ഒരു വലിയ സാമൂഹിക പ്രശ്നത്തെ ശ്രദ്ധയിൽപ്പെടുത്തി അതിനെതിരെയുള്ള പോരാട്ടത്തിന് ആവേശകരവും അർത്ഥവത്തുമായ ഒരു ക്യാമ്പയിൻ HRPM ൻ്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്നു.
(ജാഗ്രത സന്ദേശം : ലഹരിവിരുദ്ധ ഉപവാസ ക്യാമ്പ് ) ഈ പേരിലാണ് ക്യാമ്പയിൻ ഉദ്ദേശിക്കുന്നത്.
കാലത്ത് 10 മണി മുതൽ
ആരംഭിക്കുന്ന ജാഗ്രതാ സന്ദേശം ലഹരി വിരുദ്ധ ഉപവാസ ക്യാമ്പ് വൈകിട്ട് 4 മണി വരെ നീണ്ടുനിൽക്കുന്നു.
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള
കഴിവുറ്റ പൊതുപ്രവർത്തകരെയും,
പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ ,എക്സൈസ് ഉദ്യോഗസ്ഥർ,
കലാകാരന്മാർ .എഴുത്തുകാർ
ഭരണാധികാരികൾ എന്നിവരെ
വ്യത്യസ്ത സമയങ്ങളിൽ വേദിയിൽ പങ്കെടുപ്പിക്കണം.
എല്ലാ അംഗങ്ങളും
ഈ ക്യാമ്പയിന്റെ ഭാഗമാകണം
വലിയ രീതിയിൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനും, ഈ ക്യാമ്പയിൻ നടത്തുന്ന ജില്ലയിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും കാരണമാകണം.
മറ്റുള്ള ജില്ലകളിൽ നിന്ന് ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തുന്നവർ മെമ്പർഷിപ്പ് വിതരണത്തിൽ കൂടി അതിൻ്റെ സാമ്പത്തികം കണ്ടെത്താവുന്നതാണ്.
ഇതുപോലെ മറ്റു പല സോഷ്യൽ വിഷയങ്ങളും ഉയർത്തി കാണിച്ച് ഓരോ ജില്ല ആസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി ഇതുപോലുള്ളയുള്ളതും
വ്യത്യസ്തവുമായ ക്യാമ്പയിനുകൾ സംഘടന ഏറ്റെടുക്കുന്നതിന്
എല്ലാവരും ചേർന്ന് സംഘടനയെ പ്രാപ്തമാക്കുക
എന്ന സുപ്രധാന പ്രവർത്തിയാണ് ഓരോ അംഗങ്ങളും ചെയ്യേണ്ടത്
ജീവൻ വേണോ, ലഹരി വേണ്ട: മുന്നേറ്റമൊരുക്കാം
കൈകളിൽ ലഹരി വേണ്ട മനസ്സിൽ സ്വപ്നങ്ങൾ നിറയട്ടെ
ഇത് നമ്മുടെ നാടാണ്:
നമ്മുടെ വീടാണ് ഇവിടെ ലഹരി വേണ്ട ലഹരിയിലേക്കുള്ള വഴികൾ നമ്മൾക്ക് അടയ്ക്കാം
പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന നിർദ്ദേശങ്ങൾ:
കുടുംബങ്ങളെ ചേർത്ത് നിൽക്കുന്ന സന്ദേശങ്ങൾ:
നിങ്ങളുടെ കുട്ടികളുടെ ഭാവിയ്‌ക്കായി, ഇന്ന് തന്നെ നിലപാട് സ്വീകരിക്കൂ.
ലഹരി നശിപ്പിക്കുന്നത് ഒരാളെയല്ല – ഒരു കുടുംബത്തെയാണ്.
സമൂഹത്തിൽ പങ്കാളിത്തം വർധിപ്പിക്കാൻ:
വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്ന സംവാദ വേദികൾ
സോഷ്യൽ മീഡിയ ക്യാമ്പെയിനുകൾ: ഹാഷ്‌ടാഗുകൾ
സ്‌കൂളുകളിലും കോളജുകളിലും മുൻകൈയെടുക്കുന്ന കൗൺസിലിംഗുകൾ
വേദികളിൽ ചർച്ച ചെയ്യാവുന്ന പ്രധാന വിഷയങ്ങൾ:
ലഹരി വ്യാപാരത്തിന്റെ തിരിച്ചറിയൽ രീതി
നിയമങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടേയും പങ്ക്
സർക്കാർ നയങ്ങളിൽ ആവശ്യമുള്ള മാറ്റങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ