർഷത്തിന്റെ കാരണം പൊതുജനങ്ങൾ തിരിച്ചറിയുക..........

വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ

നേതാക്കൾ . നിങ്ങൾ ജനകീയ വികാരം തിരിച്ചറിയണം. 

പൊതുസേവനം അത് പൊതുജന 

നന്മയ്ക്കുള്ളതായിരിക്കണം.

പൊതുജന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരുടെ നെഞ്ചിലേക്ക് കയറാൻ വരുബോൾ അൽപ്പം മാന്യത കാണിക്കാൻ തയ്യാറാകണം.

മൃഗ സംരക്ഷണം : അത് ആർക്കുവേണ്ടിയാണ്

എന്നെങ്കിലും മിനിമം അറിവുണ്ടാകണം.

മനുഷ്യന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതിന് ഭൂമിയും, ഭൂമിയിൽ ഉണ്ടായിരുന്ന മുഴുവൻ പക്ഷിമൃഗാദികളും ,

വനവും, വന സമ്പത്തും .

കടലും കടലിലെ സമ്പത്തും ,

സംരക്ഷിക്കപ്പെടണം.

ഈ കാഴ്ചപ്പാടിൽ ആയിരിക്കണം

അനിമൽ പ്രൊട്ടക്ഷൻ പ്രവർത്തകർ

മറ്റ് സാംസ്കാരിക പ്രവർത്തകരും സംഘടനകളും മുന്നോട്ടു വയ്ക്കേണ്ട ആശയങ്ങൾ .

അല്ലാതെ തെരുവുനായ്ക്കളെ മാത്രം സംരക്ഷിക്കാൻ ഇവിടെ മൃഗ സംരക്ഷണത്തിന്റെ ആവശ്യമുണ്ടോ .??? ചോദ്യം പൊതുജനങ്ങളോട് .

വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ

താൽപ്പര്യങ്ങൾക്ക് വിരുതമായി സംസാരിക്കുന്ന പൊതുപ്രവർത്തകരെ വക്കീലാണെന്ന് പറഞ്ഞ് വിരട്ടാൻ ശ്രമിക്കരുത്. 

വക്കീലാണെന്ന് പറഞ്ഞ് വിരട്ടിയാൽ വിരളുന്നവരല്ല 

HRPM പ്രവർത്തകർ:

വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ

വനിതാ നേതാവിന്റെ വോയിസ് റെക്കോർഡ് പുറത്തുവിടാതിരിക്കുന്നത് ഞങ്ങളുടെ മാന്യതയാണ്.

അത്രയും മോശമായിരുന്നു അവരുടെ സംസാരം...........

മറ്റൊരു സംഘടനയുടെ നേതാവ് പൊതുജനങ്ങളുടെ അറിവിനുവേണ്ടി സോഷ്യൽ മീഡിയകളിൽ അവതരിപ്പിച്ച വരികൾ അവന്റെ റിക്വസ്റ്റ് മാനിച്ചുകൊണ്ടും പൊതുജനങ്ങളുടെ 

അറിയുന്നതിനുവേണ്ടിയും

അതേപടി ഞങ്ങൾ ഇതോടൊപ്പം ചേർക്കുകയാണ്. ചേർക്കുന്നത് ബ്രാക്കറ്റിൽ ഉള്ളതാണ്.

(( 2016 ൽ തെരുവ് പട്ടികളുടെ ശല്യം അസഹനീയം ആയപ്പോൾ 'ടു വീലർ യൂസേഴ്സ് അസോസിയേഷൻ' ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തൃശ്ശൂരിൽ ധർണയും, ഈ രംഗത്തു ശക്തമായി പ്രവർത്തിക്കുന്ന ശ്രീ ജോസ് മാവേലിക്ക് സ്വീകരണവും നൽകിയിരുന്നു.

അന്ന് ഞങ്ങളെ പരസ്യമായി ആക്രമിക്കാൻ വന്ന പട്ടിപ്രേമികളെ പോലീസ് എത്തിയാണ് പിടിച്ചു കൊണ്ട് പോയത്. അന്ന് പട്ടിപ്രേമികൾ പറഞ്ഞത് 3 വർഷത്തിനുള്ളിൽ ഒരു പട്ടികയും തെരുവിൽ അലയുകയില്ല എന്നും,

എല്ലാ പട്ടികളെയും അവർ സംരക്ഷിക്കുമായിരുന്നു.

 സർക്കാർ അന്ന് പറഞ്ഞത് എല്ലാ തെരുവ് പട്ടികളെയും വന്ധീകരിക്കുമെന്നും, 3 വർഷം കൊണ്ട് തെരുവ് പട്ടി ശല്യം പൂർണമായും ഒഴിവാക്കുമെന്നാണ്.

ആറു വർഷം കൊണ്ട് അനേകം കോടികൾ തെരുവ് പട്ടികളുടെ പേരിൽ പലരും എഴുതി എടുത്തു.

അനേകം കോടികൾ പേവിഷ മരുന്ന് കമ്പനികൾ അടിച്ചുമാറ്റി.

പട്ടി പ്രേമികൾക്കും കിട്ടി കോടികൾ. ഇപ്പോൾ 6 വർഷം കഴിഞ്ഞു.

തെരുവ് പട്ടികളുടെ ആക്രമണം ഭയാനകമായി വർധിച്ചു.

ഇപ്പോൾ വർഷം 2 ലക്ഷം പേർക്കാണ് കേരളത്തിൽ മാത്രം കടിയേൽക്കുന്നത്.

 ഈ വർഷം മാത്രം ഇന്ന് വരെ (6.9.22) കേരളത്തിൽ 21 പേർ പേവിഷം മൂലം മരണപ്പെട്ടു.

നിരവധി പേർ രോഗികൾ ആയി.

തെരുവ് പട്ടികൾ മൂലം പല ബൈക്ക് യാത്രക്കാരും അപകടത്തിൽ പെട്ടു. 

ഇനിയും നമ്മുടെയും, കുഞ്ഞുങ്ങളുടെയും ജീവിതം തെരുവ് പട്ടികൾക്ക് കടിച്ചു പറിക്കാൻ വിട്ടുകൊടുക്കണമോ ???

നാളെ നമ്മളോ മക്കളോ ആകാം പട്ടികളുടെ ഇര.

തെരുവ് പട്ടികളെ ആട്, പശു, പോത്തു, മുയൽ തുടങ്ങിയ സാധാരണ മൃഗങ്ങളെ പോലെ ആരും കൊല്ലണ്ട, പട്ടികൾക്ക് മാത്രം ദിവ്യത്വം നൽകി പട്ടിപ്രേമികളോ, സർക്കാരോ, മരുന്ന് കമ്പനികളോ സംരക്ഷിക്കട്ടെ.

തെരുവിൽ ഭയം കൂടാതെ ജനങ്ങൾക്ക് സഞ്ചരിക്കണം.

 അത് ജനങ്ങളുടെ അവകാശമാണ്.

ആ അവകാശം സർക്കാർ സംരക്ഷിക്കണം. 💪💪

(ജെയിംസ് മുട്ടിക്കൽ, കെട്ടിടം)

ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ 

9447614630 )))

13/06/2022 ൽ Hrpm കേരള

എന്ന ഫേസ്ബുക്ക് ഐഡിയിൽ HRPM എഴുതിയ വരികളാണ് താഴെയുള്ളത്.

(( കേരളത്തിന്റെ വഴിയോരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തെരുവ് നായകൾ . കാൽനട യാത്രക്കാർക്കും ടൂവീലർ യാത്രക്കാർക്കും സ്ഥിരം ഭീഷണിയാണ്.

   കാൽനട യാത്രക്കാരെ കടിച്ചും . ഇരുചക്ര വാഹന യാത്രക്കാരെ തട്ടിതെറിപ്പിച്ചും തെരുവു നായകൾ വഴികളിൽ രാജ്യവാഴ്ച്ച നടത്തുകയാണ്.

      തെരുവുനായ്ക്കളുടെ എണ്ണം നാൾക്കുനാൾ വളരുന്നത് .തടയുന്നതിനു വേണ്ടിയുള്ളതാണ്

എ.ബി.സി (നിമൽ ബർത്ത് അട്രോളിംഗ്) 

പദ്ധതിയുള്ള പദ്ധതികൾ സാമ്പത്തിക ബാധ്യത മൂലം മന്ദഗതിയിലായതോടെ തെരുവുനായകൾ പെരുകിവരുകയാണ്.

   ആവശ്യത്തിന് ഭക്ഷണം ലഭിക്കാൻ മാർഗ്ഗമില്ലാതെ വരുന്ന തെരുവുനായക്കൾ

വഴിയോരങ്ങളിൽ മനുഷ്യർ തള്ളുന്ന ഭക്ഷണ മാലിന്യം

തേടിയാണ് മനുഷ്യ സഞ്ചാരം നിറഞ്ഞത് 

റോഡിന്റെ അരികിൽ എത്തുന്നത്.

    നായകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നതുവഴി ഇവയുടെ പ്രത്യുൽപാദനശേഷിയും വർദ്ധിക്കുന്നു

ഈ മേഖലയിലെ ആരോഗ്യവിദഗ്ധർ പറയുന്നു.

എ.ബി.സി പ്രയോജനപ്പെടുന്നില്ല :

ജില്ലകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എബിസി (ആനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി നടപ്പിലാക്കുന്നത് നായകളെ വന്ധ്യകരിക്കുന്ന പദ്ധതിയാണിത്

    എന്നാൽ ഒരു ജില്ലകൾക്കും ഇതുവരെ

ഫലപ്രദമായ വന്ധ്യംകരണ സംവിധാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

   ഏതാനും ജില്ലകളിലും

എ.ബി.സി നടപ്പാക്കുന്നുണ്ട് 

എല്ലാ പഞ്ചായത്തുകളും , മുനിസിപ്പാലിറ്റികളും പദ്ധതി വിഹിതത്തിൽ എബിസി പദ്ധതിക്കായി തുക മാറ്റി വയ്ക്കുന്നുണ്ട്.

   എന്നാൽ പല കാരണങ്ങളാൽ പ്രവർത്തനം പാതി വഴിയിൽ നിലച്ച നിലയിലാണ് ആയതു മൂലം തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. കോവിഡ് സാഹചര്യത്തിലാണ് എബിസി പദ്ധതി തടസ്സപ്പെട്ടത് 

പറയാതിരിക്കാൻ നമുക്ക് കഴിയില്ല. 

2021l 10020  ൽ കൂടുതൽ ആളുകൾക്ക് തെരുവു  നായകളുടെ കടിയേറ്റു എന്നാണ് ഏകദേശം ലഭിച്ച കണക്ക്.

 ബാധയേറ്റ്  വള്ളിക്കോട് .എന്ന സ്ഥലത്ത് ഒരു  മരണം നടന്നു.

    2022 ലേക്ക് പ്രവേശിച്ചപ്പോൾ തെരുവുനായ്ക്കളുടെ ആക്രമണം നാൾക്കുനാൾ വർധിച്ചുവരികയാണ്.

    സർക്കാർ ആശുപത്രികളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നവർക്ക് 

ആവശ്യമായി നൽകേണ്ട മരുന്നുകൾ ലഭിക്കുന്നില്ല .

എന്ന ഭയാനകമായ

സ്ഥിതിവിശേഷമാണ്

സംസ്ഥാനത്തെ പല ആസ്പത്രികളിലും തുടരുന്നത്.

     ആയതിനാൽ തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിനും , അവ പെറ്റുപെരുകുന്നതിനും ആവിഷ്കരിച്ചതും, അല്ലാത്തതുമായ പദ്ധതികൾ എത്രയും വേഗം തുടരണമെന്നും, നടപ്പിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നതോടൊപ്പം .

     തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നവർക്ക്

അടിയന്തരമായി ചെയ്യേണ്ട മരുന്നുകൾ എല്ലാ ഗവൺമെന്റ് ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം

ഈ തുറന്ന 

കത്തിൽകൂടി ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയോടും സംസ്ഥാന സർക്കാരിനോടും

മനുഷ്യ അവകാശ സംരക്ഷണ പ്രസ്ഥാനമായ HRPM 

ആവശ്യപ്പെടുന്നു. )))

ഈ പോസ്റ്റ് ചെയ്യുന്നത്.

ജോൺസൻ പുല്ലുത്തി

, ഹ്യൂമാനിസ്റ്റിക് റൈറ്റ്സ് പ്രാട്ടക്ഷൻ മൂവ്മെന്റ്

MOB : 90 37 71 37 90.

06/09/2022 ൽ HRPM KERALA എന്ന ഫെയ്സ്ബുക്ക് ഐഡിയിൽ പോസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...