2022 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

HRPM ന്റെ വ്യാജ ID കാർഡ് പ്രിന്റ് ചെയ്ത് സാമൂഹ്യദ്രോഹികൾ


 HRPM ന്റെ വ്യാജ ID കാർഡ് പ്രിന്റ് ചെയ്ത്  സാമൂഹ്യദ്രോഹികൾ

ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ മൂന്ന് മാസം മുൻപ് അംഗങ്ങൾക്ക് നൽകിയിരുന്ന

അംഗത്വ iD കാർഡുകൾ

പൂർണമായും പിൻവലിച്ചിരുന്നു.

ശേഷം : ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി മുതൽ സുരക്ഷ സംവിധാനങ്ങളോടെയുള്ള

ഐഡി കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി.

HRPM പ്രവർത്തകരുടെ

കൈവശമുള്ള ഐഡി കാർഡിലെ QR കോഡ് സ്കാൻ ചെയ്ത് കൃത്യമായി യഥാർത്ഥ അംഗങ്ങളെ മനസ്സിലാക്കണമെന്ന് ബഹുമാനപൂർവും അഭ്യർത്ഥിക്കുന്നു.

യഥാർത്ഥ ഐഡി കാർഡ് 

ഇതോടൊപ്പം ചേർക്കുന്നു.

വ്യാജ ഐഡി ഉപയോഗിക്കുന്ന സാമൂഹിക ദ്രോഹികളെ തിരിച്ചറിയുക. 

എന്താണ് HRPM :

ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM)

അഥവ മനുഷ്യ വർഗ്ഗ അവകാശ സംരക്ഷണ പ്രസ്ഥാനം.

ഇന്ത്യയുടെ പ്രദ്ദേശമായ കേരളത്തിൽ തൃശ്ശൂർ ജില്ലയിലുള്ള ആമ്പല്ലൂരിൽ 17/09/2017 ൽ

രൂപം കൊണ്ടു. ശ്രീ: ജോൺസൻ പുല്ലുത്തിയുടെ തൂലികയിൽ കേഡർ സംവിധാനം ഉൾകൊള്ളുന്ന ഭരണഘടനയും,

വ്യക്തമായ സാമൂഹിക കാഴ്ചപ്പാടും അടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളും . നിർമ്മിക്കപ്പെട്ടു.

04/10/2017 ൽ TSR/TC/559/2017 എന്ന

ക്രമനമ്പർ പ്രകാരം സാംസ്ക്കാരിക നഗരമായ തൃശ്ശൂരിൽ HRPM എന്ന പ്രസ്ഥാനം രജിസ്റ്റർ ചെയ്യപ്പെട്ടു. 

01/01/2018 ൽ ആസ്ഥാന കേന്ദ്രമായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് നഗരത്തിൽ അഡ്മീൻ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.

നിലവിൽ പുതുക്കാട് CG റോഡിലുള്ള പുളിക്കൻ ടവറിൽ പ്രസ് ക്ലബിന് സമീപം സംസ്ഥാന അഡ്മീൻ ഓഫീസ് പ്രവർത്തിച്ചു വരുന്നു.

രാജ്യത്തെ ജനങ്ങൾ നേരിടുന്ന അവകാശ ധ്വംസനങ്ങൾക്കും , നിയമ ലംഘനങ്ങൾക്കും എതിരെ

പൊതുജന പക്ഷത്ത് നിന്ന് പരസ്പര ബഹുമാനവും, സാഹോദര്യവും ഉയർത്തി പിടിച്ച് 

അഴിമതി വിമുക്തമായ മനുഷ്യവകാശ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തിൽ രൂപിക്കപ്പെട്ട പ്രസ്ഥാനം ഇന്ന് HRPM എന്ന ചുരുക്ക പേരിൽ കേരളത്തിൽ ആകെ അറിയപ്പെടുന്നു.

പൊതുജനങ്ങൾക്ക് ലഭിക്കേണ്ടതായ അവകാശവും , നിയമത്തിന്റെ ആനുകൂല്യവും തട്ടിപ്പറിക്കുന്ന കിരാതന്മാർ നടത്തിവരുന്ന

അവകാശ ധ്വംസനം, നിയമ ലംഘനം, ഉദ്യോഗസ്ഥ ആധിപത്യം, സമൂഹിക തിൻന്മമായ അഴിമതി ,സദാചാര പോലീസ് എന്നീ സമൂഹിക വിപത്തുകൾക്ക് എതിരായി സമൂഹത്തിൽ അർഹതപ്പെട്ടവർക്ക് 

നീതി വീണ്ടെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ 

HRPM ന്റെ നേതൃത്വം കൃത്യതയോടെ നടത്തിവരുന്നു.

സ്വാർത്ഥത ലവലേശം പോലും ഇല്ലാതെ HRPM പ്രവർത്തകർ,

മറ്റു ഇതര സാസ്കാരിക  പ്രസ്ഥാനങ്ങൾ , സർക്കാർ , മറ്റു ജനസേവ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വഴി പൗരവകാശവും, സേവനവകാശവും നേടുന്നതിന് ആവശ്യമായ പൊതു കാഴ്ചപ്പാടുകൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.

മേൽ സൂചിപ്പിച്ച സാമൂഹിക വിപത്തുകളെ നേരിടുന്നതിന് സംസ്ക്കാരികമായി തികഞ്ഞ മാന്യതയോടെ മുന്നോട്ട് പോകുന്ന HRPM ഇതിനോടകം ഒരുപാട് ജനകീയ സമരങ്ങൾ ഏറ്റെടുത്ത് നടത്തുകയും , വിജയിക്കുകയും ചെയ്തു.

പ്രസ്ഥാനത്തിന് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള സഹായ അപേക്ഷ കൾ നീധീ പൂർവ്വമായി പരിഹരിക്കാനും , കൗൺസലിങ് ഉൾപ്പെടെ

ആവശ്യമായ നിയമ ഉപദേശങ്ങൾ നൽകുന്നതിനും , കഴിഞ്ഞതിൽ ആത്മ സംതൃപ്തിയിലാണ് HRPM നേതൃത്വം .

നമ്മുടെ സമൂഹത്തിൽ നീധി

നിഷേധിക്കപ്പെടുന്നവർക്കും,

അവകാശ ധ്വംസനങ്ങൾ നേരിടുന്നവർക്കും താങ്ങും, തണലുമായും ,

പല കാരണങ്ങളാൽ നാം അടങ്ങുന്ന സമൂഹം സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലേയ്ക്ക് വലിചെറിയുന്ന മനുഷ്യകോലങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്

മാനസികമായും , ശാരീരികമായും

വളർത്തി കൊണ്ടുവരുന്നതിന് .

HRPM ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ആ വളർച്ചയുടെ ഭാഗം ആകാനും ,

കേരളത്തിൽ വേറിട്ടൊരു ശബദ്മായ HRPM ന്റെ അംഗത്വം സ്വീകരിക്കാനും സമൂഹത്തിനോടുള്ള കർത്തവ്യം നിറവേറ്റാനും താല്പര്യപ്പെടുന്ന

എല്ലാ സഹോദരങ്ങളേയും

ഹൃദയപൂർവം പ്രസ്ഥാനത്തിലേയ്ക്ക്

സ്വാഗതം ചെയ്യുന്നു.

HRPM .Admin Office .

Pulikkan Tower,Last Floor

CG Road, Pudukkad ,680 301, തൃശ്ശൂർ ജില്ല , കേരള സംസ്ഥാനം, ഇന്ത്യ.

Mob : +9190 37 71 37 90 

ഓഫീസ് നമ്പർ : 

+919947796235,

+919446622238

+918714705791: ചെർമാൻ

+918714705792 : സംസ്ഥാന കൺവീനർ

+918714705793: സംസ്ഥാന ട്രഷറർ

hrpmtcr@gmail.com hrpmker@gmail.com

www.hrpm.in

Facebook page.  HRPM.

Youtube: HRPM NEWS

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...