ലോക പരിസ്ഥിതി ദിനം: ആഘോഷങ്ങളോ, അതൊ ആത്മപരിശോധനയോ?
എന്ന ചോദ്യമാണ് ഈ പരിസ്ഥിതി ദിനത്തിൽ HRPM ൻ്റെ മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം .?
ജൂൺ 5. ലോക പരിസ്ഥിതി ദിനം :
സെമിനാറുകൾ, പച്ചപ്പ് നിറഞ്ഞ ഫ്ലക്സ് ബോർഡുകൾ
കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചുള്ള
പ്രസംഗങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്ററുകൾ—
ഇവയെല്ലാം ഇന്നേ ദിവസം നാം കാണും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്രതിജ്ഞ. ഉച്ചഭാക്ഷണികളിൽ
ഉച്ചരിക്കും. പൊതുസ്ഥലങ്ങളിൽ വൃക്ഷതൈ വിതരണങ്ങൾ
വൃക്ഷാരോപണം എന്നിവ നടക്കും. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സംഘടന നേതാക്കളും ജനപ്രതിനിധികളും പൊതു ജംഗ്ഷനുകളിൽ ഉച്ചഭാഷിണിയിൽ കേൾക്കാൻ രസമുള്ള വാചകങ്ങളാൽ
അതിമനോഹരമായി
തുടർക്കഥയെന്നോണം
പാരിസ്ഥിതിക സംരക്ഷണം എല്ലാവരുടെയും ബാധ്യതയാണ് എന്ന് പ്രസംഗിക്കും. കഴിഞ്ഞവർഷം വരെ ഞങ്ങളും ആ പ്രവർത്തി ചെയ്തിട്ടുണ്ട്.
ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലായിരിക്കുന്ന യാഥാർത്ഥ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും എങ്ങനെ സമീപിക്കുന്നു.?
എന്നത് നമുക്ക് ഒരു നിമിഷം ആലോചിക്കാം:
മനുഷ്യൻ സൃഷ്ടിച്ച വികസനം പ്രകൃതിയെ നിശബ്ദമായി ഇല്ലാതാക്കുകയാണ്. വനങ്ങൾ ഉഴുതെടുക്കപ്പെടുന്നു, നദികൾ മലിനമാവുന്നു, അന്തരീക്ഷം വിഷവാതകങ്ങൾ കൊണ്ട് കറുങ്ങുന്നു.
കാലാവസ്ഥാ വ്യതിയാനം
ജലവെല്ലിപ്പുകൾ
മുതൽ വൻ കാടുതീ വരെ ഏറെയും അതിന്റെ ശക്തിയോടെ നമുക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
പക്ഷേ, ഈ എല്ലാ യാഥാർത്ഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു ദിനം ആഘോഷിക്കുന്നത് പ്രതിസന്ധിയുടെ ഗുരുത്വം മറയ്ക്കുന്ന ശബ്ദമല്ലേ.???
എന്ന ചോദ്യമാണ് എൻ്റെ മനസ്സിൽ ഉണ്ടാകുന്നത്.
കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി
താങ്ങാനാവാത്ത പ്രതിസന്ധികളാണ് മനുഷ്യർ നേരിടുന്നത്.
അതിൻ്റെ പ്രധാന കാരണങ്ങൾ
ഹരിതഗൃഹ വാതകങ്ങളുടെ ഉയർന്ന വ്യാപനമാണ് .
കർബൺ ഡൈ ഓക്സൈഡ് ( CO₂ ) മീഥേൻ ( CH₄ ) നൈട്രസ് ഓക്സൈഡ് ( N₂O ) എന്നിവയുടേയും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടെയും
കണ്ടെത്താൻ കഴിയാത്ത
തോതിലുള്ള
വർദ്ധനയാണ്
ഉപരിതലത്തിൽ ഉണ്ടായിട്ടുള്ളത് .
വന നശീകരണം
മരങ്ങൾ CO₂ ആഗിരണം ചെയ്യുന്നതിനാൽ വൻതോതിൽ വനം നശിപ്പിക്കുന്നത് വായുവിലെ കാർബൺ അളവ് വർദ്ധിക്കാൻ കാരണമാകുന്നു.
കൽക്കരി എണ്ണ ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം
വ്യവസായങ്ങൾ വാഹനങ്ങൾ വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിൽ ഇവയുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ് .
കർഷക മേഖലയിലെ മാറ്റങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന
രാസവളങ്ങളും കാർഷിക മേഖലയുടെ ഭാഗമാകുന്ന വളർത്തുമൃഗങ്ങളിലൂടേയും
മീഥേലിൻ്റെ ഉത്പാദനം കൂടുന്നതും കാരണമാകുന്നു.
നഗര വൽക്കരണവും വ്യവസായവൽക്കരണവും:
പ്രകൃതിദത്ത സമതുലിതത്വം കെടുത്തുന്നതിനും താപനില ഉയരുന്നതിനും വഴിയൊരുക്കുന്നു. ഇതുപോലെ മറ്റു പല കാരണങ്ങളാലും
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു .
ഇന്ന് പ്രകൃതി നേരിടുന്ന പ്രധാന വെല്ലുവിളികൾ:
വർഷങ്ങൾ പഴക്കമുള്ള മഞ്ഞു പാളികൾ
(ഗ്ലേഷ്യറുകളും ,ഹിമാനികളും
ഉരുകുന്നത് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നു.
വന്യജീവികളുടെ വംശനാശം:
കാലാവസ്ഥാ വ്യതിയാനത്തെ അനുസരിച്ച് പല ജീവികൾക്കും ജീവിക്കാൻ കഴിയാതെ വരുന്നു.
വ്യത്യസ്ത കാലാവസ്ഥാ ദുരന്തങ്ങൾ ,കാടുതീ അതിശക്തമായ കൊടുങ്കാറ്റുകൾ
അപാരമായ മഴയും വെള്ളപ്പൊക്കവും
വരൾച്ചയും ഓരോ വർഷവും കൂടിക്കൂടി വരുന്നു.
ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം.
ഭക്ഷ്യ ഉൽപാദനക്രമം തെറ്റുന്നു.
കൃഷിയുടെ സമയക്രമം മാറുകയും, വിളവെടുപ്പ് കുറയുകയും ചെയ്യുന്നു.
ജലസ്രോതസ്സുകളുടെ ക്ഷയം സംഭവിക്കുന്നതുമൂലം
വെള്ളത്തിൻ്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഇവയെല്ലാം നമ്മൾ ഓരോരുത്തരുടെയും ശ്രമം ആവശ്യമുള്ള ഗുരുതരപ്രശ്‌നങ്ങളാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം പരിസ്ഥിതി ദിനത്തിൽ പ്രത്യേകിച്ച് അതി പ്രസക്തമാണ്.
പരിസ്ഥിതി ദിന ആചരണം ആണെങ്കിൽ അതിന്‍റെ ആത്മാവ് എന്താണ്. എവിടെയാണ്.?
ഹരിത ദിനം .പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ, ഇന്നുതന്നെ ഒരു മരം നടുക എന്നതെല്ലാം
നമ്മൾ ചെയ്യുന്നത് ഒരു
ഇവന്റ് മാനേജ്മെന്റ്
പ്രവൃത്തിപോലെയാണ് ചെയ്യുന്നത് .
പക്ഷേ, അതിന്‍റെ തുടർച്ചയുള്ള സാമൂഹിക പ്രകൃതിപരമായ ഫലങ്ങൾ എവിടെയാണ്?
വൃക്ഷാരോപണം നടത്തിയതിൽ എത്ര വൃക്ഷങ്ങൾ വളർന്നു എന്ന ചിന്തയിലേക്ക് പോകുന്നവർ ആരാണ് .
ഓരോ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കാൻ നമ്മുടെ ജീവിതശൈലിയിൽ മാറ്റം വന്നിട്ടുണ്ടോ?
ഒരു വ്യക്തി.ഒരു പൊതുപ്രവർത്തകൻ. ഒരു ജനപ്രതിനിധി, ഒരു ഭരണാധികാരി എന്നിവരാകയാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ടോ.?
കൃഷിയില്‍ വിവിധതരം കീടനാശിനികൾ (pesticides) ഉപയോഗിക്കുന്നതിന്റെ ഫലമായി മണ്ണിലും പ്രകൃതിയിലും നിരവധി വ്യതിയാനങ്ങളും ദോഷകരമായ മാറ്റങ്ങളും സംഭവിക്കാം. പ്രധാനപ്പെട്ട ചില പ്രകൃതി വ്യതിയാനങ്ങൾ താഴെ പറയാം:
മണ്ണിന്റെ ജൈവഗുണനിലവാരം കുറയുന്നു
കീടനാശിനികൾ മണ്ണിലെ ഗുണനിലവാരമുള്ള ബാക്ടീരിയ, ഫംഗസ്, അനേകമായ സൂക്ഷ്മജീവികളെ കൊല്ലുന്നു.
ഇതിലൂടെ മണ്ണിന്റെ ജൈവസജീവത കുറയുന്നു.
മണ്ണിന്റെ ധാതു ശേഷിയും നിലനില്പും തകരാറിലാകുന്നു.
വിവിധ കീടനാശിനി ഉപയോഗം ജലമാലിന്യവും ഭൂഗർഭജല ദൂഷണവുമാണ്
കീടനാശിനികൾ മഴവെള്ളത്തിലും, ഭൂമിയിലും കറങ്ങി നദികളിലേക്കും കുളങ്ങളിലേക്കും പതിച്ചു പോകുന്നു.
ഭൂഗർഭജലത്തിൽ രാസവസ്തുക്കൾ ചേർന്ന് കുടിവെള്ളം ദുരിതം വിതയ്ക്കുന്നു.
ജലജീവികളുടെ ജീവപര്യന്തം ബാധിക്കുന്നു .
തേന്‍ച്ചീട, തവള, പക്ഷികൾ തുടങ്ങിയ പ്രകൃതിദത്ത കീടനിയന്ത്രകങ്ങൾ നശിക്കുന്നു.
പരാഗസഹായികൾ ഇല്ലാതാകുമ്പോൾ വിളകൾ കുറയും – കൃഷിയുടെ തന്നെ നിലനില്പ് തകരും.
ഇത്തരം കീടനാശിനികളുടെ ഉപയോഗംമൂലം
മനുഷ്യാരോഗ്യത്തിന് പലവിധ അപകടങ്ങൾ സംഭവിക്കുന്നു.
കീടനാശിനികളുടെ അതിപ്രസരണം കാഴ്ചയും കേൾവിയും ഉൾപ്പെടെ ശ്വാസകോശ, നാഡീവ്യവസ്ഥ, കാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.
പ്രകൃതിക്ക് ദോഷകരമാകുന്ന
കീടനാശിനികൾ നിയന്ത്രിക്കേണ്ടവയാണ് എന്നാൽ നമ്മൾക്കതിന് സാധിച്ചിട്ടുണ്ടോ.?
പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ഭരണകൂടങ്ങളെയും സ്ഥാപനങ്ങളെയും കർമ്മമൂല്യങ്ങളിലേക്ക് നയിക്കാൻ നാം ചോദ്യങ്ങൾ ഉന്നയിച്ചുണ്ടോ? അതിനുവേണ്ടി വിരൽ ഒന്ന്
ചലിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ.?
പരിസ്ഥിതി ദിനം പലർക്കും ഒരിക്കലും വ്യക്തിപരമായ വിഷയം അല്ല.
അത് അവരുടെ ജീവിതശൈലിയെ സ്വാധീനിക്കാറില്ല.
ആദ്യം സ്വയം സംരക്ഷിതരായിരിക്കുമെങ്കിൽ
മാത്രമേ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനസ്സിലാവുകയുള്ളൂ.
ഈ തിരിച്ചറിവ് വളരുന്നില്ലെങ്കിൽ ലോക പരിസ്ഥിതി ദിനം അത് നടക്കുന്നതിൻ്റെ ഉദ്ദേശ്യത്തിൽ നിന്നും പരാജയപ്പെടുന്നുണ്ട്.
ലോക പരിസ്ഥിതി ദിനം ഒരു ആചരണം മാത്രമായി തുടരേണ്ടതില്ല. അതു ഒരു ആത്മപരിശോധനയുടെ ദിനമായി മാറേണ്ടതാണ്.
നമ്മുടെ ജീവിത രീതികൾ, വികസന നയങ്ങൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾ—ഇതെല്ലാം പ്രകൃതിയോടും പാരിസ്ഥിതിക നീതിയോടും ഐക്യമായി പോകുന്നുണ്ടോ എന്നത് ചോദിക്കേണ്ട ദിനമാണ് .
വനങ്ങൾക്ക് ശബ്ദമില്ലെങ്കിൽ നമ്മൾ അവരുടെ ശബ്ദമാകണം.
നദികൾ നിലവിളിക്കുന്നില്ലെങ്കിൽ നമ്മൾ അവരുടെ നിലവിളി ആകണം.
കാരണം, പ്രകൃതിയെ സംരക്ഷിക്കുന്നതുവഴി നമ്മൾ തന്നെ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.
നമ്മുടെ ആവാസവ്യവസ്ഥിതി തകർക്കപ്പെടാതെ സംരക്ഷിച്ചു
അടുത്ത മാനവ തലമുറയ്ക്ക്
കൈമാറേണ്ട ഭാരിച്ച ഉത്തരവാദിത്വം ഓരോ മനുഷ്യനും ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്
മുന്നോട്ടുപോകണം.
പരിസ്ഥിതി സംരക്ഷണ ബോധം ചെറുപ്പത്തിൽ തന്നെ പാകപ്പെടണമെന്നത് വളരെ ശരിയാണ്. കുട്ടികളിൽ തുടക്കം മുതൽ പ്രകൃതിയോടുള്ള ആദരവും ഉത്തരവാദിത്വബോധവുമുണ്ടാക്കുമ്പോൾ, അവർ വലിയവരായാൽ അത് സ്വാഭാവികമായും നിലനിൽക്കും.
സ്കൂളുകൾ മാതൃക കാണിക്കണം – സ്കൂൾ പരിസരം തന്നെ കുട്ടികൾക്കുള്ള പ്രധാന പഠനപരിസ്ഥിതി ആകുന്നതിനാൽ, അവിടെ പ്രകൃതിയോടൊപ്പം ജീവിക്കാൻ അവസരം ഉണ്ടായാൽ, അതിന്റെ സ്വാധീനം വളരെ ശക്തമാകും.
കേരളത്തിൽ പ്രകൃതിയോടൊപ്പം നിലനിൽക്കുന്ന മാതൃകാപരമായ സ്കൂളുകൾ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ് –
പല സ്കൂളുകളും പരിസ്ഥിതി സൗഹൃദപരമായ ചില പ്രവർത്തനങ്ങൾ നടത്തുന്നതായും ചിലർ അതിൽ മുൻതൂക്കം പുലർത്തുന്നതായും കാണാം.
കേരളത്തിൽ ചില സ്കൂളുകൾ ഇക്കോ-ഫ്രണ്ട്ലി പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുന്നു:
ഹരിതമിത്ര ക്ലബുകൾ (Haritha Mitra Clubs) – സർക്കാർ സ്കൂളുകളിൽ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താൻ.
ഹരിത കേരളം മിഷൻ – സ്കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ഹരിത പരിസ്ഥിതി സംരക്ഷിക്കാൻ.
ശുചിത്വ ക്ലബുകൾ – വൃത്തിയും പ്ലാസ്റ്റിക് നിരോധനവും പ്രോത്സാഹിപ്പിക്കുന്നതിനായി.
എങ്കിലും, ഒരു സമഗ്ര പഠനം (district/zone wise) നടത്തുന്നത് നമുക്ക് നിലവിലെ സ്ഥിതി മനസ്സിലാക്കാനും, മികച്ച മാതൃകകൾ മറ്റ് സ്കൂളുകളിൽ വ്യാപിപ്പിക്കാനും സഹായിക്കും.
ഇതെല്ലാം മാതൃകാപരമായി നടക്കുന്നുണ്ട്. എന്നാൽ അതിന്റെ ആകെ അവലോകനം നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.
അത്തരം അവലോകനങ്ങൾ നടക്കുകയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങളിൽ സ്കൂൾ അധികൃതരോ അതിനു നേതൃത്വം കൊടുക്കുന്നവരോ ആരുമാകട്ടെ അവരെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകേണ്ടതും ആവശ്യമാണ് .
കേരളത്തിൽ തികച്ചും ആഭാസകരമായ ഒരേയൊരു വിഷയത്തിലെ ചെറിയൊരു സൂചന മാത്രം നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ.
ശക്തമായ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന കേരളത്തിൽ
സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള കടകളിൽ കയറിച്ചെന്നു. സാധാരണ ഒരു പൗരൻ ഏതെങ്കിലും സാധനങ്ങൾ വാങ്ങിച്ചാൽ അവന് കൈപ്പിടുത്തം ഇല്ലാത്ത കവർ അതല്ലെങ്കിൽ വേണമെങ്കിൽ കൊണ്ടുപോയാൽ മതിയെന്ന ഭാവത്തിൽ വാരിക്കൂട്ടി കൈകളിലേക്ക് ഇട്ടുകൊടുക്കുക. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്ന് അവൻ്റെ കുടുംബത്തേക്കുവാങ്ങുന്ന സാധനങ്ങൾ വീട്ടിലേക്ക് എത്തിയാൽ എത്തി അതല്ലെങ്കിൽ റോഡിൽ വീണ് പോകാം എന്ന അവസ്ഥയാണെങ്കിൽ .
കടക്കാരൻ വിൽക്കാൻ വെച്ചിട്ടുള്ള മുഴുവൻ കോർപ്പറേറ്റ് ഉൽപ്പന്നങ്ങൾക്കും
നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത് .
കോർപ്പറേറ്റ് ഭരണരീതിയിലേക്ക് പോകുന്നു എന്നു പറയുന്നതിന്റെ ചെറിയൊരു സാരാംശമാണിത്.
എന്ന് :
Johnson Pulluthi
Chairman.
Muhammad Basheer Saini, Vice Chairman
HRPM
Humanistic Rights Protection Movement (HRPM)
hrpmtcr@gmail.com
hrpmker@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ