മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു :
നിയമപരമായി ലഭിക്കേണ്ട
അർഹതപ്പെട്ട ആനുകൂല്യം
നേടിയെടുക്കുന്നതിനുവേണ്ടി
സമീപിച്ച ബന്ധപ്പെട്ട പൊതുപ്രവർത്തകർ എല്ലാവരും മേരി ചേച്ചിയെ കേൾക്കാൻ തയ്യാറായില്ല.
HRPM ൻ്റെ തൃശ്ശൂർ ജില്ലയിലെ അംഗമായ ശ്രീ : MK ജോയി ചേട്ടൻ്റെ ഭാര്യയാണ് ശ്രീമതി : മേരി ചേച്ചി .
1995 ൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന ശ്രീ : പി പി ജോർജ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു ലക്ഷം
യുവജനങ്ങൾക്കുള്ള തൊഴിൽ പദ്ധതി പ്രകാരം ആയിരം രൂപ വീതം സർക്കാരിലേക്ക് അടച്ച്
60 വയസ്സ് തികയുമ്പോൾ പെൻഷനും ആനുകൂല്യങ്ങൾ അടക്കം അടച്ച സംഖ്യയും തിരികെ ലഭിക്കുന്ന സർക്കാരിൻ്റെ പദ്ധതിയിയുടെ ഭാഗമായ മേരി ചേച്ചി ആനുകൂല്യങ്ങൾക്കായി 2023 ൽ പുതുക്കാട് കൃഷി ഭവൻ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.
തുടർന്ന് ആറുമാസം കഴിഞ്ഞിട്ടും അപേക്ഷ
തീർപ്പാകാത്തതിനെ തുടർന്ന്
വീണ്ടും കൃഷിഭവൻ ഓഫീസറെ
സമീപിച്ചപ്പോൾ
മൂന്നുമാസം കഴിഞ്ഞപ്പോൾ
ചെങ്ങലൂരിലെ ഓഫീസിൽ നിന്നും പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിലേക്ക് ഫയൽ അയച്ചു
എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം .
വീണ്ടും മൂന്നുമാസം കഴിഞ്ഞപ്പോൾ പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിൽ ചെന്ന് അന്വേഷിച്ചു അപ്പോൾ തൃശ്ശൂരിലെ ഓഫീസിലേക്ക് ഫയൽ അയച്ചു എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
തുടർന്ന് ആറുമാസത്തിനുശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന്
തൃശ്ശൂർ ചെമ്പുക്കാവിലുള്ള കൃഷി ഓഫീസിൽ നേരിട്ട് എത്തി
അന്വേഷിച്ചപ്പോൾ
കുറച്ചും കൂടി ഫയൽ വരാനുണ്ട്
അത് വന്നു കഴിഞ്ഞാൽ ഫയലുകൾ കളക്ടറേറ്റിലേക്ക് അയക്കുമെന്നാണ് മേരി ചേച്ചിയോട് ഉദ്യോഗസ്ഥർ പറഞ്ഞത്.
വീണ്ടും എട്ടുമാസം കഴിഞ് തൃശ്ശൂരിലെ ഇതേ ഓഫീസിൽ മേരി ചേച്ചിയും ജോയി ചേട്ടനും എത്തി അന്വേഷിച്ചപ്പോഴും ഫയലുകൾ കളക്ടറേറ്റിലേക്ക് അയച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും
അറിയാൻ കഴിഞ്ഞത്
ശാരീരിക അസുഖങ്ങളെ
തുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന മേരി ചേച്ചിയും ,ജോയി ചേട്ടനും
മൂന്നുവർഷത്തോളമാണ് ഉദ്യോഗസ്ഥരുടെ കനിവ് തേടി നടന്നത് .
ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ മേരി ചേച്ചിയും ജോയി ചേട്ടനും
നിരാശയോടെ വീട്ടിലേക്ക്
തിരിച്ചെത്തി.
ശേഷം ജോയി ചേട്ടൻ HRPM ൻ്റെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രി :ബൈജു കൊരയ്ച്ചാലിനെ
ഫോണിൽ വിളിച്ച് ഈ അനുഭവങ്ങളെല്ലാം പങ്കുവെച്ചു .
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ജോയി ചേട്ടനോട് പറഞ്ഞത് എത്രയും വേഗം
നമ്മുടെ സംഘടനയുടെ ചെയർമാനെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കണം ഞാനും ഈ വിഷയങ്ങൾ ചെയർമാനെ അറിയിക്കുന്നുണ്ട് എന്നു പറഞ്ഞ് ജോയി ചേട്ടനെ ആശ്വസിപ്പിച്ചു.
അപ്പോൾ തന്നെ ജില്ലാ പ്രസിഡണ്ട് ബൈജു
കൊരയ്ച്ചാൽ എന്നെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു .
വിവരങ്ങൾ അറിഞ്ഞപ്പോൾ ജോയി ചേട്ടനോട് എനിക്കൊരു പ്രത്യേക ബഹുമാനം തോന്നി.
അതിന്റെ കാരണം ജോയി ചേട്ടൻ്റെ തൊട്ടടുത്താണ് സംഘടനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. എപ്പോൾ പുതുക്കാട് എത്തിയാലും എന്നെ നേരിൽ കാണാമായിരുന്നു .
പക്ഷെ അദ്ദേഹം അത് ചെയ്യാതെ സംഘടനാ ക്ലാസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള അറിവ് പ്രകാരം
കൃത്യമായ (കേഡർ) ചാനലിൽ കൂടിയാണ് അദ്ദേഹം സംഘടനയെ സമീപിച്ചത്. അതുകൊണ്ടാണ് ഒരു അംഗം
എന്നതിനേക്കാൾ ഉപരി അദ്ദേഹത്തിനോട് എനിക്ക് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നിയത്.
തൊട്ടടുത്ത ദിവസം തന്നെ ജോയി ചേട്ടൻ എന്നെ കാണാൻ വരികയും എല്ലാ രേഖകളും അദ്ദേഹം എന്നെ ഏൽപ്പിക്കുകയും ചെയ്തു
ഞാൻ നോക്കാം എന്ന് മാത്രമാണ് അന്ന് ജോയി
ചേട്ടനനോട് പറഞ്ഞത്.
അന്ന് രാത്രി ഒത്തിരി വൈകി ഫയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ജോയി ചേട്ടൻ്റെ വീടിൻ്റെ അടുത്തുള്ള ഞാൻ ഏറെ ബഹുമാനിക്കുന്ന മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനുമായ
ശ്രീ : വർഗീസ് തെക്കേതല
എന്നെ ഫോണിൽ വിളിച്ചു തുടർന്ന് ജോയി ചേട്ടൻ്റെ വിഷയങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചു.
ജോൺസൻ ജോയി ചേട്ടൻ ഈ വിഷയം എന്നോട് ഇപ്പോഴാണ് പറയുന്നത് .ജോൺസൺ ഈ വിഷയത്തിൽ ഇടപെട്ടതായി ഞാൻ അറിഞ്ഞു.
എന്ത് ചെയ്താണെങ്കിലും ജോയി ചേട്ടൻ്റെ ഭാര്യക്ക് അർഹതപ്പെട്ട നിയമത്തിന്റെ അനുകൂലം നേടിക്കൊടുക്കണം അതിനുവേണ്ടി എന്റെ എല്ലാ സഹായവും ജോൺസന് ഞാൻ വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്നോട് എൻ്റെ സുഹൃത്തും കൂടിയായ ശ്രീ : വർഗീസ് തെക്കേതല പറഞ്ഞത്.
അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ജോയി ചേട്ടൻ്റെ ഈ വിഷയം ഞാൻ അറിയുന്നതിനേക്കാൾ മുൻപ് അദ്ദേഹം അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം മുൻപേ തന്നെ അത് ശരിയാക്കി നൽകുമായിരുന്നു.
പുതുക്കാട് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ
ഒരു പുതുപ്രവർത്തകനാണ് ശ്രീമാൻ വർഗീസ് തെക്കേതല
ഏതൊരു പൊതു വിഷയത്തിലും യാതൊരു മടിയും കൂടാതെ ഇറങ്ങിച്ചെല്ലാനും ജനകീയ പക്ഷത്തുനിന്ന് സംസാരിക്കാനും സമയം കണ്ടെത്താൻ മനസ്സുള്ള ഒരു പൊതുപ്രവർത്തകനാണ്
ശ്രീമാൻ വർഗീസ് തെക്കേതല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നവനാണ്.
മേരി ചേച്ചിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം
കഷ്ടപ്പെടുത്തിയതാണെന്ന്
ജോയി ചേട്ടൻ്റെ ഫയലുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ശേഷം ഞാൻ ബഹുമാനിക്കുന്ന നല്ലവരായ ഉദ്യോഗസ്ഥരിൽ കൂടി ഈ പദ്ധതിയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി.
ശേഷം ഏറ്റവും മാന്യമായ രീതിയിൽ ഏത് ഉദ്യോഗസ്ഥനും
ഒറ്റ വായനയിൽ മനസ്സിലാക്കാൻ കഴിയത്തക്കവിധത്തിൽ
നിയമം അറിവുള്ളവനാണ് അപേക്ഷകനെന്ന്
മനസ്സിലാക്കാൻ കഴിയുന്ന
ഒരു അപേക്ഷ തയ്യാറാക്കി
ജോയി ചേട്ടനേയും കൂട്ടി ഞാൻ നേരിട്ട് ചെങ്ങാലൂർ കൃഷി ഓഫീസിൽ എത്തി എൻ്റെ സാന്നിധ്യത്തിൽ ജോയി ചേട്ടനും മേരി ചേച്ചിയും കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു. രണ്ടുമൂന്നു ചോദ്യങ്ങൾ മാത്രമാണ് ഞാൻ കൃഷി ഓഫീസറോട് ചോദിച്ചത്.
തുടർന്ന് രസീത് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്ന് ഓഫീസർ അറിയിച്ചു. എങ്കിൽ അത് ആവശ്യമില്ല പക്ഷേ ഫോട്ടോകോപ്പി കൈവശമുണ്ട് അതിൽ റിസീവ്ഡ് എഴുതി തരണമെന്ന് ആവശ്യപ്പെട്ടു
കാര്യം വ്യക്തമായി മനസ്സിലാക്കിയ ഓഫീസർ ഉടൻതന്നെ റിസീവ്ഡ് എഴുതി സീൽ വച്ച് നൽകി.
തുടർന്ന് ഏകദേശം മൂന്നുമാസത്തിനുള്ളിൽ
മേരി ചേച്ചിക്ക് ലഭിക്കാനുള്ള
വിഹിതം 36000 രൂപയും അതോടൊപ്പം പെൻഷനും
അനുവദിച്ച വിവരം അറിയിക്കുകയും ഒപ്പം പണം ബാങ്കിൽ വന്ന മെസ്സേജ് ലഭിക്കുകയും ചെയ്തു.
ഈ വിഷയം എല്ലാ അംഗങ്ങളെയും അറിയിക്കണമെന്ന ജോയി ചേട്ടൻ്റെ ആഗ്രഹത്തെ തുടർന്നാണ് ഇത് എഴുതുന്നത്.
ജോയി ചേട്ടന്റെ ഈ വിഷയം
എഴുതുമ്പോൾ ജോയി ചേട്ടനെ സംഘടനയിൽ പരിചയപ്പെടുത്തിയ
ശ്രീ : കുറ്റിക്കാടൻ ജോസ്ഫേട്ടനേയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.
കേരളത്തിൽ പല ഓഫീസുകളിലും ഉദ്യോഗസ്ഥ ആധിപത്യം അതിശക്തമായി മുന്നോട്ടുപോകുന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഇതിനെക്കാളും ദയനീയമായ ഒരു സംഭവമാണ് കോടാലിയിലുള്ള ഒരു ദളിത് കുടുംബത്തിലെ അമ്മയ്ക്കും മകനും ഉണ്ടായിട്ടുള്ളത് ആ വിഷയത്തിലും എനിക്ക് ശക്തമായി ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ടായി അവരുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്തു.
ഇതുപോലെ മറ്റു ഒരുപാട് അനുഭവങ്ങളും പങ്കുവെക്കാനുണ്ട്.അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂലും നഷ്ടപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി
ചെയ്യാൻ കഴിയുന്നതെല്ലാം
ചെയ്യുക എന്നതാണ് HRPM ൻ്റെ
പ്രധാന ലക്ഷ്യം . /
എന്ന് : ജോൺസൻ പുല്ലുത്തി .
ജോയി ചേട്ടനും മേരി ചേച്ചിയും
നേരിട്ട ഈ വിഷയത്തിൽ
പങ്കുചേർന്ന ശ്രീ : വർഗ്ഗീസ് തെക്കേതലക്കും, ശ്രീ : ബൈജു കൊരയ്ച്ചാലിനും ബഹുമാനപൂർവ്വം നന്ദി അറിയിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ