2025 ഏപ്രിൽ 30, ബുധനാഴ്‌ച

ചെറുകഥ

 ഉയരങ്ങൾക്കായ് കൈപ്പിടിച്ച യാത്ര :

ലക്ഷ്യസ്ഥാനത്തേക്ക്
എത്തുന്നതിനുള്ള ദിവസങ്ങളിൽ അവസാനിപ്പിച്ചൊ .???

ഒരുപാട് തിരക്കുകൾക്കുള്ളിൽ
ലഭിച്ച കുറച്ചുസമയത്ത്
മനസ്സിലൂടെ കടന്നു പോയ എൻ്റെ സുഹൃത്തിൻ്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്
വരികളിലൂടെ ഉദയം കൊള്ളുന്ന എൻ്റെ വരികൾ എന്നെ കേൾക്കുന്ന
വായനക്കാർക്കായി എഴുതുന്നു :

ഒരു കാലത്ത് ഞാൻ കണ്ടു — ഒരു വ്യക്തിയെ.!
അവൻ പൊതുസമൂഹത്തിനായി ജീവിക്കാൻ ജനിച്ചവൻ എന്ന പോലെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നു.

ആ യാത്രക്കിടയിൽ, കിനാവുകൾ പോലെ ഞാൻ കൂടെനിന്നു; കൈപിടിച്ചു, പ്രോത്സാഹിപ്പിച്ചു, ഒരാൾക്ക് കഴിയുന്നതെല്ലാം ചെയ്തു.
അവനെ ഉയരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയത് ഞാൻ തന്നെയായിരുന്നു.

പക്ഷേ... ഒരിടവേളക്ക് ശേഷം നേരായ വഴികളിൽ നിന്നും വേർപിരിഞ്ഞ്
അവന്റെ ചുവടുകൾ ഭ്രാന്ത് പിടിച്ച ഒരു ദിശയിലേയ്ക്ക്
പ്രവേശിച്ചുതുടങ്ങി .
ആ സന്ദർഭങ്ങളിൽ
കണ്ണിൻ്റെയും,
രൂപ ഭംഗിയുടെയും
തൃഷ്ണതയിൽ ഭ്രാന്ത് പിടിച്ച ഒരു ലക്ഷ്മിരൂപം അവൻ്റെ വഴികളിലും മനസ്സിലും
വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.
എന്നാൽ ആ ലക്ഷ്മി രൂപം അധികം വൈകാതെ കൂടു വിട്ടു കൂടുമാറിയത് അവൻ്റെ മനസ്സ് മറ്റൊരുദിശയിലേക്ക് തുറക്കപ്പെട്ടു.
ലക്ഷ്മി രൂപങ്ങളോടുള്ള അടങ്ങാത്ത ദാഹം വളർന്നുപന്തലിച്ചു.

വളർത്തിയവനെക്കാൾ, വളർന്നതിന്റെ മുഴക്കത്തിൽ ഒറ്റപ്പെട്ട ചിന്തകൾക്ക് മേൽ ചിന്തകൾ അവനിൽ ശേഷിച്ചതായി തോന്നി.

ഒരു ദിവസം ഞാൻ അവനോട് പറഞ്ഞു:
ഇത് തെറ്റാണ്… തിരുത്തണം
തിരുത്താൻ ശ്രമിച്ചാൽ നിനക്ക് അതിന് കഴിയും അതിനായി
നിൻ്റെ ഭ്രാന്ത് പിടിച്ച ചിന്തകൾ ഉപേക്ഷിക്കണം.

പക്ഷേ, അതിന്റെ മറുപടിയായി ഞാൻ കണ്ടത് –
അഹങ്കാരത്തിലും, സംശയത്തിലും,
താൻ തീർത്ത ചുവടുകളെ പോലും ചോദ്യം ചെയ്യാൻ തയാറല്ലാത്ത മനസ്സിലായിരുന്നു.

അവന് പറ്റിയ തെറ്റുകൾ തിരുത്താനുള്ള ധൈര്യത്തിന്റെ അഭാവം,
അവനെ ഒരു തന്ത്രപ്രധാനസ്ഥാനത്തിൽ നിന്നും അകറ്റി.

മനുഷ്യാവകാശത്തിന്റെ മുന്നിൽ നിന്നവൻ,
ഇന്നു സ്വന്തം ഉള്ളിലെ ദുർബലതകളോട് തോറ്റുപോയിരിക്കുന്നു.

ഉറച്ച നയത്തിൽ നിന്നും
വ്യക്തതയുള്ള മൂർച്ഛിച്ച വാക്കുകൾ വരേണ്ട നാവിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന
അവന്റെ വാക്കുകൾ
ഇന്ന് വായിക്കുന്നു –
വാട്സപ്പ് സ്റ്റാറ്റസുകൾ വഴി.
പൈങ്കിളി വരികളിൽ മനസ്സിന്റെ തകർച്ച,
നിരാശ കാമുകന്റെ കണ്ണുനീർ,
ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ജാതിയിൽ പെടാത്ത ഭാവങ്ങൾ.ഞാൻ മാത്രമല്ല ലോകം വായിക്കുന്നു.

അത് കാണുമ്പോൾ എനിക്ക് ഒരു ചോദ്യം ഉണ്ടാകുന്നു. –
ഇത്രയും കാലം ചേർത്തുപിടിച്ചത്
ഇങ്ങനെയൊരാളായിരുന്നോ .??

എന്റെ കൈപിടിച്ചത് ഉന്നതിയിലേക്ക് എന്നതല്ലേ
അർത്ഥമാകേണ്ടത്.?
പക്ഷേ അവൻ തിരഞ്ഞെടുത്തത്
നീചതയുടെ ആകർഷണമായ വഴിയാണ്.

ഈ കഥ ഇവിടെ അവസാനിപ്പിക്കണം എന്നതല്ല. വിഷയം.
ഈ കഥ വായിക്കുന്ന നീ,
നിന്റെ വഴികളെയും നിന്റെ വഴിതിരിവിനെയും
ഒരു പുന പരിശോധനക്കായി ഒരു നിമിഷം നീട്ടി ചിന്തിക്കുമോ.?

ഒരു മനുഷ്യനെ വളർത്തിയവനെ മറക്കുന്നുവെങ്കിൽ,
അവന്റെ ഉയർച്ചയ്ക്ക് മേൽ
അവൻ തന്നെ നങ്കൂരം ഇടുന്നതിനു തുല്യമല്ലേ.?

നമുക്ക് കിട്ടുന്ന ഓരോ കൈപ്പിടിത്തവും
ഒരു ദൈവിക ഇടപെടലായാണ് കാണേണ്ടത്.

ഇത് നേരായ അനുഭവക്കാഴ്ചകളിൽ നിന്നും
കാണാനാകുന്ന ഒരു എഴുത്താണ് — ഒരു അനുഭവം മാത്രമല്ല, വായിക്കുന്നവനെ അദ്ദേഹത്തിന്റെ ജീവിതത്തെയും ബന്ധങ്ങളെയും തിരിഞ്ഞു നോക്കാൻ നിർബന്ധിതനാക്കുന്ന വാക്കുകൾക്കുള്ള വരികളാണ്.
വായിച്ചാലും അനുഗ്രഹിച്ചാലും,

ജോൺസൻ പുല്ലുത്തി
Mob : 9037713790

അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...