2022 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നിയമത്തിന്റെ ആനുകൂല്യം സാധാരണ ജന വിഭാഗങ്ങൾക്ക് ലഭ്യമാകണം

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള എക്സ്-റേ യൂണിറ്റ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള എക്സ്-റേ യൂണിറ്റ് കൃത്യമായി
തുറന്ന് പ്രവർത്തിക്കണമെന്ന് 
ആവശ്യപ്പെട്ട്  HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 
പ്രതിഷേധ കൂടിച്ചേരൽ നടത്തുന്നു.
1/11/2022 ൽ 10.30 AM ന്
പുതുക്കാട് ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് 
HRPM ചെയർമാൻ ജോൺസൻ പുല്ലുത്തിയുടെ അദ്ധ്യക്ഷതയിൽ
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന
ജോസഫ് അട്ടാറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
സുധീഷ് പാലപ്പിള്ളി,വർഗീസ് അറക്കൽ,ജയശ്രീ ജയപ്രകാശ്
കുമാരൻ പോറ്റിക്കര മുതലുള്ള
മനുഷ്യവകാശ പ്രവർത്തകർ പങ്കെടുക്കുന്നു. ഈ നാടിന്റെ സാമൂഹികക്ഷേമത്തിന്റെയും ,
വികസനത്തിന്റെയും ഭാഗമായി കാലകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാൽ സ്ഥാപിതമായതാണ്
പുതുക്കാട് താലൂക്ക് ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് .
എന്നാൽ മേൽപ്പറഞ്ഞ എക്സറേ യൂണിറ്റ് പ്രവർത്തിക്കുന്നതിന്  ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാലും,
താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരിയെ മറ്റു പല ജോലികൾക്കു നിയമിക്കുന്നതിനാലും
പല ദിവസങ്ങളും എക്സ്-റേ ലാബ്
പ്രവർത്തിക്കാത്ത
സാഹചര്യമാണ് ഇന്ന്
നിലവിലുള്ളത്.
എക്സ്-റേ യൂണിറ്റ് ടെക്നീഷ്യൻ
തസ്തികയിൽ നിയമനം
ആവശ്യപ്പെട്ട് ബോധപൂർവ്വം PSC ക്ക് റിപ്പോർട്ട് ചെയ്യാതെ പ്രൈവറ്റ് ലാബുകളെ സംരക്ഷിക്കുന്ന  ആസ്പത്രി സൂപ്രണ്ടിന്റെ നിലപാടിന് എതിരെയാണ്
HRPM നേതൃത്വത്തിലുള്ള
പ്രതിഷേധ കൂടിച്ചേരൽ നടക്കുന്നത്.

തൃശ്ശൂർ ജില്ലാ ആശുപത്രി കഴിഞ്ഞാൽ 13 കിലോമീറ്റർ ദൂരം കഴിഞ്ഞാണ്  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എക്സറേ യൂണിറ്റ്
സ്ഥാപിതമായത്. 
ആശുപത്രിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളിലെ നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാണ് പുതുക്കാട് ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് 
ആയതിനാൽ എത്രയും വേഗം പുതുക്കാട് താലൂക്ക് ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് സ്ഥിരമായി പ്രവർത്തിക്കുന്നതിന് 
ആവശ്യമായ നിയമനം ഉൾപ്പെടെയുള്ള നിയമപരമായ പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്
HRPM നേതൃത്വം രണ്ട് പരാതികൾ ആസ്പത്രി സൂപ്രണ്ടിന് നൽകിയെങ്കിലും സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകാത്തതിന്റെ പേരിലാണ് സമരം എന്ന മാർഗത്തിലേക്ക് ചിന്തിക്കേണ്ടതായി വന്നത്.
ഈ സമരം എനിക്കോ സംഘടനാ പ്രവർത്തകർക്കൊവേണ്ടി മാത്രമല്ല ഈ നാട്ടിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ആയതിനാൽ നല്ലവരായ പൊതുജനങ്ങളിൽ നിന്നും, എല്ലാ സഹകരണങ്ങളും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...