നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഒരു ധാർമ്മിക, മാനുഷിക മാതൃകയായി ഇന്ത്യയും ഗൾഫ് ലോകവും കാണുന്നു.
കാന്തപുരം ഉസ്താദ് ദൈവമല്ല ദൈവത്തിന് തുല്യനല്ല.
ഇത്തരം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആരും നിന്ദിക്കരുത് .
എന്നാൽ ദൈവത്തിന് ഇഷ്ടപ്പെട്ട മകനാണ്
കാന്തപുരം ഉസ്താദ്
ദൈവ പ്രവചനങ്ങൾക്കും ചിന്തകൾക്കും
വിധേയമായി മനുഷ്യനെ മനുഷ്യനായി കണ്ട് പരസ്പര സ്നേഹത്താലും ബഹുമാനത്താലും
നന്ദിയില്ലാത്ത മനുഷ്യർക്കിടയിൽ
ദൈവത്തിൻ്റെ പുത്രനായി
ഈ ഭൂമിയിൽ ജീവിക്കുന്ന
മഹാനിൽ മഹാനായ വ്യക്തിയാണ് കാന്തപുരം മുസ്ലിയാർ ഉസ്താദ്
കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ലോകത്തിനു മാതൃകാപരമാണ് .
മതത്തിനതീതമായ മനുഷ്യത്വം:
കാന്തപുരം ഉസ്താദ് ഒരു മുസ്ലിം മതപണ്ഡിതനാണ്. എന്നാൽ അദ്ദേഹം ഒരു ക്രൈസ്തവ സ്ത്രീയായ നിമിഷ പ്രിയയുടെ മോചനത്തിനായി, മതപരമായ ഭിന്നതകളെ മറികടന്ന് നിസ്വാർത്ഥമായി ഇടപെട്ടത് അതിയായ മാനുഷികതയുടെയും കരുണയുടെയും ഉദാഹരണമാണ്.
ഉസ്താദ് തന്റെ സ്വാധീനം ഉപയോഗിച്ച് യമൻ ഭരണകൂടവും മതപണ്ഡിതരുമായും സംസാരിച്ച്, നിയമപരമായ തടസങ്ങൾ നീക്കം ചെയ്യാനും കരുണയ്ക്ക് വഴിയൊരുക്കാനും ശ്രമിച്ചതും ശ്രമിക്കുന്നതും
മഹത്തായതും മനസ്സിന്റെ വിശാലതയും ആത്മീയ തിളക്കവുമാണ്
കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം, പക്ഷേ അതിന്റെ അതിരുകൾക്ക് അപ്പുറമായ ദയയും കരുണയും ഒരുപാട് കാര്യങ്ങൾ മാറ്റുന്നു എന്ന ധാർമ്മിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
മത സൗഹാർദ്ദത്തിന്റെ മഹത്തായ ഉദാഹരണം:
ഇന്ത്യയുടെ മതസൗഹാർദ്ദം ഇപ്പോഴത്തെ കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവത്തിൽ ഒരു മുസ്ലിം പണ്ഡിതൻ ഒരു ക്രൈസ്തവ സ്ത്രീക്ക് വേണ്ടി തന്റെ സമയവും ഊർജവും ചെലവഴിച്ചത്. ഇത് എല്ലാവർക്കും വലിയൊരു പാഠമാണ്.
🔖 ഒറ്റവാക്കിൽ:
കാന്തപുരം ഉസ്താദ് മനുഷ്യസ്നേഹത്തിന്റെ ജ്വലിച്ചുനിൽക്കുന്ന ഉദാഹരണമാണ്– മതങ്ങൾക്കപ്പുറമുള്ള ഹൃദയങ്ങൾ സംസാരിച്ചതിന്റെ തെളിവ്.
കാന്തപുരം ഉസ്താദ് തന്നെയാണ് .
ഈ മഹത് വ്യക്തിയുടെ
ഏഴ് അയൽപക്കത്ത്
നിൽക്കാനുള്ള യോഗ്യതയില്ലാത്ത ഞാനും
നിമിഷ പ്രിയയുടെ മോചനത്തിനായി തന്നാൽ കഴിയുന്നത് തെന്നലായി
എന്നതുപോലെയെങ്കിലും ചെയ്ത പ്രവർത്തിയിൽ
ദൈവത്തിൻ്റെ കയ്യൊപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന ധാർമികതയിൽ ഉറച്ചുനിന്ന്
നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ട് യമൻ പ്രസിഡണ്ടിനും ,
ആഭ്യന്തരവകുപ്പിനും,
എംബസിക്കും കൃത്യമായ വാക്കുകളും ,ആവശ്യമായ ഉള്ളടക്കവും ഉപയോഗപ്പെടുത്തി
ക്ഷമാപണ മാപ്പ് അപേക്ഷ
നൽകിയ സാധാരണക്കാരുടെ പ്രതിനിധിയും എല്ലാവരേക്കാളും എളിയവനും
ചെറിയവനുമായ ജോൺസൺ പുല്ലത്തി എന്ന ഞാൻ കാന്തപുരം മുസ്ലിയാർ ഉസ്താദിൻ്റെ
ദൈവിക പ്രവർത്തിയിൽ
ആനന്ദിക്കുകയും ആത്മാഭിമാനം കൊള്ളുകയും ചെയ്യുന്നു.
നിമിഷപ്രിയയുടെ മോചനം
കാന്തപുരം മുസ്ലിയാർ ഉസ്താദിൽ കൂടി എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എന്ന് :
ജോൺസൻ പുല്ലുത്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ