2024 സെപ്റ്റംബർ 22, ഞായറാഴ്‌ച

ADGP ക്രമസമാധാനം ചുമതലയിൽ നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്.

ADGP യെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നൊ ,അദ്ദേഹതിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നൊ
ആരും പറയുന്നില്ല. കേരള പോലീസിൽ ഇന്നുവരെ ഇല്ലാത്ത കടുത്ത ആരോപണമാണ് ADGP നേരിടുന്നത് .ഇത്തരം ആരോപണങ്ങൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നേരിടുമ്പോൾ അദ്ദേഹത്തെ ഭരണത്തിന്റെ തണലിൽ സംരക്ഷിക്കുന്നത് ഭരണകക്ഷിക്ക് മാത്രമല്ല കേരളത്തിലെ പൊതുജനങ്ങൾക്കും നാണക്കേടും അപമാനവുമാണ്. 

ADGP തെളിവുകൾ നശിപ്പിച്ച് സ്വയം രക്ഷപ്പെടാതിരിക്കുന്നതിന് 
ADGP യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിനിർത്തണം എന്നു മാത്രമേ കേരള ജനത ആഗ്രഹിക്കുന്നുള്ളൂ അതുതന്നെയാണ് ബഹുമാനപ്പെട്ട എംഎൽഎ PV അൻവർ പറഞ്ഞിരിക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഈ നിലപാട് പൊതുജനങ്ങൾ വിലയിരുത്തുന്നത് മറ്റൊരു രൂപത്തിലാണ്  ADGP യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയാൽ പി വി അൻവർ പറഞ്ഞതുപോലെ 
അദ്ദേഹവും എന്തെങ്കിലും ഈ സമൂഹത്തിന് മുൻപാകെ വിളിച്ചു പറയുമോ എന്നൊരു ഭയം അങ്ങേക്കുള്ളതുപോലെ പൊതുജനം തെറ്റിദ്ധരിച്ചാൽ
സർ പൊതുജനങ്ങളെ തെറ്റ് പറയാൻ കഴിയില്ല. 

ADGP യെ മറ്റൊരു പോസ്റ്റിലേക്ക് മാറ്റി അദ്ദേഹത്തിന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കണം അത്തരം പ്രവർത്തി കേരളത്തിലെ പൊതുജനങ്ങളോടും, നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോടും 
കാണിക്കേണ്ടത് ഭരണസംവിധാനത്തിന്റെ 
ഉത്തരവാദിത്വവും കീഴ്വഴക്കവുമാണ് സാർ .

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി ശ്രീ : പിണറായി വിജയൻ അങ്ങയുടെ വാക്സാമർത്ഥ്യം ഉപയോഗപ്പെടുത്തി ADGP യെ
സംരക്ഷിച്ചും, ഭരണകക്ഷിയിലെ എംഎൽഎയെ തള്ളിപ്പറഞ്ഞും
മുന്നോട്ടുപോകുമ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങ് കൂടുതൽ പ്രതിരോധത്തിലാവുകയാണ് .

കേരളാ പോലീസിൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യാപകമായ :  ആശങ്കകൾ അഴിമതി, സ്വജനപക്ഷപാതം, നീതി നിഷേധം എന്നീ ആരോപണങ്ങൾ ഭരണപക്ഷ എംഎൽഎ തന്നെ കൃത്യമായി വിവരിച്ചിരിക്കുന്നു.

കേരളാ പോലീസിൻ്റെ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ അതൃപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ :പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള പോലീസ് സേന നീതി നടപ്പാക്കാനുള്ള കടമ നിലനിർത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണെന്ന ആരോപണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  നിയമത്തിൻ്റെ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് നിഷേധിക്കുക മാത്രമല്ല, പരിഹാരം തേടി എത്തുന്ന പരാതിക്കാരെ പോലീസ് അപമാനിക്കുകയും ചെയ്യുന്നതായി നിരവധി പൗരന്മാർ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള വർത്തമാന കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഇതുവരെ കേട്ടുകേൾവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
അങ്ങയുടെ ഇത്തരം നിലപാടുകളിൽ മനസ്സ് വേദനിക്കുന്ന ഒരുപാട് പാർട്ടി പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടെന്ന യാഥാർത്ഥ്യം അങ്ങും അങ്ങയുടെ സഹപ്രവർത്തകരും തിരിച്ചറിയണം തിരിച്ചറിയാത്ത പക്ഷം, ബംഗാളും,ത്രിപുരയും
കേരളത്തിൽ ആവർത്തിക്കും സർ.
ഞാൻ ഈ പറയുന്നത് അങ്ങയോടോ അങ്ങയുടെ സർക്കാരിനോടൊ ഉള്ള ശത്രുതയുടെ ഭാഗമല്ല. രാഷ്ട്രീയ ശത്രുതയും ഇല്ല.
ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നേരിട്ടുള്ള എൻ്റെ അനുഭവങ്ങളിൽ നിന്നാണ് .കോട്ട് ധരിച്ചും ,
മറ്റു പത്രാസ് കാണിച്ചും 
പൊതുമുതൽ ചൂഷകരെയും,
കയ്യേറ്റക്കാരെയും, തട്ടിപ്പുകാരെയും സമീപിച്ച്
പണം സമ്പാദിച്ച് സകലവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന മനുഷ്യവകാശ പ്രവർത്തകനല്ല സാർ ഞാൻ . അതുകൊണ്ടാണ് എൻ്റെ നേരിട്ടുള്ള അനുഭവങ്ങൾ അഭിപ്രായമായി പുറമേക്ക് വരുന്നത്. 
ഇത്തരം അഭിപ്രായങ്ങൾ പരസ്യമായി പറയുന്നതിന്റെ പേരിൽ സാർ അങ്ങയുടെ പോലീസ് ഇനിയും എന്റെ പേരിൽ ടi സിദ്ദിഖ് അബ്ദുൽ ഖാദർ ചെയ്തതുപോലെ കള്ളക്കേസെടുത്ത്
കഷ്ടപ്പെടുത്തരുത് അതൊരു അപേക്ഷയാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...