2022 ഒക്‌ടോബർ 22, ശനിയാഴ്‌ച

തട്ടുകടകളിൽ കയറുമ്പോൾ സൂക്ഷിക്കുക.

തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ : തൃശ്ശൂരിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പോകുമ്പോൾ അത്താണിക്കും, വടക്കാഞ്ചേരിക്കും 
മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പെട്രോൾപമ്പിന് എതിർവശത്ത്
റോഡ് സൈഡിൽ ഒരു തട്ടുകട പ്രവർത്തിക്കുന്നുണ്ട്.
ഈ കടയിൽ പകൽ 12 മണിയോടുകൂടി ഉച്ചഭക്ഷണമായ ചോറ് ലഭിക്കുന്നു. 
ഈ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ ചെല്ലുന്നത് അവിടെയുള്ള ആളുകൾ അല്ലെങ്കിൽ ഉറപ്പായും അവർക്ക് തോന്നുന്നതു പോലെ വില ഈടാക്കുന്നു. 
അല്പം ചോറ്, രണ്ടുതരം കൂട്ടുകറി,
ഒരു പപ്പടം , സാമ്പാർ വില 60 രൂപ.
രണ്ടാമത് ഒരു അൽപ്പം ചോറ് ചോദിച്ചാൽ മുഖം കറുപ്പിച്ച് ഒരു നോട്ടവും കൂടെ ചോറിനോടെപ്പം ലഭിക്കും.
നൂറു രൂപയ്ക്ക് ഒന്നര കിലോ വാങ്ങിയ മത്തിക്ക് പത്ത് രൂപ വിലയിട്ടാണ് കച്ചവടം. 
പോക്കറ്റിൽ ആവശ്യത്തിന് പണം ഇല്ല എന്ന് കണ്ടപ്പോൾ ഗൂഗിൾ പേ ഉണ്ടോ എന്ന എന്റെ ചോദ്യം കേട്ടപാടെ 
തട്ടുകടക്കാരന്റെ ഭാവം മാറി.
തെറിവിളി കേൾക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടി ചില്ലറയെല്ലാം തപ്പിയെടുത്ത് രണ്ട് ഊണിനുവേണ്ടി 150 രൂപ നൽകി ഞങ്ങൾ സ്ഥലം കാലിയാക്കി. 
തട്ടുകട നടത്തുന്നതിന് ഒരു രൂപ പോലും വാടകയില്ല. വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ ആ ചിലവും ബാക്കി . തട്ടുകടക്കാരനെ സംബന്ധിച്ചിടത്തോളം കാട്ടിലെ തടി തേവരുടെ ആന .

യാഥാർത്ഥ്യം എന്നത് മറ്റൊന്നാണ്.
നല്ല വൃത്തിയുള്ളതും ,എല്ലാ സംവിധാനം ഉള്ളതുമായ മിനിമം സ്റ്റാൻഡേർഡ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ ഒരു ഊണിന് കേവലം 50 രൂപ കൊടുത്താൽ മതി.
ആയതിനാൽ തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിലും മറ്റു സ്ഥലങ്ങളിലും റോഡ്സൈഡിൽ പ്രവർത്തിച്ചു വരുന്ന തട്ടുകളിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ വിലയടക്കമുള്ള മുഴുവൻ കാര്യങ്ങളും ശ്രദ്ധിക്കണം
ഒരുപാട് ഗുണമായിത്തീരും.
യാതൊരുവിധ സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് റോഡ്സൈഡിൽ ഇത്തരം തട്ടുകടകൾ പ്രവർത്തിച്ചിരുന്നത് മേലധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...