2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ തെറ്റായ നയംമൂലം എക്സ്-റേ ലാബിന്റെ പ്രവർത്തനം നിലച്ചു.


ബഹുമാനപ്പെട്ട
പുതുക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് മുമ്പാകെ ഹുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ

മൂവ്മെന്റ് (HRPM) സംസ്ഥാന കൺവീനർ സുധീഷ് പാലപ്പിള്ളി ബോധിപ്പിക്കുന്ന പരാതി.

വിഷയം :

1 , ആംബുലൻസ്  ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ആശുപത്രി ഫോണിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. 2 , എക്സറേ യൂണിറ്റ് പ്രവർത്തിക്കാത്തത് .

സാർ :

1,       ടി  ആശുപത്രിയിലേക്ക് ആംബുലൻസ് സേവനത്തിനും ,
ചികിത്സ ആവശ്യങ്ങൾക്കുമായി
പുതുക്കാട് താലൂക്ക് ആശുപത്രിയുടെ .04802751232 എന്ന ഫോണിൽ വിളിച്ചാൽ ജീവനക്കാർ ഫോൺ എടുക്കുന്നില്ല
എന്ന പരാതി വ്യാപകമാണ്.

2,         പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ  സ്ഥാപിച്ച എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചശേഷം വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ലാബ് ടെക്നീഷ്യൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇല്ലാത്തതിന്റെ പേരിലാണ്
എക്സ്-റേ യൂണിറ്റ് പ്രവർത്തന രഹിതമായത്. ടി വിഷയത്തിൽ ഗവൺമെന്റ് തീരുമാനങ്ങൾ പോലും അനുസരിക്കാത്ത ആസ്പത്രി സൂപ്രണ്ട് ലാബ് ടെക്നീഷ്യന്റെ ഒഴിവ് മനപ്പൂർവ്വം PSC ക്ക് റിപ്പോർട്ട് ചെയ്യാതെ നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.  താൽക്കാലിക ജീവനക്കാരിയെ സംരക്ഷിക്കുന്നതിനും
പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ലാബ്കാരുടെ താല്പര്യത്തിനും വിധേയമായാണ്
ആസ്പത്രി സൂപ്രണ്ട് പ്രവർത്തിക്കുന്നത് എന്ന ആരോപണം ശക്തമാണ്.
എന്നാൽ താൽക്കാലിക ജീവനക്കാരി ലാബിൽ എത്താത്തതും പ്രശ്നങ്ങൾക്ക് കാരണമാണ്.   മേൽപ്പറഞ്ഞ ആരോപണത്തിന്റെ
ഭാഗമായി  ലക്ഷക്കണക്കിന് രൂപ വില വരുന്ന എക്സറെ യൂണിറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള രോഗികൾ ഉൾപ്പെടെയുള്ളവരോട് കാണിക്കുന്ന ഈ ജനവിരുദ്ധ നിലപാട് എന്നെന്നേക്കുമായി അവസാനിപ്പിക്കണം.ടി വിഷയത്തിൽ കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിനും ,എത്രയും വേഗം യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും വേണ്ടിയുള്ള
എന്റെ ഈ പരാതി
ബഹുമാനപൂർവും അങ്ങേയ്ക്ക് മുൻപാകെ സമർപ്പിക്കുന്നു.

എന്ന് : സുധീഷ് പാലപ്പിള്ളി സംസ്ഥാന കൺവീനർ , HRPM , പുളിക്കൻ ടവർ, പ്രസ് ക്ലബിന് സമീപം. CG റോഡ്, Po പുതുക്കാട് 680 301. MOB: 99 47 79 62 35.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...