2022 ഡിസംബർ 14, ബുധനാഴ്‌ച

സ്കൂൾ സമയമാറ്റം സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് സമസ്ത:

സ്കൂൾ സമയമാറ്റം സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് സമസ്ത:

ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു.

ഇതു മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽനിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി
പറഞ്ഞത് .അത് വിശ്വാസത്തിൽ എടുത്തിരുന്നു.
ഇന്നലെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാവും.

ഇതിൽ നിലവിൽ അനുകൂല നിലപാടാണ് സർക്കാരിന്റേത്.

ഈ നിലപാട് സ്വാഗതാർഹമാണ്സമസ്തയ്ക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല.
അവർ കണ്ടതു പറയുകയാണ് ചെയ്യുന്നത്.

നാളെ ചിലപ്പോൾ മാറ്റിപ്പറയാം. രാഷ്ട്രീയത്തിൽ സമസ്ത ഇടപെടാറില്ല.

ലീഗിനെപ്പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവരും യോജിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം.

ഉത്തരേന്ത്യയിൽ ഇതു നടക്കുന്നുണ്ട്. ഇവിടെയും നടന്നാൽ പാകപിഴയില്ലെന്നും സന്തോഷം മാത്രമാണെന്നും ഉമർഫൈസി മുക്കം പറഞ്ഞു.

കേന്ദ്രത്തിൽ ഫാഷിസം പിടിമുറക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണ്.

ഏകീകൃത സിവിൽ കോഡ് ബില്ലിന് എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാൽ എല്ലാവരും തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

21NEWS4U
21news4u@gmai.com
HRPM.in
9037713790




അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...