2022 നവംബർ 27, ഞായറാഴ്‌ച

*സംസ്ഥാനത്ത് കുതിച്ചുയരുന്ന വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് ശക്തമായി ഇടപെടണമെന്ന്നവംബർ മാസം ആരംഭംHRPM ആവശ്യപ്പെടുന്നു.*


 *സംസ്ഥാനത്ത് കുതിച്ചുയരുന്ന വിലക്കയറ്റം തടയുന്നതിന് സംസ്ഥാന ഗവൺമെന്റ് ശക്തമായി ഇടപെടണമെന്ന്നവംബർ മാസം ആരംഭംHRPM ആവശ്യപ്പെടുന്നു.* 

ആവശ്യം ചൂണ്ടിക്കാണിച്ചു സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് നൽകാനും തീരുമാനിച്ചു.

വ്യാപാരികൾ വില നിശ്ചയിക്കുന്നതിൽ സർക്കാരിന്റെ ഇടപെടൽ വളരെ അത്യാവശ്യമാണ്.

നോട്ട് നിരോധനം, GST , വെള്ളപ്പൊക്കം ,കൊറോണ

ഇതെല്ലാം വലിയ തോതിൽ സാമ്പത്തിക മാന്ദ്യം വരുത്തി വെച്ചിട്ടുണ്ട്.

എന്നാൽ ഇതുപോലുള്ള പ്രതിസന്ധികളിൽ സ്വാഭാവികമായി ഉണ്ടാകുന്ന വിലകയറ്റത്തിനേക്കാൾ 

കൂടുതൽ കൃത്രിമമായ വിലക്കയറ്റമാണ് സംഭവിക്കുന്നത് .

ഉപ്പു മുതൽ കർപ്പൂരം വരെയുള്ള നിത്യോഉപയോഗ സ്ഥാപനങ്ങൾ , വ്യവസായ മേഖലയിലേക്ക് ആവശ്യമായ നിർമ്മാണ വസ്തുക്കൾ ഉൾപ്പെടെ സകലതിനും അമിതമായ വിലക്കയറ്റം സംഭവിക്കുന്നതിൽ വ്യാപാരികളുടെ കൃത്രിമ വിലക്കയറ്റവും ഉണ്ട് എന്നത്

പരിശോധിക്കപ്പെടേണ്ടതും,നിയന്ത്രിക്കേണ്ടതുമാണ്.

വില നിയന്ത്രണ പ്രക്രിയ ശക്തമായി നടപ്പിലാക്കണം

അമ്പതും , അറുപതും ശതമാനം വരെ മാർജിൻ ഈടാക്കി വില്പന നടത്തുന്ന വ്യാപാരികളും നമ്മുടെ നാട്ടിലുണ്ട്.

അഞ്ചു രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് നവംബർ മാസം ആരംഭത്തിൽ ഒരു രാത്രി കൊണ്ട് ഒരു രൂപയാണ് ഒരു കോഴി മുട്ടക്ക് വ്യാപാരികൾ വർദ്ധിപ്പിച്ചത്.

ഒരു രാത്രികൊണ്ട് ഒരു കോഴി മുട്ടയ്ക്ക് ഒരു രൂപ വർദ്ധിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ആമ്പല്ലൂരില ഒരു വ്യാപാരി പറഞ്ഞത്.

ക്രിസ്തുമസ്

വരാൻ പോകുന്നു അതിന്റെ ഭാഗമായി കേക്ക് ഉത്പാദനം വർദ്ധിച്ചിരിക്കുന്നു അതുകൊണ്ടാണ് ഒരു കോഴി മുട്ടയ്ക്ക് ഒറ്റ രാത്രി കൊണ്ട് ഒരു രൂപ വർദ്ധിച്ചത് എന്ന രസകരമായ മറുപടിയാണ് ലഭിച്ചത്.

കർഷകന് എന്നും പട്ടിണിയും . ദാരിദ്ര്യവും കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല എന്നാൽ വ്യാപാരികൾ കൊള്ളലാഭം കൊയുന്നു. വിപണിയിൽ വില നിയന്ത്രിക്കുന്നതിൽ

വ്യാപാരികൾക്ക് പൂർണ്ണ അധികാരം . 

കച്ചവടം കപടമാണ് അത് അംഗീകരിക്കുന്നു പക്ഷേ ഇത് കഴുത്തറക്കലാണ് .

വ്യാപാര മേഖലയിലെ ഗുണഭോക്താക്കൾ എന്നെന്നേക്കുമായി മെഴുകുതിരി പോലെ ഉരുകി തീരുകയാണ്.

ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ വ്യാപാരങ്ങളും വ്യാപാര സ്ഥാപനങ്ങളും നേരിട്ടു തുടങ്ങി പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ തുടങ്ങി.പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

ഇതിനൊരു അവസാനം വേണം വിപണിയിൽ വില നിയന്ത്രിക്കാൻ ഗവൺമെന്റ് ശക്തമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ പ്രവർത്തനവും ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ കാലഘട്ടമാണിത്.

ഓരോ കാരണങ്ങൾ ഉയർത്തി കാണിച്ച് കാലാകാലങ്ങളിൽ വ്യാപാരികളും വ്യവസായികളും  കണക്കും,വ്യക്തതയും ഇല്ലാതെ ഉപ്പനും മുളകിനും തൊട്ടതിനെല്ലാം നാൾക്കു നാൾ വില ഉയർത്തി വിപണി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നിസ്സാരകാരണങ്ങൾ ഉയർത്തി കാണിച്ച് ഓരോ തവണയും വെല്ലും ബ്രേക്കും ഇല്ലാതെ  വില വർദ്ധിപ്പിക്കുകയാണ്. 

വില ഉയർത്താനുണ്ടായ

സാഹചര്യങ്ങൾ മറികടന്ന് വിപണി ഉഷാറാകുമ്പോൾ 

കൂട്ടിയ വില കുറയ്ക്കേണ്ടതാണ്. എന്നാൽ ഒരു വ്യാപാരിയും അതിനു തയ്യാറാവുന്നില്ല.

നാൾക്കുനാൾ തോന്നിയ പോലെ വില വർധിപ്പിക്കാനും , കൊള്ളലാഭമെടുത്ത് ദരിദ്ര ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമാകരുത് വ്യാപാരിയും വ്യാപാര സ്ഥാപനങ്ങളും ,

ഈ നാട്ടിലെ വ്യാപാരികൾ സത്യസന്ധരാണെങ്കിൽ അമിതമായ വിലക്കയറ്റത്തിനെതിരെ നിങ്ങളും തെരുവിലേക്ക് ഇറങ്ങാൻ തയ്യാറാകണം.

വിലക്കയറ്റത്തിന്റെ പേരിൽ തെരുവിലേക്ക് ഇറങ്ങാൻ വ്യാപാരികൾ തയ്യാറാവുകയില്ല. കാരണം 

അമിതമായ വില കയറ്റത്തിന്റെ  പ്രധാന ഉത്തരവാദികൾ അവർ തന്നെയാണ് എന്ന് തിരിച്ചറിവ് മൂലമാണ് അവർ അതിന് തയ്യാറാകാത്തത് .

അമിതമായ വില ഉയർത്തി ഗവൺമെന്റിനെയും ഈ നാട്ടിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും , പാവപ്പെട്ട ജനവിഭാഗങ്ങളെയും പ്രതിസന്ധിയിലാക്കുന്ന

വ്യാപാരികളെ നിങ്ങൾക്കും ഈ നാടിനോട് കടപ്പാടുണ്ടെന്ന യാഥാർത്ഥ്യം

തിരിച്ചറിയാതെപോകരുത്.

വിപണിയിലെ വിലക്കയറ്റം

അടിയന്തരമായി  നിയന്ത്രിക്കണം.

ഒരുകാലത്ത് കർഷകർ ആത്മഹത്യ ചെയ്തതുപോലെവരും നാളുകളിൽ  പട്ടിണിപ്പാവങ്ങളും , നിരാലംബകരും ഉൾപ്പെടെ

വലിയൊരു വിഭാഗം ജനങ്ങൾക്ക് ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് തൊഴിലായ്മ വ്യാപകമായി വർദ്ധിക്കുന്നു.

സാധാരണക്കാരുടെ അന്നന്നേക്കുവേണ്ട ചിലവിനുള്ള പണം പോലും കണ്ടെത്താൻ കഴിയാതെ

നരകയാതന അനുഭവിക്കുന്ന കുടുംബങ്ങൾ കേരളത്തിൽ അനവധിയാണ് ഉള്ളത്.

പല കുടുംബങ്ങളും

നാണക്കേടും , അപമാനവും  ഓർത്ത് അവരുടെ പ്രതിസന്ധികൾ 

ആരോടും പറയാതെ മുണ്ടുമുറുക്കി കുത്തി കഴിയുന്ന ജനവിഭാഗങ്ങളുണ്ട്.

അവരാണ് നാളെ ആത്മകത്തിലേക്ക് നീങ്ങുക. 

അതുപോലൊയൊന്ന് കേരളത്തിൽ സംഭവിക്കാതിരിക്കാൻ 

അടിയന്തരമായി വിപണിയിൽ വിലകയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കണം.

നാട്ടിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ ഉണ്ടാകണം.

ബാങ്ക് വായ്പകൾക്ക് ഒരു വർഷം പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണം, കാർഷിക വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തണം. പ്രധാന തൊഴിൽ കേന്ദ്രങ്ങളിൽ നിന്നും,

ഹോട്ടലുകളിൽ നിന്നും .

വ്യവസായ സ്ഥാപനങ്ങളിൽ നിന്നും .അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിനിർത്തി സംസ്ഥാനത്തെ ചെറുപ്പക്കാർ തൊഴിൽ ചെയ്യാൻ തയ്യാറാകണം. 

അന്യസംസ്ഥാന തൊഴിലാളികൾ മനുഷ്യരാണ് അവർ നമ്മുടെ സഹജീവികളാണെന്ന ബോധ്യം ഇല്ലാത്തതിന്റെ പേരിൽ പറയുന്നതല്ല.

അന്യസംസ്ഥാന തൊഴിലാളികൾ 

ഉയർന്ന ജോലി തേടി കേരളത്തിൽ എത്തിയവരല്ല.

മലയാളികളുടെ അഹങ്കാരവും തൊഴിൽ ചെയ്യാനുള്ള മടിയും കാരണമാണ് അന്യസംസ്ഥാന തൊഴിലാളികൾ ആ നിലവാരത്തിലേക്ക് ഉയർന്നത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാക്കിത് .

കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നയങ്ങൾ രൂപീകരിക്കേണ്ടത് ഗവൺമെന്റിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളാണ് ആയതിനാൽ അടിയന്തരമായി വിലക്കയറ്റം തടയുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

എന്ന് :

ജോൺസൻ പുല്ലുത്തി.

സംസ്ഥാന ചെയർമാൻ

HRPM . പുതുക്കാട് . 680301

MOB: 90 37 71 37 90.

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...