കേരളത്തിന്റെ മണ്ണിൽ നിന്നും ലഹരിയെ തുടച്ചു മാറ്റാൻ കേരളം ഒന്നിച്ച് കൈകോർക്കുമ്പോൾ
തെരഞ്ഞെടുപ്പ് കാലത്ത് എണ്ണുന്ന തലകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെട്ടോട്ടം ഓടുകയാണ് ഒറ്റപ്പെട്ട ചില മദ്യവിരുദ്ധ സമിതികൾ :
കൂടുതൽ അറിയുവാൻ
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക :
അതിമാരകമായ ലഹരിയുടെ ഉപയോഗവും.വിപണനവും തടയുന്നതിന് കേരളം ഒന്നിച്ച് കൈകോർത്തപ്പോൾ ആർത്തലയ്ക്കുന്ന വെള്ളത്തിൽ നിന്നും മീൻ പിടിക്കുന്ന ക്യാമ്പയിൻ ആണ്
സമൂഹത്തിൽ ഒറ്റപ്പെട്ട ചില മദ്യവിരുദ്ധ സമിതികൾ നടത്തിവരുന്നത്.
കേരളത്തിലെ ഒറ്റപ്പെട്ട മദ്യവിരുദ്ധ സമിതികൾ MDMA
പോലുള്ള മാരകമായ ലഹരിക്കെതിരെ മൗനം പാലിക്കുന്നു. ഇത് ചോദ്യം ചെയ്യുന്ന അവരുടെ തന്നെ അംഗങ്ങളെ കീടങ്ങൾ ആക്കി ചിത്രീകരിക്കുന്ന തൻപ്രമാണിത്തവും ചില ഒറ്റപ്പെട്ട മദ്യവിരുദ്ധ സമിതികളിൽ നടന്നുവരുന്നു.
മദ്യം ഇല്ലാതെ അവർക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ എന്ത് ചെയ്യാൻ അല്ലേ.???
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏതെങ്കിലും കള്ളുഷാപ്പ് അടച്ചുപൂട്ടിയാൽ അതിന്റെ പേറ്റന്റ് പിടിച്ചു വാങ്ങി ആളെ കൂട്ടുന്ന ഇത്തരക്കാർ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ അംഗങ്ങളുടെ
തല എണ്ണി വിൽപ്പന നടത്തി പണം കയ്യിലാക്കുന്ന തൊഴിൽ അല്ലാതെ നാടിനോട് കടപാട് ഇല്ലാത്ത ഒറ്റപ്പെട്ട ചില മധ്യവിരുദ്ധ സമിതികൾ നമ്മുടെ ഇട്ടാവട്ടത്തിൽ പ്രവർത്തിക്കുന്നതെങ്കിൽ ലജ്ജാകരമായി തോന്നുന്നു.
MDMA വിപണനക്കാർക്ക് എതിരെ സംസാരിക്കാൻ കാൽമുട്ട് വിറക്കുന്ന മധ്യവിരുദ്ധ സമിതികൾ
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി അതിമാരകമായ ലഹരി വേട്ടയ്ക്കെതിരെ കേരളത്തിനൊപ്പം അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ ലഗിരി വിപണവും ഉപയോഗവും,
പൂർണ്ണമായി തടയണമെന്ന
ആവശ്യവുമായി കേരള മക്കൾ ഒന്നിച്ചു കൈകോർക്കുമ്പോൾ
അവർക്കൊപ്പം അണിചേരുന്ന
നല്ലവരായ മദ്യവിരുദ്ധ സമിതികളെ അഭിനന്ദിക്കുന്നു.
കേരളത്തിലെ മധ്യനിരോധന സമിതികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി നിർദിഷ്ട തന്ത്രങ്ങൾ സ്വീകരിച്ചിരുന്നാലും, എം.ടി.എം.എ (Methamphetamine) പോലുള്ള മാരക ലഹരികളുടെ വ്യാപനം തടയുന്നതിൽ ചില പ്രധാന തടസ്സങ്ങൾ നേരിടുന്നു. അതിന് ചില പ്രധാന കാരണങ്ങൾ ചുവടെ ചൂണ്ടിക്കാണിക്കുന്നു:
1,
എം.ടി.എം.എ പോലുള്ള ലഹരികൾ ആഗോള തലത്തിൽ അനന്തരം കേരളത്തിലും വ്യാപിക്കുകയാണ്. കസ്റ്റംസ്, എക്സൈസ്, പോലീസ് തുടങ്ങിയ ഏജൻസികൾക്ക് നിരന്തരമായി അതിമാരകമായ ലഹരികളുടെ
പുതിയ വഴികൾ തടയേണ്ടിവരുന്നു. ആഗോളതലത്തിൽ
ലഹരി വിപണനക്കാർ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ്
ലഹരി വിപണനം നടത്തുന്നത്.
കഴിവുറ്റ നമ്മുടെ ഉദ്യോഗസ്ഥരുടെ മുൻപിൽ
ലഹരിയുടെ അമിന വ്യാപനം തടയുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളില്ല എന്നത് വലിയ ഒരു തടസ്സമായി ഇരിക്കുകയാണ്.
2
ലഹരി നിർമ്മാണം, വ്യാപനം, ഉപയോഗം എന്നിവ തിരിച്ചറിയാൻ ആവശ്യമായ ആധുനിക ഉപകരണങ്ങൾ നമ്മുടെ സേനാംഗങ്ങൾക്ക് ആവശ്യമായ ലഭ്യത കുറവാണ്. പ്രത്യേകിച്ചും കെമിക്കൽ ആനാലിസിസിനുള്ള മികച്ച ലാബുകൾ ഇല്ലാത്തത് വലിയ പ്രശ്നമായി തുടരുന്നു.
3.
ലഹരി വിൽപന ഇന്ന് സാരമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഡാർക്ക് വെബിലൂടെയും നടക്കുന്നു. ഇത് നിരീക്ഷിക്കാൻ പ്രത്യേക ഐടി സംവിധാനങ്ങൾ വളരെ ആവശ്യമാണ്.
4.
രാജ്യാന്തര ലഹരി മാഫിയകൾ ഇപ്പോൾ കേരളം ലക്ഷ്യമാക്കുന്നു ചിലപ്പോഴൊക്കെ വിദേശ തൊഴിലാളികളുടെ കൂട്ടായ്മകൾക്കും, അവരിൽ
ചില വ്യക്തികൾ ഉപയോഗപ്പെടുത്തിയുള്ള കടത്ത് സംഘങ്ങൾക്കും ഇതിൽ പങ്കുണ്ട്.
5.
ലഹരി വിരുദ്ധ സമിതികൾക്ക് പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ലഭിക്കാതെ പോകുന്നു. പലപ്പോഴും രാഷ്ട്രീയ-സാമൂഹിക സമ്മർദ്ദങ്ങൾ അവയുടെ പ്രവർത്തനം കുറയ്ക്കുന്നു.
ഒരു പരിധിവരെ പണത്തിനുവേണ്ടി പ്രവർത്തിക്കുന്ന മദ്യ വിരുദ്ധ സമിതികളാണ് അത്തരത്തിൽപ്പെട്ടു പോകാറുള്ളത്.
6.
ലഹരി കേസുകളിൽ ചിലപ്പോഴൊക്കെ ബഹു: കോടതികൾ കർശനമായ ശിക്ഷ നൽകുന്നില്ല. പല പ്രതികളും പെട്ടെന്ന് പുറത്തിറങ്ങുന്നതോടെ വീണ്ടും അതേ പ്രവർത്തനം തുടരുന്നു.
മുന്നോട്ട് പോകാനുള്ള ചില മാർഗ നിർദ്ദേശങ്ങൾ:
✅ പുതിയ ടെക്നോളജി ഉപയോഗിച്ച് ലഹരി വേട്ട ശക്തിപ്പെടുത്തുക
✅പൊതുസമൂഹത്തോടൊപ്പം പ്രചാരണങ്ങൾ നടത്തുക
✅ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ പ്രത്യേക ഐടി വിഭാഗം രൂപീകരിക്കുക
✅ കൂടുതൽ പരിശോധനാ പോസ്റ്റുകളും ബോർഡർ ചാക്ക് പോയിന്റുകളും സ്ഥാപിക്കുക
✅ പിഴകളും ശിക്ഷകളും കൂടുതൽ കർശനമാക്കുക
ഇത്തരത്തിൽ ശക്തമായ നടപടികൾ എടുക്കാൻ കഴി ഞാൻ എം.ടി.എം.എ പോലുള്ള മാരക ലഹരികളുടെ വ്യാപനം കുറയ്ക്കാനും, പൂർണ്ണമായി നിയന്ത്രിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു.
മതസംഘടനകളും,യുവജന സംഘടനകളും,മറ്റു സോഷ്യൽ സംഘടനകളും ഏറ്റെടുത്തിട്ടുള്ള മദ്യവിരുദ്ധ
പ്രക്ഷോഭങ്ങൾക്കൊപ്പം അതിമാരകമായ ലഹരി വിപണത്തിനും ഉപയോഗത്തിനും എതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഒന്നിച്ച്
അണി ചേരാൻ കഴിഞ്ഞില്ലെങ്കിലും
കേരളത്തിൽ പ്രവർത്തിക്കുന്ന ഒറ്റപ്പെട്ട നാം മാത്രമായ
മദ്യവിരുദ്ധ സമിതികൾ ലാഭ ചിന്തയും ,ഭയവും മാറ്റിവെച്ച് രംഗത്ത് വരണമെന്നും
അഭ്യർത്ഥിക്കുകയാണ്.
എന്ന് :
ജോൺസൺ പുല്ലുത്തി
(HRPM) ചെയർമാൻ
Mob : +919037713790
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ