2024 മാർച്ച് 26, ചൊവ്വാഴ്ച

After the 2018 flood, aid to the camps

വയനാട് തിരുനെല്ലി വനത്തിലെ വർഗ്ഗിസ് പാറയിൽ 2024

നമ്മൾക്കും കിട്ടും

കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയിലും ഗ്യാസും? പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു . കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍, വാതക സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി എത്തുകയാണ് . കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ 19 ബ്ലോക്കുകളിൽ ക്രൂഡോയിൽ, വാതക സാന്നിദ്ധ്യമുണ്ടെന്ന് നേരത്തേ സംശയിച്ചിരുന്നു. ഇവിടങ്ങളിൽ മുമ്പും പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. കൊല്ലം മേഖലയിൽ പര്യവേക്ഷണത്തിനുള്ള ടെൻഡർ ലഭിച്ചിട്ടുള്ളത് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യക്കാണ്. കൊല്ലത്തെ ആഴക്കടലിൽ കൂടുതൽ പര്യവേക്ഷണത്തിനായി ബ്രിട്ടീഷ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗുമായി ഓയിൽ ഇന്ത്യ 1,287 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മദ്ധ്യത്തോടെ പര്യവേക്ഷണം ആരംഭിച്ചേക്കുമെന്നാണ് സൂചന.

2024 മാർച്ച് 23, ശനിയാഴ്‌ച

കറുപ്പിനെ വെറുക്കുന്ന സത്യഭാമ ആരാണ് :??? നിങ്ങൾ സമൂഹത്തിനോട് മാപ്പ് പറയണം ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെൻ്റ് (HRPM )

കലാമണ്ഡലം സത്യഭാമ നൃത്ത രംഗത്ത് പ്രത്യേകിച്ചും മോഹിനയാട്ടത്തെ ഗൗരവമായി കാണുന്നവർക്ക് ആ പേര് സുപരിചതമാണ്. 
ആ കലാമണ്ഡലം സത്യഭാമയല്ല ഇന്നുള്ളത്. (ചാലക്കുടി ഭാഗത്തുള്ള ആ കറുത്തവന്റെ നൃത്തം) എന്നുള്ള വിദ്വേഷ പ്രസ്താവനകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സത്യഭാമ നിങ്ങൾ
കലാകാരൻ ശ്രീ : രാമകൃഷ്ണനെയും ഒരു കുലത്തേയും വളരെ തരം താഴ്ന്ന രീതിയിൽ അവഹേളിച്ച സംഭവത്തിൽ ശ്രീ : രാമകൃഷണനോടും
ഈ നാട്ടിലെ കലാസാംസ്കാരിക പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയണം :
വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളും
പ്രത്യേകിച്ച് കലാസാംസ്കാരിക പ്രവർത്തകരിലും, മറ്റുള്ളവരിലും
ഉണ്ടാകുന്നത് ഒരിക്കലും ഭൂഷണമല്ല .
മുഖത്ത് വെള്ളപൂശിയ
മോഹിനിയാട്ടക്കാരിക്ക് പുരാണം കുറച്ച് ഓർമ വരുന്നത് നന്നായിരിക്കും. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് പുരുഷന്മാർക്കുള്ളതല്ല. എന്ന ധ്വനി വരുന്ന വാക്കുകൾ ഉപയോഗിച്ച സത്യഭാമ നിങ്ങൾ സത്യത്തിൽ ഇന്ന് ബിഗ് സീറോയാണ് . യഥാർത്ഥ  മോഹിനിയാട്ടം പുരാണത്തിൽ മഹാവിഷ്ണുവിൽ കൂടി നമ്മൾ കണ്ടവരാണ് (അമൃത് കൊണ്ടു വന്ന കഥ ) ആ അറിവ് പോലും സത്യഭാമക്ക് ഇല്ലാതെ പോയത് കഷ്ടം തന്നെ .???
മോഹം തോന്നിപ്പിക്കാൻ കഴിവുള്ളവളാണ് മോഹിനി അത് പുരാണത്തിൽ വിഷ്ണുവാണ് കാണിച്ചു തന്നത് . (വിഷ്ണുമായ)
അതിലെ എല്ലാ ചുവടുകളും ശിവന്റേതായിരുന്നു അവിടെ നിന്നാണ് മോഹിനി ആട്ടം ആരംഭിച്ചത് .പിന്നെ സത്യമാക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് .

ശ്രീകൃഷ്ണന്റെ മൂന്നാമത്തേതും പ്രാധാന്യം കൊണ്ട് രണ്ടാമത്തേതുമായ ഭാര്യയാണ് സത്യഭാമ ഭൂദേവിയുടെ അവതാരമായി സത്യഭാമയെ കരുതുന്നു. സത്യഭാമയാണ് നരകാസുരനെ തോൽപ്പിക്കാൻ കൃഷ്ണനെ സഹായിച്ചത് ആ ശ്രീകൃഷ്ണന്റെ ഭാര്യയാണ് യഥാർത്ഥ സത്യഭാമ ആ സത്യ വാമയെപോലും നിങ്ങൾ
നിങ്ങളുടെ വിദ്വേഷ പരാമർശത്തെ തുടർന്ന് 
അവഹേളിച്ചിരിക്കുകയാണ് .
അവനവൻ്റെ പേരിൻ്റെ മഹിമയെങ്കിലും തിരിച്ചറിയണം.
നിങ്ങളും നിങ്ങളേ പോലുള്ളവരും ഈ നാടിന് ശാപമാണ് . 

നിങ്ങളുടെ വെള്ളപൂശിയ മുഖം ചാനലിന്റെ ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു കാണിച്ച് പുലമ്പിയത് സത്യത്തിൽ
നിങ്ങളുടെ അന്തസും ആത്മാഭിമാനവുമെല്ലാം 
പൊതുജനങ്ങൾക്ക് മുൻപിൽ
നിങ്ങൾ നിങ്ങളെ തന്നെ ചോദ്യം
ചെയ്തിരിക്കുകയാണ് 
ഏറെ പ്രയമായ
നിങ്ങൾ ക്യാമറയ്ക്ക് മുൻപിൽ പുലമ്പിത് തെറ്റായി പോയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ  ബഹുമാന്യനും കലാകാരനുമായ ശ്രീ : രാമകൃഷ്ണനോട് നിങ്ങൾ പരസ്യമായി മാപ്പ് പറയണം.  അതുമാത്രം പോര ഈ നാട്ടിലെ 
കലാസാംസ്കാരിക രംഗത്തെ
മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവരായ പ്രവർത്തകരോടും മാപ്പ് പറയണം .

എന്ന് :
മനുഷ്യവകാശ പ്രവർത്തകൻ ജോൺസൻ പുല്ലുത്തി .

2024 മാർച്ച് 22, വെള്ളിയാഴ്‌ച

ചരിത്രത്തിലേയ്ക്ക് ഒരു തിരനോട്ടം

പഴശ്ശിരാജയിൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്  അവയെക്കുറിച്ചറിയാൻ പഴശ്ശിരാജയുടെ വിവക്ഷകൾ  വായിക്കുക :

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജാ.

  ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്.
   ബാലനായിരിക്കുമ്പോൾതന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് പഴകഥകളിൽ പറയപ്പെടുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു. കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് ഹാർവി ബേബരിന്റെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് പറഞ്ഞതായി രേഖപ്പെടുത്തുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.

ജനനത്തീയതി: 1753, ജനുവരി 3
ജനന സ്ഥലം: മട്ടന്നൂര്‍
മരണം: 1805, നവംബർ 30, പുൽപ്പള്ളി,
സംസ്‌ക്കരിച്ച സ്ഥലം: Pazhassi Kudeeram, മാനന്തവാടി
ഭരണകാലം: 1774–1805

കോട്ടയം രാജകുടുംബത്തിൻ്റെ പടിഞ്ഞാറൻ ശാഖയിലെ അംഗമായിരുന്നു പഴശ്ശിരാജ. 1773-ൽ മൈസൂർ സാമ്രാജ്യത്തിലെ ഹൈദരാലി മലബാർ കീഴടക്കിയപ്പോൾ  കോട്ടയം രാജാവ് കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള കല്ലറയിൽ രാഷ്ട്രീയ അഭയം കണ്ടെത്തി. ഈ കാലയളവിൽ സിംഹാസനത്തിലേക്കുള്ള നാലാമത്തെ രാജകുമാരനായ പഴശ്ശിരാജ, പല പഴയ രാജകീയ മത്സരാർത്ഥികളെയും മറികടന്ന് യഥാർത്ഥ രാഷ്ട്രത്തലവന്മാരിൽ ഒരാളായി. 1774 മുതൽ 1793 വരെ മൈസൂർ സൈന്യത്തിനെതിരെ അദ്ദേഹം ചെറുത്തുനിൽപ്പ് യുദ്ധം നടത്തി. പലായനം ചെയ്യാൻ വിസമ്മതിച്ചതിൻ്റെ പേരിലും മൈസൂർകാർക്കെതിരായ
ഫലപ്രദമായ ചെറുത്തുനിൽപ്പിൻ്റെ പേരിൽ അദ്ദേഹത്തിന് തൻ്റെ പ്രജകളുടെ ഉറച്ച പിന്തുണ നേടാൻ കഴിഞ്ഞു .

1792-ൽ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം  ഈസ്റ്റ് ഇന്ത്യാ കമ്പനി കോട്ടയത്ത് അതിൻ്റെ സ്വാതന്ത്ര്യം അംഗീകരിച്ച 1790-ലെ മുൻ ഉടമ്പടി ലംഘിച്ച് നിയന്ത്രണം ഏർപ്പെടുത്തി. രാജയുടെ മരുമകനായിരുന്ന വീരവർമ്മയെ കോട്ടയത്തെ രാജാവായി ഈസ്റ്റ് ഇന്ത്യാ കമ്പനി അധികൃതർ നിയമിച്ചു. കമ്പനി അധികാരികൾ നിശ്ചയിച്ച വരുമാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കർഷകരിൽ നിന്ന് അമിതമായ നികുതി പിരിക്കാൻ വീര വർമ്മ ഉത്തരവിട്ടു ഈ നീക്കത്തെ തുടർന്ന് 1793-ൽ കമ്പനിയുടെ ഭരണത്തെ എതിർത്തിരുന്ന പഴശ്ശി രാജ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിരോധത്തിലൂടെയാണ്
തോപ്പിക്കാൻ കഴിഞ്ഞത് .

1796-ൽ കമ്പനി പഴശ്ശിരാജയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം പിടിക്കപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും പകരം ഗറില്ല യുദ്ധമുറ ഉപയോഗിച്ച് തിരിച്ചടിക്കുകയും ചെയ്തു. ഗുരുതരമായ തിരിച്ചടികൾക്ക് ശേഷം കമ്പനി 1797-ൽ സമാധാനത്തിനായി കേസ് നടത്തി. വയനാട്ടിലെ ഒരു തർക്കത്തെച്ചൊല്ലി 1800-ൽ വീണ്ടും സംഘർഷം ഉടലെടുക്കുകയും അഞ്ച് വർഷത്തെ കലാപത്തിന് ശേഷം പഴശ്ശിരാജ 1805 നവംബർ 30-ന് വെടിവെപ്പിൽ ഇന്നത്തെ കേരള-കർണാടക അതിർത്തിയിലുള്ള (വയനാട് പുൽപ്പള്ളി ) മാവിലതോട് (ചെറിയ ജലാശയം)
കൊല്ലപ്പെടുകയും ചെയ്തു.

ജനനത്തീയതി: 1753, ജനുവരി 3
ജനന സ്ഥലം: മട്ടന്നൂര്‍
മരണം: 1805, നവംബർ 30, പുൽപ്പള്ളി,
സംസ്‌ക്കരിച്ച സ്ഥലം: Pazhassi Kudeeram, മാനന്തവാടി
ഭരണകാലം: 1774–1805
ഓർമ്മകളിലേക്ക് ചരിത്രത്തിൻ്റെ ഇടനാഴികളിൽ കൂടി ഒരു തിരനോട്ടം ജോൺസൺ പുല്ലുത്തി ഹ്യമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ് മെൻ്റ് (HRPM)

2024 മാർച്ച് 19, ചൊവ്വാഴ്ച

ഒരുപാട് സന്തോഷവും അതിലേറെ ഒരുപാട് സങ്കടവും തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ .

 നമസ്കാരം :

ഒരുപാട് സന്തോഷവും അതിലേറെ ഒരുപാട് സങ്കടവും തോന്നിയ ഒരു ദിവസമായിരുന്നു ഇന്നലെ .

തെരുവിൽ ഭക്ഷണവും ,ഒന്ന് ഉറങ്ങാനും, ശാന്തമായി അഞ്ചുമിനിറ്റ് എവിടെയെങ്കിലും ഇരിക്കാനും സൗകര്യമില്ലാതെ  അലഞ്ഞുതിരിഞ്ഞിരുന്ന സ്റ്റുവർട്ട് എന്ന മിടുക്കനായ പയ്യനെ ഏറ്റെടുക്കുകയും അവനെ ഡോക്ടറെ കാണിക്കുകയും എന്റെ ഒപ്പം താമസിക്കുകയും ചെയ്തത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ ഇപ്പോൾ സ്റ്റുവർട്ടിനെ സുരക്ഷിതമായ ഒരു സ്ഥലത്ത് ഏൽപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ്.

മനുഷ്യനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഇത്രയേറെ മനസ്സുള്ള ഒരു പയ്യനെ വിട്ടുപിരിയുന്നതിനുള്ള ഒരുപാട് ദുഃഖം എനിക്കുണ്ടായതുപോലെ

ഞാൻ തിരിച്ചു പോരുബോൾ അവന്റെ മുഖത്തും കണ്ടു.

ആ കാഴ്ച എന്നെ ഏറെ ദുഃഖിതനാക്കി.!!!!!!!!!!!!!!!!!!

ആ മകനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിക്കാനും ആവശ്യമായ ട്രീറ്റ്മെൻറ് നൽകുന്നതിനും ഞാൻ ഒത്തിരി അലഞ്ഞു പക്ഷെ അവസാനം ദൈവാനുഗ്രഹത്താൽ ഏറ്റവും യോഗ്യമായ ഒരു സ്ഥലം കണ്ടെത്തുകയും ആ ആശ്രമത്തിൽ ഇന്നലെ അവനെ കൊണ്ടുപോയി അഡ്മിറ്റ് ചെയുകയും ചെയ്ത് 

മാനസിക വൈകല്യം ഉണ്ടായിരുന്നിട്ടും, മിടുക്കരിൽ മിടുക്കനായ 

സ്റ്റുവർട്ട് എന്ന മകൻ മനുഷ്യനെ

തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിവുള്ളവനും, മനസ്സുള്ളവനുമാണ് .

അവനെ ഞാൻ കൂടെ താമസിക്കാൻ തയ്യാറായപ്പോൾ ഒരുപാട് ആളുകൾ അതിനോട് പല രീതിയിലും പ്രതികൂലമായാണ് പ്രതികരിച്ചത്. 

അത്തരം പ്രതികരണങ്ങൾ എന്റെ മനസ്സിലുള്ളപ്പോൾ തന്നെ അവനിൽ ഒരു അദൃശ്യ ശക്തി പ്രവർത്തിക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞിരുന്നു. 

എന്നാലും ഒരു അല്പം പോലും ഭയം ഇല്ലാതെ അവന് ഇതുവരെ ലഭിക്കാത്ത സൗകര്യങ്ങൾ നൽകി എനിക്കൊപ്പം താമസിപ്പിച്ചു.

അവന്റെ കാര്യത്തിൽ എന്നോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിച്ച വർഗീസ് അറക്കൽ, സുധീഷ് പാലപ്പിള്ളി, ടിറ്റൊ കുട്ടനല്ലൂർ, 

സോജൻ അഞ്ചേരി എന്നിവരോട് ഞാൻ എന്റെ കടമയും കർത്തവവും അറിയിക്കുന്നു. 

ഒരു ദിവസം 200 രൂപയും. മരുന്നിന്റെ ചിലവും, ആശ്രമത്തിൽ കൊടുക്കണം. അവൻ ആവശ്യപ്പെട്ടതും, ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതുമായ എല്ലാ സാധനങ്ങളും വാങ്ങിച്ചു നൽകിയാണ് ആശ്രമത്തിൽ എത്തിച്ചത് . പലതവണങ്ങളിലായി മാക്സിമം ആറ് മാസമാണ് ട്രീറ്റ്മെന്റ് നൽകുന്നത്.

പുതുക്കാട് ടൗണിൽ ബീഡി വലിച്ച് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒരു പയ്യൻ അതിനപ്പുറത്തേക്ക് മറ്റൊരു അറിവ് സ്റ്റുവർട്ടനെ കുറിച്ച് എനിക്ക് ഉണ്ടായിരുന്നില്ല.

പക്ഷേ ഇപ്പോൾ ആ കൊച്ചുമകൻ ഈ നിലയിലേക്ക് എത്താനുള്ള കാര്യകാരണങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി.

പലകാര്യങ്ങളിൽ ഒന്നുമാത്രം ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നു.

32 വർഷങ്ങൾക്കു മുൻപ്  മലയാളിയായ ഗുജറാത്തുകാരൻ സ്റ്റുവർട്ടിന്റെ അമ്മയെ വിവാഹം കഴിച്ചു ഗുജറാത്തിലെ ഒരു നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മൂന്നാം വർഷത്തിൽ സ്റ്റുവർട്ടിന് ജന്മം നൽകി ഒന്നര വർഷത്തിനുശേഷം സ്റ്റുവർട്ടിന് ഒരു സഹോദരനെയും നൽകി

മദ്യപാനത്തിൽ അടിമപ്പെട്ടു പോയ സ്റ്റോർട്ടിന്റെ പിതാവ് അവന്റെ മാതാവിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്ത് കൊന്നുകളഞ്ഞു.

(പിന്നീട് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ആ പിതാവും ആത്മഹത്യ ചെയ്തു.)

കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള സ്റ്റുവർട്ടിന്റെ അമ്മ 

മേലാസകലം തീ പടർന്നു പിടിച്ച് പിടഞ്ഞ് മരിക്കുന്ന കാഴ്ച കണ്ടു തകർന്നു പോയ മനസ്സാണ്

സ്റ്റുവർട്ടിന്റേത്.

സ്റ്റുവർട്ടിന്റെ കേരളത്തിലുള്ള ബന്ധുക്കൾ ആ മരണവീട്ടിലേക്ക് എത്തുമ്പോൾ മൂന്നുദിവസം പിന്നിട്ടിരുന്നു.

ഈ മൂന്ന് ദിവസവും മേൽപ്പറഞ്ഞ സ്റ്റുവർട്ട് എന്ന ഈ കൊച്ചുമകൻ

വീടിന്റെ ഒരു മൂലയിൽ കൈകൂപ്പി പിടിച്ച് ശബ്ദിക്കാൻ പറ്റാതെ തളർന്നിരിക്കുകയായിരുന്നു. ഈ അവസ്ഥയിലാണ്

സ്റ്റുവർട്ടിനെ ബന്ധുക്കൾ  കണ്ടെത്തിയത്.

മൂന്നു വയസു മാത്രം പ്രായമുള്ളപ്പോൾ തകർന്നുപോയ ആ മനസ്സ് അതാണ് അവന് വീണ്ടെടുത്ത്  കൊടുക്കേണ്ടത്.

എന്തോ ഏതോ എനിക്കറിയില്ല അവ നിലുള്ള മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞതിനുശേഷം മാനസികമായി അവനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.

നാളെ മുതൽ അവൻ എന്റെ അടുത്തില്ല എന്ന യാഥാർത്ഥ്യത്തെ തുടർന്ന് ശനിയാഴ്ച രാത്രി മുതൽ എനിക്ക് അവന്റെ ജീവിത അനുഭവങ്ങളും, യാതനകളും കഷ്ടപ്പാടുകളും ഓർക്കുമ്പോൾ

സഹിക്കാൻ കഴിയാത്ത അത്രയേറെ സങ്കടവും, ദു:ഖവുമാണ്.

ഈ സമീപ കാലഘട്ടത്തിൽ ഒന്നും ഇത്രയേറെ എന്റെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല. 

എന്റെ രക്തത്തിൽ ജനിക്കാത്ത ഒരു മകനായി തന്നെ ഇനിയുള്ള കാലവും അവൻ എന്റെ കൂടെ ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

സ്റ്റുവർട്ട് ഇതുവരെ അനുഭവിച്ചതിൽ പലതും ഞാനും നേരായ രീതിയിൽ അനുഭവിച്ചവനാണ് ആയതിനാൽ ആ ദുഃഖം കൃത്യമായി എനിക്ക് തിരിച്ചറിയാൻ കഴിയുന്നതായിരിക്കാം അവനോടുള്ള സ്നേഹത്തിന്റെ ആഴം വർദ്ധിക്കാനുള്ള പ്രധാന കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത് വായിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് : ആ കൊച്ചു മകന്റെ മാനസിക വൈകല്യം പൂർണമായും മാറ്റിക്കൊടുക്കുവാൻ ദൈവം അവനിൽ പ്രസാദിക്കണം അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ച് .

ജോൺസൻ പുല്ലുത്തി. 

ഈ സമൂഹത്തിന്റെ ദുഷ്പ്രവർത്തികളാൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന .മനുഷ്യ കോലങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മാനസികമായും , ശാരീരികമായും ,വളർത്തിക്കൊണ്ടു വരിക എന്ന HRPM ന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ എഴുതിവെച്ചതാണ്  ഇവിടെ പ്രവർത്തികമാകുന്നത്.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...