2022 ഡിസംബർ 4, ഞായറാഴ്‌ച

ബിജെപിയുടെ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവര്‍ണര്‍ കത്ത് നൽകിയത് പുറത്ത്.


 ആവർത്തന വാർത്ത.

ബിജെപിയുടെ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവര്‍ണര്‍ കത്ത് നൽകിയത് പുറത്ത്.

ബിജെപി നേതാക്കള്‍ ഉന്നയിച്ച പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ശുപാര്‍ശകത്ത് പുറത്തുവന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ കോഴക്കേസുകളുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്സ ര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.

2021 ജൂണ്‍ 10ന് അയച്ചതാണ് ഈ കത്ത് ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍,പി.സുധീര്‍, എസ്.സുരേഷ്, വി.വി.രാജേഷ് എന്നീനേ താക്കള്‍ ജൂണ്‍ ഒമ്പതിന് ഗവര്‍ണറെ കണ്ടിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയ  

കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി 

നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകിയിരുന്നു.

സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് പോലീസ് നടപടികള്‍ എന്നതടക്കമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

തൊട്ടടുത്ത ദിവസമാണ് ഗവര്‍ണര്‍ രാജ്ഭവന്‍ മുഖേന മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുടെ പരാതിയില്‍ ഉചിത നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. 

ബിജെപി  നേതാക്കളുടെ ആരോപണങ്ങള്‍ എടുത്ത് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയോട് ശുപാര്‍ശ  ചെയ്തിരിക്കുന്നത്.

പോലീസിന്റെ അന്വേഷണ പരിധിയിലുള്ള ഒരു കേസില്‍ ഗവര്‍ണര്‍ രാഷ്ട്രീയ ആരോപണങ്ങളെ അതേപടി ഏറ്റുപിടിച്ച് അടിയന്തര ഇടപെടല്‍ തേടിയെന്നാണ് ഇടത് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന സാധാരണ നടപടി ക്രമം മാത്രമാണ് .ഉണ്ടായിട്ടുള്ളതെന്നും രാജ്ഭവൻ അറിയിച്ചത്.

21 NEWS 4U 

21news4u@gmail.com

hrpm.in

https://chat.whatsapp.com/ChUJuigsdZKIlha7LHkem8


3 അഭിപ്രായങ്ങൾ:

blog.hrpm.in പറഞ്ഞു...

ഈ വാർത്ത ആവർത്തനമാണ്.

blog.hrpm.in പറഞ്ഞു...

പ്ലീസ് കമന്റ്

blog.hrpm.in പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...