സംഘടനയ്ക്ക് പ്രിയപ്പെട്ടവരെ:
അംഗങ്ങളുടെ വർദ്ധനവ് വളരെ അത്യാവശ്യമാണ്
ആയതിനാൽ കഴിഞ്ഞ
എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത തീരുമാനപ്രകാരമുള്ള ക്യാമ്പയിൻ ഉടൻ ആരംഭിക്കണം .
രണ്ട് തരത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തേണ്ടത് :
1, നിലവിലുള്ള ജനറൽ മെമ്പർഷിപ്പ് ക്യാമ്പയിൻ . 750 രൂപ എല്ലാ അധികാര അവകാശങ്ങളും
അംഗങ്ങൾക്ക് ഉറപ്പുനൽകുന്നു.
2, Candidate (സ്ഥാനാർഥി )
താൽക്കാലിക മെമ്പർഷിപ്പ് 100 രൂപ. കാർഡ് , സ്ഥാനമാനങ്ങൾ
എന്നിവ നൽകുന്നതല്ല. മുൻപ് അവതരിപ്പിച്ച കാർഡിൽ ലോഗിൻ iD യും , അവരുടെ പേര് മറ്റു വിവരങ്ങൾ എഴുതി നൽകുന്നു. അതിൽ Qr കോഡ് അവൈലബിൾ ആണ്.
✅ ഈ ക്യാമ്പയിനിൽ എല്ലാ ജില്ലാ കമ്മിറ്റികളും, നേതാക്കളും ഈ രണ്ട് മാതൃകയിലുള്ള മെമ്പർഷിപ്പിലേയ്ക്കും
അംഗങ്ങളെ നിർബന്ധമായും
ചേർക്കണം ഒരു ക്യാമ്പയിൻ ആകുമ്പോൾ അതിന് കോട്ട നിശ്ചയിക്കേണ്ടതുണ്ട് ആ കോട്ടയും നമ്മൾ ഇവിടെ നിശ്ചയിക്കുകയാണ്.
സംഘടനയ്ക്ക് വേണ്ടി കുറച്ചുസമയം മാറ്റിവെച്ചാൽ
നിശ്ചയിക്കുന്ന കോട്ട മറികടന്ന് അംഗങ്ങളെ സംഘടനയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും .കമ്മിറ്റികൾ ഉള്ള എല്ലാ പ്രദേശങ്ങളിലും സംഘടനയുടെ പേരിൽ പ്രതിഷേധ പരിപാടികൾ പ്ലാൻ ചെയ്താൽ അത് കൃത്യമായി നടക്കണം അതാണ് നമ്മുടെ ലക്ഷ്യം മലപ്പുറത്ത് നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന സ്പെഷ്യൽ കൺവെൻഷൻ
വരുമ്പോൾ കുറയാതെ 250 പേരെയെങ്കിലും ഉൾക്കൊള്ളിച്ച് ഒരു സമ്മേളന റാലി നടത്തണമെന്ന് മനസ്സിൽ കണ്ട് ഈ ക്യാമ്പയിൻ എല്ലാവരും ഏറ്റെടുക്കണം.
അത്രയും കാര്യം നമ്മൾ ചെയ്താൽ എല്ലാ ദേശീയ ചാനലുകളിലും അതിൻ്റെ പ്രക്ഷേപണം ഉണ്ടാകും.
ആ ഒരു പ്രവർത്തിയോടുകൂടി സംഘടനയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും ഇമേജ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തുകയും, എല്ലാ ജില്ലകളിലും പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ,മറ്റു ക്യാമ്പയിനുകൾ നടത്താൻ സാധിക്കുകയാണ് ഈ മെമ്പർഷിപ്പ് ക്യാമ്പയിൻ വഴി
നമ്മൾ
ലക്ഷ്യം വെക്കുന്നത്.
ഈ ക്യാമ്പയിൻ ഏറ്റെടുക്കുവാൻ നമ്മൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല.
എട്ടോളം വരുന്ന ആളുകൾക്ക് അംഗത്വം നൽകാൻ
നമ്മുടെ പ്രിയ അനിത മേടം എത്രയോ ആഴ്ചകൾക്ക് മുൻപ് പറഞ്ഞുവെച്ചിട്ടുള്ളതാണ് ,
അതുപോലെതന്നെ നമ്മുടെ ധീര വനിത സഫൂറാ മേടം
എന്നെ ഫോണിൽ വിളിച്ച്
കുറേ അംഗങ്ങളെ ചേർക്കാനുണ്ട് എന്ന് അറിയിച്ചിരിക്കുകയാണ്.
നമ്മുടെ പ്രിയപ്പെട്ട ഈ രണ്ട് വനിതകളുടെ പ്രവർത്തനങ്ങൾക്ക്
സമാനമായ രീതിയിൽ എല്ലാവരും മനസ്സുവെച്ചാൽ 250 തിൻ്റെ സ്ഥാനത്ത് 500 പേരെ
റാലിയിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നതിൽ ലവലേശം പോലും സംശയം വേണ്ട.
3, Candidate
മെമ്പർഷിപ്പിൽ സംഘടനയിലേക്ക് കടന്നു വരുന്നവരുടെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് ഗുണകരമാണ് എന്ന് മനസ്സിലാക്കുന്ന നേതാക്കൾ
അവർക്ക് പൂർണ്ണ മെമ്പർഷിപ്പ് നൽകി അർഹിക്കുന്ന സ്ഥാനമാനങ്ങളിലേക്ക് കൊണ്ടുവന്ന് നമ്മളോടൊപ്പം അവർക്കും വളരാനുള്ള അവസരം നൽകണം.
4. താൽക്കാലിക മെമ്പർഷിപ്പ് നൽകുമ്പോൾ ലഭിക്കുന്ന 100 രൂപയിൽ നിന്നും ആദ്യത്തെ 50 എണ്ണത്തിന് 30 രൂപയും പിന്നീട് വരുന്ന മുഴുവൻ മെമ്പർഷിപ്പിനും 40 രൂപ വീതം
ജില്ലാ കമ്മിറ്റികൾക്ക് നൽകുന്നതാണ്.
5, പൂർണ്ണ മെമ്പർഷിപ്പ് നൽകുമ്പോൾ 700 രൂപയിൽ നിന്നും കാർഡ്,വെബ്സൈറ്റ്
മുതലായ കാര്യങ്ങൾക്ക് വേണ്ടി
200 രൂപ കഴിച്ചുള്ള 500 രൂപയിൽ നിന്നും 250 (50) % രൂപ വീതം
ജില്ലാ കമ്മറ്റികളുടെ പ്രവർത്തനത്തിനായി നൽകുന്നതാണ്.
എല്ലാവർഷവും വെബ്സൈറ്റ് വാടക, hrpm.im എന്ന ഡോമയിൻ വാടക , വെബ്സൈറ്റ് ഡിസൈൻ ചിലവ് ,
ഓഫീസ് വാടക, സ്റ്റേഷനറി ചിലവുകൾ,
കേസുകൾ, കത്തി ഇടപാടുകൾ
എന്നിങ്ങനെയുള്ള ചിലവുകൾ
ഓരോ വർഷം തോറും വർദ്ധിച്ചുവരികയാണ് .
ജില്ലാ കമ്മിറ്റികൾക്കും,
സംസ്ഥാന കമ്മിറ്റിക്കും
പണ്ട് ലഭിക്കുകയും, സംഘടനയുടെ ക്യാമ്പയിനുകൾ വിജയിപ്പിക്കാനുള്ള അംഗബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
നമ്മുടെ ഭരണഘടന പറയുന്നതുപോലെ
അധികാരങ്ങൾ ഓരോ കമ്മിറ്റികൾക്കും നൽകുമ്പോൾ അതിൻ്റെ പ്രോട്ടോകോൾ പാലിക്കപ്പെടുകയും വേണം.
പ്രോട്ടോകോളുമായി ബന്ധപ്പെട്ട് മറ്റൊരു സ്റ്റേറ്റ്മെൻ്റ് പിന്നീട് ചെയ്യാറാക്കി
(മുൻപ് പലതവണ എഴുതിയിട്ടുള്ളതാണ്)
സംഘടനയുടെ ഓരോ അംഗങ്ങൾക്കും അവർക്ക് ഉള്ളതായ അധികാരങ്ങൾ എന്താണ് എന്നതും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും
ആരോടും ചോദിക്കാതെ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ എഴുതി തയ്യാറാക്കി
നമ്മുടെ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്നതാണ് ഏതൊരു സമയത്തും സംശയം തോന്നിയാൽ ഉടനെ അത് എടുത്തു വായിച്ച് സംശയം തീർക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്.
രാഷ്ട്രീയം ഉൾപ്പെടെ മറ്റേതു സോഷ്യൽ പ്രവർത്തനങ്ങളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തകർ ആരാണ് എന്ന് ചോദിച്ചാൽ അത് മനുഷ്യവകാശ പ്രവർത്തകരാണ്
എന്ന് ഒരു മടിയും കൂടാതെ
പറയാൻ ഞാൻ തയ്യാറാകും.
നമ്മുടെ നാട്ടിലുള്ള പ്രധാന രാഷ്ട്രീയ നേതാക്കൾക്കെല്ലാം ആ യാഥാർത്ഥ്യം
അറിവുന്നവരാണ് പക്ഷേ ഒരിക്കൽ പോലും നമ്മളുടെ മുൻപിൽ അവർ അത് അംഗീകരിക്കാൻ തയ്യാറാവുകയില്ല.
മനുഷ്യാവകാശ പ്രവർത്തകർക്ക് രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന സംരക്ഷണത്തിന്റെ വലയം തിരിച്ചറിഞ്ഞുകൊണ്ട് സാധാരണക്കാർക്ക് ഇടയിൽ
നഷ്ടപ്പെടുന്ന നീതിക്കും
നിയമത്തിന്റെ ആനുകൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ്, വ്യക്തിയാണ് എന്ന തിരിച്ചറിവ്
അംഗീകരിക്കാൻ തയ്യാറാകാത്തവരിലേക്ക് എത്തിയാൽ അവർക്ക് അംഗീകരിക്കേണ്ടിവരും അംഗീകരിച്ചിട്ടുള്ള ചരിത്രമാണ് നമുക്കുള്ളത്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മുടെ പ്രവർത്തകർ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് അതെല്ലാം വളരെ വ്യക്തതയോടെ കൂടി ലളിതമായ ഭാഷ ഉപയോഗപ്പെടുത്തി
വരും നാളുകളിൽ സ്റ്റേറ്റ്മെൻറ് രൂപത്തിൽ നിങ്ങളുടെ കൈകളിലേക്ക് എത്തും എന്ന്
അറിയിക്കുന്നു .
ഏത് സമയത്തും എടുത്ത് വായിക്കാനും മനസ്സിലാക്കാനുമായി
അത്തരം അറിവുകൾ
സംഘടനയുടെ ബ്ലോഗിൽ സൂക്ഷിക്കുന്നതാണ് .
6, ഓരോ ജില്ലാ കമ്മിറ്റികൾക്കും
മെമ്പർഷിപ്പിനുള്ള കാർഡ്
തപാൽ വഴി എത്തുന്നതാണ്.
നിശ്ചിത കോട്ട ഉണ്ടാകുമെന്ന് അറിയിച്ചുകൊള്ളട്ടെ.
സംഘടനയുടെ അംഗത്വം സ്വീകരിച്ചിട്ടുള്ളവർ എല്ലാവരും
അവരവരുടെ പ്രദേശങ്ങളിൽ നമ്മുടെ പ്രസ്ഥാനത്തിൻ്റെ നേതാക്കളാണ് . ആ യാഥാർത്ഥ്യം മനസ്സിലാക്കി
സംഘടനയുടെ അധികാരം ഉപയോഗപ്പെടുത്തി
ഓരോ അംഗങ്ങളും 25 അംഗങ്ങളെ വീതം സംഘടനയിലേക്ക് കൊണ്ടുവരുവാനുള്ള
ഇടപെടൽ നടത്തണമെന്നും അറിയിക്കുന്നു.
ഓരോ അംഗങ്ങളുടേയും
ചുറ്റുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും മാത്രം എടുത്താൽ 25 നേക്കാൾ മുകളിലേക്ക് എത്തിക്കാൻ കഴിയും.
7, അംഗത്വം പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തികൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
8, ജില്ലാ കമ്മിറ്റികൾ ഒരു അംഗത്തിന് 25
എക്സിക്യൂട്ടീവ് നേതാക്കാൾ
35 എണ്ണം വീതം.
എന്ന തോതിലാണ് കോട്ട നിശ്ചയിക്കേണ്ടത്.
9 , അധികം വൈകാതെ
കൊല്ലം ജില്ലാ കമ്മിറ്റിയുടെ
യോഗം ചേരുകയും ജില്ല കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്യണം. വർഷങ്ങളായി സംഘടനയ്ക്ക് ഒപ്പം ചേർന്നു നിൽക്കുന്ന വനിതാ നേതാക്കൾ ഉൾപ്പെടെയുള്ള വരും പുതിയതായി കടന്നുവന്നിട്ടുള്ളവരും
കൂടിച്ചേരുമ്പോൾ നല്ലൊരു കമ്മിറ്റിക്കുള്ള സാധ്യതകളാണ് ഉള്ളത് ആ സാധ്യത ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്തണം,
എത്രയും വേഗം അവർക്ക്
അർഹതപ്പെട്ട അവകാശത്തോടും,
സ്വാതന്ത്ര്യത്തോടുകൂടിയും പ്രവർത്തിക്കാനുള്ള അവസരം സൃഷ്ടിക്കുവാൻ ആവശ്യമായത് ചെയ്യണം.
കൊല്ലത്ത് മെമ്പർഷിപ്പ് പ്രവർത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്താണ് എന്നത് ആലോചിച്ചു ഒരു തീർപ്പ് ഉണ്ടാക്കുന്നതാണ്.
ബഹുമാനപ്പെട്ട അംഗങ്ങളുടെ സംശയങ്ങൾ ഏതും ചോദിക്കാവുന്നതാണ്
അതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം സംഘടന നൽകുന്നുണ്ട്.
എന്ന് :
ചെയർമാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ