2022 നവംബർ 11, വെള്ളിയാഴ്‌ച

സുഖമായി ജീവിക്കേണ്ട രാഹുൽഗാന്ധി എന്തിനാണ്

സുഖമായി ജീവിക്കേണ്ട രാഹുൽഗാന്ധി എന്തിനാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തുന്നത് എന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ അറിവുള്ള കേരളത്തിലെ സാംസ്കാരിക നായകൻമാർ സാംസ്കാരിക വാദികൾ ,രാഷ്ട്രീയ നിരീക്ഷകർ അവർ ആരും ഒന്നും പറയുന്നില്ല. നമ്മുടെ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് തന്റെ ശരീരത്തിലെ അവസാന തുള്ളി രക്തവും രാജ്യത്തിന്റെ വിരിമാറിൽ ചിന്തി വീര്യമൃത്യുവരിച്ച ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനായ രാഹുൽഗാന്ധി . ജാതിയുടെയും മതത്തിന്റെയും വിദ്വേഷത്തിന്റെയും മറവിൽ ഭീകരവാദവും തീവ്രവാദവും, വളർത്തി ലോകത്തിന്റെ മുൻപിൽ . ഇന്ത്യയെന്ന രാജ്യത്തെ ശിഥിലമാക്കാൻ അവസരം കാത്തിരിക്കുന്ന ഭീകരരുടെ ബോംബുകളാൽ എരിഞ്ഞമർന്നത്. നമ്മുടെ രാജ്യത്തിന്റെ ആധുനിക പുരോഗതി സ്വപ്നം കണ്ട ഇന്ത്യയുടെ പുത്രനായ രാജീവ് ഗാന്ധി . ആ രാജീവ് ഗാന്ധിയുടെ പ്രിയ മകനായ രാഹുൽ ഗാന്ധി ഇന്ത്യൻ ജനതയ്ക്ക് നേരെ ഒരു പദയാത്രയിലൂടെ തുറന്നുവെച്ചത് മഹത്തായ സന്ദേശമാണ്. രാഹുൽഗാന്ധി മുന്നോട്ടുവെച്ച സന്ദേശവും .അതിന്റെ ആഴവും,രാജ്യത്തെ സാധാരണക്കാർക്കും , പട്ടിണിപ്പാവങ്ങൾക്കും , തിരിച്ചറിയാൻ കഴിഞ്ഞപ്പോൾ ഇവിടുത്തെ ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്ന . സാംസ്കാരിക നായകന്മാരും സാംസ്കാരിക വാദികളും .രാഷ്ട്രീയ നിരീക്ഷകരും , മൗനം വീക്ഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നു നീങ്ങി ചരിത്രം സൃഷ്ടിക്കുന്നത് അദ്ദേഹത്തിൻ്റെ കുടുംബം സംരക്ഷിക്കാനല്ല . കോൺഗ്രസ്സിന്റെ അധികാരം നേടാനല്ല . അദേഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാനല്ല. മതങ്ങൾക്കും, രാഷ്ട്രീയത്തിനും അതീതമായി രാജ്യത്തെ നിങ്ങളും ഞാനും ജീവിക്കുന്നതും രാജ്യത്തെ ജനവിഭാഗങ്ങൾ നിർഭയം ജീവിക്കുന്നതുമായ ഇന്ത്യയെന്ന മഹാരാജ്യത്തെ അതിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ പഥയാത്രയെന്ന് കാണാൻ ഞാൻ തയ്യാറാകുന്നു. ഭരണകൂടങ്ങൾ അധികാരത്തിൻ്റെ ശില ഗോപുരങ്ങളിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതും, ജാതിയുടെയും ,മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ പൊതുജനങ്ങളെ തമ്മിൽ തല്ലിക്കുന്നതും ,നമ്മുടെ രാജ്യത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ക്യാൻസറായ ഭീകരവാദവും, തീവ്രവാദവും എന്നെന്നേക്കുമായി തടയുന്നതിനുമാണ് രാഹുൽഗാന്ധി പഥയാത്ര നടത്തുന്നത്. നമ്മടെ രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗങ്ങളെയും ,പുരോഗമന തൊഴിലാളി വർഗ്ഗങ്ങളെയും , പട്ടിണിപ്പാവങ്ങളെയും സംരക്ഷിക്കണമെന്നും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നെന്നേക്കുമായി കാത്തു സംരക്ഷികണമെന്നുമുള്ള ആവശ്യങ്ങൾ ഈ യാത്രയിൽ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവൻ കോപ്പറേറ്റ് മുതലാളിത്തവും ഭരണവർഗവും ,ഒത്തുകളിച്ച് അദാനിക്കും, അംബാനിമാർക്കും നൽകി രാജ്യത്തെ ആധുനിക തൊഴിലാളി വർഗ്ഗങ്ങളെയും, സാധാരണ ജന വിഭാഗങ്ങളെയും സർവ്വ നാശത്തിലേക്ക് തള്ളിവിട്ട് ലോക കോടീശ്വരന്മാരുടെ നിരയിലേക്ക് മേൽപ്പറഞ്ഞ ഫാസിസത്തെ എത്തിക്കുന്ന ഭരണ വർഗ്ഗത്തിന് എതിരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കമ്മ്യൂണിസ്റ്റുകാരനും,അതിലുപരി മനുഷ്യവകാശ പ്രവർത്തകനുമായ ജോൺസൺ പുല്ലുത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പദയാത്രയെ അനുകൂലിച്ചുകൊണ്ട് എന്താണ് ഈ രീതിയിൽ എഴുതുന്നതെന്ന ചോദ്യവും,വിമർശനവും . സമൂഹത്തിലെ പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ സാധ്യതകൾ വളരെ ഏറെയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഭരണത്തിലേക്ക് തിരിച്ചുവരുന്നതിന് ഒരുപാട് പ്രതിസന്ധികളെ തരണം ചെയണം . രാജ്യസ്നേഹമുള്ളതിനാൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചു വരേണ്ടത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ്. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു ഭരണവും നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. രാജ്യത്തുനിന്ന് രണ്ടോ മൂന്നോ കോടീശ്വരന്മാർ ലോകത്തിന്റെ നിറയിലേക്ക് എത്തുമ്പോൾ കോടിക്കണക്കിന് ജനവിഭാഗങ്ങൾ കൊടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാർഷിക മേഖലയുടെ തകർച്ചയും, തൊഴിൽ ഇല്ലായ്മയും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തെ നേരിടണമെങ്കിൽ ഭരണതലങ്ങളിൽ നയപരമായ മാറ്റങ്ങൾ ഉണ്ടായി മതിയാകു എന്നയാഥാർത്ഥ്യം തിരിച്ചറിഞ്ഞുവേണം മുന്നോട്ടു പോകാൻ . ഇന്ത്യ മഹാരാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകുന്നതിനുവേണ്ടി കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വലിയ പങ്കുവെക്കാനുണ്ട് . അതിനായുള്ള മുന്നൊരുക്കങ്ങളുടെ നേർചിത്രമാണ് ഈ പദയാത്ര . രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തയുള്ള ആർക്കും ഈ പദയാത്രയെ തള്ളിപ്പറയാൻ കഴിയില്ല. കേരളം ഒഴികെയുള്ള മറ്റു എല്ലാ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് കാരണമാണ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ് എന്നയാഥാർത്ഥ്യം തിരിച്ചറിയാത്തവരാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരും ,എഴുത്തുകാരും ,കലാസാംസ്കാരിക നേതാക്കളും, പ്രശസ്ത ചലച്ചിത്ര നാടക പ്രവർത്തകരുമെന്ന് വിശ്വസിക്കാൻ കഴിയില്ല. വളരെ ബോധപൂർവ്വം രാഹുൽഗാന്ധിയുടെ പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചു എന്നുവേണം കരുതാൻ . വളരെ ബോധപൂർവ്വം രാഹുൽ ഗാന്ധി നയിച്ച പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചവർ എങ്ങനെയാണ് രാഷ്ട്രീയ നിരീക്ഷകരും ,സാംസ്കാരിക നേതാക്കളുമാകുന്നത്.????????????? എന്തായാലും രാജ്യത്ത് കോൺഗ്രസിന്റെ വളർച്ച വളരെ അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ നമ്മുടെ രാജ്യത്തുള്ള മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും , ഇടതുപക്ഷ ചിന്താഗതിയുള്ള മറ്റു പ്രസ്ഥാനങ്ങളും ഒരു ബദൽ നയത്തിനു കീഴിൽ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നുവേണം പറയാൻ . രാഹുൽ ഗാന്ധിക്ക് ഒരു ക്ഷമാപണം: ബഹുപ്രിയ രാഹുൽ ഗാന്ധി അങ്ങയോട് കേരള സംസ്ഥാനത്തെ സാംസ്കാരികർ എന്ന് അഹങ്കരിക്കുന്നവക്കുവേണ്ടി HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സാംസ്കാരിക പ്രസ്ഥാനം മൗനമായി മാപ്പ് ചോദിക്കുന്നു. ബഹുപ്രിയ രാഹുൽ ഗാന്ധി അങ്ങ് കേരളത്തിലെ സാംസ്കാരികതയോട് മാപ്പ് നൽകിയാലും . കാലം മാപ്പ് നൽകാത്ത അനീതിയാണ് കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രമാണിമാർ രാഹുൽജിയോട് ചെയ്തത് എന്ന് ഞാൻ പറഞ്ഞാൽ അത് അധികമാകുമെന്ന് വിശ്വസിക്കുന്നില്ല. പൊതുജനങ്ങൾ മൂലം പ്രസക്തി ആർജിച്ച ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ - എന്തിനെയും എഴുതി തോൽപ്പിക്കാൻ കഴിവുള്ള എഴുത്തുകാർ . ദൃശ്യ പത്ര മാധ്യമങ്ങളിലെ പ്രമുഖർ അങ്ങനെ നീണ്ടുപോകുന്ന സാംസ്കാരിക കേരളത്തിലെ പ്രൗഡി നായകർ ഉൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധി കേരളമണ്ണിൽ നടന്നു നീങ്ങിയത് അറിഞ്ഞില്ല. കറുത്ത തുണികൊണ്ട് മുഖം മറച്ച് രാഹുൽ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇവരിൽ പലരും രാഹുൽഗാന്ധിയെ കാണാൻ നേരിൽ വരുമായിരുന്നു. ഇവരൊന്നും ഭരണകക്ഷിയായ ഇടതുപക്ഷത്തിന്റെ സംരക്ഷകരല്ല അവസരവാദികളാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. രാഷ്ട്രീയം കലരാതെയുള്ള പൊതുജനങ്ങളുടെ ഇടപെടലുകളും , കാഴ്ചപ്പാടുകളും ,അംഗീകാരവുമാണ്. മേൽപ്പറഞ്ഞ വിഭാഗത്തിലെ പലരും പ്രശസ്തി ആർജ്ജിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലെ കലാസാംസ്കാരിക രംഗത്തുള്ള പ്രമുഖർ ഏതെങ്കിലും ഒരു സ്വീകരണ പോയിന്റിൽ ചെന്ന് രാഹുൽഗാന്ധിയെ മുഖം കാണാൻ മനസ്സു കാണിക്കാത്ത മാറി നിന്നത് തികഞ്ഞ അനീതിയാണ് എന്ന് എടുത്തു പറയാതിരിക്കാൻ എങ്ങിനെയാണ് കഴിയിയുക. കേരളത്തിലെ കലാകാരൻമാരേയും, എഴുത്തുകാരേയും, , കവികളെയും , സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സമസ്ത മേഖലയിലുള്ള പ്രതിഭകളെയും രാഷ്ട്രീയക്കാരായി കാണാൻ കേരളത്തിലെ ജനവിഭാഗങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം സാംസ്കാരിക വാദികൾ തിരിച്ചറിയണം. എന്നാൽ ഇവരെല്ലാം അവസരവാദികളാണെന്ന് ഞാൻ പറയുന്നില്ല. പേരും പ്രസക്തിയുള്ള സാംസ്കാരിക നായകർക്കും, കലാസാംസ്കാരിക രംഗത്തെ പ്രമുഖർക്കും ,ഒരുപക്ഷേ സമയമില്ലാതെ ആണെങ്കിലോ.? പക്ഷേ മറ്റു പല സ്ഥലങ്ങളിലും ഇവർക്ക് ആവശ്യത്തിലേറെ സമയം ലഭിക്കാറുണ്ട് എന്നതും കേരളത്തിലെ പൊതുജനങ്ങൾ വളരെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. ഈ വക കാര്യങ്ങൾ പൊതുജനങ്ങൾ എന്നല്ല ആരൊക്കെ വീക്ഷിച്ചാലും മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മുൻവിധിയോടുകൂടി വളരെ ബോധപൂർവ്വം രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര വെറും ആൾക്കൂട്ടമാണെന്നും അതിന്റെ അപ്പുറത്തേക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വരുത്തി തീർക്കുന്നതിനുവേണ്ടിയാണ്. കേരളത്തിലെ ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരും , കലാസാംസ്കാരിക നായകരും ,സാഹിത്യ പ്രവർത്തകരിലെ ചിലവ്യക്തികളും , പൂർണ്ണമായും പദയാത്രയ്ക്ക് നേരെ മുഖം തിരിച്ചത് എന്നു പറഞ്ഞു വച്ചുകൊണ്ട് ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ . എന്ന് ജോൺസൻ പുല്ലുത്തി. HRPM ചെയർമാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...