*നമസ്കാരം : UCC നമ്മുടെ ഗ്രൂപ്പിൽ
ചെയ്ത ഒരു പോസ്റ്റിനെ സംബന്ധിച്ച് ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി* .
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണ് ചോദിച്ചിരിക്കുന്നത്. കൃത്യമായ ഒരു വിവരണം നൽകാനുള്ള അറിവ് എനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ല.
എന്നാലും പത്രങ്ങൾ വഴിയും മറ്റും വായിച്ചിട്ടുള്ളതിൽ നിന്നും കിട്ടുന്ന ചില കാര്യങ്ങൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള കുറവുകളും പോരായ്മകളും സംഭവിക്കുകയാണെങ്കിൽ വായിക്കുന്ന എല്ലാ അംഗങ്ങളും സാദരം ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ .
നമ്മുടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
രാഷ്ട്രീയം ആണിക്കല്ലായി നിലനിൽക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യക്കകത്ത്
എന്നും എക്കാലത്തും പൂർണമായ അധികാരം പൗരന്മാർക്കാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഏക സിവിൽ കോഡ് പാസായാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഞാൻ അടിവരയിടുന്നത്.
എന്നാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ തന്നെ സാമ്പത്തിക സംവരണം പൂർണതോതിൽ നടപ്പിലാക്കണം.
എല്ലാം ഒരു നിയമത്തിന് കീഴിൽ വരുമ്പോൾ ജാതി മത വ്യവസ്ഥകൾക്ക് അതീതമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ
സാമ്പത്തികമായും ശാരീരികമായും മാനസികമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിന്
പൂർണ്ണ തോതിലുള്ള
സാമ്പത്തിക സംവരണം അനിവാര്യമാണ്.
ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം
നടപ്പിലാക്കിയാൽ
മാത്രമേ പൗരന്മാർക്കിടയിൽ അടിസ്ഥാനമായ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. എന്ന വ്യക്തിപരമായ അഭിപ്രായത്തിൽ കൂടി
എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട്
ഏക സിവിൽ കോഡുമായി
ബന്ധപ്പെട്ട ചില വരികൾ താഴെ എഴുതട്ടെ .???
ജാതി മതം ലിംഗഭേദം ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരൻ മാരുടെ വ്യക്തിഗത നിയമങ്ങൾ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഭരണ സംവിധാനം മുന്നോട്ടുവയ്ക്കുന്ന
നിർദ്ദേശമാണ് ഏക സിവിൽ കോഡ് എന്നത്.
ഇന്ത്യയിലെ പ്രധാന ജാതി , മതം വ്യത്യസ്ത്ഥമായ വർണ്ണങ്ങളിലെ
ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംവിധാനം
എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.
നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത് കാണുന്നു.
ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി പിന്തുടരുന്ന വിവാദപരമായ വാഗ്ദാനങ്ങളിൽ ഒന്നാണ് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയെന്നത്.
ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരത്വത്തെ സംബന്ധിച്ച ഒരു സുപ്രധാന ചർച്ചാവിഷയമാണ് .
ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലങ്ങളിലുള്ള ഇടതുപക്ഷവും ,പ്രതിപക്ഷ പാർട്ടികളും .
മുസ്ലീം ലീലർഷിപ്പ് പാർട്ടികളും സംഘടനകളും, മറ്റ് യാഥാസ്ഥിതിക മത ഗ്രൂപ്പുകളും ശരിയത്തെ പ്രതിരോധിക്കുന്ന വിഭാഗങ്ങളും ഇതൊരു : തർക്ക വിഷയമായി ഉയർത്തി കാണിക്കുന്നുണ്ട്.
മതപരമായ ആചാരങ്ങളും വ്യക്തിനിയമങ്ങളും പൊതുനിയമത്തിൽ നിന്ന് വേർതിരിചെടുക്കുകയും എന്നാൽ: വിവാഹം വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു .
എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25-28 ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതവിഭാഗങ്ങളെ അവരുടെ തനതായ തീരുമാനങ്ങൾക്ക് വിധേയമായി നിലനിർത്തുവാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ദേശീയ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശ തത്വങ്ങളും പൊതു നിയമങ്ങളും ബാധകമാക്കണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. .
ബ്രിട്ടീഷ് ഭരണകാലത്താണ് വ്യക്തിനിയമങ്ങൾ ആദ്യമായി രൂപീകരിച്ചത് , മുഖ്യമായും ഹിന്ദു, മുസ്ലീം പൗരന്മാരുടെ സമുദായ നേതാക്കളുടെ എതിർപ്പിനെ ബ്രിട്ടീഷുകാർ
ഭയക്കുകയും ഈ ആഭ്യന്തര മണ്ഡലത്തിൽ കൂടുതൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
മുൻ പോർച്ചുഗീസ് ഗോവയിലെയും ദാമോണിലെയും കൊളോണിയൽ ഭരണം കാരണം ഇന്ത്യൻ സംസ്ഥാനമായ ഗോവ ഇന്ത്യയിൽ നിന്ന് വേർപെടുത്തി , ഗോവ സിവിൽ കോഡ് എന്നറിയപ്പെടുന്ന ഒരു പൊതു കുടുംബ നിയമം വാർത്തെടുത്തു.
അതുവഴി നാൾ ഇതുവരെ ഏകീകൃത സിവിൽ കോഡുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗോവ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഹിന്ദു കോഡ് ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു,
അത് ബുദ്ധമതക്കാരെപ്പോലെയുള്ള ഇന്ത്യൻ മതങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.,
ഹിന്ദുക്കളും ജൈനരും സിഖുകാരും ക്രിസ്ത്യാനികളും , ജൂതന്മാരും , മുസ്ലീങ്ങളും , പാഴ്സികളും എന്നിവരെ ഒഴിവാക്കി , ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമായ സമുദായങ്ങളായി തിരിച്ചറിയപ്പെടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക താൽപ്പര്യമുള്ള വിഷയമായി ഏക സിവിൽ കോഡ് ഉയർന്നുവന്നുകഴിഞ്ഞു.
മതപരമായ ചടങ്ങുകൾ നടത്താനുള്ള മൗലികാവകാശത്തെ ലഘൂകരിക്കാതെ ചില നിയമങ്ങൾ എല്ലാ പൗരന്മാർക്കും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നതിനെ തുടർന്ന് വലിയ തോതിലുള്ള ചർച്ചകളും ഉയർന്നിരുന്നു.
ശരീഅത്ത് നിയമത്തെ ഭാഗികമായി അടിസ്ഥാനമാക്കിയുള്ള മുസ്ലീം വ്യക്തി നിയമം ഏകപക്ഷീയമായ വിവാഹമോചനം , ബഹുഭാര്യത്വം എന്നിവ അനുവദിക്കുകയും ശരിയത്ത് നിയമപ്രകാരം നിയമപരമായി ബാധകമാക്കുകയും ചെയ്യുന്നതിലാണ് ചർച്ച പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് .
2019 നവംബറിലും 2020 മാർച്ചിലും ഏക സിവിൽ കോഡ് ( UCC ) രണ്ടുതവണ നിർദ്ദേശിച്ചെങ്കിലും പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ രണ്ടുതവണയും പിൻവലിക്കപ്പെട്ടു.
എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code) ? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നിയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ നോക്കാം.
*******************************
*ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും ( ക്രിമിനൽ സിവിൽ കോൺട്രാക്ട് മോട്ടോർ വാഹന നിയമം.) ഏതൊരു മതസ്ഥർക്കും ഒരു പോലെയാണ്.*
എന്നാൽ വ്യക്തി നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമാണ്.
ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് നാല് വിവാഹം വരെ കഴിക്കാമെന്നാണ്. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളു.
ഹിന്ദു നിയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാനുണ്ട് .എന്നാൽ ഇസ്ലാം നിയമങ്ങളിലുള്ള പല പോരായ്മകളും പല വിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടർന്നു വരുന്നതായി കാണാം.
നിലവിലുള്ള നിയമത്തിൽ കാണുന്ന ചില പോരായ്മകൾ
ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക് അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും.
എന്നാൽ അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണം.
ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും കാണുന്നില്ല.
ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണുന്നു.
ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്കുമാണ് ലഭിക്കുക.
ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും കണ്ടുവരുന്നു.
*വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയത് നോക്കാം.*
ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതിയാണ്.
ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത് മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇതു പ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദരങ്ങൾക്ക്) വീണ്ടും അവകാശം ഉണ്ടാകുന്നതായി കാണാം . അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടതായും വരുന്നത് കാണാൻ കഴിയുന്നു.
ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്.
ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിലുണ്ട്.
ഏകീകൃത പൗര നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതിക വിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്.
ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ് വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ് അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കപ്പെടുമെന്നും സംശയത്തോടെ വീക്ഷിക്കപ്പെടുന്നു.
എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല പകരം ലക്ഷ്യം വെക്കുന്നത് പൗരനിയമങ്ങളുടെ ഏകീകരണമാണെന്ന് വിശ്വസിക്കുന്നു.
എന്നാൽ സിവിൽ കോഡ് ലക്ഷ്യമിടുന്നത്‌ഇസ്‌ലാമിന്റെ ഈശ്വര ആരാധന മുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്, ഹജ്ജ് എന്നീ മേഖലകളിലും പൊതു പൗരനിയമം കൈകടത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല.
എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നുണ്ട്.
എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഗ്രൂപ്പിൽ UCC ചർച്ച വന്നതിനെ തുടർന്ന് എഴുതിപ്പോയതാണ് ഇതൊരു ചർച്ചയ്ക്കും വിവാദത്തിനും വേണ്ടി ഉള്ളതല്ല. തികച്ചും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണ്
എന്ന് : ജോൺസൻ പുല്ലുത്തി.https://chat.whatsapp.com/DVSZ76fogtp75Pvlze5RIq
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ