HRPM ൻ്റെ സത്യസന്ധരായ പ്രവർത്തകർക്കുള്ള
സംഘടനാ റിപ്പോർട്ട് :
2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ താഴെ ചേർക്കുന്നു.
യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് റിപ്പോർട്ടിലേക്ക് :
9.50 AM ന് രാഷ്ട്രീയ സാംസ്കാരിക നേതാവായ
ശ്രീ : സുധൻ കാരയിൽ
ദേശീയ പതാക ഉയർത്തി
പൗരന്മാർക്ക് ലഭിച്ച സ്വാതന്ത്ര്യവും,ആ 'സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾ അവതരിപ്പിച്ചു .
ശ്രി : ജോൺസൺ പുല്ലുത്തി
ശ്രീ : കുമാരൻ പോറ്റിക്കര
ശ്രീ : ബൈജു കൊരയ്ച്ചാൽ
ആശംസകൾ അർപ്പിച്ചു.
ശ്രി : മുഹമ്മദ് ബഷീർ സൈനി
സ്വാഗതവും, ശ്രി : ഏലിയാസ് ജേക്കബ് നന്ദിയും പറഞ്ഞു.
തുടർന്ന് ഗോപി ആലുവക്കാരന്റെ നേതൃത്വത്തിൽ മധുര പലഹാരം വിതരണം ചെയ്തു.
1 , 10. 10 AM ന് ചെയർമാൻ
ജോൺസൺ പുല്ലത്തിയുടെ
അധ്യക്ഷതയിൽ
അഡ്മിൻ ഓഫിസിൽ യോഗ ആരംഭിച്ചു.
2 , ഏലിയാസ് ജേക്കബ് സ്വാഗതം പറഞ്ഞു .
3 , വിൻസൻ്റ് മാഷ് അനുശോചനം രേഖപ്പെടുത്തി .
4 , ചെയർമാൻ
സംഘടന നയങ്ങളും നിലപാടുകളും വിശദീകരിച്ചു.
5 , തുടർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സഫൂറമേടവും ,
മേടത്തിന്റെ മകൾ സഭാ ഫാത്തിമയും ചേർന്ന് ദേശീയ പതാകയുടെ നിറത്തിലും രൂപത്തിലും നിർമ്മിച്ച
കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.
6 , സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ സൈനി
സംസാരിച്ചു.
7 , കുമാരൻ പോത്തിക്കര , ഏലിയാസ് ജേക്കബ്, സഫുറാ മേടം .അനിതാ സന്തോഷ്
ബൈജു കൊരയ്ച്ചാൽ മുതൽ
എല്ലാവരും ചർച്ചയിൽ പങ്കെടുത്തു.
8 ,ചെയർമാൻ ചർച്ചകൾക്ക് ആവശ്യമായ മറുപടി നൽകി
9 , തീരുമാനങ്ങൾ :
1 , ജനറൽ സെക്രട്ടറി പദവി
ക്യാൻസൽ ചെയ്തു. പകരം
14 സംസ്ഥാന സെക്രട്ടറിമാരായിരിക്കും ഇനി മുതൽ സംസ്ഥാനത്ത് ഉണ്ടാവുക .
ജനറൽ സെക്രട്ടറിക്ക് ഉണ്ടായിരുന്ന പദവി തന്നെയാണ് സംസ്ഥാന സെക്രട്ടറിമാർക്കുള്ളത് ( എന്നാൽ ആ ഉത്തരവാദിത്വം
ഏൽപ്പിക്കപ്പെടുന്ന ജില്ലകൾ
കേന്ദ്രീകരിച്ച് ആയിരിക്കും)
2 , തൃശ്ശൂർ ജില്ലാ കമ്മിറ്റി ഒഴികെ
മറ്റുള്ള ജില്ല കമ്മിറ്റികളുടെ
ഉത്തരവാദിത്തപ്പെട്ടവർ
യോഗങ്ങൾ വിളിച്ചു ചേർത്താൽ മാത്രമെ
കമ്മിറ്റിയുടെ പുനർ രൂപീകരണം ഉണ്ടാവുകയുള്ളൂ.
അല്ലാത്തപക്ഷം നിശ്ചിതകാലയളവിനുള്ളിൽ
സ്റ്റേറ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് കമ്മറ്റി വിളിച്ചുചേർക്കുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നതാണ്.
3 , വനിതാ വിഭാഗം, യുവജന വിഭാഗം എന്നി പോഷക സംഘടനകളുടെ
സംസ്ഥാന സമ്മേളനം വിളിച്ചു ചേർത്തതിനുശേഷം മാത്രമേ പുതിയ കമ്മിറ്റിയുടെ രൂപീകരണം ഉണ്ടാവുകയുള്ളൂ.
എന്നാൽ : ജില്ലാ തലങ്ങളിലും യോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ്.
4, ഇന്നു മുതൽ സംഘടനയുടെ ഔദ്യോഗിക Whatsapp ഗ്രൂപ്പുകൾ ഉണ്ടാകുന്നതല്ല.
ഏതെങ്കിലും ജില്ലയിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുതമായി വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും. ആ ഗ്രൂപ്പിൻ്റെ പ്രവർത്തനം മൂലം
ഏതെങ്കിലും ഒരു അംഗം ഗ്രൂപ്പിൽ സംഘടന വിരുതമായ
നിലപാട് സ്വീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിൻ മാത്രമായിരിക്കും.
5 , സംഘടന നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ
ഇനിമുതൽ www.hrpm.in
എന്ന വെബ്സൈറ്റിൽ അനൗൺസ്മെൻ്റ് പേജിൽ HRPM2017 എന്ന iD നമ്പറിൽ
ലോഗിൻ ചെയ്താൽ ലഭ്യമാണ്.
അറിയിപ്പുകളുടെ അവസാനഘട്ടത്തിൽ
അംഗങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഓപ്ഷൻ ലഭ്യമാണ് ( ഓർക്കുക ഇതെല്ലാം ഔദ്യോഗിക രേഖയായി മാറുന്നതാണ് )
രണ്ടാമത്: blog.hrpm.in എന്ന ബ്ലോഗിലും സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർത്തകളും ലഭ്യമാണ് .
മൂന്നാമത്: hrpm.in
എന്ന പ്രധാന വെബ്സൈറ്റിലുള്ള ന്യൂസ് പേജിൽ വാർത്തകളും ലേഖനങ്ങളും സ്വന്തം പേരിൽ എഴുതാനുള്ള സൗകര്യങ്ങൾ ഉണ്ടാകുന്നു
ഈ സൗകര്യം എല്ലാ അംഗങ്ങൾക്കും അഡ്മിൻ മുഖേന ഉപയോഗിക്കാവുന്നതാണ് .
വെബ്സൈറ്റിൽ കയറുമ്പോൾ
ഹോം സ്ക്രീനിൽ വലത്തെ സൈഡിൽ + EN എന്ന് കാണുന്ന ഫ്ലാഗിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ വെബ്സൈറ്റ് മനസ്സിലാക്കാൻ കഴിയുന്നതാണ്.
കൂടാതെ സംഘടനയുടെ ഔദ്യോഗിക സ്വഭാവമുള്ള
ഒരു കമ്മ്യൂണിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാകുന്നതാണ് .
നിലവിലുള്ള ന്യൂസ് ചാനൽ ഗ്രൂപ്പിനെയാണ് സംഘടനയുടെ ഔദ്യോഗിക കമ്മ്യൂണിറ്റി ഗ്രൂപ്പാക്കി മാറ്റുന്നത് . സംഘടനയുടെ പൊതു വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു ഗ്രൂപ്പായിരിക്കും . ഈ ഗ്രൂപ്പിൽ
സംഘടനയുടെ അംഗങ്ങൾ
ഒത്തൊരുമയോടെ മുന്നോട്ടുപോകണം ഏതെങ്കിലും ഒരു അംഗത്തിന്റെ ഭാഗത്തുനിന്നും നെഗറ്റീവായ എന്തെങ്കിലും ഉണ്ടായാൽ
ചോദ്യങ്ങളില്ലാതെ റിമൂവ് ചെയ്യപ്പെടുന്നതാണ്.
വെബ്സൈറ്റുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന ഒരു വിവരം അധികം വൈകാതെ നിങ്ങളിലേക്ക് എത്തുന്നതാണ്.
6, ഇന്നു മുതൽ എ ക്ലാസ്സ് മെമ്പർമാരിൽ നിന്നും വർഷത്തിൽ 1200 രൂപ വരിസംഖ്യ ഈടാക്കാൻ തീരുമാനിച്ചു. ഒറ്റ തവണയൊ
മാക്സിമം നാല് തവണയോ ആയി സംഘടന അക്കൗണ്ടിലേക്ക് അടക്കേണ്ടതാണ്.
ലൈഫ് ടൈം മെമ്പർഷിപ്പും എക്ലാസ് മെമ്പർഷിപ്പും വർഷത്തിൽ ഒരേ കാലയളവിൽ മാത്രമെ പുതുക്കുകയുള്ളു. ലൈഫ് ടൈം മെമ്പർഷിപ്പിന്ന് 12 മാസവും എക്ലാസ് മെമ്പർഷിപ്പിന്ന് 11 മാസവുമാണ് കാർഡ് പുതുക്കുവാനുള്ള കാലാവധി.
( 11 മാസങ്ങൾക്ക് മുൻപായി
1200 രൂപ വരിസംഖ്യ അടച്ചു തീർക്കുന്നവർക്കാണ് ലൈഫ് ടൈം മെമ്പർഷിപ്പ് ആവുന്നത് .
ഓരോ വർഷത്തിലും മെമ്പർഷിപ്പിന്റെ ഐഡി കാർഡ് പുതുക്കുന്ന വകയിലേക്ക് 200 രൂപയും അടക്കേണ്ടതാണ്.
7 , വരിസംഖ്യയുടെ 50% ശതമാനം ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് ലഭ്യമാണ്.
അംഗങ്ങളുടെ വരിസംഖ്യ ബാങ്ക് അക്കൗണ്ടിൽ എത്തിയതിനുശേഷം ആദ്യം ഉണ്ടാകുന്ന ജില്ലാ ക്യാമ്പയിനുകൾക്കാണ്
ഈ സംഖ്യ ലഭിക്കുക.
8 . Candidate അംഗങ്ങൾക്ക്
ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും
ക്ലാസ് മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
9,
പെട്ടന്നുണ്ടാകുന്ന പ്രത്യാഗാതങ്ങൾ (മരണം ആക്സിഡണ്ട് തുടങ്ങിയവ)ക്ക് നൽകുന്ന ഫണ്ട് :
എ ക്ലാസ് അംഗങ്ങൾ എല്ലാവരും 500 രൂപ വീതം സംഘടനയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം . രണ്ടോ മൂന്നോ തവണകളായും അടക്കാവുന്നതാണ്. ഈ ഫണ്ട്
മറ്റൊന്നിനും ചെലവ് ചെയ്യപ്പെടുന്നില്ല. സംഘടനയുടെ കുടുംബ അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംഘടനാ പ്രവർത്തകർ എത്തിച്ചേരുകയും, റീത്ത് കൂടാതെ 5000 രൂപ മരണ ഫണ്ടായി നൽകുകകയും ചെയ്യുന്നു.
ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച്
ആക്സിഡൻ്റ് കേസുകൾ കൂടാതെ വിവാഹം , വീട് താമസം എന്നീ ക്ഷണങ്ങൾക്ക്
അംഗങ്ങൾക്ക് വേണ്ടി
സംഘടനയുടെ പേരിൽ നിശ്ചിത ഫണ്ട് നൽകാനുള്ള തീരുമാനം സ്വീകരിക്കുന്നു.
ഒരു അംഗത്തിൻ്റെ അവകാശത്താൽ പെട്ടന്നുണ്ടാകുന്ന പ്രത്യാഗാതങ്ങൾക്ക്
ഫണ്ട് കൈമാറിയാൽ തുടർന്നും ഓരോ അംഗങ്ങളും 500 രൂപ വീതം
സംഘടനാ അക്കൗണ്ടിലേക്ക് അടയ്ക്കണം.
മരണപ്പെടുന്നവർക്ക് അനുശോചനം രേഖപ്പെടുത്തുന്ന യോഗങ്ങളിൽ ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് വിധേയമായുള്ള ചർച്ചയും ഉണ്ടാകുന്നതാണ്.
9 പരസ്പര സാഹോദര്യം ബഹുമാനം,അച്ചടക്കം സംഘടനയ്ക്കുള്ളിൽ കൃത്യമായി നടപ്പിലാക്കാനും, വ്യക്തി താൽപര്യങ്ങളിലും സ്വാർത്ഥ താല്പര്യങ്ങളിലും മുഖം നോക്കാതെ നടപടി
10 , ക്ലാസ്സ് മെമ്പർഷിപ്പിലേക്ക് വരുന്ന മുഴുവൻ അംഗങ്ങളുടെയും ഫോട്ടോയും
വിവരങ്ങളും www.hrpm.in & blog.hrpm.in എന്ന വെബ്സൈറ്റുകളിൽ ആഡ് ചെയ്യാനും തീരുമാനിച്ചു.
11 .
1, ചെയർമാൻ : ജോൺസൺ പുല്ലുത്തി.
2 ,വൈസ് : ചെയർമാൻ മുഹമ്മദ് ബഷീർ സൈനി .
3 , സംസ്ഥാന ട്രഷറർ : ഏലിയാസ് ജേക്കബ് .
4 , STSC വിഭാഗം സംസ്ഥാന പ്രസിഡണ്ട് കുമാരൻ പോത്തിക്കര .
5 , ഗോപി ആലുവക്കാരൻ
ചെങ്ങാലൂർ
6 , വിൻസൻ്റ് മാഷ് മണ്ണുത്തി
മണ്ണുത്തി
7 , ബിനു മാന്നാമംഗലം
8 , ബൈജു കൊരയ്ച്ചാൽ .
തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്
9 , നഹാസ് കൊരണ്ടിപ്പിള്ളി,
10 , നഹാസ് ഇബ്രാഹിം,
11 , അനിത സന്തോഷ്
12 ,സഫുറ മണലായ
13 ,ജോഷി പാണാട്ടിൽ
14, സുനിൽ കുമാർ
15 സലാം പുതിയകാവ്
16 ,അഷ്റഫ് കോഴിക്കോട്
എന്നിവർ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു .
10 / ഓഗസ്റ്റ് 31ന്
സംസ്ഥാന കമ്മിറ്റിയിലുള്ള
ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നതാണ്.
ജില്ലാ സമ്മേളനങ്ങളിൽ നിന്നും
സംസ്ഥാന കമ്മിറ്റിയിലേക്കുള്ള
അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ് .
11 - എ ക്ലാസ് മെമ്പർഷിപ്പ് സ്വീകരിച്ചിട്ടുള്ള എല്ലാ അംഗങ്ങളുടെയും ഫോട്ടോ വെബ്സൈറ്റിൽ ആഡ് ചെയ്യുവാൻ തീരുമാനിച്ചു.
12 ,
Candidate മെമ്പർഷിപ്പ് എടുക്കുന്നവർക്ക് blog.hrpm.in
എന്ന വെബ്സൈറ്റിലും ആഡ് ചെയ്യാൻ തീരുമാനിച്ചു.
13 , ബെന്നി കോടാലി
നന്ദി പറഞ്ഞു.
അവസാനിച്ചു.
N B : വെബ്സൈറ്റിൽ ലേഖനങ്ങൾ എഴുതാൻ താല്പര്യമുള്ള എല്ലാ അംഗങ്ങൾക്കും അവരുടെ സ്വന്തം പേരിൽ എഴുതാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘടനയുടെ കൂട്ടുത്തരവാദിത്വം ഉറപ്പിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളാണ് :
മറ്റുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ സംവിധാനങ്ങളും സ്വന്തമായുള്ള
സംഘടന എന്ന നിലയിൽ അംഗങ്ങളിൽ നിന്ന്
വാർഷിക വരിസംഖ്യ, ലേവി എന്നിവ ഈടാക്കുവാൻ ബാധ്യതയുണ്ട്.
വാർഷിക വരിസംഖ്യ,
പ്രത്യാഘാത ഫണ്ട്
എന്നത് സംഘടനയ്ക്കകത്ത് കൂട്ട ഉത്തരവാദിത്വം ഉണ്ടാകുന്നതിന് കാരണമാകുന്നു.
സംഘടനക്കുള്ളിൽ അവരുടെ ആവശ്യങ്ങൾ നടക്കാത്തതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി പുറത്തുപോയ
ഏഴോളം വരുന്നവർ സ്വയം മനുഷ്യവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന
സാമൂഹിക രോഗികൾ
ചേർന്ന് സംഘടനയിലേക്ക് പുതിയതായി കടന്നുവരുന്ന അംഗങ്ങളിൽ ശുദ്ധമായ നുണകൾ മാത്രം പറഞ്ഞ്
നമ്മുടെ സംഘടന വിട്ടു പോകാൻ
പ്രഷർ നൽകുന്നത് മനസ്സിലാക്കാക്കുന്നു.
ഈ കൂട്ടത്തിൽ തിരക്കുള്ള ട്രാൻസ്പോർട്ട് ബസ്സിൽ കയറി
സ്ത്രീകളെ ശല്യം ചെയ്യുന്നവരും, രാഷ്ട്രീയം ഉൾപ്പെടെ മറ്റു പല സംഘടനകളുടെ പേരിലും പണം പിരിച്ച് ജീവിക്കുന്നവരും,
പതിനഞ്ചാം വയസ്സിൽ ഒരു സ്ത്രീയെ (എന്നു പറയാൻ പറ്റില്ല ഒരു പെൺകുട്ടിയെ )
ഗർഭിണിയാക്കി ജയിലിൽ കിടന്നവരും , സിനിമയുടെ മറവിൽ വയനാട് മുതൽ
കേരളത്തിലെ പല ജില്ലകളും കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരും കൂട്ടത്തിലുണ്ട്.
ഈ മഹാന്മാരും മഹതികളും
ഈ സംഘടനക്കുള്ളിൽ വന്നതിനുശേഷം ചെയ്തുകൂട്ടിയ കൊള്ളരുതായ്മകൾ
ഓരോരുത്തരുടെ പേരിലും
സംഘടനയുടെ പേരിൽ
ലേഖനങ്ങളായി എഴുതാൻ തീരുമാനിച്ചിരിക്കുകയാണ്.
HRPM എന്ന ഈ സംഘടന നേരും നെറിവുമുള്ള ഒരു യഥാർത്ഥ മനുഷ്യവകാശ സംഘടനയാണ് .
അതുകൊണ്ടുതന്നെ സംഘടന പറയുന്നത് ചെയ്യും ചെയ്യുന്നത് പറയും ആരുടെയും മുമ്പിൽ തലതാഴ്ത്തേണ്ട സാഹചര്യം
ഇന്ന് ഈ സംഘടനയ്ക്ക് ഇല്ല.
സംഘടനയുടെ സത്യസന്ധയും
ആശയവും ആദർശവും നയവുമാണ് അതിന്റെ പ്രധാന കാരണം ഈ സംഘടന
എക്കാലത്തും സമൂഹത്തിനു മുമ്പിൽ തല ഉയർത്തി നിൽക്കുക തന്നെ ചെയ്യും.
അതിന് മേൽപ്പറഞ്ഞതു പോലുള്ള പുഴുക്കൾ
ഒരു തടസ്സമാവുകയില്ല.
ഈ പുഴു കുത്തുകൾക്ക്
ഒരു സംഘടനയിൽ പോലും പ്രവർത്തിക്കാൻ കഴിയില്ല കാരണം അതിനുള്ള അറിവോ പക്വതയോ തന്റേടമോ മനസ്സാക്ഷിയോ അവർക്കില്ല.
അവർക്കെന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് ലേഖനങ്ങളിൽ കൃത്യമായി എഴുതാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഒരിക്കൽ ക്ഷമിച്ചതാണ്
ഇനി മുതൽ ഈ വൃത്തികെട്ട ചെറ്റകൾക്ക് സമാനമായ ഇവരോട് ഒരിക്കലും പോലും ഒരുതരത്തിലും ക്ഷമിക്കുകയില്ല.
റിപ്പോർട്ട് പൂർണ്ണമായത്
പ്രസിദ്ധീകരണ തീയതി.
16/08/2025.10.35 Pm
സംശയങ്ങൾക്ക് വിളിക്കുക
ലഭ്യമല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക. 90 37 71 37 90
hrpm.in
blog.hrpm.in
hrpmtcr@gmail.com
hrpmker@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ