പുതുക്കാട് തൃപ്രയാർ ഇരിഞ്ഞാലക്കുട റൂട്ടിൽ
2023 ജനുവരി 22, ഞായറാഴ്‌ച
ആം ആദ്മി പാർട്ടിയുടെ സമരം.
പുതുക്കാട് തൃപ്രയാർ ഇരിഞ്ഞാലക്കുട റൂട്ടിൽ
HRPM യോഗം 26/01/2023
അറി
യിപ്പ്:
2023 ജനുവരി 26 തീയ്യതി റിപ്പബ്ലിക് ദിനത്തിൽ HRPM ന്റെ ജനറൽ മീറ്റിംഗ് അഡ്മിൻ ഓഫീസിൽ വച്ച് ചേരുന്നതായി
ഇതിനാൽ അറിയിക്കുന്നു.
പ്രശസ്ത യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
മറ്റു വിവരങ്ങൾ പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഞാനല്ല : എനിക്ക് മുൻപേ നടന്ന ഏതോ ഒരു പണ്ഡിതൻ പറഞ്ഞ വരികളാണ് താഴെ ചേർക്കുന്നത്.
(താല്പര്യമുള്ളവർക്ക് സമയം കണ്ടെത്താൻ കഴിയും. സമയം
കണ്ടെത്തുന്നവർക്ക് കഴിവുകളുണ്ടാകും.
പൊതുപ്രവർത്തനങ്ങളിൽ നിന്ന് കഴിവ് ആർജിക്കുന്നവർ
സമൂഹത്തിന്റെ മുഖ്യധാരയിലെത്തും.
അവർ എക്കാലത്തും സ്മരിക്കപ്പെടും.
HRPM ൽ അല്ലെങ്കിലും, ആണെങ്കിലും എല്ലാ അംഗങ്ങളും മേൽ സൂചിപ്പിച്ച വരികളിലെ അർത്ഥങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക.
എന്ന് : ജോൺസൻ പുല്ലുത്തി.
2023 ജനുവരി 7, ശനിയാഴ്‌ച
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.
ജുഡീഷ്യല്‍ പദവിയിലിരിക്കുമ്പോൾ പാര്‍ട്ടി പരിപാടികളിൽ എത്തിതിനാൽ ചിന്തയെ അയോഗ്യയാക്കണമെന്ന് ലോകായുക്തയില്‍ പരാതി.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.
നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ജുഡീഷ്യൽ കമ്മീഷന്റെ തലപ്പത്തിരുന്ന് ചിന്താ ജെറോം രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ജുഡീഷ്യൽ പദവിയിലിരിക്കുന്ന ചിന്ത പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും.
കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്.
9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്. പരാതിയിന്മേൽ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും,രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും,
തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ,ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനുമുള്ള അധികാരം കമ്മീഷനുണ്ട്.
ഇത്തരം അധികാരം ഉള്ളപ്പോളാണ്.
രാഷ്ട്രീയ പാർട്ടി പരിപാടികളിൽ ചിന്താജെറോം പങ്കെടുക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം.
https://chat.whatsapp.com/DVSZ76fogtp75Pvlze5RIq
ഭക്ഷ്യ വിഷബാധ നിത്യ സംഭവമായി മാറിയ കേരളത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം എന്തെടുക്കുകയാണെന്ന ചോദ്യം സമൂഹത്തിലാകെ ഉയരുന്നുവരുന്നുണ്ട്.ഭക്ഷ്യവിഷബാധ കാരണം സംസ്ഥാനത്ത് രണ്ടുപേർ അടുത്തിടെയാണ് മരണപ്പെട്ടത്.കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരണപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾ ഏറെയും കടലാസ്സിൽ ഒതുങ്ങി.ഇതിനിടെ, ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ കഥയറിഞ്ഞാൽ ഞെട്ടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് ആറു ലക്ഷം സ്ഥാപനങ്ങളാണ്.ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40,000 ൽ താഴെ മാത്രമാണ്. ആറുലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പറയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു .ഇതിലൊന്ന്.കണക്കുകൾ നിരത്തിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.
യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :
യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...
-
⚡ കൊല്ലം : മൈനാഗപ്പള്ളിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടൽ വിട്ടുമാറാതെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവർ. ഞങ്ങൾ ആവശ്യപ്പെടുന്നു കുറ്റക്കാ...
-
കേരളത്തിന്റെ മണ്ണിൽ നിന്നും ലഹരിയെ തുടച്ചു മാറ്റാൻ കേരളം ഒന്നിച്ച് കൈകോർക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് എണ്ണുന്ന തലകളുടെ എണ്ണം വർദ്ധിപ്പിക്...
-
മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു : നിയമപരമായി ലഭിക്കേണ്ട ...

