നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമായ
അന്ത്യം സംഭവിച്ചു.
വിദ്യാർത്ഥിയുടെ
കുടുംബത്തിൻ്റെ നികത്താനാകാത്ത ദുഃഖത്തിൽ HRPM ൻ്റെ അംഗങ്ങൾ പങ്കുചേരുന്നു .
വരും നാളുകളിൽ
ഇതുപോലുള്ള അതിദാരുണമായ അന്ത്യങ്ങൾ
പെരുവഴിയിൽ ഉണ്ടാകാതിരിക്കാൻ
റോഡ് നിയമങ്ങൾ പാലിക്കാതെ സ്വാർത്ഥതയുടെ
ഭാഗമായി മനുഷ്യജീവനുകൾക്ക് വില കലിപ്പിക്കാതെ റോഡുകളിൽ
ചീറിപ്പായുന്ന കള്ള് വിതരണ പിക്കപ്പ് വാനുകൾ മുതലുള്ള മറ്റു വാഹനങ്ങളെയും പിടികൂടി
ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടത് മാറ്റിവയ്ക്കാൻ കഴിയാത്ത ആവശ്യമാണ്.
ഈ വിഷയത്തിൽ ബന്ധപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ , ജനപ്രതിനിധികൾ,
ഭരണാധികാരികൾ,
പോലീസ് ഉദ്യോഗസ്ഥർ,
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇടപെടണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കോർപ്പറേറ്റ് മുതലാളിത്തം സംരക്ഷിക്കപ്പെടുന്നതുപോലെ
നമ്മുടെ തെരുവീഥികളിൽ മനുഷ്യജീവന് ഭീഷണിവരുത്തി ചീറിപ്പായുന്ന വാഹനങ്ങൾ സംരക്ഷിക്കപ്പെടാൻ പാടില്ല.
എങ്ങനെയോ ഉൽപ്പാദിപ്പിക്കുന്ന നാശത്തിന്റെ
നിർമ്മിത കള്ളുമായി
കേരളത്തിൻ്റെ തെരുവീഥികളിലൂടെ പുലർച്ച മുതൽ അമിതവേഗതിയിൽ ചീറിപ്പായുന്ന പിക്കപ്പ് വാനുകൾ നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ് .
പ്രത്യേകിച്ച് പാലക്കാട് എറണാകുളം നാഷണൽ ഹൈവേയിൽ ഈ കാഴ്ച കാണാത്തവർ ഉണ്ടാവുകയില്ല.
തികച്ചും അപകടകരമായ രീതിയിലാണ് ഇത്തരം വാഹനങ്ങൾ ആരെയും വക്കാതെ നിരത്തുകളിൽ ചീറിപ്പാകുന്നത്.
സിഗ്നൽ പോലും തെറ്റിച്ച് കടന്നുപോകുന്ന ഇത്തരം വാഹനങ്ങളും അതിലെ ഡ്രൈവർമാരും എന്നും സുരക്ഷിതരാണ്
ആ സ്ഥിതി മാറണം
നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം
അല്ലെങ്കിൽ ഇതുപോലുള്ള അതിദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടും.
കള്ളുമായി അമിതവേഗത്തിൽ ചീറിപ്പാഞ്ഞിരുന്നു പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചാണ്
നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്‌ണ (17)
യുടെ ദാരുണ അന്ത്യം സംഭവിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല.
2025 ഏപ്രിൽ 12ന്
വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ പകടത്തിൽ കാൽനടയാത്രികരായ 2 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അന്നും
കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59) മണിയം കിണർ സ്വദേശി രാജു (53) എന്നിവരെ ഇടിച്ച്
തെറിപ്പിച്ചത്.
ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിക്കും രാജുവിനുമാണ്
കള്ള് ലോബിയുടെ അശ്രദ്ധമൂലം ജീവൻ നഷ്ടമായത്.
ഇതുപോലെ മറ്റു അനവധിയായ അപകടങ്ങൾ ദേശീയപാതയിൽ കള്ള് കയറ്റിവരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്നത് ആരും അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇനിയും ഇത് അനുവദിച്ചുകൂടാ അധികാരികളും ഉദ്യോഗസ്ഥരും
റോഡിൽ നടക്കുന്ന കള്ളു വണ്ടികളുടെ ഈ വിളയാട്ടം അവസാനിപ്പിക്കാൻ നടപടിയുമായി രംഗത്തുവരണമെന്ന്
അഭ്യർത്ഥിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ