ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരുപതിൽ അധികം മൊഴികൾ ഗൗരവമെന്ന് അന്വേഷണ സംഘം നിയമനടപടികൾക്ക് സാധ്യത : ഗൗരവമുള്ള മൊഴികൾ നൽകിയ റിപ്പോർട്ട് ഇത്രയും വർഷം പൂഴ്ത്തി വെച്ചപ്പോൾ മൊഴി നൽകിയവരുടെ മാനസികാവസ്ഥ കാണാതെ പോകരുത് : ഇത്രയും വർഷം നിയമ സംവിധാനത്തെ അവർ എത്രമാത്രം ശപിച്ചു കാണും.???
തിരുവനന്തപുരം ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ലൈംഗിക അതിക്രമവും
ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘം
ഇന്നലെ ചേർന്ന സംഘത്തിന്റെ യോഗത്തിലാണു തീരുമാനം.
ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയിതിക്കുള്ളിൽ കേസെടുക്കും.
3896 പേജുകളുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. മൊഴി നൽകിയവരിൽ പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും ആലോചനയുണ്ട്. ഗൗരവമെന്ന് വിലയിരുത്തിയ 20 പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും. മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ