2024 മാർച്ച് 18, തിങ്കളാഴ്‌ച

നാട്ടറിവ്


നാട്ടറിവ് അവതരിപ്പിക്കുന്നു നിങ്ങളുടെ ജീവിതത്തിലേക്കുള്ള അറിവ് നിറഞ്ഞ ഗേറ്റ്‌വേ : 🌟

പക്ഷപാതരഹിതമായ വാർത്തകൾ, ഉൾക്കാഴ്ചയുള്ള വിശകലനങ്ങൾ, നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ആകർഷകമായ കഥകൾ എന്നിവ നൽകുന്ന നിങ്ങളുടെ പ്രധാന ഡിജിറ്റൽ പത്രമായ നാട്ടറിവിനൊപ്പം മുന്നേറുക.  ഞങ്ങളുടെ ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസും ക്യുറേറ്റ് ചെയ്‌ത ഉള്ളടക്കവും ഉപയോഗിച്ച് വിവരങ്ങൾ അറിയുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല.  ഇന്ന് നാട്ടറിവ് കമ്മ്യൂണിറ്റിയിൽ ചേരൂ അറിവിൻ്റെയും കണ്ടെത്തലിൻ്റെയും ഒരു യാത്ര ആരംഭിക്കൂക  :  

നേരിന്റെയും അറിവിന്റെയും ചെങ്കോലുകൾ കയ്യിലാന്താൻ കഴിവുള്ള റിപ്പോർട്ടർമാരുടെ സേവനം ഞങ്ങൾ ആഗ്രഹിക്കുന്നു താല്പര്യമുള്ളവർക്ക് ഞങ്ങളെ വിളിക്കുക ,ഓരോ വ്യക്തികൾക്കും അവർ നേരിൽ മനസ്സിലാക്കുന്നതും കാണുന്നതുമായ വാർത്തകൾ

നിങ്ങളുടെ സ്വന്തം പേരിൽ നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് .💥 നാട്ടറിവ് 🌐



2023 ജനുവരി 22, ഞായറാഴ്‌ച

ആം ആദ്മി പാർട്ടിയുടെ സമരം.


പുതുക്കാട് തൃപ്രയാർ ഇരിഞ്ഞാലക്കുട റൂട്ടിൽ
കേളിത്തോട് പാലം  ബലക്ഷയം വന്നതിനാൽ 
ഈ റോഡ് കഴിഞ്ഞ നാലുമാസമായി അടച്ചിട്ടിരിക്കുകയാണ്.
ഇതിനെതിരെയുള്ള പ്രതിഷേധ ജാഥയാണ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ AAP പാർട്ടി കാൽനട പ്രതിഷേധ ജാഥ നടത്തിയത്.

HRPM യോഗം 26/01/2023

 അറി


യിപ്പ്:

2023 ജനുവരി 26 തീയ്യതി റിപ്പബ്ലിക് ദിനത്തിൽ HRPM ന്റെ ജനറൽ മീറ്റിംഗ് അഡ്മിൻ ഓഫീസിൽ വച്ച് ചേരുന്നതായി

ഇതിനാൽ അറിയിക്കുന്നു.

പ്രശസ്ത യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

മറ്റു വിവരങ്ങൾ പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഞാനല്ല : എനിക്ക് മുൻപേ നടന്ന ഏതോ ഒരു പണ്ഡിതൻ പറഞ്ഞ വരികളാണ് താഴെ ചേർക്കുന്നത്.

(താല്പര്യമുള്ളവർക്ക് സമയം കണ്ടെത്താൻ കഴിയും. സമയം

കണ്ടെത്തുന്നവർക്ക്  കഴിവുകളുണ്ടാകും.

പൊതുപ്രവർത്തനങ്ങളിൽ നിന്ന് കഴിവ് ആർജിക്കുന്നവർ 

സമൂഹത്തിന്റെ മുഖ്യധാരയിലെത്തും.

അവർ എക്കാലത്തും സ്മരിക്കപ്പെടും.

HRPM ൽ അല്ലെങ്കിലും, ആണെങ്കിലും എല്ലാ അംഗങ്ങളും മേൽ സൂചിപ്പിച്ച വരികളിലെ അർത്ഥങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക.

എന്ന് : ജോൺസൻ പുല്ലുത്തി.

2023 ജനുവരി 7, ശനിയാഴ്‌ച

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.


 ജുഡീഷ്യല്‍ പദവിയിലിരിക്കുമ്പോൾ പാര്‍ട്ടി പരിപാടികളിൽ എത്തിതിനാൽ ചിന്തയെ അയോഗ്യയാക്കണമെന്ന് ലോകായുക്തയില്‍ പരാതി.


യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോൺഗ്രസിന്റെ പരാതി.

നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ജുഡീഷ്യൽ കമ്മീഷന്റെ തലപ്പത്തിരുന്ന് ചിന്താ ജെറോം രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

ജുഡീഷ്യൽ പദവിയിലിരിക്കുന്ന ചിന്ത പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത തിങ്കളാഴ്ച പരാതി പരിഗണിച്ചേക്കും.

കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ളത്. 

9-ാംവകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിത(1908ലെ 5-ാം കേന്ദ്ര ആക്ട് )പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷന് ഉണ്ട്.  പരാതിയിന്മേൽ ആളെ വിളിച്ചു വരുത്തുന്നതിനും, ഹാജരാകൽ ഉറപ്പു വരുത്തുന്നതിനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും,രേഖകൾ കണ്ടെടുക്കുവാനും, ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനും, 

തെളിവ് സ്വീകരിക്കുന്നതിനും, ഏതെങ്കിലും കോടതിയിൽ നിന്നോ,ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിനുമുള്ള അധികാരം കമ്മീഷനുണ്ട്. 

ഇത്തരം അധികാരം ഉള്ളപ്പോളാണ്.

രാഷ്ട്രീയ പാർട്ടി പരിപാടികളിൽ ചിന്താജെറോം പങ്കെടുക്കുന്നതെന്നാണ് പരാതിയിലെ ആക്ഷേപം.

https://chat.whatsapp.com/DVSZ76fogtp75Pvlze5RIq

ഭക്ഷ്യ വിഷബാധ നിത്യ സംഭവമായി മാറിയ കേരളത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം എന്തെടുക്കുകയാണെന്ന ചോദ്യം സമൂഹത്തിലാകെ ഉയരുന്നുവരുന്നുണ്ട്.ഭക്ഷ്യവിഷബാധ കാരണം സംസ്ഥാനത്ത് രണ്ടുപേർ അടുത്തിടെയാണ് മരണപ്പെട്ടത്.കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരണപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾ ഏറെയും കടലാസ്സിൽ ഒതുങ്ങി.ഇതിനിടെ, ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ കഥയറിഞ്ഞാൽ ഞെട്ടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് ആറു ലക്ഷം സ്ഥാപനങ്ങളാണ്.ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40,000 ൽ താഴെ മാത്രമാണ്. ആറുലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാ‍ർ പറയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു .ഇതിലൊന്ന്.കണക്കുകൾ നിരത്തിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. 

ഭക്ഷ്യ വിഷബാധ നിത്യ സംഭവമായി മാറിയ കേരളത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം എന്തെടുക്കുകയാണെന്ന ചോദ്യം സമൂഹത്തിലാകെ ഉയരുന്നുവരുന്നുണ്ട്.

ഭക്ഷ്യവിഷബാധ കാരണം സംസ്ഥാനത്ത് രണ്ടുപേർ അടുത്തിടെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരണപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. 

ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾ ഏറെയും കടലാസ്സിൽ ഒതുങ്ങി.

ഇതിനിടെ, ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ കഥയറിഞ്ഞാൽ ഞെട്ടുന്ന അവസ്ഥയാണ്. 

സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് ആറു ലക്ഷം സ്ഥാപനങ്ങളാണ്.ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40,000 ൽ താഴെ മാത്രമാണ്. ആറുലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.

പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാ‍ർ പറയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു .ഇതിലൊന്ന്.
കണക്കുകൾ നിരത്തിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. 

2022 ഡിസംബർ 16, വെള്ളിയാഴ്‌ച

UCC

 *നമസ്കാരം :  UCC  നമ്മുടെ ഗ്രൂപ്പിൽ

ചെയ്ത ഒരു പോസ്റ്റിനെ സംബന്ധിച്ച് ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി* .

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണ്  ചോദിച്ചിരിക്കുന്നത്. കൃത്യമായ ഒരു വിവരണം നൽകാനുള്ള അറിവ് എനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. 

എന്നാലും പത്രങ്ങൾ വഴിയും മറ്റും വായിച്ചിട്ടുള്ളതിൽ നിന്നും കിട്ടുന്ന ചില കാര്യങ്ങൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു.    

ഏതെങ്കിലും തരത്തിലുള്ള കുറവുകളും പോരായ്മകളും സംഭവിക്കുകയാണെങ്കിൽ വായിക്കുന്ന എല്ലാ അംഗങ്ങളും സാദരം ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ .

നമ്മുടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

രാഷ്ട്രീയം ആണിക്കല്ലായി നിലനിൽക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യക്കകത്ത് 

എന്നും എക്കാലത്തും പൂർണമായ അധികാരം പൗരന്മാർക്കാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഏക സിവിൽ കോഡ് പാസായാലും  പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഞാൻ അടിവരയിടുന്നത്. 

എന്നാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ തന്നെ സാമ്പത്തിക സംവരണം പൂർണതോതിൽ നടപ്പിലാക്കണം.

എല്ലാം ഒരു നിയമത്തിന് കീഴിൽ വരുമ്പോൾ ജാതി മത വ്യവസ്ഥകൾക്ക് അതീതമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ 

സാമ്പത്തികമായും ശാരീരികമായും മാനസികമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിന് 

പൂർണ്ണ തോതിലുള്ള 

സാമ്പത്തിക സംവരണം  അനിവാര്യമാണ്.

ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം 

നടപ്പിലാക്കിയാൽ 

മാത്രമേ  പൗരന്മാർക്കിടയിൽ അടിസ്ഥാനമായ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. എന്ന വ്യക്തിപരമായ അഭിപ്രായത്തിൽ കൂടി 

എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് 

ഏക സിവിൽ കോഡുമായി

ബന്ധപ്പെട്ട ചില വരികൾ താഴെ എഴുതട്ടെ .???

ജാതി മതം  ലിംഗഭേദം ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരൻ മാരുടെ വ്യക്തിഗത നിയമങ്ങൾ സ്ഥാപിക്കുന്നതിനും   നടപ്പിലാക്കുന്നതിനുമായി ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഭരണ സംവിധാനം മുന്നോട്ടുവയ്ക്കുന്ന 

നിർദ്ദേശമാണ്  ഏക സിവിൽ കോഡ് എന്നത്.

ഇന്ത്യയിലെ പ്രധാന ജാതി , മതം വ്യത്യസ്ത്ഥമായ  വർണ്ണങ്ങളിലെ

ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ  സംവിധാനം 

എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത് കാണുന്നു.

ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി പിന്തുടരുന്ന വിവാദപരമായ വാഗ്ദാനങ്ങളിൽ ഒന്നാണ് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയെന്നത്.

ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരത്വത്തെ സംബന്ധിച്ച ഒരു സുപ്രധാന ചർച്ചാവിഷയമാണ് .

ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലങ്ങളിലുള്ള  ഇടതുപക്ഷവും ,പ്രതിപക്ഷ പാർട്ടികളും .

മുസ്ലീം ലീലർഷിപ്പ് പാർട്ടികളും സംഘടനകളും, മറ്റ് യാഥാസ്ഥിതിക മത ഗ്രൂപ്പുകളും ശരിയത്തെ പ്രതിരോധിക്കുന്ന വിഭാഗങ്ങളും ഇതൊരു : തർക്ക വിഷയമായി ഉയർത്തി കാണിക്കുന്നുണ്ട്. 

മതപരമായ ആചാരങ്ങളും വ്യക്തിനിയമങ്ങളും പൊതുനിയമത്തിൽ നിന്ന് വേർതിരിചെടുക്കുകയും  എന്നാൽ: വിവാഹം  വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു . 

എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25-28 ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതവിഭാഗങ്ങളെ അവരുടെ തനതായ തീരുമാനങ്ങൾക്ക് വിധേയമായി നിലനിർത്തുവാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശ തത്വങ്ങളും പൊതു നിയമങ്ങളും ബാധകമാക്കണമെന്ന് ഭരണഘടനയുടെ 44-ാം  അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. .

ബ്രിട്ടീഷ് ഭരണകാലത്താണ് വ്യക്തിനിയമങ്ങൾ ആദ്യമായി രൂപീകരിച്ചത് , മുഖ്യമായും  ഹിന്ദു, മുസ്ലീം പൗരന്മാരുടെ  സമുദായ നേതാക്കളുടെ എതിർപ്പിനെ ബ്രിട്ടീഷുകാർ

ഭയക്കുകയും ഈ ആഭ്യന്തര മണ്ഡലത്തിൽ കൂടുതൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

മുൻ പോർച്ചുഗീസ് ഗോവയിലെയും ദാമോണിലെയും കൊളോണിയൽ ഭരണം കാരണം ഇന്ത്യൻ സംസ്ഥാനമായ ഗോവ ഇന്ത്യയിൽ നിന്ന് വേർപെടുത്തി , ഗോവ സിവിൽ കോഡ് എന്നറിയപ്പെടുന്ന ഒരു പൊതു കുടുംബ നിയമം വാർത്തെടുത്തു.

അതുവഴി നാൾ ഇതുവരെ ഏകീകൃത സിവിൽ കോഡുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗോവ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഹിന്ദു കോഡ് ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു, 

അത് ബുദ്ധമതക്കാരെപ്പോലെയുള്ള ഇന്ത്യൻ മതങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.,

ഹിന്ദുക്കളും ജൈനരും സിഖുകാരും ക്രിസ്ത്യാനികളും , ജൂതന്മാരും , മുസ്ലീങ്ങളും , പാഴ്സികളും എന്നിവരെ ഒഴിവാക്കി , ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമായ സമുദായങ്ങളായി തിരിച്ചറിയപ്പെടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക താൽപ്പര്യമുള്ള വിഷയമായി  ഏക സിവിൽ കോഡ് ഉയർന്നുവന്നുകഴിഞ്ഞു.

മതപരമായ ചടങ്ങുകൾ നടത്താനുള്ള മൗലികാവകാശത്തെ ലഘൂകരിക്കാതെ ചില നിയമങ്ങൾ എല്ലാ പൗരന്മാർക്കും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നതിനെ തുടർന്ന് വലിയ തോതിലുള്ള ചർച്ചകളും ഉയർന്നിരുന്നു.

ശരീഅത്ത് നിയമത്തെ ഭാഗികമായി അടിസ്ഥാനമാക്കിയുള്ള മുസ്ലീം വ്യക്തി നിയമം ഏകപക്ഷീയമായ വിവാഹമോചനം , ബഹുഭാര്യത്വം എന്നിവ അനുവദിക്കുകയും ശരിയത്ത് നിയമപ്രകാരം നിയമപരമായി ബാധകമാക്കുകയും ചെയ്യുന്നതിലാണ് ചർച്ച പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് .

2019 നവംബറിലും 2020 മാർച്ചിലും  ഏക സിവിൽ കോഡ്  ( UCC ) രണ്ടുതവണ നിർദ്ദേശിച്ചെങ്കിലും പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ രണ്ടുതവണയും  പിൻവലിക്കപ്പെട്ടു.

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code) ? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നിയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ നോക്കാം.

*******************************

 *ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും ( ക്രിമിനൽ സിവിൽ കോൺട്രാക്ട് മോട്ടോർ വാഹന നിയമം.) ഏതൊരു മതസ്ഥർക്കും ഒരു പോലെയാണ്.* 

എന്നാൽ വ്യക്തി നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമാണ്.

ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് നാല് വിവാഹം വരെ കഴിക്കാമെന്നാണ്.  എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളു.

ഹിന്ദു നിയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാനുണ്ട് .എന്നാൽ ഇസ്ലാം നിയമങ്ങളിലുള്ള പല പോരായ്മകളും പല വിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടർന്നു വരുന്നതായി കാണാം.

നിലവിലുള്ള നിയമത്തിൽ കാണുന്ന ചില പോരായ്മകൾ

ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. 

എന്നാൽ അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണം. 

ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും കാണുന്നില്ല.

ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണുന്നു. 

ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്കുമാണ് ലഭിക്കുക.

ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും കണ്ടുവരുന്നു.

 *വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയത് നോക്കാം.* 

ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതിയാണ്.

ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇതു പ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദരങ്ങൾക്ക്) വീണ്ടും അവകാശം ഉണ്ടാകുന്നതായി കാണാം . അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടതായും വരുന്നത് കാണാൻ കഴിയുന്നു.

ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്.

ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിലുണ്ട്.

ഏകീകൃത പൗര നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതിക വിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌.

ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കപ്പെടുമെന്നും സംശയത്തോടെ വീക്ഷിക്കപ്പെടുന്നു.

എന്നാൽ  ഞാൻ മനസ്സിലാക്കിയിടത്തോളം  മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല  പകരം ലക്ഷ്യം വെക്കുന്നത് പൗരനിയമങ്ങളുടെ ഏകീകരണമാണെന്ന് വിശ്വസിക്കുന്നു.

എന്നാൽ സിവിൽ കോഡ്‌ ലക്ഷ്യമിടുന്നത്‌ഇസ്‌ലാമിന്റെ ഈശ്വര ആരാധന മുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതു പൗരനിയമം കൈകടത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല.

എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. 

ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നുണ്ട്.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ഗ്രൂപ്പിൽ UCC ചർച്ച വന്നതിനെ തുടർന്ന്  എഴുതിപ്പോയതാണ് ഇതൊരു ചർച്ചയ്ക്കും വിവാദത്തിനും വേണ്ടി ഉള്ളതല്ല. തികച്ചും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണ് 

എന്ന് : ജോൺസൻ പുല്ലുത്തി.https://chat.whatsapp.com/DVSZ76fogtp75Pvlze5RIq

2022 ഡിസംബർ 14, ബുധനാഴ്‌ച

കുമാരൻ പോറ്റിക്കര

 ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.


അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.


തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:


”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”


1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്തു. എന്താണിതിന് കാരണം? ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരികബലം ഉണ്ടാകണം.


മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്.


കടപ്പാട് : FB

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...