ചെയർമാൻ (Chairperson)
എന്നാൽ, ഒരു NGOയുടെ പ്രോട്ടോകോൾ (protocol) അതിന്റെ സംവേദനം, പ്രവർത്തന രീതി, ഭരണഘടന (Bylaws), തുടങ്ങിയവ അനുസരിച്ചായിരിക്കും. ചെയർമാന്റെ അധികാരങ്ങൾ,
ഉത്തരവാദിത്വങ്ങൾ
നിർവചിച്ചിരിക്കുന്നത്.
1, ചെയർമാന്റെ പ്രധാന അധികാരങ്ങൾ & ഉത്തരവാദിത്വങ്ങൾ:
സഭാ അധ്യക്ഷൻ
എല്ലാ യോഗങ്ങൾക്കും (Board Meetings, General Meetings) ചെയർമാൻ അധ്യക്ഷനായിരിക്കും.
യോഗം വിളിച്ചു ചേർക്കുകയും, അജണ്ട ( Agenda) തയാറാക്കുകയും ചെയ്യണം.
ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ആവശ്യമെങ്കിൽ വോട്ടിങ് (Voting) നിയന്ത്രിക്കും.
ആവശ്യാനുസരണം നിർദേശങ്ങൾ & തീരുമാനം:
നിർണ്ണായക പ്രശ്നങ്ങളിൽ അന്തിമ തീരുമാനം (Final Decision) വിവേചന അധികാരം
ചെയർമാൻ്റെ അധികാരങ്ങളിൽ Bylaws അനുസരിച്ച്
ഏറ്റവും പ്രധാനപ്പെട്ടതാണ്.
ചെയർമാൻ വിവേചന അധികാരം ഉപയോഗപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങൾ
ആവശ്യമെങ്കിൽ ഭൂരിപക്ഷ തീരുമാനപ്രകാരം പിന്നീട് വരുന്ന യോഗത്തിൽ ചർച്ച ചെയ്യയത് ആവശ്യമായ ഭേദഗതികൾ സ്വീകരിക്കുന്നു.
തർക്കം വന്നാൽ, Casting Vote നൽകാനുള്ള അധികാരം ചെയർമാനിൽ സ്ഥാപിതമാണ്
പദ്ധതികൾ & പദ്ധതികളുടെ മേൽനോട്ടം:
NGO യുടെ ദീർഘകാല ദൗത്യം (Mission & Vision) നിർവഹിക്കുന്നതിനും
ഫണ്ടിംഗ്, സാമ്പത്തിക പ്രവർത്തനങ്ങൾ, ധനസഹായങ്ങൾ എന്നിവയുടെ നീക്കങ്ങൾ & ഗൈഡുകൾ നിർദേശിക്കുന്നതിനും ഉള്ള
അധികാരം ചെയർമാനിൽ
സ്ഥാപിതമാണ്.
പ്രതിനിധിയാകൽ:
ഗവൺമെൻറ്, മറ്റ് സംഘടനകൾ, പബ്ലിക്, മീഡിയ തുടങ്ങിയവയോട് NGOയെ പ്രതിനിധീകരിക്കുക.
നിയമപരമായ വിഷയങ്ങളിൽ ആവശ്യമായ സമ്മതപത്രങ്ങൾ (Approvals & Signatures) നൽകുക ചെയർമാന്റെ ഉത്തരവാദിത്വത്തിൽപ്പെടുന്നു.
ആന്തരിക നിയന്ത്രണങ്ങൾവഴി
അംഗങ്ങൾക്കിടയിലെ അച്ചടക്കം
Ethics & Compliance Policies പാലിക്കപ്പെടുന്നുണ്ടോ എന്നത്
ഉറപ്പാക്കേണ്ട ചുമതല ചെയർമാൻ്റെ ഉത്തരവാദിത്തമാണ്.
ചെയർമാന്റെ പ്രോട്ടോകോൾ:
✅ Bylaws & Constitution അനുസരിച്ച് പ്രവർത്തനം
✅ ബോർഡ് ഓഫ് ഡയറക്ടേഴ്സ് (Board of Directors) നോട് ഉത്തരവാദിത്വം
✅ സ്വതന്ത്രമായ തീരുമാനമെടുക്കൽ (വിവേചന അധികാരം) (Impartial Decision-Making)
✅ ബജെറ്റ്, ധനസമ്പാദനം, ചെലവുകൾ എന്നിവയിൽ കർശന നിയന്ത്രണം
✅ അവശ്യം വന്നാൽ എക്സിക്യൂട്ടീവ് ഡയറക്ടർ/മെമ്പർമാരെ ബോധ്യപ്പെടുത്തൽ
✅ യഥാവിധി യോഗങ്ങൾക്കു അധ്യക്ഷത വഹിക്കണം
അവസാനമായി:
NGOയുടെ ഭരണഘടന (Constitution/Bylaws) പ്രകാരം
ഗവൺമെൻറ് നിയമങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള
ചെയർമാന്റെ അധികാരപരിധിയും , മറ്റു നേതാക്കളുടെ നിയമപരമായ സാധ്യതകളും ഉൾപ്പെടുന്നു.
മറ്റു NGO കളിൽ അവരുടെ ഭരണഘടനയ്ക്ക് വിധേയമായി
വ്യത്യസ്തമായ മാറ്റങ്ങൾ ഉണ്ടായേക്കാം. ഓരോ
NGO കളുടേയും നയങ്ങൾക്കും അറിവിനും വിധേയപ്പെടുന്ന
പ്രത്യേകമായ ചട്ടങ്ങളും ഭരണഘടനയുമാണ് NGO കൾക്ക് ഏറ്റവും നിർണായകം!
2, വൈസ് പ്രസിഡണ്ട് :
ചെയർമാൻ ആക്ടീവല്ലാത്ത സന്ദർഭങ്ങളിൽ ചെയർമാന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്
സംഘടനയുടെ യോഗങ്ങളിലും ക്യാമ്പയിനുകളിലും,
അധ്യക്ഷപദവി ഉൾപ്പെടെയുള്ള
പ്രവർത്തനങ്ങൾ ഏറ്റെടുത്ത്
പ്രാവർത്തികമാക്കുക.
സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ടിന് പുറമേ
മേഖലകൾ തിരിച്ചുള്ള വൈസ് പ്രസിഡണ്ടുമാർ ഉണ്ടാകും
3, ജനറൽ കൺവീനർ :
സംഘടന യോഗങ്ങളിൽ സ്വീകരിക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക, അംഗങ്ങളെ ഏകോപിക്കുക, സംഘടനയുമായി ബന്ധപ്പെട്ടുള്ള കത്ത് ഇടപാടുകൾ, മിനിസ്റ്റ് ബുക്ക് കൈകാര്യം, സാമ്പത്തിക വരവ് ചിലവ് കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുക,
ആവശ്യ സന്ദർഭങ്ങളിൽ ട്രഷറർ മുഖാന്തിരം ബോധ്യപ്പെടുത്തുകയും ചെയ്യുക ,സംഘടനയ്ക്ക് അകത്തുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിൽ
കൃത്യസമയങ്ങളിൽ
ഇടപെടുകയും ഭരണഘടനയ്ക്ക് വിധേയമായി ജനാധിപത്യ വ്യവസ്ഥിതി
സംഘടനയുടെ അടിത്തറ എന്നിവ ഭരണഘടനയ്ക്ക് വിധേയമായി സംരക്ഷിക്കുക.
പരസ്പര ബഹുമാനത്തോടും സാഹോദര്യത്തോടും ജാതി മത രാഷ്ട്രീയ ലിംഗ ഭേദമന്യേ എല്ലാ അംഗങ്ങളെയും സംഘടനയുടെ കുടുംബ അംഗങ്ങളായി കാണുകയും അതേ നിലവാരത്തിലേക്ക് അംഗങ്ങളെ.മാനസികമായുള്ള
വളർച്ചക്ക് ആവശ്യമായ
ഇടപെടൽ നടത്തി അംഗങ്ങളുടെ കായിക അധ്വാനം സംഘടനയിൽ ഉപയോഗപ്പെടുത്തി സംഘടനയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുക.
4, സംസ്ഥാന സെക്രട്ടറിമാർ :
ജനറൽ കൺവീനറുടെ ഉത്തരവാദിത്തത്തിൽ വരുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന് സെക്രട്ടറിമാരുടെ സഹായം ആവശ്യപ്പെടുമ്പോൾ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന്
കൺവീനർ ചുമതലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചുമതലപ്പെടുത്തുന്ന ജില്ലകളിൽ നിന്ന്
കൃത്യമായി നിർവഹിക്കുക
അത്തരം പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന റിപ്പോർട്ട് ജനറൽ കൺവീനർ മുൻപാകെ കൈമാറുക. റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ അവതരിപ്പിക്കുക.
5 , സംസ്ഥാന ട്രഷറർ
സംസ്ഥാന കമ്മിറ്റിയിലെ ഫോട്ടോകോൾ പ്രകാരം നാലാം സ്ഥാനത്ത് നിൽക്കുന്നു.
സംഘടന യോഗങ്ങളിൽ
അവതരിപ്പിക്കുന്ന
കണക്കുകളും ,ബാങ്ക് പാസ്ബുക്ക്, ഈമെയിലുകൾ
ആവശ്യമെങ്കിൽ ചെക്ക് ചെയ്ത് ഉറപ്പുവരുത്തി
സ്പെഷ്യൽ കൺവെൻഷനുകളിലും സംസ്ഥാന കൺവെൻഷനുകളിലും
ആവശ്യമെങ്കിൽ യോഗങ്ങളിലും അവതരിപ്പിക്കുക.
6 , സംസ്ഥാന കമ്മിറ്റി മുതൽ എല്ലാ കമ്മിറ്റികളും പ്രസിഡണ്ട് മുതൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേരുന്ന കൂട്ട ഉത്തരവാദിത്വമുള്ള കമ്മിറ്റി സംവിധാനമാണ് ഉള്ളത്.
7 ,SCST വിഭാഗം സംസ്ഥാന പ്രസിഡണ്ട്,
സംസ്ഥാന വനിത വിങ് പ്രസിഡണ്ട് എന്നിർക്ക്
നൽകിയിട്ടുള്ള അധികാര ചുമതലകളുടെ പരിധിയിൽ വരുന്നത് സംഘടനയ്ക്ക് വിധേയമായുള്ള സ്വതന്ത്ര ചുമതലകളാണ്.
8, ജില്ലാ പ്രസിഡണ്ടുമാർ :
ജില്ലാ പ്രസിഡണ്ടുമാർ
തങ്ങളുടെ ജില്ലകളിൽ
സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തുന്നത് അല്ലാത്ത
ക്യാമ്പയിനുകളിലും,
യോഗങ്ങളിലും സ്ഥിരം അധ്യക്ഷനാകും.
ജില്ലാ പ്രസിഡണ്ടിൻ്റെ ശുപാർശ ഇല്ലാതെ അംഗത്വം മുതൽ മറ്റു ഇടപ്പെടൽ
നേരിട്ട് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നതല്ല . ( ജില്ലാ പ്രസിഡണ്ടിനെയും, ജില്ല കമ്മിറ്റിയും അവഗണിച്ച് ആരും സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതില്ല )
കൂട്ടു ഉത്തരവാദിത്വമുള്ള
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സംഘടനയ്ക്ക് വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു. ആ വളർച്ചയാണ് സംഘടനയുടെ പ്രധാന പ്രവർത്തന നേട്ടം.
കമ്മിറ്റികൾ നിലവിൽ ഇല്ലാത്ത ജില്ലകളിൽ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള നേതാക്കൾ
ഉണ്ടെങ്കിൽ അവരാണ് അതുപോലുള്ള ജില്ലകളിൽ നേതൃത്വം നൽകുന്നത്.
ഔദ്യോഗിക ഉത്തരവാദിത്തം ഇല്ലാത്ത ജില്ലകളിൽ സംസ്ഥാന കമ്മിറ്റി നേരിട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂടാതെ
ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, വൈസ് പ്രസിഡണ്ട്,ജോയിൻ സെക്രട്ടറി ,എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാ നേതാക്കളും
മുകളിൽ പറഞ്ഞിരിക്കുന്ന അതേ മാതൃകയിലാണ് പ്രോട്ടോകോൾ പാലിച്ചു മുന്നോട്ട് പോകേണ്ടത്.
9, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുമ്പോൾ സംസ്ഥാന കമ്മിറ്റിയിൽ നിന്നും, പ്രത്യേകം ചാർജ് നൽകിയിട്ടുള്ള നേതാവ്
അല്ലെങ്കിൽ എക്സിക്യൂട്ടീവിൽ കുറയാത്ത നേതാവ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുന്നു. ടി യോഗത്തിൽ
പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി പ്രതിനിധി സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളും അതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നു .
10, സംസ്ഥാന കമ്മിറ്റി അടക്കം മുഴുവൻ കമ്മറ്റികളും പരസ്പരം സാഹോദര്യത്തോടും ബഹുമാനത്തോടും കൂടിയുള്ള കൂട്ട ഉത്തരവാദിത്വം നിറവേറ്റുന്നു.
11 . സംഘടനയുടെ പ്രവർത്തനൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ
ഒരു സ്ഥലത്തുപോലും ജാതി മത രാഷ്ട്രീയ ലിംഗ ഭേദമെന്യേ എല്ലാ അംഗങ്ങളെയും മനുഷ്യരായി കണ്ട് നേട്ടങ്ങളും, കുറവുകളും പരസ്പര ബഹുമാനത്തോടെ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി
ചർച്ച ചെയ്ത് പരിഹരിച്ച്
തികഞ്ഞ കൂട്ട ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നു.
12,സംസ്ഥാന കമ്മിറ്റി മുതൽ മറ്റു കമ്മിറ്റികളിലും ഉണ്ടായേക്കാവുന്ന അഭിപ്രായം വ്യത്യാസങ്ങളിൽ വ്യക്തി താൽപര്യങ്ങൾ ഉപയോഗിക്കാതെ കമ്മറ്റി അധ്യക്ഷൻമാർ യോഗങ്ങൾ വിളിച്ചുചേർത്തി ചർച്ചചെയ്ത് രമ്യമായി പരിഹരിക്കുന്നു.
ജില്ലാ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന
പ്രശ്നപരിഹാര ചർച്ചയിൽ
കൂട്ട ഉത്തരവാദിത്വം ഉറപ്പുവരുത്താൻ കഴിയാതെ വന്നാൽ സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടുത്തി ആവശ്യമായ ചർച്ചകൾ നടത്തി അന്തിമ തീരുമാനം ഉണ്ടാകുന്നു.
13, അംഗങ്ങൾ,നേതാക്കൾ.
കമ്മറ്റികൾ എന്നീ ഭരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാന കമ്മിറ്റി വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ സ്വീകരിക്കുന്നു.
NB :നമ്മുടെ എല്ലാ അംഗങ്ങളും
നിർബന്ധമായും മനസ്സിലാക്കേണ്ട
ഭരണഘടനയിലെ ഒരു പ്രധാന ഭാഗമാണ് ഇത് : ഈ ഭാഗമാണ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ