ഇന്ന് ഡിസംബർ 10 ലോക മനുഷ്യവകാശദിനം:
രാഷ്ട്രീയത്തിനും ,
സ്വാധീനത്തിനും
പണത്തിനും പുറമേയുള്ള ജനങ്ങൾ അധികാര വർഗ്ഗത്തിന്റെ സർവാധിപത്യം
ലോകത്ത് ആകമാനം
പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു ലോക മനുഷ്യ അവകാശ ദിനമായ
ഡിസംബർ 10 കടന്നുപോകുന്നത് :
ഈ സാഹചര്യത്തിൽ
മനുഷ്യവകാശ ധ്വംസനങ്ങൾക്കും നിയമലംഘനങ്ങൾക്കും എതിരെയുള്ള
പ്രതിഷേധ കാഹളങ്ങൾ
ലോകത്താകമാനം ഉയരട്ടെയെന്ന്
HRPM ആശംസിക്കുന്നു :
അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്
മനുഷ്യാവകാശം
എന്നറിയപ്പെടുന്നത്.
മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ, രാഷ്ടീയ അവകാശങ്ങളും, പുറമെ : സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു.
സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും,ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളും,
സംഭവിക്കുന്നത് : മനുഷ്യവകാശ ധ്വംസനങ്ങളും നിയമ
ലഘനങ്ങളുമാണ്.
എന്താണ് മനുഷ്യ അവകാശങ്ങൾ എന്നതിന്റെ ചട്ടങ്ങളിലൂടെ ഒരു തിരനോട്ടം :
എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്.
ബുദ്ധിയും മനസാക്ഷിയുള്ളവരും പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.
മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണിമീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാകാർട്ടയാണ്.
പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവ ജനകീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു.
ഇതേ തുടർന്നാണ് 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.
ജനഹിതമായിരിക്കണം ഭരണാധികാരത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ഹിതം ഇടക്കിടക്കുണ്ടാവുന്ന സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പുകൾകൊണ്ട് രേഖപ്പെടുത്തുന്നതാണ്.
തെരഞ്ഞെടുപ്പു സ്വകാര്യ വോട്ടു സമ്പ്രദായത്തിലോ തത്തുല്യമായതും സ്വതന്ത്രവുമായ മറ്റേതെങ്കിലും വിധത്തിലോ ആയിരിക്കണം.
സമുദായത്തിലെ ഒരു അംഗമായതുകൊണ്ടു സമുദായത്തിൽനിന്നുള്ള രക്ഷക്ക് ഏതൊരാൾക്കും അർഹതയുണ്ട്.
അതതു രാജ്യത്തിന്റെ കഴിവുകൾക്കനുസരിച്ചും ദേശീയ സംരംഭങ്ങളെക്കൊണ്ടും അന്തർദേശീയ സഹകരണം കൊണ്ടും അവരവരുടെ അന്തസ്സിന്നു അപരിത്യാജ്യമായ സാമുദായികവും സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്രമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്.
പ്രവൃത്തിയെടുക്കുവാനും, സ്വതന്ത്രമായി പ്രവൃത്തിയെ തിരഞ്ഞെടുക്കുവാനുമുള്ള അധികാരം എല്ലാവർക്കുമുണ്ട്. ഗുണകരവും നീതിപരവുമായ പ്രവൃത്തി നിബന്ധനകൾക്കും പ്രവൃത്തിയില്ലായ്മയിൽനിന്നു രക്ഷനേടുന്നതിന്നും എല്ലാവരും അർഹരാണ്.
തുല്യമായ പ്രവൃത്തിയെടുത്താൽ തുല്യമായ ശമ്പളത്തിന്ന് (യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ) എല്ലാവരും അർഹരാണ്.
പ്രവൃത്തിയെടുക്കുന്ന ഏതൊരാൾക്കും കുടുംബസമേതം മനുഷ്യർക്ക് യോജിച്ച ജീവിതം നയിക്കത്തക്കതായ ശമ്പളത്തിന്നു അർഹതയുണ്ട്. ആവശ്യമെങ്കിൽ സാമുദായികമായ മറ്റു രക്ഷകൾക്കും അവൻ അർഹനാണ്.
(വകുപ്പ് 23 ലെ ചട്ടമാണ് തെട്ടു താഴെ ഉള്ളത് ഈ ചട്ട പ്രകാമാണ് ലോകത്തുള്ള മുഴുവൻ
മനുഷ്യവകാശ സംഘടനകളും പ്രവർത്തിക്കുന്നത്. )
അവരവരുടെ താൽപ്പര്യങ്ങളുടെ രക്ഷക്കു വേണ്ടി ഏതൊരാൾക്കും പ്രവൃത്തിസംഘടനകൾ രൂപീകരിക്കാനും അത്തരം സംഘടനകളിൽ ചേരുവാനും അധികാരമുള്ളതാണ്.
ന്യായമായ പ്രവൃത്തിസമയം ഇടക്കിടക്കു ശമ്പളത്തോടുകൂടിയ ഒഴിവുദിവസങ്ങൾ, ഒഴിവുസമയം, വിശ്രമം എന്നിവയക്ക് ഏതൊരാൾക്കും അവകാശമുള്ളതാണ്.
ഭക്ഷണം, വസ്ത്രം, വൈദ്യസഹായം മുതലായവയെ സംബന്ധിച്ചു തനിക്കും തന്റെ കുടുംബത്തിന്നും മതിയായ ഒരു ജീവിതരീതിക്ക് ഏതൊരാൾക്കും അധികാരമുള്ളതാണ്.
പ്രവൃത്തിയില്ലായ്മ, സുഖക്കേട്, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം എന്നുവേണ്ട അപരിഹാര്യമായ മറ്റേതെങ്കിലും
അവസ്ഥയിലും ഏതൊരാൾക്കും സമുദായത്തിൽ നിന്നു രക്ഷ ചോദിക്കുവാനുള്ള അർഹതയുണ്ട്.
ശിശുക്കളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും പ്രത്യേകപരിചരണങ്ങൾക്കും അർഹരാണ്.
ന്യായമായ വിവാഹ ബന്ധത്തിൽനിന്നു ജനിച്ചതായാലും അല്ലെങ്കിലും വേണ്ടതില്ല, സമുദായത്തിൽ നിന്നു തുല്യമായ രക്ഷക്ക് എല്ലാ ശിശുക്കളും അർഹരാണ്.
വിദ്യാഭാസത്തിന്ന് എല്ലാവർക്കും അവകാശമുണ്ട്.
പ്രൈമറി വിദ്യാഭ്യാസമെങ്കിലും സൌജന്യമായിരിക്കേണ്ടതാണ്. എലിമെണ്ടറി വിദ്യാഭ്യാസം നിർബന്ധമായിരിക്കേണ്ടതുമാണ്. സാങ്കേതിക വിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതയ്ക്ക് അനുസരിച്ചു എല്ലാവർക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതുമാണ്.
വ്യക്തിത്വത്തിന്റെ പരിപൂർണ്ണവളർച്ചക്കും മനുഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നതിനുംആയിരിക്കണം.
വിദ്യാഭ്യാസം ചെയ്യിക്കുന്നത്.
ജനങ്ങൾക്കിടയിൽ സൌഹാർദ്ദവും സഹിഷ്ണുതയും പുലർത്തുക ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ട് സാധിക്കേണ്ടതാണ്.
ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ് തങ്ങളുടെ കുട്ടിക്ക് നൽകേണ്ടതെന്ന് മുൻകൂട്ടി തീർച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാർക്കുണ്ടായിരിക്കുന്നതാണ്
സമുദായത്തിലെ സാംസ്കാരിക സംരംഭങ്ങളിൽ പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും, ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാകുന്ന ഗുണങ്ങളിലും ഭാഗഭാക്കാവുന്നതിന്നും എല്ലാവർക്കും അവകാശമുള്ളതാണ്.
2. കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നവനും അവരവരുടെ പ്രയത്നഫലങ്ങളിൽ നിന്നുണ്ടാവുന്ന ധാർമ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശങ്ങൾ ഉണ്ട്.
ഈ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരുത്തക്ക രീതിയിലുള്ള സാമുദായികവും അന്തർരാഷ്ട്രീയവുമായ ഒരു ജീവിതത്തോതിന് എല്ലാവരും അർഹരാണ്.
വ്യക്തിത്വ സ്വതന്ത്രവും പൂർണ്ണവുമായ വളർച്ചയെ സുസാധ്യമാക്കുന്ന സമുദായത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നത്.
ഏതൊരാളുടേയും കടമയാണ്.
നിയമാനുസൃതമായി അന്യരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കുക,
സദാചാര പാരമ്പര്യത്തെ പുലർത്തുക,
പൊതുജനക്ഷേമത്തെ നിലനിർത്തുക എന്നീ തത്ത്വങ്ങളെ മാനദണ്ഡമായെടുത്തിട്ടായിരിക്കണം ഏതൊരാളും അവരുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടത്.
ഐക്യരാഷ്ട്രസമിതിയുടെ തത്ത്വങ്ങൾക്കും ആവശ്യങ്ങൾക്കും എതിരായി ഒരിക്കലും ഈ അവകാശങ്ങളെ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
ഒരു രാജ്യത്തിനോ വകുപ്പിനൊ വ്യക്തിക്കോ ഇഷ്ടമുള്ള പ്രവൃത്തികളിൽ
ഏർപ്പെടാമെന്നോ, ഇതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്ക് എതിരായിത്തന്നെ ഏന്തെങ്കിലും പ്രവർത്തിക്കാമെന്നോ ഉള്ള രീതിയിൽ ഈ
ഈ ചട്ടങ്ങളെ ഉപയോഗപ്പെടുത്തരുത്.
ഒരു വ്യക്തിയെയോ പ്രത്യേക വിഭാഗത്തെയോ അവരുടെ ലൈംഗികത, വംശം, നിറം, ഭാഷ, മതം, രോഗം, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, ഒരു ദേശീയ ന്യൂനപക്ഷവുമായുള്ള ബന്ധം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി തുടങ്ങി വിവിധ കാരണങ്ങളാൽ വ്യത്യസ്തമായി പരിഗണിക്കുക,
മറ്റുള്ളവരോട് പെരുമാറുന്ന രീതിയെക്കാൾ മോശമായ രീതിയിൽ അവരോട് പെരുമാറുക എന്നതാണ് വിവേചനം എന്നതുകൊണ്ട് അർഥമാക്കുന്നത്.
സമത്വവാദത്തിന്റെ തത്ത്വം ഉൾക്കൊള്ളുന്ന വിവേചനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന അവകാശം അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശമായി അംഗീകരിക്കപ്പെടുന്നു.
വിവേചനങ്ങളിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അംഗീകരിക്കപ്പെടുകയും, സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, ജാതി, മതം, ലിംഗം, വംശം, ജനന സ്ഥലം എന്നിവ കണക്കിലെടുത്ത് ഏതെങ്കിലും പൗരനെതിരായി നടത്തുന്ന വിവേചനം വിലക്കുന്നു.
അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14 ലെ സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിങ്ങനെ നിരവധി അവകാശങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു.
വിവേചനം ഒരു പൊതു ആരോഗ്യ പ്രശ്നം കൂടിയാണ്. 2015 ലെ സ്‌ട്രെസ് ഇൻ അമേരിക്ക സർവേ പ്രകാരം, വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറയുന്ന ആളുകളിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന് പറയുന്നവരെ അപേക്ഷിച്ച് സമ്മർദ്ദത്തിന്റെ തോത് കൂടുതലാണ്.
വിവേചനത്തിൽ നിന്ന് മോചനത്തിനുള്ള അവകാശം ചരിത്രപരമായി വിവേചനം നേരിടുന്ന ഗ്രൂപ്പുകൾക്കും ദുർബലരായ ഗ്രൂപ്പുകൾക്കും പ്രത്യേകിച്ചും പ്രസക്തമാണ്. ഇക്കാര്യത്തിൽ വിവേചനത്തിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ സി ആർ പി ഡി കൺവെൻഷൻ എന്നിവയിൽ വിശദീകരിച്ചിട്ടുണ്ട്.
മനുഷ്യ അവകാശപ്രവർത്തനങ്ങൾ എന്നു പറയുമ്പോൾ കേവലം ഒന്നോ രണ്ടോ മൂന്നോ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല സാർവത്രിക മേഖലകളിലും മനുഷ്യ അവകാശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ജാതി, മതം, സംഘടന, രാഷ്ട്രീയം എന്നിങ്ങനെയുള്ള സംഘടിതർക്ക് അവരുടേതായ ഭരണഘടനയിൽ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടന്നു വരിക.
ഇതെല്ലാം താരുമെപ്പെടുത്തുമ്പോൾ ലോകത്ത് മനുഷ്യവകാശ പ്രവർത്തകരുടെ
പ്രവർത്തനങ്ങൾക്ക് വിശാലമായ മേഖലകൾ തുറന്നു കിടക്കുന്നു.
മനുഷ്യരുടെ അവകാശങ്ങൾ പൂർണ്ണമായ സംരക്ഷിക്കപ്പെടുന്നതിനും .
ഓരോ രാജ്യങ്ങൾക്കും വിധേയമായുള്ള നിയമത്തിന്റെ ആനുകൂല്യം സംരക്ഷിക്കപ്പെടുന്നതിനും സർവ്വോപരി മുൻനിരയിൽ ഉണ്ടാവേണ്ടത് മനുഷ്യവകാശ പ്രവർത്തകരാണ്.
ഈ ബോധ്യം തിരിച്ചറിഞ്ഞ്
പ്രവർത്തിക്കുന്ന മനുഷ്യ അവകാശപ്രവർത്തകനെ
പൊതുജനങ്ങളും,
രാഷ്ട്രീയം, , ജാതി ,മതം സംഘടനകൾ, ഉദ്യോഗസ്ഥ വൃന്ദം, ഭരണവർഗ്ഗം എന്നിങ്ങനെയുള്ള സമസ്ത മേഖലകളിലും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.
HRPM വേണ്ടി :
സംസ്ഥാന ചെയർമാൻ
ജോൺസൻ പുല്ലുത്തി.
10/12/2022
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ