2023 ജനുവരി 7, ശനിയാഴ്‌ച

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.


 ജുഡീഷ്യല്‍ പദവിയിലിരിക്കുമ്പോൾ പാര്‍ട്ടി പരിപാടികളിൽ എത്തിതിനാൽ ചിന്തയെ അയോഗ്യയാക്കണമെന്ന് ലോകായുക്തയില്‍ പരാതി.


യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.

നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ജുഡീഷ്യൽ കമ്മീഷന്റെ തലപ്പത്തിരുന്ന് ചിന്താ ജെറോം രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ജുഡീഷ്യൽ പദവിയിലിരിക്കുന്ന ചിന്ത പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും.

കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്. 

9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്.  പരാതിയിന്മേൽ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും,രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും, 

തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ,ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനുമുള്ള അധികാരം കമ്മീഷനുണ്ട്. 

ഇത്തരം അധികാരം ഉള്ളപ്പോളാണ്.

രാഷ്ട്രീയ പാർട്ടി പരിപാടികളിൽ ചിന്താജെറോം പങ്കെടുക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം.

https://chat.whatsapp.com/DVSZ76fogtp75Pvlze5RIq

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...