നമസ്കാരം :
ഒരുപാട് സന്തോഷവും അതിലേറെ ഒരുപാട് സങ്കടവും തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ .
തെരുവിൽ ഭക്ഷണവും ,ഒന്ന് ഉറങ്ങാനും, ശാന്തമായി അഞ്ചുമിനിറ്റ് എവിടെയെങ്കിലും ഇരിക്കാനും സൗകര്യമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന സ്റ്റുവർട്ട് എന്ന മിടുക്കനായ പയ്യനെ ഏറ്റെടുക്കുകയും അവനെ ഡോക്ടറെ കാണിക്കുകയും എന്റെ ഒപ്പം താമസിക്കുകയും ചെയ്തത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്.
എന്നാൽ ഇപ്പോൾ സ്റ്റുവർട്ടിനെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏൽപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്.
മനുഷ്യനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഇത്രയേറെ മനസ്സുള്ള ഒരു പയ്യനെ വിട്ടുപിരിയുന്നതിനുള്ള ഒരുപാട് ദുഃഖം എനിക്കുണ്ടായതുപോലെ
ഞാൻ തിരിച്ചു പോരുബോൾ അവന്റെ മുഖത്തും കണ്ടു.
ആ കാഴ്ച എന്നെ ഏറെ ദുഃഖിതനാക്കി.!!!!!!!!!!!!!!!!!!
ആ മകനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിക്കാനും ആവശ്യമായ ട്രീറ്റ്മെൻറ് നൽകുന്നതിനും ഞാൻ ഒത്തിരി അലഞ്ഞു പക്ഷെ അവസാനം ദൈവാനുഗ്രഹത്താൽ ഏറ്റവും യോഗ്യമായ ഒരു സ്ഥലം കണ്ടെത്തുകയും ആ ആശ്രമത്തിൽ ഇന്നലെ അവനെ കൊണ്ടുപോയി അഡ്മിറ്റ് ചെയുകയും ചെയ്ത്
മാനസിക വൈകല്യം ഉണ്ടായിരുന്നിട്ടും, മിടുക്കരിൽ മിടുക്കനായ
സ്റ്റുവർട്ട് എന്ന മകൻ മനുഷ്യനെ
തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിവുള്ളവനും, മനസ്സുള്ളവനുമാണ് .
അവനെ ഞാൻ കൂടെ താമസിക്കാൻ തയ്യാറായപ്പോൾ ഒരുപാട് ആളുകൾ അതിനോട് പല രീതിയിലും പ്രതികൂലമായാണ് പ്രതികരിച്ചത്.
അത്തരം പ്രതികരണങ്ങൾ എന്റെ മനസ്സിലുള്ളപ്പോൾ തന്നെ അവനിൽ ഒരു അദൃശ്യ ശക്തി പ്രവർത്തിക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞിരുന്നു.
എന്നാലും ഒരു അല്പം പോലും ഭയം ഇല്ലാതെ അവന് ഇതുവരെ ലഭിക്കാത്ത സൗകര്യങ്ങൾ നൽകി എനിക്കൊപ്പം താമസിപ്പിച്ചു.
അവന്റെ കാര്യത്തിൽ എന്നോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച വർഗീസ് അറക്കൽ, സുധീഷ് പാലപ്പിള്ളി, ടിറ്റൊ കുട്ടനല്ലൂർ,
സോജൻ അഞ്ചേരി എന്നിവരോട് ഞാൻ എന്റെ കടമയും കർത്തവവും അറിയിക്കുന്നു.
ഒരു ദിവസം 200 രൂപയും. മരുന്നിന്റെ ചിലവും, ആശ്രമത്തിൽ കൊടുക്കണം. അവൻ ആവശ്യപ്പെട്ടതും, ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതുമായ എല്ലാ സാധനങ്ങളും വാങ്ങിച്ചു നൽകിയാണ് ആശ്രമത്തിൽ എത്തിച്ചത് . പലതവണങ്ങളിലായി മാക്സിമം ആറ് മാസമാണ് ട്രീറ്റ്മെന്റ് നൽകുന്നത്.
പുതുക്കാട് ടൗണിൽ ബീഡി വലിച്ച് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒരു പയ്യൻ അതിനപ്പുറത്തേക്ക് മറ്റൊരു അറിവ് സ്റ്റുവർട്ടനെ കുറിച്ച് എനിക്ക് ഉണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോൾ ആ കൊച്ചുമകൻ ഈ നിലയിലേക്ക് എത്താനുള്ള കാര്യകാരണങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി.
പലകാര്യങ്ങളിൽ ഒന്നുമാത്രം ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നു.
32 വർഷങ്ങൾക്കു മുൻപ് മലയാളിയായ ഗുജറാത്തുകാരൻ സ്റ്റുവർട്ടിന്റെ അമ്മയെ വിവാഹം കഴിച്ചു ഗുജറാത്തിലെ ഒരു നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മൂന്നാം വർഷത്തിൽ സ്റ്റുവർട്ടിന് ജന്മം നൽകി ഒന്നര വർഷത്തിനുശേഷം സ്റ്റുവർട്ടിന് ഒരു സഹോദരനെയും നൽകി
മദ്യപാനത്തിൽ അടിമപ്പെട്ടു പോയ സ്റ്റോർട്ടിന്റെ പിതാവ് അവന്റെ മാതാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്ത് കൊന്നുകളഞ്ഞു.
(പിന്നീട് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ആ പിതാവും ആത്മഹത്യ ചെയ്തു.)
കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള സ്റ്റുവർട്ടിന്റെ അമ്മ
മേലാസകലം തീ പടർന്നു പിടിച്ച് പിടഞ്ഞ് മരിക്കുന്ന കാഴ്ച കണ്ടു തകർന്നു പോയ മനസ്സാണ്
സ്റ്റുവർട്ടിന്റേത്.
സ്റ്റുവർട്ടിന്റെ കേരളത്തിലുള്ള ബന്ധുക്കൾ ആ മരണവീട്ടിലേക്ക് എത്തുമ്പോൾ മൂന്നുദിവസം പിന്നിട്ടിരുന്നു.
ഈ മൂന്ന് ദിവസവും മേൽപ്പറഞ്ഞ സ്റ്റുവർട്ട് എന്ന ഈ കൊച്ചുമകൻ
വീടിന്റെ ഒരു മൂലയിൽ കൈകൂപ്പി പിടിച്ച് ശബ്ദിക്കാൻ പറ്റാതെ തളർന്നിരിക്കുകയായിരുന്നു. ഈ അവസ്ഥയിലാണ്
സ്റ്റുവർട്ടിനെ ബന്ധുക്കൾ കണ്ടെത്തിയത്.
മൂന്നു വയസു മാത്രം പ്രായമുള്ളപ്പോൾ തകർന്നുപോയ ആ മനസ്സ് അതാണ് അവന് വീണ്ടെടുത്ത് കൊടുക്കേണ്ടത്.
എന്തോ ഏതോ എനിക്കറിയില്ല അവ നിലുള്ള മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞതിനുശേഷം മാനസികമായി അവനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
നാളെ മുതൽ അവൻ എന്റെ അടുത്തില്ല എന്ന യാഥാർത്ഥ്യത്തെ തുടർന്ന് ശനിയാഴ്ച രാത്രി മുതൽ എനിക്ക് അവന്റെ ജീവിത അനുഭവങ്ങളും, യാതനകളും കഷ്ടപ്പാടുകളും ഓർക്കുമ്പോൾ
സഹിക്കാൻ കഴിയാത്ത അത്രയേറെ സങ്കടവും, ദു:ഖവുമാണ്.
ഈ സമീപ കാലഘട്ടത്തിൽ ഒന്നും ഇത്രയേറെ എന്റെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല.
എന്റെ രക്തത്തിൽ ജനിക്കാത്ത ഒരു മകനായി തന്നെ ഇനിയുള്ള കാലവും അവൻ എന്റെ കൂടെ ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
സ്റ്റുവർട്ട് ഇതുവരെ അനുഭവിച്ചതിൽ പലതും ഞാനും നേരായ രീതിയിൽ അനുഭവിച്ചവനാണ് ആയതിനാൽ ആ ദുഃഖം കൃത്യമായി എനിക്ക് തിരിച്ചറിയാൻ കഴിയുന്നതായിരിക്കാം അവനോടുള്ള സ്നേഹത്തിന്റെ ആഴം വർദ്ധിക്കാനുള്ള പ്രധാന കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത് വായിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് : ആ കൊച്ചു മകന്റെ മാനസിക വൈകല്യം പൂർണമായും മാറ്റിക്കൊടുക്കുവാൻ ദൈവം അവനിൽ പ്രസാദിക്കണം അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ച് .
ജോൺസൻ പുല്ലുത്തി.
ഈ സമൂഹത്തിന്റെ ദുഷ്പ്രവർത്തികളാൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന .മനുഷ്യ കോലങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മാനസികമായും , ശാരീരികമായും ,വളർത്തിക്കൊണ്ടു വരിക എന്ന HRPM ന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ എഴുതിവെച്ചതാണ് ഇവിടെ പ്രവർത്തികമാകുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ