2024 ഏപ്രിൽ 20, ശനിയാഴ്‌ച

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലം വികസനങ്ങളുടെ വലിയ സാധ്യതയുള്ള ഒരു മണ്ഡലമാണ്:

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലം വികസനങ്ങളുടെ വലിയ സാധ്യതയുള്ള ഒരു മണ്ഡലമാണ്:
മണ്ഡലത്തിലെ പ്രധാന നഗരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലയുടെ ആസ്ഥാനമായ തൃശൂർ നഗരം ഈ നഗരത്തിൽ വളരെ വർഷങ്ങളായി അനുഭവിക്കുന്ന വലിയൊരുവിഷയമാണ് 
ട്രാഫിക് കുരുക്ക് . 
ഈ ട്രാഫിക് ബ്ലോക്കിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത് .

മത്സര രംഗത്തുള്ള 
എല്ലാ സ്ഥാനാർത്ഥികളും  
കഴിവുറ്റവരാണ് . പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവരിൽ ആര് ജയിച്ചാലും ജയിക്കുന്നവർക്ക് അവരുടെ അധികാരപരിധിയിൽ നിന്നുകൊണ്ട്  തൃശ്ശൂരിന് വേണ്ടി എന്താണ് ചെയ്യാൻ കഴിയും എന്ന് പറയേണ്ടത് സ്ഥാനാർത്ഥികളും അവരുടെ രാഷ്ട്രീയ നേതൃത്വവുമാണ്. 

എന്നാൽ പൊതുജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് തൃശ്ശൂർ നഗരത്തെക്കുറിച്ച് ചില കാഴ്ചപ്പാടുകൾ പറയാതിരിക്കാൻ നമ്മൾക്ക് കഴിയുമോ.? ഇല്ല ഒരിക്കലും കഴിയില്ല.  

മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ. ആലപ്പുഴയിലും കൊല്ലത്തും 
ചെയ്തതുപോലെ 
തൃശ്ശൂർ നഗരത്തിന്റെ മുകളിൽ കൂടി പ്ലൈ ഓവറുകൾ 
നിർമ്മിച്ച് ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കണം .

സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നുള്ള വാഹനങ്ങൾ
നാലുവഴികളിൽ കൂടി തൃശ്ശൂർ നഗരത്തിൽ വന്ന് കയറുമ്പോൾ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്.  

കിഴക്കുമ്പാട്ടുക്കര ജംഗ്ഷനിൽ നിന്നും പടിഞ്ഞാറെ കോട്ട ജംഗ്ഷൻ വരേയും , കണ്ണംകുളങ്ങര ശക്തൽ ജംഗ്ഷനിൽ നിന്നും
വടക്കേ ചിറ ബസ്റ്റാൻഡ് കഴിഞ്ഞുള്ള ജംഗ്ഷൻ വരേയും
ഒറ്റത്തൂണിൽ രണ്ടു വരി പാത നിർമ്മിക്കണം. 
പടിഞ്ഞാറെ കോട്ടയിൽ നിന്ന് 
റോഡിൻ്റെ മദ്യഭാഗത്ത് കൂടി
റൗണ്ടിൽ കയറി റൗണ്ടിന്റെ ഇടതു ഭാഗം ചേർന്ന് കോളേജ് റോഡ് വഴി കിഴക്കുമ്പാട്ടു ജംഗ്ഷനിൽ എത്തുക. 

പാട്ടരായിക്കൽ  ജംഗ്ഷനിൽ നിന്ന് ഷോർണൂർ റോഡിൻ്റെ ഇടതുവശം ചേർന്ന് റൗണ്ടിൽ കയറി നടുവിലാൽ എത്തുമ്പോൾ പടിഞ്ഞാറെ കോട്ടയിൽ നിന്നും വരുന്ന ഫ്ലൈ 
ഓവറിനോട് ചേർന്ന് മുൻസിപ്പൽ ബസ്റ്റാൻ്റ് ഭാഗത്ത് എത്തുകയും ചെയ്യുക.
   ഇവിടെ സിഗ്നൽ സംവിധാനം ആവശ്യമാണ് . തുടർന്ന് മുൻസിപ്പൽ ബസ് സ്റ്റാൻഡിന്റെ മദ്യഭാഗത്തുകൂടി കണ്ണംകുളങ്ങര ശക്തൻ ജംഗ്ഷനിൽ എത്തുക

കണ്ണംകുളങ്ങര ജംഗ്ഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കും ,കൊടുങ്ങല്ലൂർ ഭാഗത്തേക്കും വാഹനങ്ങൾക്ക്  വളരെ എളുപ്പത്തിൽ കടന്നു പോകാൻ കഴിയുന്നു. 

പടിഞ്ഞാറെ കോട്ടയിൽ നിന്നും 
കാഞ്ഞാണി ,വാടാനപ്പിള്ളി, ചാവക്കാട്,ഗുരുവായൂർ,കുന്നംകുളം,കോഴിക്കോട്, റൂട്ടുകളിലേക്ക് വളരെ എളുപ്പത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നു. 

പാട്ടുരാക്കൽ നിന്നും. ഷൊർണൂർ ,വടക്കാഞ്ചേരി,
മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ്'  മുതലുള്ള സ്ഥലങ്ങളിലേക്ക് വളരെ എളുപ്പത്തിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നു. 

കിഴക്കും പട്ടുക്കരയിൽ നിന്നും 
പാലക്കാട് ,പുത്തൂർ,നടത്തറ ,
കാർഷിക സർവകലാശാല, പീച്ചി, എന്നീ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾക്കും വളരെ എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്നു.  

ഈ മാതൃകയിൽ തൃശ്ശൂരിന് മീതെ ഒറ്റത്തൂണിൽ രണ്ടുവരിപ്പാതയുടെ ഫ്ലൈ ഓവർ നിർമ്മാണം പൂർത്തീകരിച്ചാൽ നാലു ഭാഗത്തേക്കും തൃശ്ശൂരിൽ കൂടി കടന്നുപോകേണ്ട വാഹനങ്ങൾക്ക് തൃശ്ശൂർ നഗരത്തിൽ പ്രവേശിക്കാതെ വളരെ എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുമ്പോൾ തൃശൂർ നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന ട്രാപ്പിക് ബ്ലോക്ക് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും .
തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വികസന പദ്ധതിയായി മാറും എന്നതാണ് അതിന്റെ പ്രത്യേകത. 

ഈ വികസന പദ്ധതി സാധ്യമാകണമെങ്കിൽ തൃശ്ശൂർ കോർപ്പറേഷൻ,കേരള സംസ്ഥാന സർക്കാർ, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലം MP വഴി ദേശീയ സർക്കാർ 
ഐക്യകണ്ഠേന രംഗത്ത് വന്നാൽ മാത്രമേ സാധ്യമാകൂ.

അതല്ലാതെ തൃശ്ശൂരിന്റെ രാഷ്ട്രീയ പശ്ചാത്തലം വെച്ച് നോക്കുമ്പോൾ ഒരിക്കലും സാധ്യമാകാത്ത ഒരു വികസന പദ്ധതിയാണ് ഇവിടെ വിരൽചൂണ്ടുന്നത് . 

നിങ്ങൾ ഒന്ന് ശ്രദ്ധിക്കുക: തൃശ്ശൂർ കോർപ്പറേഷൻ 
വലിയ വികസന പദ്ധതിയാണെന്ന് കൊട്ടിഘോഷിച്ച് ലക്ഷക്കണക്കിന് രൂപ നശിപ്പിച്ചു കളഞ്ഞ ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഒരു പദ്ധതിയാണ് ശക്തൻ ബസ്റ്റാൻഡിലെ ആകാശ പാത.

ഈ ആകാശപാത ഉദ്ഘാടനം കഴിഞ്ഞശേഷം ആരും ഉപയോഗിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ലക്ഷങ്ങൾ ചിലവ് ചെയ്തു വിഡ്ഢിത്തരം മാത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.
ആകാശപാതയ്ക്ക് ചുറ്റും മറ കെട്ടി കൊണ്ടിരിക്കുകയാണ് .

ഇനി അതിനുള്ളിൽ നടക്കാൻ പോകുന്നത് എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.??? യുവതലമുറ വഴിതെറ്റിപ്പോകുന്നതിന്റെ ഏറ്റവും വലിയ മാതൃകയായി മാറുന്ന ഒരു സ്മാരകമായി മാറും വരും കാലങ്ങളിൽ ഈ ആകാശ പാത.  

എന്നാൽ അല്പം ബുദ്ധി ഉപയോഗിച്ചാൽ ഈ ആകാശപാത തൃശ്ശൂരിൽ എത്തുന്ന ഓരോ പൗരനും ഏറെ ഗുണകരമായി തീരും മുൻസിപ്പൽ ബസ്റ്റാൻഡിൽ നിന്നും ആകാശപാതയിലേക്ക് നിലവിലുള്ള മാതൃകയിൽ ഭൂമി നിരപ്പിൽ നിന്നും കണക്ട് ചെയ്താൽ  ചവിട്ടുപടികളോ . കയറ്റമോ ഇല്ലാതെ ഏത് പ്രായക്കാർക്കും വാഹനങ്ങളുടെ തിരക്കും മറ്റു അപകടങ്ങളും  ഒഴിവാക്കി വളരെ എളുപ്പത്തിൽ ശക്തൻ ബസ്റ്റാൻഡിലേയ്ക്കും
ശക്തൻ മാർക്കറ്റിലേക്കും നടന്നുപോകാൻ സാധിക്കുന്നു .
ലിഫ്റ്റുകൾ ഉള്ളതിന്റെ പേരിൽ ഏത് പ്രായക്കാർക്കും ഈ ആകാശപാത വളരെയേറെ ഉപകാരപ്രദമായി തീരും. നിലവിലുള്ള കോർപ്പറേഷൻ ഭരണാധികാരികൾ ഈ മാതൃകയിൽ ആകാശപാതയെ ഉപയോഗപ്പെടുത്തണം. 

വോട്ട് ചോദിക്കാൻ ചെല്ലുന്ന രാഷ്ട്രീയ നേതാക്കളിൽ ഉണ്ടാകേണ്ട വികസന കാഴ്ചപ്പാടുകളാണ് ഞാൻ ഇവിടെ വിശദീകരിക്കുന്നത്.

അതുപോലെതന്നെ ഏറെ വികസന സാധ്യതയുള്ള ടൂറിസ്റ്റുകളെ ആകർഷിക്കപ്പെടുന്ന ഒരു സ്ഥലമാണ് തൃശ്ശൂർ ജില്ലയിലെ എച്ചിപ്പാറയിലുള്ള ചെമ്മീനി ഡാം പക്ഷേ ഈ ഡാമിൻ്റെ വികസന  കാര്യത്തിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് .വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന്  നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്

സർവീസ് സംഘടനകളുടെ കടന്നുകയറ്റവും. ആധിപത്യവും മൂലം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥരെ ഭരിക്കാൻ കഴിയാതെ വരുന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന പ്രശ്നങ്ങൾ എന്ന് പറയാനും ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുന്നു.

മറ്റൊന്ന് വന്യമൃഗ ആക്രമണം അത് നമ്മുടെ തൃശ്ശൂർ ജില്ലയെ മാത്രം ബാധിക്കുന്നതല്ല കേരളത്തിൻ്റെ മലയോര പ്രദേശങ്ങൾ മുഴുവൻ ബാധിക്കുന്ന ഒരു വിഷയമാണ്
തൃശ്ശൂരിൽ ആ വിഷയത്തിലേറെ ദുരിതം അനുഭവിക്കുന്നത് മലക്കപ്പറ,അതിരപ്പിള്ളി,കോടാലി, പാലപ്പിള്ളി, ചിമ്മിനി, എച്ചിപ്പാറ,കാരിക്കുളം .ഉണ്ടായി,ചൊക്കന മുതലലുള്ള സ്ഥലങ്ങളിലേ
എസ്റ്റേറ്റ് തൊഴിലാളികളെയാണ്.
ഒരിക്കലും തീരാത്ത ഒരു വിഷയമായി വന്യമൃഗ ആക്രമണം ഇപ്പോഴും തുടരുന്നു.

ഒരിക്കൽ ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് HRPM ൻ്റെ മനുഷ്യവകാശ പ്രവർത്തകർ കേരളത്തിലെ വന്യമൃഗ ആക്രമണത്തെ എങ്ങനെ തടഞ് നിർത്താം എന്നതിനെക്കുറിച്ച് വളരെ വ്യക്തതയോടുകൂടി തികച്ചും ശാസ്ത്രീയമായ രീതിയിൽ
ഒരു പ്രോജക്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു .
തൃശ്ശൂർ ജില്ലാകളക്ടറുടെ പടിക്കൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിൽ വെച്ചാണ് പ്രൊജക്റ്റ്
സർക്കാരിന് കൈമാറിയത് . 
     
   തുടർന്ന്
സർക്കാരിന്റെ ഭാഗത്തുനിന്നും 
മാതൃകാപരമായ മറുപടിയും ഞങ്ങൾക്ക് ലഭിച്ചു..................

എന്നാൽ ഞങ്ങൾ സമർപ്പിച്ച പദ്ധതി ഒരു കാലത്തും കേരളത്തിൽ നടപ്പിലാക്കാൻ ഇവിടുത്തെ ഉദ്യോഗസ്ഥ വൃന്ദങ്ങൾ തയ്യാറാവുകയില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾ മനസ്സിലാക്കി. 

സോളാർ വേലി കെട്ടുക,
പാട്ട കൊട്ടുക ,പടക്കം പൊട്ടിക്കുക, കിട്ടാവുന്നത്രയും ആളെക്കൂട്ടി എല്ലാവരും ചേർന്ന്
ബഹളം വയ്ക്കുക, വനംവകുപ്പിന്റെ വാഹനത്തിൽ ഷെയറൻ മുഴക്കുക ഈ വക തരികിട പരിപാടികൾ ചെയ്ത് 
കാട്ടാനകളെ കാട്ടിലേക്ക് കയറ്റി
മുന്നോട്ടുപോകാനാണ് ഇവിടുത്തെ വനംവകുപ്പിൻ്റെ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നത്.

വന്യമൃഗ ആക്രമണത്തെ ചെറുക്കാൻ ഇപ്പോൾ ചെയ്യുന്ന ഒന്നിനും മുൻകൂട്ടി എസ്റ്റിമേറ്റ് മുതൽ മറ്റുള്ള പദ്ധതികളോ ഇല്ലാത്തതിന്റെ പേരിൽ എങ്ങനെ ബില്ലെഴുതാം എങ്ങനെ ബില്ല് ഉണ്ടാക്കാം എന്നതൊക്കെ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥർ തന്നെയാണ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടുത്തോളം അത് തന്നെയാണ് അവരുടെ ആവശ്യവും,.............

ഞങ്ങൾ മുന്നോട്ടുവച്ച പ്രോജക്ടിലെ കാതലായ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

നമ്മുടെ ലക്ഷ്യങ്ങൾ:

1, വനം സംരക്ഷിക്കപ്പെടണം,
2, വനത്തിലെ വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടണം,
3, വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടണം,
4, നാട് സംരക്ഷിക്കപ്പെടണം,
5 ,ജനങ്ങളും അവരുടെ കൃഷിയും സംരക്ഷിക്കപ്പെടണം.
6 . മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം.
ഈ ആറ് വിഷയത്തിൽ നിന്നാണ് ശാശ്വതമായൊരു പരിഹാരം കണ്ടെത്തേണ്ടത്.

കേരളത്തിന്റെ മലയോര പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണം നേരിടുന്ന സ്ഥലങ്ങളിൽ തന്നെയാണ് ആദ്യമായി പദ്ധതി  തുടങ്ങേണ്ടത്. ആനകൾക്ക് ഇറങ്ങി കയറാൻ കഴിയാത്ത രീതിയിൽ താഴ്ചയിലും, വീതിയിലും കേരളത്തിൻ്റെ വനാതിർത്തി മുഴുവൻ  ട്രഞ്ച് കുഴിക്കുക.

ഇതിന് തടസ്വാദങ്ങൾ ഉന്നയിക്കാൻ സാധ്യതകളുണ്ട്.

(ഓർക്കുക : ഡാമുകളിലേക്ക് മലകളിൽ നിന്നാണ് വെള്ളം ഒഴുകിയെത്തുന്നത് ട്രഞ്ച് നിർമ്മിക്കുന്നത് വഴി വെള്ളം
ഡാമുകളിലേക്ക് ഒഴുകി എത്താത്ത സ്ഥിതി വരുന്നില്ല.
തീരദേശത്തുകൂടി കടന്നുപോകുന്ന ദേശീയപാതയുടെ ആറ് വരി നിർമ്മാണത്തിന് നിലവിൽ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും കുന്നുകൾ ഇടിച്ചും കൃഷിഭൂമികൾ
നശിപ്പിച്ചുമാണ് റോഡിൻ്റെ വികസനത്തിനായി മണ്ണ് കണ്ടെത്തുന്നത്. ഇതേ മാതൃക തന്നെയാണ് കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും മണ്ണ് കണ്ടെത്തുന്നത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും ഇതുമൂലം ജനങ്ങൾ നേരിടുന്നു.
   കേരളത്തിൻ്റെ മുഴുവൻ മലയോര പ്രദേശങ്ങളിലും ട്രഞ്ചുകൾ നിർമ്മിക്കുന്നതുവഴി
കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണ്ണ് കണ്ടെത്താൻ കഴിയുന്നു. നിർമ്മിക്കുന്ന ട്രഞ്ചുകളിൽ മഴ വെള്ളം ശേഖരിക്കുന്നതുവഴി മലയോര
കർഷകർക്ക് ആവശ്യമായ വെള്ളം കണ്ടെത്തുകയും കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനം കഴിയുന്നു. 
   മറുകരയിൽ വന്യമൃഗങ്ങൾക്ക് ഇറങ്ങി വെള്ളം കുടിക്കാനുള്ള
സംവിധാനവും ഒരുക്കുക. 
ഈ ഒരൊറ്റ പ്രവർത്തി വഴി
നാടും കാടും ഒരുപോലെ സംരക്ഷിക്കപ്പെടുന്നു കാട്ടിലെ വന്യമൃഗങ്ങളും നാട്ടിലെ മനുഷ്യരും ഒരുപോലെ സംരക്ഷിക്കപ്പെടുന്നു.
     വനത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുനർ നിർമിക്കണം
വനത്തിനുള്ളിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെയുള്ള ജലാശയങ്ങൾ വീണ്ടെടുക്കുകയും അവ സംരക്ഷിക്കുകയും ചെയ്യണം.

ഒരു ആനയ്ക്ക് ഒരു ദിവസത്തിൽ കുറയാതെ 270 കിലോ തൂക്കം വരുന്ന ഭക്ഷണമെങ്കിലും ആവശ്യമായി വരുന്നുണ്ട് .വന്യമൃഗങ്ങൾക്കാവശ്യമായ ഭക്ഷണം വനത്തിൽ തന്നെ ശാസ്ത്രീയമായ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ  കഴിയും.
പുല്ല് .കുറ്റിച്ചെടികൾ, പെട്ടെന്ന്
തഴച്ചുവളരുന്ന മരത്തൈകൾ , തോട്ടപ്പയർ ഉൾപ്പെടെയുള്ളവ നിശ്ചിത കണക്കില്ലാതെ 
വനത്തിൽ വ്യാപകമായി വിത്തുകൾ വിതറിയും.
വെച്ചുപിടിപ്പിച്ചും വിഷയത്തെ മറികടക്കാൻ കഴിയും. (ഈ പ്രവർത്തി എല്ലാവർഷവും തുടരണം )

     പലവിധത്തിലുള്ള ചൂഷകരായ
വനം കൊള്ളക്കാരെ
വനത്തിൽ നിന്നും പൂർണ്ണമായും മാറ്റിനിർത്താൻ കഴിയണം.
പ്രൊജക്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന 
ഇതുപോലെയുള്ള കാര്യങ്ങൾ ശാസ്ത്രീയമായി പരിഹരിക്കാൻ കഴിഞ്ഞാൽ വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യനും കൃഷിയും നാടും, വനവും ഒരുപോലെ രക്ഷപ്പെടുമെന്ന കാര്യത്തിൽ ലെവലേശം പോലും സംശയമില്ല. കാടും നാടും രണ്ടായി തന്നെ നിൽക്കട്ടെ.?

ഈ വിഷയങ്ങൾ എല്ലാം കേരളത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് 
ഇത്തരം വിഷയങ്ങളിലാണ് ശാശ്വതമായ പരിഹാരം കണ്ടെത്താൻ രാഷ്ട്രീയമായ ഇടപെടലുകൾ അത്യാവശ്യമായി വേണ്ടത്  . തൃശ്ശൂരിലെ പാർലമെൻ്റ് മണ്ഡലത്തിന്റെ പരിധിയിൽ അനേകം വികസന പോരായ്മകളുടെ കഥകൾ പറയാനുണ്ട്. അതെല്ലാം കൃത്യമായി കാണാനും അതിലേക്ക് ശ്രദ്ധ കൊടുക്കാനും അവ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ
ഉണ്ടാകേണ്ടതും 

രാഷ്ട്രീയ കക്ഷികളിൽ നിന്നും
ഉയർന്നുവരുന്ന ചർച്ചകളുടെ ഭാഗമായും ജനപ്രതിനിധികളുടെ
അകമഴിഞ്ഞ തനതായ  പ്രവർത്തനവും
ഇതെല്ലാം ഒത്തുചേരുമ്പോഴാണ് 
ഏതൊരുനാടിന്റെയും വികസനം എന്ന യാഥാർത്ഥ്യം ഉറപ്പുവരുത്താൻ കഴിയുന്നത് എന്ന യാഥാർത്ഥ്യങ്ങളാണ് നമ്മളായ പൊതുജനങ്ങൾ തിരിച്ചറിയേണ്ടത്. 

ഈ ഒരു തിരിച്ചറിവുണ്ടെങ്കിൽ  ജാതി മത രാഷ്ട്രീയ അതിപ്രസരണ ചിന്തകളെല്ലാം മാറ്റിവെച്ച് നാടിൻ്റെ വികസനത്തെക്കുറിച്ച് ഈ നാട്ടിലെ ജനപ്രതിനിധികളോട് സംവാദം നടത്താൻ ഓരോ പൗരനും തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയിൽ കഴിയുമെന്നാണ് നാം മനസ്സിലാക്കേണ്ടത്.
   യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് പൊതുജനങ്ങൾ അവരുടെ പ്രതികരണശേഷി വളർത്തിയെടുത്താൽ മാത്രമേ നമ്മുടെ നാടിനും നാട്ടിലെ പൊതുജനങ്ങൾക്കും
അടിസ്ഥാന പുരോഗതിയെങ്കിലും കൈവരിക്കാനും നാടിൻ്റെ വികസന കാര്യങ്ങളിൽ പങ്കാളിത്തം വഹിക്കാനും നമ്മൾക്ക് കഴിയു.
     നാം അനുദിനം കാണുന്ന മറ്റൊരു കാഴ്ചയാണ് പാലിയേക്കര ടോളിലെ ഗുണ്ടായിസവും ഗുണ്ടാപ്പിരിവും
ടോളിനെതിരെ സമരം ചെയ്യുന്നവർ തന്നെ ഫണ്ടിനുവേണ്ടി ടോൾ കമ്പനിയെ സമീപിക്കുന്ന രാഷ്ട്രീയക്കാരുടെ സമീപനം ഉള്ളടത്തോളം കാലം ടോൾ കമ്പനിക്കാരുടെ ഗുണ്ടായിസവും ഗുണ്ടാപ്പിരിവും നിർത്തുകയില്ല തുടർന്നുകൊണ്ടേയിരിക്കും.

പക്ഷേ അതെല്ലാം കൃത്യമായി ചോദ്യം ചെയ്യാനുള്ള ഏറ്റവും വലിയ അവസരമാണ് പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കൂടി ലഭിക്കുന്നത് .പക്ഷേ ആരും ചോദിക്കില്ല  . കാരണം അതിനുള്ള അറിവില്ല പക്വതയില്ല .തന്റേടമില്ല .എന്നാൽ അതു പോര പ്രതികരണശേഷിയിൽ 
സ്വയം പര്യാപ്തത കൈവരിക്കാൻ ഓരോ പൗരനും കഴിയണം.  പൗരന്മാർക്ക് സ്വയം പ്രതികരണശേഷി കൈവരിക്കാൻ കഴിയാതെ പോകുന്നതിൻ്റെ പ്രധാന കാരണം പൊതു കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടുള്ള സമ്പർക്കം ഇല്ലായ്മയാണ്. 

   പത്രം വായിക്കണം ,ടിവി വാർത്തകൾ കാണണം , (രാഷ്ട്രീയ പത്രം രാഷ്ട്രീയ ചാനൽ മാത്രമല്ല) ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗമായി പ്രവർത്തിക്കണം,
അല്ലെങ്കിൽ ഏതെങ്കിലും സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കണം . വായനശാലകൾ .ക്ലബ്ബുകൾ
എന്നിവയിൽ പ്രവർത്തിക്കണം.
ഓരോരുത്തരും സമയത്തിനും അറിവിനും ഒത്ത വിധം മേൽപ്പറഞ്ഞ ഏതെങ്കിലും പൊതുകാര്യങ്ങളിൽ പ്രവർത്തിക്കുവാൻ ജീവിത വഴികളിൽ ശേഷിക്കുന്ന സമയം
കണ്ടെത്താൽ ശ്രമിക്കണം ( തെരഞ്ഞെടുക്കുമ്പോൾ നല്ലത് മാത്രം തിരഞ്ഞെടുക്കുക) 
അത്തരം സാംസ്കാരിക പ്രവർത്തനങ്ങളിൽ കൂടിയാണ് 
ഓരോ പൗരനും സ്വയം പ്രതിരോധിക്കാനും വിമർശിക്കാനുമുള്ള തന്റേടവും കഴിവും പ്രാപ്തമാക്കാൻ കഴിയുക .
പൊതുപ്രവർത്തനം എന്നു പറയുന്നത് ഒരു മതത്തിനു വേണ്ടിയോ ഒരു ആശയത്തിനു വേണ്ടി മാത്രമായോ ആവരുത് .

കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് എന്റെ ഒരു സുഹൃത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തു പിന്നീട് ആ ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ ഞാനും കേൾക്കാൻ തുടങ്ങി
പലതും കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ആ ഗ്രൂപ്പിൽ അഗമായതിന്റെ പേരിൽ വെറുപ്പ് തോന്നി.
ആ ഗ്രൂപ്പിൽ പ്രായോഗികമല്ലാത്ത ഒരേ ഒരു ആശയം മാത്രം പറയുന്നു  അറിവുള്ളവർ ആരും അംഗീകരിക്കാത്ത ആ ആശയത്തിന്റെ പേരിൽ 
തമ്മിൽ തല്ലുന്ന കുറച്ചുപേർ
ഒരിക്കലും അറിവും ബുദ്ധിയുമുള്ള പൊതുബോധവുമുള്ള
ആർക്കും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള തികച്ചും ജാതീയപരമായ കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ട് മറ്റുള്ളവരെ കടന്നാക്രമിക്കുന്ന കുറച്ചു സുഹൃത്തുക്കളെയാണ് ഞാൻ ആ ഗ്രൂപ്പിൽ കാണുന്നത്.
ഈ ഗ്രൂപ്പിൽ പല ചർച്ചകളും കേൾക്കുമ്പോൾ പൊതുബോധത്തിന്റെ പേരിൽ എനിക്ക് മനസ്സിൽ ഒത്തിരി വിഷമം തോന്നും മുൻ രാഷ്ട്രപതി APJ
അബ്ദുൽ കലാമിനേക്കാളും
ബുദ്ധിയുള്ളവരാണ് ഞങ്ങളെന്ന് സ്വയം അഹങ്കരിച്ച് അവർ വരച്ചുവയ്ക്കുന്ന വിവരക്കേടുകളെ ഓർത്ത് ഞാൻ പലപ്പോഴും ചിരിച്ചു പോയിട്ടുണ്ട്. 

എന്നാൽ നമ്മുടെ സുഹൃത്തുക്കളുടെ കാര്യത്തിൽ എനിക്ക് ഒത്തിരി വിഷമം തോന്നുന്നു. കാരണം നമ്മുടേതായ വ്യക്തിത്വം അത് നമ്മുടെ രാഷ്ട്രബോധത്തിൽ കൂടിയാണ് ഉണ്ടാക്കിയെടുക്കേണ്ടത് 
അതിനുള്ള പോരായ്മകളാണ് സുഹൃത്തുക്കളിൽ നിന്ന് പലപ്പോഴും ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വരികളും വോയ്‌സുകളും എല്ലാം കടന്നുവരുന്നത്.
      കേവലം ജാതിയുടെയും വംശത്തിന്റെയും പേരിൽ തമ്മിൽ തല്ലിയതുകൊണ്ടോ തർക്കിച്ചതുകൊണ്ടൊ  രാഷ്ട്രീയമായ പുരോഗതി കൈവരിക്കാൻ നമ്മൾക്ക് കഴിയില്ല എനിക്കും നിങ്ങൾക്കും സാമൂഹിക പുരോഗതി ഉണ്ടാകണമെങ്കിൽ കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തിൽ കൂടി ഈ തെരഞ്ഞെടുപ്പിനെ നേരിടുകയും നമ്മളുടെ തനതായ അവകാശം അത് കൃത്യമായി വിനിയോഗിക്കുകയും ചെയ്യണം.
ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് (HRPM) ന് വേണ്ടി സംസ്ഥാന ചെയർമാൻ
എന്ന് : ജോൺസൻ പുല്ലുത്തി.

സംഘടനയിൽ അംഗത്വം സ്വീകരിക്കുവാൻ താല്പര്യമുള്ളവർ ഞങ്ങളെ വിളിക്കുക Mob: 
90 37 71 37 90

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...