നമ്മുടെ സംഘടനയെ സമൂഹം NGO എന്ന് വിളിക്കുന്നു NGO എന്നാൽ
Non-Governmental Organization
എന്നാണ്. മലയാളത്തിൽ ഇതിനെ
(സർക്കാരിതര സംഘടന) എന്നാണ് വ്യാഖ്യാനിക്കേണ്ടത് :
NGO എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് പല സാഹചര്യങ്ങളിലാണ് പ്രധാനമായ മേഖലകൾ
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ – പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിവാരണ പദ്ധതി, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ സഹായം, ആരോഗ്യ പരിപാലനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് NGO എന്ന പേരുപയോഗിക്കുന്നു.
ഗവണ്മെന്റ് അനുബന്ധ പ്രവർത്തനങ്ങൾ – സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ സംഘടനകൾക്ക് NGO എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് കുടുംബക്ഷേമം, ആരോഗ്യ പ്രവർത്തനങ്ങൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവ.
നിയമപരമായ രേഖകളിൽ – റജിസ്‌ട്രേഷൻ, അനുമതികൾ, ഫണ്ടിംഗ് അപേക്ഷകൾ തുടങ്ങിയ ഔദ്യോഗിക പ്രമാണങ്ങളിൽ NGO എന്ന ചുരുക്കപ്പേര് വ്യാപകമായി ഉപയോഗിക്കുന്നു.
മാധ്യമ റിപ്പോർട്ടിംഗിൽ – വാർത്തകളിലും ഗവേഷണ ലേഖനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ NGO എന്നപേരിലാണ് പൊതുവെ വിളിക്കുന്നത്
ഫണ്ടിംഗ് / ഡൊണേഷൻ പ്രവർത്തനങ്ങൾ – ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള ധനസഹായങ്ങൾ നേടുന്നതിനുള്ള അപേക്ഷകളിലും NGO എന്ന പരാമർശം നിർബന്ധമായും ഉണ്ടാകും.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും – Section 8 കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ (Societies) എന്നിവ NGO എന്നോ അതിന്റെ പൂർണ്ണരൂപമോ ഉപയോഗിക്കാറുണ്ട്.
ചുരുക്കത്തിൽ, സാമൂഹ്യ സേവന രംഗത്തും നിയമപരമായ പ്രക്രിയകളിലും NGO എന്ന ചുരുക്കപ്പേര് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
HRPM ൻ്റെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.
ഇതുപോലുള്ള ഏത് വിഷയങ്ങളിലും സംശയങ്ങൾ ഉള്ളവർക്ക് നമ്മുടെ ഗ്രൂപ്പിൽ
ചോദിക്കാൻ ഒരു മടിയും കാണിക്കേണ്ടതില്ല. കാരണം ഇത് ഒരു കുടുംബമാണ്
നമ്മളെല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്
പരസ്പര സാഹോദര്യവും, ബഹുമാനവും മുഖമുദ്രയാക്കി
മുന്നോട്ടുപോകുന്ന ഒരു NGO
യുടെ ബഹുമാന്യരായ അംഗങ്ങളാണ്.
ബഹു: സംശയങ്ങൾക്കും പ്രതികരണങ്ങൾക്കും
കാതോർത്ത് സംഘടനാ നേതൃത്വം മുന്നോട്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ