സംഘടന റിപ്പോർട്ട് :
മുൻ നിശ്ചയിച്ചത് പ്രകാരം
09/03/2025 ൽ 10/ AM ന്
അഡ്മിൻ ഓഫീസിൽ
സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേരുകയുണ്ടായി :
ഗോപി ആലുവക്കാരൻ
അദ്ദേഹത്തിൻ്റെ സഹോദരി ആശുപത്രിയിൽ ആയതിന്റെ ഭാഗമായി ലീവ് എടുക്കുകയുണ്ടായി.
സുധീഷ് പാലപ്പിള്ളി ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തു.
രാവിലെ 6 .46 ന് കാർഡ് പുതുക്കുന്നതിനുള്ള
200 രൂപ വീതം നൽകിയവരുടെ ലിസ്റ്റ് സുധീഷ് പാലപ്പിള്ളി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
രാവിലെ 9 56 ന് യോഗത്തിൽ പങ്കെടുക്കുന്നില്ല എന്ന് സുധീഷ് ഗ്രൂപ്പിൽ അറിയിച്ചു.
രാവിലെ 10 .19 ന് ഗ്രൂപ്പിൽ അത്യാവശ്യം വലിപ്പമുള്ള ഒരു പോസ്റ്റ് ചെയ്തു.
ചെയർമാൻ സ്ഥാനത്ത് ഉണ്ടായിരുന്ന സുധീഷിന്റെ
അഭാവത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ : സുനിൽകുമാർ, സ്വാഗതം പറഞ്ഞു.
ശ്രീ : കുമാരൻ
പോത്തിക്കര അനുശോദനം
രേഖപ്പെടുത്തി.
വൈസ് ചെയർമാൻ ശ്രീ : മുഹമ്മദ് ബഷീർ സൈനിയുടെ അധ്യക്ഷതയിൽ
ശ്രീ : ഏലിയാസ് ജേക്കബ്,
ശ്രീമതി അനിത മേടം /ശ്രീ : ജോഷി പാണാട്ടിൽ /
ശ്രീ : വിനു മാന്ദാമംഗലം / ജോൺസൻ പുല്ലുത്തി മുതൽ
എല്ലാ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു .
ജോൺസൻ പുല്ലുത്തിയും സുധീഷ് പാലപ്പിള്ളിയും തമ്മിലുള്ള സംഘടനാപരമായ തർക്ക വിഷയങ്ങളും,
പ്രസ്ഥാനം ഏറ്റെടുക്കേണ്ട പൊതു വിഷയങ്ങളെ കുറിച്ചും,
അംഗങ്ങൾ പാലിക്കേണ്ട,
പെരുമാറ്റങ്ങളെ കുറിച്ചും പെരുമാറ്റ ദൂഷ്യങ്ങളെ കുറിച്ചും,
സംഘടനയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിഷയങ്ങളും
ചർച്ച ചെയ്തു .
തീരുമാനങ്ങൾ :
1, ഓരോ ജില്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് Candidate
മെമ്പർഷിപ്പ് നൽകാൻ തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി ഒരു വ്യക്തിയിൽ നിന്നും 100 രൂപ വാങ്ങി അംഗത്വം നൽകണം
അംഗത്വം സ്വീകരിക്കുന്നവർക്ക്
രസീത് നൽകുന്നതിന് പകരം
വിസിറ്റിംഗ് കാർഡിന് സമാനമായ ഒരു കാർഡ് പൗച്ചിൽ
ആഡ് ചെയ്തു നൽകണം. കൂടാതെ അവരുടെ സുരക്ഷ
വെബ്സൈറ്റിൽ ആഡ് ചെയ്ത് ഉറപ്പുവരുത്തുന്നു.
Candidate മെമ്പർഷിപ്പിൽ വരുന്നവർക്ക്
ആവശ്യമെങ്കിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം പൂർണ്ണ മെമ്പർഷിപ്പ് നൽകാവുന്നതാണ് .
അല്ലാത്തപക്ഷം ഓരോ വർഷവും 100 രൂപ വീതം വാങ്ങിച്ച് Candidate അംഗത്വം പുതുക്കി നൽകാവുന്നതാണ്.
Candidate അംഗത്വം ചേർക്കുന്ന കമ്മിറ്റിക്ക് 1 ന് 40 രൂപ വീതം ലഭിക്കുന്നതാണ്.
എല്ലാ അംഗങ്ങളും, നേതാക്കളും മെമ്പർഷിപ്പ് ക്യാമ്പയിൻ ഏറ്റെടുക്കണം.
പിന്നീട് അംഗങ്ങൾക്ക് കോട്ട നിശ്ചയിക്കുന്നതാണ്.
2, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
3, ജോൺസൻ പുല്ലുത്തിയുടെ
മക്കൾ റിജോ ജോൺ,റിന്റോ
എന്നിവർക്ക് അംഗത്വം നൽകാൻ തീരുമാനിച്ചു.
4, സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിലും,
മറ്റു പ്രതിസന്ധികളിലും
അത്യാവശ്യമായി തീരുമാനങ്ങൾ സ്വീകരിക്കുന്നതിനുവേണ്ടി
സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ എന്നിവരുമായി ഗൂഗിൾ മീറ്റ് യോഗം നടത്തി പ്രശ്നപരിഹാരത്തിനുള്ള
വഴിയുണ്ടാക്കാൻ ജോൺസൺ പുല്ലൂത്തിയുടെ അധ്യക്ഷതയിൽ ആവശ്യ സന്ദർഭങ്ങളിൽ
ഗൂഗിൾ മീറ്റ് യോഗം നടത്താനും തീരുമാനിച്ചു.
5, അഡ്മിൻ ഓഫീസ് വാടകയും ,അതിന്റെ കുടിശ്ശികയും,മറ്റു ചിലവുകളും കണ്ടെത്തുന്നതിന് എല്ലാ മാസവും,അംഗങ്ങളും നേതാക്കളും കഴിയുന്ന
സാമ്പത്തിക സഹായം സംഘടന അക്കൗണ്ടിലേക്ക് അടയ്ക്കണം അത് ഒരു ചാരിറ്റി പ്രവർത്തനമായി കാണണമെന്നും തീരുമാനിച്ചു. അംഗങ്ങൾക്ക് കഴിയുന്ന വിധത്തിലുള്ള സഹായമാണ് നൽകേണ്ടത്.
6, സോഷ്യൽ പാർട്ണർഷിപ്പ്
തുടർന്ന് മുന്നോട്ട് പോകുന്നതിനാൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക്
സോഷ്യൽ പാർട്ണർഷിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി പോകാവുന്നതാണ് .
7, മുൻ ചെയർമാൻ ജോൺസൺ പുല്ലുത്തി
ലീവ് ക്യാൻസൽ ചെയ്തു
തുടരുവാൻ തീരുമാനിച്ചു.
8, ജോൺസൺ പുല്ലുത്തിയും
സുധീഷ് പാലപ്പിള്ളിയും
തമ്മിലുണ്ടായ തർക്കം കഴിയുമെങ്കിൽ പരിഹരിക്കാൻ
ഒരു ജഡ്ജിങ് പാനൽ രൂപീകരിച്ചു.
1, ശ്രി : ഏലിയാസ് ജേക്കബ്
2, ശ്രീകുമാരൻ പോത്തിക്കര
3, ശ്രീമതി : അനിതാസന്തോഷ്
4 . ഗോപി ആലുവക്കാരൻ
എന്നിവർ അടങ്ങുന്ന ജഡ്ജിങ് പാനലിൽ നിന്ന് ശ്രീ :കുമാരൻ പോത്തിക്കരയെ ചെയർമാനായി തിരഞ്ഞെടുത്തു.
9. സംഘടനയോട് ഉത്തരവാദിത്വവും - കൂറും ഇല്ലാത്തവർക്ക് അംഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന്
തീരുമാനിച്ചു.
10 , ആറുമാസത്തേക്ക് സംഘടന നടപടി സ്വീകരിച്ച
ശ്രീ : സഫൂറ മേടം സംഘടനയുടെ നടപടികളോട് സഹകരിച്ചതിൻ്റെ ഭാഗമായി
തിരിച്ചെടുക്കുവാനും തീരുമാനിച്ചു.
11, മലപ്പുറം ജില്ലയിൽ
സംസ്ഥാന കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.
തീയതിയും മറ്റു കാര്യങ്ങളും
മലപ്പുറം ജില്ലാ പ്രസിഡണ്ട്
ശ്രി : സദക്കത്തുള്ളയും, സഫൂറാ മേടവുമായി ആലോചിച്ച് പിന്നീട് അറിയിക്കാമെന്നും
തീരുമാനിച്ചു.
12, അടുത്ത സ്പെഷൽ കൺവെൻഷൻ മുതൽ അംഗങ്ങളുടെ ലിവിയും,
കാർഡ് പുതുക്കൽ എല്ലാവർഷവും ഡിസംബർ ഒന്നുമുതൽ ജനുവരി 25 വരെയുള്ള ദിവസങ്ങളിൽ മാത്രമായി ചുരുക്കുവാനും തീരുമാനിച്ചു.
13 ,വീണ്ടും പുരാണം എന്ന ഹ്രസ്വചിത്രത്തിലെ മികച്ച നടനുള്ള വിവിധ അവാർഡുകൾക്ക് അർഹനായ ശ്രീ : സുനിൽകുമാർ കോഴിക്കോടിനെ പൊന്നാടയണയിച്ച് ആദരിച്ചു.
തുടർന്ന് സുനിൽകുമാർ
നന്ദി പ്രസംഗവും നടത്തി.
ശ്രീ : ജോഷി പാണാട്ടിൽ നന്ദി പറഞ്ഞു.
ശ്രീ : മുഹമ്മദ് ബഷീർ സൈനി യോഗം പിരിച്ചുവിട്ടു.
NB :
1, രാവിലെ 6 .46 ന് കാർഡ് പുതുക്കാൻ സുധീഷിൻ്റെ കൈ
കൈവശം പൈസ കൊടുത്തിട്ടുള്ളവരുടെ ഒരു ലിസ്റ്റ് സുധീഷ് തന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
എന്നാൽ ആറ് പേരുടെ 1200 രൂപ സംഘടനയുടെ ഓൺലൈൻ പെയ്മെൻറ് ഗേറ്റ് വെ സംവിധാനത്തിൽ കൂടി സുധീഷ് സംഘടനയുടെ അക്കൗണ്ടിലേക്ക് അടച്ചതിന്റെ
ദിവസവും സമയവും അടങ്ങുന്ന
സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തില്ല.
എന്നാൽ ആ സ്ക്രീൻഷോട്ട്
അനിത മേടത്തിന്റെ ഫോണിലേക്ക് സുധീഷ് പോസ്റ്റ് ചെയ്തിരുന്നു . ആ പോസ്റ്റിൽ നിന്നാണ് ഇന്നലെ രാവിലെയാണ് ബാങ്കിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്തതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
സൂധീഷിൻ്റെ ആ നടപടി മറ്റുള്ള അംഗങ്ങളെ തെറ്റിദ്ധാരണയിലേയ്ക്ക്
നയിക്കുമെന്ന കാരണത്താലാണ് അനിത മേടം ആ സ്ക്രീൻഷോട്ട്
ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത്.
2, ബഹുമാനപ്പെട്ട മുഹമ്മദ് ബഷീർ സൈനി അദ്ദേഹം ആറിൽ കൂടുതൽ തവണ
യോഗം വിളിക്കുന്നതിനുള്ള അറിയിപ്പ് നൽകിയിരുന്നു
അവസാനത്തേത് ഇന്നലെ വൈകിട്ടായിരുന്നു. അനിത മേടത്തിന് യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചതിൻ്റെ പേരിൽ യോഗം മാറ്റിവെച്ചിട്ടുള്ള അനുഭവമുള്ളവരാണ് നമ്മൾ .
അപ്പോൾ എന്തെങ്കിലും അത്യാവശ്യമായിരുന്നു എങ്കിൽ അദ്ദേഹത്തിന് മുൻകൂട്ടി അറിയിക്കാമായിരുന്നു.
എന്നാൽ അത്യാവശ്യങ്ങളൊന്നും ഇല്ലെന്നും ബോധപൂർവ്വം യോഗത്തിൽ നിന്നും മാറി നിന്നതാണ് എന്ന് ബോധിപ്പിക്കുന്ന ഒരു ടെസ്റ്റ് മെസ്സേജും പിന്നീട് ഗ്രൂപ്പിൽ വന്നതായി കണ്ടു.
നമ്മൾ മനസ്സിലാക്കേണ്ടത്
ഈ യോഗത്തിൽ പങ്കെടുക്കുന്നവർക്ക്
ഇവിടെനിന്ന് പണമോ മറ്റൊന്നും നൽകുന്നില്ല .
അധ്വാനിച്ച് സമ്പാദിച്ച പണം ചെലവ് ചെയ്ത് കഷ്ടപ്പെട്ടാണ്
കാസർകോട് നിന്നും, കോഴിക്കോട് നിന്നും
കൊല്ലത്തു നിന്നും, എറണാകുളത്തുനിന്നും
പ്രവർത്തകർ തൃശ്ശൂരിൽ എത്തുന്നത് . അവരെ മാനിക്കേണ്ട ബാധ്യത
മറ്റു എല്ലാ സംഘടനാ പ്രവർത്തകർക്കും ,ഭാരവാഹികൾക്കും ഉണ്ട്.
അതുകൊണ്ടുതന്നെ സുധീഷ് ഇന്ന് യോഗത്തിൽ എത്താതിരുന്നത് പ്രോട്ടോകോൾ ലംഘനവും,
അച്ചടക്ക ലംഘനമായി കാണുന്നു.
ഏതു വിഷയവും യോഗത്തിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഒരു സംഘടന എന്ന നിലയിൽ
സുധീഷ് വരാതിരുന്നത് അച്ചടക്കലെങ്ങനുമായി തന്നെ
കാണേണ്ടതായി വരുന്നു.
സംസാരിക്കുന്നതിലും ഉപരി പ്രവർത്തിയിലാണ് ഒരു മനുഷ്യൻ്റെ നന്മയും തിന്മയും നിലകൊള്ളുന്നത് എന്ന്
നമ്മുടെ പ്രവർത്തകരെങ്കിലും തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും വിലയിരുത്തി.
3, ബഹുമാനപ്പെട്ട സുധീഷ് പാലപ്പിള്ളി ദീർഘ സമയം എടുത്ത് എഴുതി തയ്യാറാക്കിയ ലെറ്ററിൽ അദ്ദേഹത്തിൻ്റെ പോരായ്മകൾ അദ്ദേഹം തന്നെ കൃത്യമായി വിവരിക്കുന്നുണ്ട്.
സംഘടന വിട്ടു പോയവർക്ക്
എന്നോട് വൈരാഗ്യം ഇല്ല
അതുകൊണ്ട് അവരും ഞാനുമായി നല്ല ബന്ധം തുടരുന്നുണ്ട്. ഈ വാക്കുകൾ
ഇന്നത്തെ ടെസ്റ്റ് മെസ്സേജിൽ സുധീഷ് പാലപ്പിള്ളി പറഞ്ഞിട്ടുള്ളതാണ്. പിന്നെ എങ്ങനെയാണ് സുധീഷിന് നല്ല ഒരു സംഘാടകനാകാൻ
കഴിയുക . ഈ പ്രസ്ഥാനത്തിൽ നിന്നും വിട്ടു പോയിട്ടുള്ളവർ
എങ്ങനെയുള്ളവർ ആയിരിക്കുമെന്ന് സാമാന്യം അറിവുള്ള ഏവർക്കും മനസ്സിലാക്കാവുന്നതാണ്.
അവരുടെ ലക്ഷ്യങ്ങൾ സുധീഷിനെ ഉപയോഗപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ് .
എന്നാൽ അവരുടെ വലയിൽ പെട്ടുപോയി സ്വയം നശിക്കുന്നത് സുധീഷ് ആണെന്ന് അദ്ദേഹം മനസ്സിലാകുന്നില്ല.
സംഘടനയ്ക്ക് ആരോടും ശത്രുതയില്ല. സംഘടനയ്ക്ക് നേരെ കടന്നുകയറുന്നവരെ
എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ഈ വിഷയങ്ങളൊന്നും സംഘടനയെ ബാധിക്കുന്നതല്ല.
എന്നും വിലയിരുത്തി.
സംഘടനയുടെ നയവും, ആദർശവും ,ഭരണഘടനയും
അതിനോട് ചേർന്നു നിന്നുള്ള പ്രവർത്തനങ്ങളും ഇന്ന് കേരളത്തിലെ അനവധിയായ സംഘടനകളിൽ മറ്റൊന്നിലും ഇല്ലാത്തതാണ് എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് സംഘടന
നിലവിലുള്ള നിലപാടുകൾ ഒന്നുകൂടെ ശക്തമാക്കി മുന്നോട്ടുപോകാനാണ് തീരുമാനം.
സഫൂറാ മേടത്തിന് എതിരെ
ആറുമാസത്തേക്ക് സംഘടന നടപടി സ്വീകരിച്ചപ്പോൾ
ബഹുമാന്യ കൺവീനർ
എല്ലാ ഗ്രൂപ്പുകളിൽ നിന്നും
റിമൂവ് ചെയ്തിരുന്നു.
അതൊരു കീഴ്വഴക്കമായി
സംഘടന തുടർന്നു വരികയാണ്.ആയതിനാൽ
സംഘടന നടപടി നേരിടുന്ന സുധീഷ് പാലപ്പിള്ളി എല്ലാ ഗ്രൂപ്പിൽ നിന്നും മാറിനിൽക്കാനാണ് സംഘടനയുടെ തീരുമാനം.
ജഡ്ജ്മെൻറ് പാനലിൻ്റെ
തീരുമാനങ്ങൾക്ക് വിധേയമായി
അദ്ദേഹത്തിന് എതിരെയുള്ള നടപടികൾ അവസാനിപ്പിച്ച്
തിരികെയെത്തുമ്പോൾ
തീർച്ചയായും സംഘടന ഗ്രൂപ്പുകളിൽ അദ്ദേഹം എത്തുന്നതാണ്.
സംഘടനയോട് കൂറും, ആത്മാർത്ഥതയും ഉള്ളവർ
അറിയിക്കാൻ മടിക്കേണ്ടതില്ല
അറിയിക്കുന്നവരോടും സംഘടനാ കാര്യങ്ങളിൽ
സഹകരിക്കുന്നവരോടും
എന്നും സംഘടനയും അതിലെ പ്രവർത്തകരും കടപ്പെട്ടവർ ആയിരിക്കുമെന്ന് അറിയിച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗങ്ങൾക്കായി സമർപ്പിക്കുന്നു.
എന്ന് :
യോഗ അധ്യക്ഷൻ ശ്രി : മുഹമ്മദ് ബഷീർ സൈനിക്ക് വേണ്ടി ചെയർമാൻ ജോൺസൺ പുല്ലുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ