2025 മാർച്ച് 21, വെള്ളിയാഴ്‌ച

HRPM ഭരണഘടനയിലെ പ്രധാന ഭാഗം നേതൃത്വ ഉത്തരവാദിത്വം :

NGO (Non-Governmental Organization) HRPM ൽ  പ്രധാന ഭരണ പദവികളിലൊന്നാണ്. 
ചെയർമാൻ (Chairperson)

എന്നാൽ, ഒരു NGOയുടെ പ്രോട്ടോകോൾ (protocol) അതിന്റെ സംവേദനം, പ്രവർത്തന രീതി, ഭരണഘടന (Bylaws), തുടങ്ങിയവ അനുസരിച്ചായിരിക്കും. ചെയർമാന്റെ അധികാരങ്ങൾ,
ഉത്തരവാദിത്വങ്ങൾ
നിർവചിച്ചിരിക്കുന്നത്.

1, ചെയർമാന്റെ പ്രധാന അധികാരങ്ങൾ & ഉത്തരവാദിത്വങ്ങൾ:
സഭാ അധ്യക്ഷൻ

എല്ലാ യോഗങ്ങൾക്കും (Board Meetings, General Meetings) ചെയർമാൻ അധ്യക്ഷനായിരിക്കും.
യോഗം വിളിച്ചു ചേർക്കുകയും, അജണ്ട ( Agenda) തയാറാക്കുകയും ചെയ്യണം.

ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ആവശ്യമെങ്കിൽ വോട്ടിങ് (Voting) നിയന്ത്രിക്കും.

ആവശ്യാനുസരണം നിർദേശങ്ങൾ & തീരുമാനം:

നിർണ്ണായക പ്രശ്നങ്ങളിൽ അന്തിമ തീരുമാനം (Final Decision) വിവേചന അധികാരം
ചെയർമാൻ്റെ അധികാരങ്ങളിൽ Bylaws അനുസരിച്ച് 
ഏറ്റവും പ്രധാനപ്പെട്ടതാണ്.

ചെയർമാൻ വിവേചന അധികാരം ഉപയോഗപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങൾ
ആവശ്യമെങ്കിൽ ഭൂരിപക്ഷ തീരുമാനപ്രകാരം പിന്നീട് വരുന്ന യോഗത്തിൽ ചർച്ച ചെയ്യയത് ആവശ്യമായ ഭേദഗതികൾ സ്വീകരിക്കുന്നു.
തർക്കം വന്നാൽ, Casting Vote നൽകാനുള്ള അധികാരം ചെയർമാനിൽ സ്ഥാപിതമാണ്

പദ്ധതികൾ & പദ്ധതികളുടെ മേൽനോട്ടം:

NGO യുടെ ദീർഘകാല ദൗത്യം (Mission & Vision) നിർവഹിക്കുന്നതിനും
ഫണ്ടിംഗ്, സാമ്പത്തിക പ്രവർത്തനങ്ങൾ, ധനസഹായങ്ങൾ എന്നിവയുടെ നീക്കങ്ങൾ & ഗൈഡുകൾ നിർദേശിക്കുന്നതിനും ഉള്ള 
അധികാരം ചെയർമാനിൽ 
സ്ഥാപിതമാണ്.

പ്രതിനിധിയാകൽ:

ഗവൺമെൻറ്, മറ്റ് സംഘടനകൾ, പബ്ലിക്, മീഡിയ തുടങ്ങിയവയോട് NGOയെ പ്രതിനിധീകരിക്കുക.
നിയമപരമായ വിഷയങ്ങളിൽ ആവശ്യമായ സമ്മതപത്രങ്ങൾ (Approvals & Signatures) നൽകുക ചെയർമാന്റെ ഉത്തരവാദിത്വത്തിൽപ്പെടുന്നു.

ആന്തരിക നിയന്ത്രണങ്ങൾവഴി
അംഗങ്ങൾക്കിടയിലെ അച്ചടക്കം 
Ethics & Compliance Policies പാലിക്കപ്പെടുന്നുണ്ടോ എന്നത് 
ഉറപ്പാക്കേണ്ട ചുമതല ചെയർമാൻ്റെ ഉത്തരവാദിത്തമാണ്.

ചെയർമാന്റെ പ്രോട്ടോകോൾ:

✅ Bylaws & Constitution അനുസരിച്ച് പ്രവർത്തനം
✅ ബോർഡ് ഓഫ് ഡയറക്ടേഴ്സ്‌ (Board of Directors) നോട് ഉത്തരവാദിത്വം
✅ സ്വതന്ത്രമായ തീരുമാനമെടുക്കൽ (വിവേചന അധികാരം) (Impartial Decision-Making)
✅ ബജെറ്റ്, ധനസമ്പാദനം, ചെലവുകൾ എന്നിവയിൽ കർശന നിയന്ത്രണം
✅ അവശ്യം വന്നാൽ എക്സിക്യൂട്ടീവ് ഡയറക്ടർ/മെമ്പർമാരെ ബോധ്യപ്പെടുത്തൽ
✅ യഥാവിധി യോഗങ്ങൾക്കു അധ്യക്ഷത വഹിക്കണം

അവസാനമായി:

NGOയുടെ ഭരണഘടന (Constitution/Bylaws) പ്രകാരം 
ഗവൺമെൻറ് നിയമങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള 
ചെയർമാന്റെ അധികാരപരിധിയും , മറ്റു നേതാക്കളുടെ നിയമപരമായ സാധ്യതകളും ഉൾപ്പെടുന്നു.
മറ്റു NGO കളിൽ അവരുടെ ഭരണഘടനയ്ക്ക് വിധേയമായി
വ്യത്യസ്തമായ മാറ്റങ്ങൾ ഉണ്ടായേക്കാം. ഓരോ
NGO കളുടേയും  നയങ്ങൾക്കും  അറിവിനും വിധേയപ്പെടുന്ന 
പ്രത്യേകമായ ചട്ടങ്ങളും ഭരണഘടനയുമാണ് NGO കൾക്ക് ഏറ്റവും നിർണായകം!

2,  വൈസ് പ്രസിഡണ്ട് :
ചെയർമാൻ ആക്ടീവല്ലാത്ത സന്ദർഭങ്ങളിൽ ചെയർമാന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്
സംഘടനയുടെ യോഗങ്ങളിലും ക്യാമ്പയിനുകളിലും, 
അധ്യക്ഷപദവി ഉൾപ്പെടെയുള്ള
പ്രവർത്തനങ്ങൾ ഏറ്റെടുത്ത്
പ്രാവർത്തികമാക്കുക.
സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ടിന് പുറമേ 
മേഖലകൾ തിരിച്ചുള്ള വൈസ് പ്രസിഡണ്ടുമാർ ഉണ്ടാകും

3, ജനറൽ കൺവീനർ :

സംഘടന യോഗങ്ങളിൽ സ്വീകരിക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുക, അംഗങ്ങളെ ഏകോപിക്കുക, സംഘടനയുമായി ബന്ധപ്പെട്ടുള്ള കത്ത് ഇടപാടുകൾ,  മിനിസ്റ്റ് ബുക്ക് കൈകാര്യം, സാമ്പത്തിക വരവ് ചിലവ് കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുക,
ആവശ്യ സന്ദർഭങ്ങളിൽ ട്രഷറർ മുഖാന്തിരം ബോധ്യപ്പെടുത്തുകയും ചെയ്യുക ,സംഘടനയ്ക്ക് അകത്തുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിൽ
കൃത്യസമയങ്ങളിൽ 
ഇടപെടുകയും ഭരണഘടനയ്ക്ക് വിധേയമായി ജനാധിപത്യ വ്യവസ്ഥിതി
സംഘടനയുടെ അടിത്തറ എന്നിവ ഭരണഘടനയ്ക്ക് വിധേയമായി സംരക്ഷിക്കുക.
പരസ്പര ബഹുമാനത്തോടും സാഹോദര്യത്തോടും ജാതി മത രാഷ്ട്രീയ ലിംഗ ഭേദമന്യേ എല്ലാ അംഗങ്ങളെയും സംഘടനയുടെ കുടുംബ അംഗങ്ങളായി കാണുകയും അതേ നിലവാരത്തിലേക്ക്  അംഗങ്ങളെ.മാനസികമായുള്ള
വളർച്ചക്ക് ആവശ്യമായ
ഇടപെടൽ നടത്തി അംഗങ്ങളുടെ കായിക അധ്വാനം സംഘടനയിൽ ഉപയോഗപ്പെടുത്തി സംഘടനയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുക.

4, സംസ്ഥാന സെക്രട്ടറിമാർ :

ജനറൽ കൺവീനറുടെ ഉത്തരവാദിത്തത്തിൽ വരുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന് സെക്രട്ടറിമാരുടെ സഹായം ആവശ്യപ്പെടുമ്പോൾ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് 
കൺവീനർ ചുമതലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചുമതലപ്പെടുത്തുന്ന ജില്ലകളിൽ നിന്ന്
കൃത്യമായി നിർവഹിക്കുക
അത്തരം പ്രവർത്തനങ്ങളിൽ ഉണ്ടാവുന്ന റിപ്പോർട്ട് ജനറൽ കൺവീനർ മുൻപാകെ കൈമാറുക. റിപ്പോർട്ടുകൾ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ അവതരിപ്പിക്കുക.

5 , സംസ്ഥാന ട്രഷറർ
സംസ്ഥാന കമ്മിറ്റിയിലെ ഫോട്ടോകോൾ പ്രകാരം നാലാം സ്ഥാനത്ത് നിൽക്കുന്നു.

സംഘടന യോഗങ്ങളിൽ
അവതരിപ്പിക്കുന്ന 
കണക്കുകളും ,ബാങ്ക് പാസ്ബുക്ക്, ഈമെയിലുകൾ
ആവശ്യമെങ്കിൽ ചെക്ക് ചെയ്ത് ഉറപ്പുവരുത്തി
സ്പെഷ്യൽ കൺവെൻഷനുകളിലും സംസ്ഥാന കൺവെൻഷനുകളിലും
ആവശ്യമെങ്കിൽ യോഗങ്ങളിലും അവതരിപ്പിക്കുക.

6 , സംസ്ഥാന കമ്മിറ്റി മുതൽ എല്ലാ കമ്മിറ്റികളും പ്രസിഡണ്ട് മുതൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേരുന്ന കൂട്ട ഉത്തരവാദിത്വമുള്ള കമ്മിറ്റി സംവിധാനമാണ് ഉള്ളത്.

7 ,SCST വിഭാഗം സംസ്ഥാന പ്രസിഡണ്ട്,
സംസ്ഥാന വനിത വിങ് പ്രസിഡണ്ട് എന്നിർക്ക്
നൽകിയിട്ടുള്ള അധികാര ചുമതലകളുടെ പരിധിയിൽ വരുന്നത് സംഘടനയ്ക്ക് വിധേയമായുള്ള സ്വതന്ത്ര ചുമതലകളാണ്.

8, ജില്ലാ പ്രസിഡണ്ടുമാർ :

ജില്ലാ പ്രസിഡണ്ടുമാർ
തങ്ങളുടെ ജില്ലകളിൽ
സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തുന്നത് അല്ലാത്ത 
ക്യാമ്പയിനുകളിലും,
യോഗങ്ങളിലും സ്ഥിരം അധ്യക്ഷനാകും.  
ജില്ലാ പ്രസിഡണ്ടിൻ്റെ ശുപാർശ ഇല്ലാതെ അംഗത്വം മുതൽ മറ്റു ഇടപ്പെടൽ 
നേരിട്ട് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നതല്ല . ( ജില്ലാ പ്രസിഡണ്ടിനെയും, ജില്ല കമ്മിറ്റിയും അവഗണിച്ച് ആരും സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതില്ല ) 
കൂട്ടു ഉത്തരവാദിത്വമുള്ള
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സംഘടനയ്ക്ക് വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു. ആ വളർച്ചയാണ് സംഘടനയുടെ പ്രധാന പ്രവർത്തന നേട്ടം.

കമ്മിറ്റികൾ നിലവിൽ ഇല്ലാത്ത ജില്ലകളിൽ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുള്ള നേതാക്കൾ 
ഉണ്ടെങ്കിൽ അവരാണ് അതുപോലുള്ള ജില്ലകളിൽ  നേതൃത്വം നൽകുന്നത്. 
ഔദ്യോഗിക ഉത്തരവാദിത്തം ഇല്ലാത്ത ജില്ലകളിൽ സംസ്ഥാന കമ്മിറ്റി നേരിട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൂടാതെ
ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ, വൈസ് പ്രസിഡണ്ട്,ജോയിൻ സെക്രട്ടറി ,എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാ നേതാക്കളും
മുകളിൽ പറഞ്ഞിരിക്കുന്ന അതേ മാതൃകയിലാണ് പ്രോട്ടോകോൾ പാലിച്ചു മുന്നോട്ട് പോകേണ്ടത്.

9, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുമ്പോൾ സംസ്ഥാന കമ്മിറ്റിയിൽ നിന്നും, പ്രത്യേകം ചാർജ് നൽകിയിട്ടുള്ള നേതാവ് 
അല്ലെങ്കിൽ എക്സിക്യൂട്ടീവിൽ കുറയാത്ത നേതാവ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുന്നു. ടി യോഗത്തിൽ
പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി പ്രതിനിധി സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളും അതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നു .

10,  സംസ്ഥാന കമ്മിറ്റി അടക്കം മുഴുവൻ കമ്മറ്റികളും പരസ്പരം സാഹോദര്യത്തോടും ബഹുമാനത്തോടും കൂടിയുള്ള കൂട്ട ഉത്തരവാദിത്വം നിറവേറ്റുന്നു.

11 . സംഘടനയുടെ പ്രവർത്തനൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ 
ഒരു സ്ഥലത്തുപോലും ജാതി മത രാഷ്ട്രീയ ലിംഗ ഭേദമെന്യേ എല്ലാ അംഗങ്ങളെയും മനുഷ്യരായി കണ്ട് നേട്ടങ്ങളും, കുറവുകളും പരസ്പര ബഹുമാനത്തോടെ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി
ചർച്ച ചെയ്ത് പരിഹരിച്ച് 
തികഞ്ഞ കൂട്ട ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നു.

12,സംസ്ഥാന കമ്മിറ്റി മുതൽ മറ്റു കമ്മിറ്റികളിലും ഉണ്ടായേക്കാവുന്ന അഭിപ്രായം വ്യത്യാസങ്ങളിൽ വ്യക്തി താൽപര്യങ്ങൾ ഉപയോഗിക്കാതെ കമ്മറ്റി അധ്യക്ഷൻമാർ യോഗങ്ങൾ വിളിച്ചുചേർത്തി ചർച്ചചെയ്ത് രമ്യമായി പരിഹരിക്കുന്നു.

ജില്ലാ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന 
പ്രശ്നപരിഹാര ചർച്ചയിൽ
കൂട്ട ഉത്തരവാദിത്വം ഉറപ്പുവരുത്താൻ കഴിയാതെ വന്നാൽ സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടുത്തി ആവശ്യമായ ചർച്ചകൾ നടത്തി അന്തിമ തീരുമാനം ഉണ്ടാകുന്നു.

13, അംഗങ്ങൾ,നേതാക്കൾ.
കമ്മറ്റികൾ എന്നീ ഭരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാന കമ്മിറ്റി വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ സ്വീകരിക്കുന്നു.

NB :നമ്മുടെ എല്ലാ അംഗങ്ങളും
നിർബന്ധമായും മനസ്സിലാക്കേണ്ട
ഭരണഘടനയിലെ ഒരു പ്രധാന ഭാഗമാണ് ഇത് :  ഈ ഭാഗമാണ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടിരിക്കുന്നത്.

2025 മാർച്ച് 17, തിങ്കളാഴ്‌ച

NGO എന്നത് എന്താണ്

നമ്മുടെ സംഘടനയെ സമൂഹം NGO എന്ന് വിളിക്കുന്നു NGO എന്നാൽ
Non-Governmental Organization
എന്നാണ്. മലയാളത്തിൽ ഇതിനെ
(സർക്കാരിതര സംഘടന) എന്നാണ് വ്യാഖ്യാനിക്കേണ്ടത് :

NGO എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് പല സാഹചര്യങ്ങളിലാണ് പ്രധാനമായ മേഖലകൾ

സാമൂഹ്യ സേവന പ്രവർത്തനങ്ങൾ – പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിവാരണ പദ്ധതി, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ സഹായം, ആരോഗ്യ പരിപാലനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് NGO എന്ന പേരുപയോഗിക്കുന്നു.

ഗവണ്മെന്റ് അനുബന്ധ പ്രവർത്തനങ്ങൾ – സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ സംഘടനകൾക്ക് NGO എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് കുടുംബക്ഷേമം, ആരോഗ്യ പ്രവർത്തനങ്ങൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവ.

നിയമപരമായ രേഖകളിൽ – റജിസ്‌ട്രേഷൻ, അനുമതികൾ, ഫണ്ടിംഗ് അപേക്ഷകൾ തുടങ്ങിയ ഔദ്യോഗിക പ്രമാണങ്ങളിൽ NGO എന്ന ചുരുക്കപ്പേര് വ്യാപകമായി ഉപയോഗിക്കുന്നു.

മാധ്യമ റിപ്പോർട്ടിംഗിൽ – വാർത്തകളിലും ഗവേഷണ ലേഖനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ NGO എന്നപേരിലാണ് പൊതുവെ വിളിക്കുന്നത്

ഫണ്ടിംഗ് / ഡൊണേഷൻ പ്രവർത്തനങ്ങൾ – ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള ധനസഹായങ്ങൾ നേടുന്നതിനുള്ള അപേക്ഷകളിലും NGO എന്ന പരാമർശം നിർബന്ധമായും ഉണ്ടാകും.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും – Section 8 കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ (Societies) എന്നിവ NGO എന്നോ അതിന്റെ പൂർണ്ണരൂപമോ ഉപയോഗിക്കാറുണ്ട്.

ചുരുക്കത്തിൽ, സാമൂഹ്യ സേവന രംഗത്തും നിയമപരമായ പ്രക്രിയകളിലും NGO എന്ന ചുരുക്കപ്പേര് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

HRPM ൻ്റെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

ഇതുപോലുള്ള ഏത് വിഷയങ്ങളിലും സംശയങ്ങൾ ഉള്ളവർക്ക് നമ്മുടെ ഗ്രൂപ്പിൽ
ചോദിക്കാൻ ഒരു മടിയും കാണിക്കേണ്ടതില്ല. കാരണം ഇത് ഒരു കുടുംബമാണ്
നമ്മളെല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്
പരസ്പര സാഹോദര്യവും, ബഹുമാനവും മുഖമുദ്രയാക്കി
മുന്നോട്ടുപോകുന്ന ഒരു NGO
യുടെ ബഹുമാന്യരായ അംഗങ്ങളാണ്.

ബഹു: സംശയങ്ങൾക്കും പ്രതികരണങ്ങൾക്കും
കാതോർത്ത് സംഘടനാ നേതൃത്വം മുന്നോട്ട് .




2025 മാർച്ച് 16, ഞായറാഴ്‌ച

മദ്യവിരുദ്ധ സമിതികൾ തലകൾ എണ്ണുന്നു.

കേരളത്തിന്റെ മണ്ണിൽ നിന്നും ലഹരിയെ തുടച്ചു മാറ്റാൻ കേരളം ഒന്നിച്ച് കൈകോർക്കുമ്പോൾ
തെരഞ്ഞെടുപ്പ് കാലത്ത് എണ്ണുന്ന തലകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെട്ടോട്ടം ഓടുകയാണ് ഒറ്റപ്പെട്ട ചില മദ്യവിരുദ്ധ സമിതികൾ :
കൂടുതൽ അറിയുവാൻ
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക :

     അതിമാരകമായ ലഹരിയുടെ ഉപയോഗവും.വിപണനവും തടയുന്നതിന് കേരളം ഒന്നിച്ച് കൈകോർത്തപ്പോൾ ആർത്തലയ്ക്കുന്ന  വെള്ളത്തിൽ നിന്നും  മീൻ പിടിക്കുന്ന ക്യാമ്പയിൻ ആണ്
സമൂഹത്തിൽ ഒറ്റപ്പെട്ട ചില മദ്യവിരുദ്ധ സമിതികൾ നടത്തിവരുന്നത്.

കേരളത്തിലെ ഒറ്റപ്പെട്ട  മദ്യവിരുദ്ധ സമിതികൾ MDMA
പോലുള്ള മാരകമായ ലഹരിക്കെതിരെ മൗനം പാലിക്കുന്നു. ഇത് ചോദ്യം ചെയ്യുന്ന അവരുടെ തന്നെ അംഗങ്ങളെ കീടങ്ങൾ ആക്കി ചിത്രീകരിക്കുന്ന തൻപ്രമാണിത്തവും ചില ഒറ്റപ്പെട്ട മദ്യവിരുദ്ധ സമിതികളിൽ നടന്നുവരുന്നു.
മദ്യം ഇല്ലാതെ അവർക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ എന്ത് ചെയ്യാൻ അല്ലേ.???

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏതെങ്കിലും കള്ളുഷാപ്പ് അടച്ചുപൂട്ടിയാൽ അതിന്റെ പേറ്റന്റ് പിടിച്ചു വാങ്ങി ആളെ കൂട്ടുന്ന ഇത്തരക്കാർ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ അംഗങ്ങളുടെ
തല എണ്ണി വിൽപ്പന നടത്തി പണം കയ്യിലാക്കുന്ന തൊഴിൽ അല്ലാതെ നാടിനോട് കടപാട് ഇല്ലാത്ത ഒറ്റപ്പെട്ട ചില മധ്യവിരുദ്ധ സമിതികൾ നമ്മുടെ ഇട്ടാവട്ടത്തിൽ പ്രവർത്തിക്കുന്നതെങ്കിൽ  ലജ്ജാകരമായി തോന്നുന്നു.

MDMA വിപണനക്കാർക്ക് എതിരെ സംസാരിക്കാൻ കാൽമുട്ട് വിറക്കുന്ന മധ്യവിരുദ്ധ സമിതികൾ
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി അതിമാരകമായ ലഹരി വേട്ടയ്ക്കെതിരെ കേരളത്തിനൊപ്പം അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ ലഗിരി വിപണവും ഉപയോഗവും,
പൂർണ്ണമായി തടയണമെന്ന
ആവശ്യവുമായി കേരള മക്കൾ ഒന്നിച്ചു കൈകോർക്കുമ്പോൾ
അവർക്കൊപ്പം അണിചേരുന്ന
നല്ലവരായ മദ്യവിരുദ്ധ സമിതികളെ അഭിനന്ദിക്കുന്നു.

കേരളത്തിലെ മധ്യനിരോധന സമിതികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി നിർദിഷ്ട തന്ത്രങ്ങൾ സ്വീകരിച്ചിരുന്നാലും, എം.ടി.എം.എ (Methamphetamine) പോലുള്ള മാരക ലഹരികളുടെ വ്യാപനം തടയുന്നതിൽ ചില പ്രധാന തടസ്സങ്ങൾ നേരിടുന്നു. അതിന് ചില പ്രധാന കാരണങ്ങൾ ചുവടെ ചൂണ്ടിക്കാണിക്കുന്നു:

1,
എം.ടി.എം.എ പോലുള്ള ലഹരികൾ ആഗോള തലത്തിൽ അനന്തരം കേരളത്തിലും വ്യാപിക്കുകയാണ്. കസ്റ്റംസ്, എക്സൈസ്, പോലീസ് തുടങ്ങിയ ഏജൻസികൾക്ക് നിരന്തരമായി അതിമാരകമായ ലഹരികളുടെ
പുതിയ വഴികൾ തടയേണ്ടിവരുന്നു. ആഗോളതലത്തിൽ
ലഹരി വിപണനക്കാർ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ്
ലഹരി വിപണനം നടത്തുന്നത്.
കഴിവുറ്റ നമ്മുടെ ഉദ്യോഗസ്ഥരുടെ മുൻപിൽ
ലഹരിയുടെ അമിന വ്യാപനം തടയുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളില്ല എന്നത് വലിയ ഒരു തടസ്സമായി ഇരിക്കുകയാണ്.

2
ലഹരി നിർമ്മാണം, വ്യാപനം, ഉപയോഗം എന്നിവ തിരിച്ചറിയാൻ ആവശ്യമായ ആധുനിക ഉപകരണങ്ങൾ നമ്മുടെ സേനാംഗങ്ങൾക്ക് ആവശ്യമായ ലഭ്യത കുറവാണ്. പ്രത്യേകിച്ചും കെമിക്കൽ ആനാലിസിസിനുള്ള മികച്ച ലാബുകൾ ഇല്ലാത്തത് വലിയ പ്രശ്നമായി തുടരുന്നു.

3.
ലഹരി വിൽപന ഇന്ന് സാരമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഡാർക്ക് വെബിലൂടെയും നടക്കുന്നു. ഇത് നിരീക്ഷിക്കാൻ പ്രത്യേക ഐടി സംവിധാനങ്ങൾ വളരെ ആവശ്യമാണ്.

4.
രാജ്യാന്തര ലഹരി മാഫിയകൾ ഇപ്പോൾ കേരളം ലക്ഷ്യമാക്കുന്നു ചിലപ്പോഴൊക്കെ വിദേശ തൊഴിലാളികളുടെ കൂട്ടായ്മകൾക്കും, അവരിൽ
ചില വ്യക്തികൾ ഉപയോഗപ്പെടുത്തിയുള്ള കടത്ത് സംഘങ്ങൾക്കും ഇതിൽ പങ്കുണ്ട്.

5.
ലഹരി വിരുദ്ധ സമിതികൾക്ക് പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ലഭിക്കാതെ പോകുന്നു. പലപ്പോഴും രാഷ്ട്രീയ-സാമൂഹിക സമ്മർദ്ദങ്ങൾ അവയുടെ പ്രവർത്തനം കുറയ്ക്കുന്നു.
ഒരു പരിധിവരെ പണത്തിനുവേണ്ടി പ്രവർത്തിക്കുന്ന മദ്യ വിരുദ്ധ സമിതികളാണ് അത്തരത്തിൽപ്പെട്ടു പോകാറുള്ളത്.

6.
ലഹരി കേസുകളിൽ ചിലപ്പോഴൊക്കെ ബഹു: കോടതികൾ കർശനമായ ശിക്ഷ നൽകുന്നില്ല. പല പ്രതികളും പെട്ടെന്ന് പുറത്തിറങ്ങുന്നതോടെ വീണ്ടും അതേ പ്രവർത്തനം തുടരുന്നു.

മുന്നോട്ട് പോകാനുള്ള ചില മാർഗ നിർദ്ദേശങ്ങൾ:

പുതിയ ടെക്നോളജി ഉപയോഗിച്ച് ലഹരി വേട്ട ശക്തിപ്പെടുത്തുക

പൊതുസമൂഹത്തോടൊപ്പം പ്രചാരണങ്ങൾ നടത്തുക

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ പ്രത്യേക ഐടി വിഭാഗം രൂപീകരിക്കുക

കൂടുതൽ പരിശോധനാ പോസ്റ്റുകളും ബോർഡർ ചാക്ക് പോയിന്റുകളും സ്ഥാപിക്കുക

പിഴകളും ശിക്ഷകളും കൂടുതൽ കർശനമാക്കുക

ഇത്തരത്തിൽ ശക്തമായ നടപടികൾ എടുക്കാൻ കഴി ഞാൻ എം.ടി.എം.എ പോലുള്ള മാരക ലഹരികളുടെ വ്യാപനം കുറയ്ക്കാനും, പൂർണ്ണമായി നിയന്ത്രിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു.

മതസംഘടനകളും,യുവജന സംഘടനകളും,മറ്റു സോഷ്യൽ സംഘടനകളും ഏറ്റെടുത്തിട്ടുള്ള മദ്യവിരുദ്ധ
പ്രക്ഷോഭങ്ങൾക്കൊപ്പം അതിമാരകമായ ലഹരി വിപണത്തിനും ഉപയോഗത്തിനും എതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഒന്നിച്ച്
അണി ചേരാൻ കഴിഞ്ഞില്ലെങ്കിലും
കേരളത്തിൽ പ്രവർത്തിക്കുന്ന ഒറ്റപ്പെട്ട നാം മാത്രമായ
മദ്യവിരുദ്ധ സമിതികൾ ലാഭ ചിന്തയും ,ഭയവും മാറ്റിവെച്ച്  രംഗത്ത് വരണമെന്നും
അഭ്യർത്ഥിക്കുകയാണ്.

എന്ന് :
ജോൺസൺ പുല്ലുത്തി
(HRPM) ചെയർമാൻ
Mob : +919037713790

2025 മാർച്ച് 9, ഞായറാഴ്‌ച

സംഘടന റിപ്പോർട്ട് 9/3/25 ലെ

സംഘടന റിപ്പോർട്ട് :

മുൻ നിശ്ചയിച്ചത് പ്രകാരം
09/03/2025 ൽ 10/ AM ന്
അഡ്മിൻ ഓഫീസിൽ
സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേരുകയുണ്ടായി :

ഗോപി ആലുവക്കാരൻ 
അദ്ദേഹത്തിൻ്റെ സഹോദരി ആശുപത്രിയിൽ ആയതിന്റെ ഭാഗമായി ലീവ് എടുക്കുകയുണ്ടായി.
സുധീഷ് പാലപ്പിള്ളി ഒഴികെ ബാക്കി എല്ലാവരും പങ്കെടുത്തു.

രാവിലെ 6 .46 ന് കാർഡ് പുതുക്കുന്നതിനുള്ള
200 രൂപ വീതം നൽകിയവരുടെ ലിസ്റ്റ് സുധീഷ് പാലപ്പിള്ളി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

രാവിലെ 9 56 ന് യോഗത്തിൽ പങ്കെടുക്കുന്നില്ല എന്ന് സുധീഷ് ഗ്രൂപ്പിൽ അറിയിച്ചു.

രാവിലെ 10 .19 ന് ഗ്രൂപ്പിൽ അത്യാവശ്യം വലിപ്പമുള്ള ഒരു പോസ്റ്റ് ചെയ്തു.

ചെയർമാൻ സ്ഥാനത്ത് ഉണ്ടായിരുന്ന സുധീഷിന്റെ
അഭാവത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ : സുനിൽകുമാർ, സ്വാഗതം പറഞ്ഞു.
ശ്രീ : കുമാരൻ
പോത്തിക്കര അനുശോദനം
രേഖപ്പെടുത്തി.

വൈസ് ചെയർമാൻ ശ്രീ : മുഹമ്മദ് ബഷീർ സൈനിയുടെ അധ്യക്ഷതയിൽ
ശ്രീ : ഏലിയാസ് ജേക്കബ്,
ശ്രീമതി അനിത മേടം /ശ്രീ : ജോഷി പാണാട്ടിൽ /
ശ്രീ : വിനു മാന്ദാമംഗലം / ജോൺസൻ പുല്ലുത്തി മുതൽ
എല്ലാ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു .

ജോൺസൻ പുല്ലുത്തിയും സുധീഷ് പാലപ്പിള്ളിയും തമ്മിലുള്ള സംഘടനാപരമായ തർക്ക വിഷയങ്ങളും, 
പ്രസ്ഥാനം ഏറ്റെടുക്കേണ്ട പൊതു വിഷയങ്ങളെ കുറിച്ചും,
അംഗങ്ങൾ പാലിക്കേണ്ട, 
പെരുമാറ്റങ്ങളെ കുറിച്ചും പെരുമാറ്റ ദൂഷ്യങ്ങളെ കുറിച്ചും,
സംഘടനയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിഷയങ്ങളും
ചർച്ച ചെയ്തു .

തീരുമാനങ്ങൾ :

1, ഓരോ ജില്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് Candidate 
മെമ്പർഷിപ്പ് നൽകാൻ തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി ഒരു വ്യക്തിയിൽ നിന്നും 100 രൂപ വാങ്ങി അംഗത്വം നൽകണം

അംഗത്വം സ്വീകരിക്കുന്നവർക്ക്
രസീത് നൽകുന്നതിന് പകരം
വിസിറ്റിംഗ് കാർഡിന് സമാനമായ ഒരു കാർഡ് പൗച്ചിൽ
ആഡ് ചെയ്തു നൽകണം. കൂടാതെ അവരുടെ സുരക്ഷ 
വെബ്സൈറ്റിൽ ആഡ് ചെയ്ത് ഉറപ്പുവരുത്തുന്നു.
Candidate മെമ്പർഷിപ്പിൽ വരുന്നവർക്ക്
ആവശ്യമെങ്കിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം  പൂർണ്ണ മെമ്പർഷിപ്പ് നൽകാവുന്നതാണ് .
അല്ലാത്തപക്ഷം ഓരോ വർഷവും 100 രൂപ വീതം വാങ്ങിച്ച് Candidate അംഗത്വം പുതുക്കി നൽകാവുന്നതാണ്.
Candidate അംഗത്വം ചേർക്കുന്ന കമ്മിറ്റിക്ക് 1 ന്  40 രൂപ വീതം ലഭിക്കുന്നതാണ്.  
എല്ലാ അംഗങ്ങളും, നേതാക്കളും മെമ്പർഷിപ്പ് ക്യാമ്പയിൻ ഏറ്റെടുക്കണം.
പിന്നീട് അംഗങ്ങൾക്ക് കോട്ട നിശ്ചയിക്കുന്നതാണ്.

2, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

3, ജോൺസൻ പുല്ലുത്തിയുടെ
മക്കൾ റിജോ ജോൺ,റിന്റോ 
എന്നിവർക്ക് അംഗത്വം നൽകാൻ തീരുമാനിച്ചു.

4, സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിലും,
മറ്റു പ്രതിസന്ധികളിലും
അത്യാവശ്യമായി തീരുമാനങ്ങൾ സ്വീകരിക്കുന്നതിനുവേണ്ടി
സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ എന്നിവരുമായി ഗൂഗിൾ മീറ്റ് യോഗം നടത്തി പ്രശ്നപരിഹാരത്തിനുള്ള
വഴിയുണ്ടാക്കാൻ ജോൺസൺ പുല്ലൂത്തിയുടെ അധ്യക്ഷതയിൽ ആവശ്യ സന്ദർഭങ്ങളിൽ 
ഗൂഗിൾ മീറ്റ് യോഗം നടത്താനും തീരുമാനിച്ചു.

5, അഡ്മിൻ ഓഫീസ് വാടകയും ,അതിന്റെ കുടിശ്ശികയും,മറ്റു ചിലവുകളും കണ്ടെത്തുന്നതിന് എല്ലാ മാസവും,അംഗങ്ങളും നേതാക്കളും കഴിയുന്ന
സാമ്പത്തിക സഹായം സംഘടന അക്കൗണ്ടിലേക്ക് അടയ്ക്കണം അത് ഒരു ചാരിറ്റി പ്രവർത്തനമായി കാണണമെന്നും തീരുമാനിച്ചു.   അംഗങ്ങൾക്ക് കഴിയുന്ന വിധത്തിലുള്ള സഹായമാണ് നൽകേണ്ടത്.

6, സോഷ്യൽ പാർട്ണർഷിപ്പ്
തുടർന്ന് മുന്നോട്ട് പോകുന്നതിനാൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക്
സോഷ്യൽ പാർട്ണർഷിപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി  പോകാവുന്നതാണ് .

7,  മുൻ ചെയർമാൻ ജോൺസൺ പുല്ലുത്തി
ലീവ് ക്യാൻസൽ ചെയ്തു
തുടരുവാൻ തീരുമാനിച്ചു.

8,  ജോൺസൺ പുല്ലുത്തിയും
സുധീഷ് പാലപ്പിള്ളിയും
തമ്മിലുണ്ടായ തർക്കം കഴിയുമെങ്കിൽ പരിഹരിക്കാൻ
ഒരു ജഡ്ജിങ് പാനൽ രൂപീകരിച്ചു.
1, ശ്രി : ഏലിയാസ് ജേക്കബ് 
2, ശ്രീകുമാരൻ പോത്തിക്കര
3, ശ്രീമതി : അനിതാസന്തോഷ്
4 . ഗോപി ആലുവക്കാരൻ
എന്നിവർ അടങ്ങുന്ന ജഡ്ജിങ് പാനലിൽ നിന്ന് ശ്രീ :കുമാരൻ പോത്തിക്കരയെ ചെയർമാനായി തിരഞ്ഞെടുത്തു.

9. സംഘടനയോട് ഉത്തരവാദിത്വവും - കൂറും ഇല്ലാത്തവർക്ക് അംഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന്
തീരുമാനിച്ചു. 

10 , ആറുമാസത്തേക്ക്  സംഘടന നടപടി സ്വീകരിച്ച 
ശ്രീ : സഫൂറ മേടം  സംഘടനയുടെ നടപടികളോട് സഹകരിച്ചതിൻ്റെ ഭാഗമായി
തിരിച്ചെടുക്കുവാനും തീരുമാനിച്ചു.

11, മലപ്പുറം ജില്ലയിൽ 
സംസ്ഥാന കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.
തീയതിയും മറ്റു കാര്യങ്ങളും
മലപ്പുറം ജില്ലാ പ്രസിഡണ്ട് 
ശ്രി : സദക്കത്തുള്ളയും, സഫൂറാ മേടവുമായി ആലോചിച്ച് പിന്നീട് അറിയിക്കാമെന്നും
തീരുമാനിച്ചു.

12, അടുത്ത സ്പെഷൽ കൺവെൻഷൻ മുതൽ അംഗങ്ങളുടെ ലിവിയും,
കാർഡ് പുതുക്കൽ എല്ലാവർഷവും ഡിസംബർ ഒന്നുമുതൽ ജനുവരി 25 വരെയുള്ള ദിവസങ്ങളിൽ മാത്രമായി ചുരുക്കുവാനും തീരുമാനിച്ചു.

13 ,വീണ്ടും പുരാണം എന്ന ഹ്രസ്വചിത്രത്തിലെ മികച്ച നടനുള്ള വിവിധ അവാർഡുകൾക്ക് അർഹനായ ശ്രീ : സുനിൽകുമാർ കോഴിക്കോടിനെ പൊന്നാടയണയിച്ച് ആദരിച്ചു.
തുടർന്ന് സുനിൽകുമാർ
നന്ദി പ്രസംഗവും നടത്തി.

ശ്രീ : ജോഷി പാണാട്ടിൽ നന്ദി പറഞ്ഞു. 
ശ്രീ : മുഹമ്മദ് ബഷീർ സൈനി യോഗം പിരിച്ചുവിട്ടു.

NB :

1,  രാവിലെ  6 .46 ന് കാർഡ് പുതുക്കാൻ സുധീഷിൻ്റെ കൈ
കൈവശം പൈസ കൊടുത്തിട്ടുള്ളവരുടെ  ഒരു ലിസ്റ്റ് സുധീഷ് തന്നെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

എന്നാൽ ആറ് പേരുടെ 1200 രൂപ  സംഘടനയുടെ ഓൺലൈൻ പെയ്മെൻറ് ഗേറ്റ് വെ സംവിധാനത്തിൽ കൂടി സുധീഷ് സംഘടനയുടെ അക്കൗണ്ടിലേക്ക് അടച്ചതിന്റെ
ദിവസവും സമയവും അടങ്ങുന്ന
സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തില്ല.

എന്നാൽ ആ സ്ക്രീൻഷോട്ട്
അനിത മേടത്തിന്റെ ഫോണിലേക്ക് സുധീഷ് പോസ്റ്റ് ചെയ്തിരുന്നു . ആ പോസ്റ്റിൽ നിന്നാണ് ഇന്നലെ രാവിലെയാണ് ബാങ്കിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്തതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
സൂധീഷിൻ്റെ ആ നടപടി മറ്റുള്ള അംഗങ്ങളെ തെറ്റിദ്ധാരണയിലേയ്ക്ക് 
നയിക്കുമെന്ന കാരണത്താലാണ് അനിത മേടം ആ സ്ക്രീൻഷോട്ട് 
ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത്.

2, ബഹുമാനപ്പെട്ട മുഹമ്മദ് ബഷീർ സൈനി അദ്ദേഹം ആറിൽ കൂടുതൽ തവണ
യോഗം വിളിക്കുന്നതിനുള്ള അറിയിപ്പ് നൽകിയിരുന്നു
അവസാനത്തേത് ഇന്നലെ വൈകിട്ടായിരുന്നു. അനിത മേടത്തിന് യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചതിൻ്റെ പേരിൽ യോഗം മാറ്റിവെച്ചിട്ടുള്ള അനുഭവമുള്ളവരാണ് നമ്മൾ .
അപ്പോൾ എന്തെങ്കിലും അത്യാവശ്യമായിരുന്നു എങ്കിൽ അദ്ദേഹത്തിന് മുൻകൂട്ടി അറിയിക്കാമായിരുന്നു.

എന്നാൽ അത്യാവശ്യങ്ങളൊന്നും ഇല്ലെന്നും ബോധപൂർവ്വം യോഗത്തിൽ നിന്നും മാറി നിന്നതാണ് എന്ന് ബോധിപ്പിക്കുന്ന ഒരു ടെസ്റ്റ് മെസ്സേജും പിന്നീട് ഗ്രൂപ്പിൽ വന്നതായി കണ്ടു.

നമ്മൾ മനസ്സിലാക്കേണ്ടത്
ഈ യോഗത്തിൽ പങ്കെടുക്കുന്നവർക്ക് 
ഇവിടെനിന്ന് പണമോ മറ്റൊന്നും നൽകുന്നില്ല .
അധ്വാനിച്ച് സമ്പാദിച്ച പണം ചെലവ് ചെയ്ത് കഷ്ടപ്പെട്ടാണ്
കാസർകോട് നിന്നും, കോഴിക്കോട് നിന്നും 
കൊല്ലത്തു നിന്നും, എറണാകുളത്തുനിന്നും
പ്രവർത്തകർ തൃശ്ശൂരിൽ എത്തുന്നത് . അവരെ മാനിക്കേണ്ട ബാധ്യത 
മറ്റു എല്ലാ സംഘടനാ പ്രവർത്തകർക്കും ,ഭാരവാഹികൾക്കും ഉണ്ട്.
അതുകൊണ്ടുതന്നെ സുധീഷ് ഇന്ന് യോഗത്തിൽ എത്താതിരുന്നത് പ്രോട്ടോകോൾ ലംഘനവും,
അച്ചടക്ക ലംഘനമായി കാണുന്നു.

ഏതു വിഷയവും യോഗത്തിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഒരു സംഘടന എന്ന നിലയിൽ
സുധീഷ് വരാതിരുന്നത് അച്ചടക്കലെങ്ങനുമായി തന്നെ
കാണേണ്ടതായി വരുന്നു.

സംസാരിക്കുന്നതിലും ഉപരി പ്രവർത്തിയിലാണ് ഒരു മനുഷ്യൻ്റെ നന്മയും തിന്മയും നിലകൊള്ളുന്നത് എന്ന് 
നമ്മുടെ പ്രവർത്തകരെങ്കിലും തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും വിലയിരുത്തി.

3, ബഹുമാനപ്പെട്ട സുധീഷ് പാലപ്പിള്ളി ദീർഘ സമയം എടുത്ത് എഴുതി തയ്യാറാക്കിയ ലെറ്ററിൽ അദ്ദേഹത്തിൻ്റെ പോരായ്മകൾ അദ്ദേഹം തന്നെ കൃത്യമായി വിവരിക്കുന്നുണ്ട്.

സംഘടന വിട്ടു പോയവർക്ക് 
എന്നോട് വൈരാഗ്യം ഇല്ല
അതുകൊണ്ട് അവരും ഞാനുമായി നല്ല ബന്ധം തുടരുന്നുണ്ട്. ഈ വാക്കുകൾ
ഇന്നത്തെ ടെസ്റ്റ് മെസ്സേജിൽ സുധീഷ് പാലപ്പിള്ളി പറഞ്ഞിട്ടുള്ളതാണ്. പിന്നെ എങ്ങനെയാണ് സുധീഷിന് നല്ല ഒരു  സംഘാടകനാകാൻ
കഴിയുക . ഈ പ്രസ്ഥാനത്തിൽ നിന്നും വിട്ടു പോയിട്ടുള്ളവർ
എങ്ങനെയുള്ളവർ ആയിരിക്കുമെന്ന് സാമാന്യം അറിവുള്ള ഏവർക്കും മനസ്സിലാക്കാവുന്നതാണ്.
അവരുടെ ലക്ഷ്യങ്ങൾ സുധീഷിനെ ഉപയോഗപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ് .
എന്നാൽ അവരുടെ വലയിൽ പെട്ടുപോയി സ്വയം നശിക്കുന്നത് സുധീഷ് ആണെന്ന് അദ്ദേഹം മനസ്സിലാകുന്നില്ല. 

സംഘടനയ്ക്ക് ആരോടും ശത്രുതയില്ല. സംഘടനയ്ക്ക് നേരെ കടന്നുകയറുന്നവരെ
എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ഈ വിഷയങ്ങളൊന്നും സംഘടനയെ ബാധിക്കുന്നതല്ല.
എന്നും വിലയിരുത്തി.

സംഘടനയുടെ നയവും, ആദർശവും ,ഭരണഘടനയും
അതിനോട് ചേർന്നു നിന്നുള്ള പ്രവർത്തനങ്ങളും ഇന്ന് കേരളത്തിലെ അനവധിയായ സംഘടനകളിൽ മറ്റൊന്നിലും ഇല്ലാത്തതാണ് എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട്  സംഘടന 
നിലവിലുള്ള നിലപാടുകൾ ഒന്നുകൂടെ ശക്തമാക്കി മുന്നോട്ടുപോകാനാണ് തീരുമാനം.

സഫൂറാ മേടത്തിന് എതിരെ
ആറുമാസത്തേക്ക് സംഘടന നടപടി സ്വീകരിച്ചപ്പോൾ
ബഹുമാന്യ കൺവീനർ
എല്ലാ ഗ്രൂപ്പുകളിൽ നിന്നും
റിമൂവ് ചെയ്തിരുന്നു.
അതൊരു കീഴ്വഴക്കമായി
സംഘടന തുടർന്നു വരികയാണ്.ആയതിനാൽ
സംഘടന നടപടി നേരിടുന്ന സുധീഷ് പാലപ്പിള്ളി എല്ലാ ഗ്രൂപ്പിൽ നിന്നും  മാറിനിൽക്കാനാണ് സംഘടനയുടെ തീരുമാനം.
ജഡ്ജ്മെൻറ് പാനലിൻ്റെ
തീരുമാനങ്ങൾക്ക് വിധേയമായി
അദ്ദേഹത്തിന് എതിരെയുള്ള നടപടികൾ അവസാനിപ്പിച്ച്
തിരികെയെത്തുമ്പോൾ 
തീർച്ചയായും സംഘടന ഗ്രൂപ്പുകളിൽ അദ്ദേഹം  എത്തുന്നതാണ്.

സംഘടനയോട് കൂറും, ആത്മാർത്ഥതയും ഉള്ളവർ
അറിയിക്കാൻ മടിക്കേണ്ടതില്ല
അറിയിക്കുന്നവരോടും സംഘടനാ കാര്യങ്ങളിൽ
സഹകരിക്കുന്നവരോടും
എന്നും സംഘടനയും അതിലെ പ്രവർത്തകരും കടപ്പെട്ടവർ ആയിരിക്കുമെന്ന് അറിയിച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗങ്ങൾക്കായി സമർപ്പിക്കുന്നു.

എന്ന് : 

യോഗ അധ്യക്ഷൻ ശ്രി : മുഹമ്മദ് ബഷീർ സൈനിക്ക് വേണ്ടി ചെയർമാൻ ജോൺസൺ പുല്ലുത്തി.

2025 മാർച്ച് 1, ശനിയാഴ്‌ച

സംഘടനാ ദൗത്യം

HRPM - ഔദ്യോഗിക അറിയിപ്പ്:

1,  തുറന്നു പറയാൻ ആഗ്രഹിക്കുന്നു.

2, എൻ്റെ രണ്ടു മക്കളും, കുടുബവും സംഘടനയിലേക്ക് പ്രവേശിക്കുന്നു.

3, സന്ധിയില്ലാത്ത നടപടിയിലേക്ക്

4. സ്വയം തിരുത്താൻ ആഗ്രഹിക്കുന്നവർക്ക്
സംഘടനയിൽ അർഹിക്കുന്ന
പരിഗണന.

5, വ്യക്തി താൽപര്യങ്ങളും,ജാതീയ ചിന്തയും മുഖം നോക്കാതെ തുടച്ചു മാറ്റും .

6 , ഇനി ഇത്തരം അറിയിപ്പുകളും ലേഖനങ്ങളും എന്നിൽ നിന്ന് ഉണ്ടാകുന്നതല്ല
സ്ഥാപകന്റെയും ചെയർമാന്റെയും പദവി ഉപയോഗപ്പെടുത്തി കൃത്യമായ നടപടി ഉണ്ടാകും :  എന്റെ ലക്ഷ്യം സംഘടനയാണ് അതിൻ്റെ വിജയമാണ്.  സംഘടനയോട് നീതിപുലർത്തുന്നവരും,
നീതി പുലർത്താൻ ആഗ്രഹിക്കാത്തവരും
വായിക്കുക :

7, എന്നോട് കലഹിച്ചു പോയാൽ
നാളെ തിരുത്തേണ്ടിവരും.
ആയതിനാൽ പോകാൻ ആഗ്രഹിക്കുന്നവർ നല്ല രീതിയിൽ ഈ ബന്ധം എക്കാലത്തും നിലനിർത്തിക്കൊണ്ട് പോവുക.

8 , ഇതു വായിക്കുമ്പോൾ അലർജി തോന്നുന്നവരും ഗ്രൂപ്പിൽ ഉണ്ട് അതിൻ്റെ കാരണവും വ്യക്തമാണ്.

9, എന്നെ വിൽപ്പന നടത്തി പതിനായിരം രൂപ വീതം വാങ്ങിയവരിൽ
രണ്ട് ജില്ലാ പ്രസിഡണ്ടുമാരും ഉണ്ടായിരുന്നു.
മൂന്നു തലമുറയ്ക്ക് ജീവിക്കാനുള്ള സ്വത്തുണ്ടെന്ന് പറയുന്നത് കേട്ടപ്പോൾ അത് സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കാതെ അവർക്ക് ചുറ്റും ചക്കയിൽ ഈച്ച പൊതിയുന്നതുപോലെ
ചുറ്റും ഒട്ടിപ്പിടിച്ചവരും
ഉണ്ടായിരുന്നില്ലേ. ഇതെല്ലാം സുധീഷിന് അറിയാമായിരുന്നില്ലേ.???
ഈ സത്യം വിളിച്ചു പറഞ്ഞത് അനിൽ കെ നായരും,
ജിജിയുമാണ് ,
അന്ന്  എന്നോട് ഒരുപാട് തെറ്റുകൾ ചെയ്തെങ്കിലും അത് ഏറ്റുപറഞ്ഞ അനിൽ കെ നായരോട് ഏറെ ബഹുമാനമാണ്.

ഒരു ആങ്ങളയോട് പറയുന്നതുപോലെ എല്ലാ തെറ്റുകളും യാതൊരു മടിയും കൂടാതെ ഏറ്റുപറഞ്ഞ ലീലാ ഗുരുവായൂരിനോടും എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ.

വിഷയം:

സംഘടനാ അച്ചടക്കവും സംഘടനാ ധാർമ്മികതയും നിലനിറുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച അറിയിപ്

പ്രിയ അംഗങ്ങൾക്ക്,

HRPM എന്ന പ്രസ്ഥാനത്തിൻ്റെ സുസ്ഥിരമായ വളർച്ചയും, അതിൻ്റെ അടിസ്ഥാന മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണ്. ഒരു വ്യക്തിപരമായ താൽപര്യത്തിന്റെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും, ജാതീയ ചിന്തയുടെയും പേരിൽ സംഘടനയുടെ സംരക്ഷണവലയം ദുരുപയോഗം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്.

ഞാൻ, സംഘടനയുടെ
സ്ഥാപകനും,നടത്തിപ്പുകാരനും ആയിരിക്കെ ഗ്രൂപ്പിലുള്ള ഓരോരുത്തരെയും മാന്യത പഠിപ്പിക്കാൻ ആളല്ല. അതിന് വേണ്ട അഭിമുഖ്യത എനിക്ക് ഇല്ല. എന്നാല്‍, ഈ പ്രസ്ഥാനത്തോട് കൂറും നിഷ്ഠയും പുലർത്തുന്നവർക്കുവേണ്ടി വേണ്ടവിധ ചുമതലകൾ നിർവഹിക്കേണ്ട കടമ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നവർക്ക്
ഞാൻ അത്താണിയാണ്.

സമീപകാലത്തായി, സംഘടനയിൽ നടക്കുന്ന വ്യക്തി താൽപര്യങ്ങളും വിഭാഗീയ സമീപനങ്ങളും അതി ഗുരുതരമാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അതിന്റെ പ്രതിഫലനം, ഔദ്യോഗിക പ്രവർത്തനങ്ങൾക്കുപോലും തടസ്സം സൃഷ്ടിക്കുന്ന നിലയിലേക്കാണ് പോയത്. അതിന്റെ തെളിവാണ്, ഇന്നത്തെ അംഗത്വകാർഡ് വിതരണവും, മറ്റു യോഗങ്ങളും, പൊതു പരിപാടികളും
വൈകിപ്പോവുന്നതും, രണ്ടോമൂന്നോ പേരിലേയ്ക്ക് ചുരുങ്ങിപോകുന്നതും.

പ്രസ്ഥാനം ആർക്ക് വേണ്ടി?

പ്രസ്ഥാനത്തെ സ്നേഹിക്കുകയും അതിൻ്റെ മൂല്യങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്കുള്ളതാണ്.

സംഘടന: സംഘടനാ നിയന്ത്രണങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വിധേയരല്ലാത്തവരേയും, കായിക അധ്വാനസമർപ്പണം ഇല്ലാത്തവരേയും, ഈ പ്രസ്ഥാനത്തിൽ തുടരാൻ അനുവദിക്കില്ല എന്നത് ഞാൻ വളരെ വ്യക്തതയോടെ പ്രതിപാദിച്ചുകൊണ്ട്  വ്യക്തമാക്കുന്നു.

മാന്യതയും ആചാരാനുഷ്ഠാനങ്ങളും:

ചിലർ, സംഘടനയുടെ മുഖം കറുപ്പിക്കുന്ന തരത്തിലുള്ള, മാന്യതയ്ക്കും ശീലശുദ്ധിക്കും വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെട്ടതും, വ്യക്തിഗത താല്പര്യങ്ങളുടെ അടയാളങ്ങൾ സംഘടനയുടെ പൊതുവേദികളിൽ എത്തിച്ചതും ദുഃഖകരമാണ്. ഇത്തരക്കാർക്ക് ഈ പ്രസ്ഥാനത്തിൽ ഒരു സ്ഥാനവുമില്ല.

ഭാരവാഹികളുടെ മാന്യത:

ജില്ലാ ഭാരവാഹികളായ KL ആൻ്റണി ഉൾപ്പെടെയുള്ളവർക്ക് പ്രസക്തിയുള്ള ചടങ്ങുകളിൽ അർഹമായ ആദരവാണ് സംഘടനയിൽ ഉള്ളതെന്ന് കർശനമായി പുനഃരാവർത്തിക്കുന്നു.

ഒരു വ്യക്തിയുടെ വ്യക്തിതാല്പര്യങ്ങൾക്ക് വിധേയമായും, ചട്ടങ്ങൾ മറികടന്നും തീരുമാനങ്ങൾ എടുക്കുന്ന പ്രവണതയും,
വ്യക്തി താൽപര്യങ്ങളിൽ ഉൾപ്പെടാതെ
നീതിയുക്തമായി സംഘടനയിൽ സഹകരിക്കുന്നവരെയും
തിരിഞ്ഞുപിടിച്ച് പടി അടച്ചുള്ള പുറത്താക്കൽ നടപടി
ഒരു കാരണവശാലും അനുവദിക്കില്ല.

അവകാശവാദങ്ങളും തുറന്ന സംവാദവും:

എനിക്ക് എതിരെയുള്ള അപകീർത്തികരമായ പ്രചരണങ്ങൾക്കും വ്യക്തിപരമായ ആക്രമണങ്ങൾക്കും ഞാൻ ഒരിക്കലും വഴങ്ങുകയില്ല. ആരായാലും വ്യക്തമായ തെളിവുകളോടെ ആരോപണങ്ങൾ ഉന്നയിക്കണം. അതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം സംഘടനയ്ക്കുള്ളിൽ ഉണ്ട്.
ആവശ്യമെങ്കിൽ പൊതുസംവാദത്തിന് ഞാൻ തയ്യാറാണെന്ന് ആത്മാഭിമാന ബോധത്തോടെ അറിയിക്കുന്നു.

ഭാവിയിലേക്ക്:

2025 മാർച്ച് 9 നു ശേഷം, എന്റെ മക്കളായ റിജോ ജോൺ, റിൻ്റോ ജോൺ എന്നിവർക്ക് സംഘടനയിൽ ഔദ്യോഗിക അംഗത്വം നൽകുന്നത് ഇതുവഴി അറിയിക്കുന്നു.
സംഘടനയുടെ ഭാവി സംരക്ഷണത്തിനായി അവരുടെ ഇടപെടൽ ആവശ്യമാണെങ്കിൽ, അവരും ചുമതല ഏറ്റെടുക്കും.

അവസാന വാക്ക്:

HRPM എന്നത് വ്യക്തികളുടെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന ഒരു വേദമല്ല. പണവും സ്വാധീനവും ഇല്ലാത്ത സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്ക് ഒരു അത്താണിയായി മാറി മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നിലവാരത്തിലേക്ക് തിരിച്ചെത്തുവാൻ
ദൈവികമായ ഒരു ദൗത്യം
ഏറ്റെടുക്കാൻ കൂടെയുള്ള കുറച്ചു നല്ല വ്യക്തികളെ മാറ്റി നിർത്തിയാൽ
വിശ്വാസയോഗ്യരായവർ വളരെ കുറവായി തീർന്നിരിക്കുകയാണ്.
ഇവിടെ നിന്ന് മുന്നോട്ടുള്ള യാത്രയിൽ എന്നോടൊപ്പം എന്റെ കുടുംബവും സംഘടനയിലേക്ക്  കടന്നുവരുന്നതാണ്.

സംഘടനയുടെ ഉയർന്ന നിലവാരമുള്ള ചിന്തകളും, നയങ്ങളും, ഭരണ തന്ത്രവും,
ഭരണ യന്ത്രവും അത് കൈവിടാൻ ആരുടെയും സമ്മർദ്ദത്തിന് ഞാൻ തയ്യാറല്ല.
വ്യക്തിപരമായ താത്പര്യങ്ങൾക്കായി സംഘടനയെ ദുരുപയോഗം ചെയ്യാൻ നോക്കുന്നവർക്കുള്ള എന്റെ അവസാന മുന്നറിയിപ്പാണ് – അത്തരം പ്രവർത്തകർ സദാചാരബോധം പ്രയോഗിച്ച് സ്വയം പിന്മാറുക.

അല്ലെങ്കിൽ, സംഘടനയിൽ നിന്ന് നിയമാനുസൃതമായി നീക്കം ചെയ്യപ്പെടും. കപട സദാചാരം പ്രചരിപ്പിച്ചു നടക്കുന്നവരെ ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല -
കപട സദാചാരത്തിന് കൂട്ടുനിൽക്കുന്നവരെയും അംഗീകരിക്കുന്നതല്ല.

വിഷയം ഏതായാലും എന്നോട് പൊതു വിചാരണ ആവശ്യപെടുന്നവർക്ക്:
ഒരു തുറന്ന സംവാദത്തിന് ഹാൾ ബുക്ക് ചെയ്യാൻ ഞാനും
തയ്യാറാണ്.

വ്യക്തി താൽപര്യം സംരക്ഷിക്കാൻ ബോധപൂർവ്വം എൻ്റെ തലയ്ക്കുമീതെ തികച്ചും വ്യാജമായ സദാചാര
ആക്ഷേപം ഉന്നയിച്ചവർ ആ  ആക്ഷേപങ്ങളും
ആരോപണങ്ങളും നീതിയോടെ പ്രവർത്തിക്കുന്ന അംഗങ്ങളുടെ മുൻപിൽ  തെളിയിക്കാൻ തയ്യാറായിരിക്കണം. അത് നടത്താൻ തയ്യാറല്ലെങ്കിൽ, വ്യക്തിപരമായ വ്യാജപ്രചാരണങ്ങൾ അവസാനിപ്പിച്ച് ആക്ഷേപകരുടെ വ്യക്തിപരമായ മാന്യതയുടെ
നിലവാരം വർദ്ധിപ്പിക്കണം.

ആക്ഷേപകരുടെ ആവശ്യം മാനിച്ചുകൊണ്ട് ഹാൾ ബുക്ക് ചെയ്യേണ്ട തിയതി നീതിബോധത്തോടെ സംഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്നവരുമായി കൂടി ആലോചിച്ചു തീരുമാനിക്കുന്നതാണ്.

ഞാൻ നിരവധി തവണ മുന്നറിയിപ്പുകളുമായും നിർദ്ദേശങ്ങളുമായും എത്തിയിട്ടും, സംഘടനയുടെ നയങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായ ഇടപെടലുകളും, വ്യക്തിപരമായ വൈരാഗ്യങ്ങളും ഇവിടെ തുടരുന്നതിൽ ഞാൻ കനത്ത വിഷമം രേഖപ്പെടുത്തുന്നു.

മറ്റു അംഗങ്ങളോടുള്ള
അവഗണനയും അച്ചടക്കലംഘനവും വ്യക്തിപരമായ അജണ്ടകളും നടപ്പിലാക്കാൻ ശ്രമിക്കുന്നവർ സ്വന്തം കാലിലുള്ള മന്ത് എങ്ങനെയാണ് ഉണ്ടായത് എന്ന് മറന്നു പോകരുത്.

മറന്നുപോയാൽ മറ്റുള്ളവരുടെ മുൻപിൽ അതിന്റെ പ്രതിഫലനം ഏറ്റുവാങ്ങേണ്ടതായി വരുമെന്നും അറിയിക്കുകയാണ്.

എന്റെ വ്യക്തിപരമായ ശീലങ്ങൾ, നിലപാടുകൾ, കുടുബജീവിതം എന്നിവയെ അധിക്ഷേപിച്ച്, എന്നെ സംഘടനയിൽ ഒരു റബ്ബർ സ്റ്റാമ്പ് ബാക്കിയും തല്ലു കൊള്ളാനുള്ള ചെണ്ടയാക്കിയും അകറ്റാനുള്ള ഗൂഢശ്രമങ്ങൾ നടന്നതിന്റെ തെളിവുകളാണ് കൈവശമുള്ളത്.

സദാചാര മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത വിരലിൽ എണ്ണാവുന്നവരാണ്
അതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
സംഘടനയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള നേതാക്കളും അതിൽ പെട്ടുപോയതായി ഞാൻ മനസ്സിലാക്കുന്നു.

KL ആൻറണി സംഘടനയ്ക്കുള്ളിൽ അപമാനിക്കപ്പെട്ട
പരാമർശത്തിൽ
കൃത്യമായ വിവരങ്ങൾ കൈമാറാതെയും, അംഗീകരിച്ച പ്രോട്ടോകോൾ മറികടന്നും
ആൻറണിക്കെതിരെ നടന്ന
പ്രോട്ടോകോൾ ലംഘനത്തെ
കടുത്ത ഭാഷയിൽ ഞാൻ
വിമർശനം രേഖപ്പെടുത്തുന്നു.

ശ്രീ : KL ആൻറണിക്ക് നേരെ ഈ സംഘടനയുടെ പ്രോട്ടോകോൾ മറികടന്ന് സംഭവിച്ച അനീതിക്ക്
സംഘടന സ്ഥാപകൻ്റെ  ഭാഗത്ത് നിന്ന് ഞാൻ
സത്യസന്ധമായ ഖേദം രേഖപ്പെടുത്തുന്നു.

സംഘടനയുടെ പ്രധാന പ്രതിനിധിയായ KL ആൻറണിയുടേയും, മറ്റു
സ്ഥാനമാനങ്ങൾ ഏറ്റെടുത്തിട്ടുള്ളവരുടേയും
വ്യക്തിത്വവും സ്ഥാനവും സംരക്ഷിക്കാൻ HRPM പ്രതിജ്ഞാബദ്ധമാണെന്നത് ഇവിടെ പ്രത്യേകിച്ച്  വ്യക്തമാക്കുന്നു.

വ്യക്തിപരമായ ആക്രമണങ്ങൾക്കും കുടുംബത്തെക്കുറിച്ചുള്ള അപകീർത്തിക്കുമുള്ള പ്രതികരണം
എന്റെ ഭാര്യയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംഘടനയിലും അതിന് പുറത്തും വ്യാജ പ്രചാരണങ്ങൾ സംഘടിപ്പിച്ചവർക്കും ഞാൻ ഇതോടെ കടുത്ത മുന്നറിയിപ്പ് നൽകുന്നു. സൂക്ഷ്മ നിരീക്ഷണത്തിലൂടെയും, എല്ലാ തെളിവുകൾ ശേഖരിച്ചും, നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ ഞാൻ കഴിവ് തെളിയിച്ചിട്ടുള്ളതും. അത്തരം കാര്യങ്ങളിൽ ഒരിക്കലും പിന്നോട്ടല്ല എന്നത്  ഒരിക്കൽ കൂടി ദുഷ്പ്രചരണം നടത്തുവരെ ബോധ്യപ്പെടുത്തുകയാണ്.

സംസ്കാരശൂന്യതയുള്ള
ചിന്തകളുമായി നിങ്ങളെ സമീപിച്ചവരുടെ വാക്കുകൾക്ക് വിധേയമായി എന്നെ അപകീർത്തിപ്പെടുത്തുന്നവർ ഒരു കാര്യം മനസ്സിലാക്കുക 100% വും നല്ല മാർഗത്തിൽ കൂടി കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുന്ന നിങ്ങളുടെ വാക്കുകളിലും പുച്ഛത്തോടെയുള്ള പ്രവർത്തനങ്ങളിലും
അർത്ഥമാകുന്നത് ഒരുപക്ഷേ വരും നാളുകളിൽ നിങ്ങളുടെ വീടുകളിലായിരിക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ആഗ്രഹിച്ചാലും നിങ്ങൾ നേർവഴിയിലേക്ക് എത്തിയില്ലെങ്കിൽ അത് സംഭവിച്ചേക്കാം
അല്പം ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും

ഉയർന്ന നിലവാരം പുലർത്തുന്ന എൻ്റെ ഓരോ പ്രവർത്തികളും
സഹജീവികൾക്ക് വേണ്ടിയുള്ളതാണ് . അതിനായി എൻ്റെ മെഡിസിൻ ഉൾപ്പെടെയുള്ള മറ്റു പല സുഖ സൗകര്യങ്ങളും മാറ്റിവെച്ച്
മുന്നോട്ടുപോകുന്ന എന്നോടും.
നീതിബോധത്തോടെ പ്രവർത്തിക്കുന്ന സഹപ്രവർത്തകരോടും
സംഘടനയോടും നേരെയുള്ള
വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് അല്പം മാന്യത കാണിക്കാൻ തയ്യാറാകണം
അല്ലാതെ ഇത്രയും താഴോട്ട് പോകരുത് .മാന്യതയും,നീതിയും,നീതിബോധവും,ദൈവീക ചിന്തയും ഉണ്ടാകേണ്ടത് വാക്കുകളിൽ മാത്രമല്ല പ്രവർത്തികളിലൂടെ കാണിക്കണം.

HRPM – ഒരാളുടെ അല്ല,
ഒരുകൂട്ടം വിശ്വസ്തരുടേതാണ്:

HRPM ഒരു വ്യക്തിയുടെ താൽപര്യങ്ങൾക്കും, അവരുടെ ബന്ധങ്ങൾക്കും കടന്നുകയറാൻ അടിമപ്പെടുന്ന സംഘടനയല്ല.
ഈ പ്രസ്ഥാനത്തിന്റെ അടിത്തറയിലേയ്ക്ക് വിഷം നിറയ്ക്കാൻ ശ്രമിക്കുന്നവരെയും, ഇരുണ്ട
മനസ്സിലൂടെയും കൈകളിലൂടെയും സംഘടനയുടെ പവിത്രത അശുദ്ധമാക്കാൻ ശ്രമിക്കുന്നവരെയും ഒന്നടങ്കം പുറത്താക്കുമെന്ന കീഴ്വഴക്കം സംഘടനക്കുള്ളത്
ഓർമ്മപ്പെടുത്തുകയാണ്.

തകർന്ന വിശ്വാസത്തിൻ്റെ വീണ്ടെടുപ്പ് എൻ്റെ മക്കളിലൂടെ
ഉയർത്താൻ ആഗ്രഹിക്കുന്നു.
സംഘടനയ്ക്കുള്ളിൽ നീതിബോധത്തോടെ പ്രവർത്തിക്കുന്ന എല്ലാവർക്കും അർഹതപ്പെട്ട അംഗീകാരത്തോടെ തന്നെ
എന്റെ മക്കളുടെ പങ്കാളിത്തം – പുതിയ തലമുറയിലേക്ക് വിശ്വാസം
അർപ്പിക്കുകയാണ്.

2025 മാർച്ച് 9- മുതൽ എന്റെ മക്കളായ റിജോ ജോൺ, റിന്റോ ജോൺ എന്നിവർ സംഘടനയുടെ മുന്നേറ്റത്തിൽ സജീവ പങ്കാളിത്തം വഹിക്കും.
ആവശ്യമായാൽ ഉത്തരവാദിത്വം ഏൽപ്പിക്കുമെന്നും അറിയിക്കുന്നു.
പുതിയ തലമുറയുടെ കരുത്തും പുതുമയുമാണ് HRPM-ൻ്റെ ഭാവിയെ നിർണ്ണയിക്കുന്നത്.
എന്ന് ഞാൻ തിരിച്ചറിയുന്നു.

ജിജിയുടെ പരാതിയിൽ നിന്ന് സുധീഷിനെ ബോധപൂർവ്വം
സംരക്ഷിച്ചതിന്റെ പേരിലും
എൻ്റെ ഭാര്യയെ ശല്യം ചെയ്ത ഈശ്വരമംഗലം രഞ്ജിത്ത് എന്നവരോട് പ്രതികരിച്ചതിന്റെ പേരിലും ഒരുപാട് അപവാദങ്ങളും, അപമാനവും സഹിക്കേണ്ടിവന്ന ഒരു വ്യക്തിയാണ് ഞാൻ. ജിജിയും, ഷിജും, താഹിറയും ,ബഷീർ പെരുമ്പാവൂർ മുതൽ തോളിൽ കയ്യിട്ടുനടന്നവരും ചേർന്ന്
രഞ്ജിത്തിന് ഒപ്പം നിന്ന്  അവൻ്റെ പണവും കൈപറ്റി
എൻ്റെ പേരിൽ വ്യാജ വോയിസ് റെക്കോർഡ് അവതരിപ്പിച്ചും
സ്ത്രീകൾ കൂടുതൽ യാത്ര ചെയ്യുന്ന ബസ്സുകളിൽ കയറി നിരങ്ങുന്ന രവീന്ദ്രൻ എന്ന വൃത്തികെട്ട ഒരുത്തനെ കളത്തിലിറങ്ങി
എൻ്റെ പേരിൽ തിരക്കഥ എഴുതിയുണ്ടാക്കി സംഘടനയ്ക്ക് പ്രിയപ്പെട്ട  അംഗങ്ങളുടെ വീടിൻ്റെ പടിക്കൽ കൊണ്ടിട്ട വൃത്തികെട്ട വരും ഈ പ്രസ്ഥാനത്തിലുണ്ടായിരുന്നു.

എൻ്റെ കുടുബത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തോളിൽ കയിട്ട് നടന്നിരുന്ന വർഗ്ഗീസ് HRPM ൻ്റെ അംഗമായ റിക്കിക്ക് 500 രൂപ
കൈക്കൂലി കൊടുത്ത് എൻ്റെ
ഭാര്യയുടെ അടുത്തേക്ക് കള്ള കഥകൾ ബോധിപ്പിക്കാൻ വിട്ടത് സുധീഷിന് അറിയുന്ന കാര്യമാണ് . ജിജിയും / താഹിറയും എൻ്റെ വീട്ടിൽ ചെന്ന് ഭാര്യയോട് പറഞതെല്ലാം
അവരുടെ വിവരക്കേട് കൊണ്ട് വിശ്വസിക്കുകയും  പാരവെപ്പുകാരെ കണ്ണടച്ചു വിശ്വസിച്ച ഭാര്യ വീട്ടിൽ ഉണ്ടായ വഴക്ക് വീഡിയോ റെക്കോർഡ്
ചെയ്തത്  അവർക്ക് നൽകി
ആ വീഡിയൊ പാരവെപ്പുകാരായ പ്രവർത്തകർ HRPM ൻ്റെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തില്ലേ.??? അപ്പോഴാണ്
ഇവർ എന്തിനാണ് അടുത്തുകൂടിയതെന്ന് എൻ്റെ ഭാര്യക്ക് മനസ്സിലായത്.
ഒരു അല്പം പോലും സംസ്കാരം തൊട്ട് തീണ്ടിയിട്ടുള്ള ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങളാണോ ഇവന്മാർ എല്ലാവരും ചെയ്തത്.???

HRPM ൻ്റെ
വാർഷിക പൊതുയോഗത്തിൽ
എൻ്റെ ഭാര്യ നിങ്ങൾക്കു മുമ്പാകെ ഈ വിഷയങ്ങൾ സംസാരിക്കാൻ തയ്യാറാണെന്നും ഇതിനാൽ അറിയിക്കുന്നു.
ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്ത് സംഘടനാ വിട്ടു പോയവരുടെ
ഗ്രൂപ്പിൽ സുധീഷ് ഇപ്പോഴും നിലനിൽക്കുന്നുവെങ്കിൽ ആരാണ് ഇവിടെ സംസ്കാര ശൂന്യൻ ??? 

സുധീഷ് സംഘടനയുടെ ജനറൽ കൺവീനറാണ് സംഘടന ശത്രുക്കളെ അകറ്റിനിർത്താൻ ഉത്തരവാദിത്തപ്പെട്ടവൻ
സംഘടനയുടെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട ജനറൽ കൺവീനർ .ഇന്നുവരെ ഒരിക്കലും കേട്ടുകേൾവി പോലും ഇല്ലാത്ത നാണംകെട്ട പ്രവർത്തികൾ ചെയ്ത് പുറത്തുപോയി വീണ്ടും ദ്രോഹിച്ചുകൊണ്ടിരിക്കുന്നവരുടെ ഗ്രൂപ്പിൽ നിലകൊള്ളാൻ
സുധീഷിന് എവിടെന്നിന്നാണ് മനസ്സുണ്ടായത്.???
പിന്നെ എങ്ങനെയാണ് സംഘടനയ്ക്കകത്ത് ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ കഴിയുക.

കാണാൻ കൊള്ളാവുന്ന സ്ത്രീകളെ കാണുമ്പോൾ
കൂടെ നിൽക്കുന്നവർ പൊട്ട മനുഷ്യാണെന്ന് ചിത്രീകരിക്കുകയും താൻ ഏറ്റവും നല്ലവനാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന ചില കൊച്ചു ആൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് അതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.

എൻ്റെ ഭാര്യയും ഞാനും തമ്മിൽ നല്ല രീതിയിൽ വഴക്കുണ്ടായിട്ടുണ്ട് ഏതു വീട്ടിലും ഉണ്ടാകുന്നതുപോലെ തന്നെയാണ് എൻ്റെ വീട്ടിലും ഉണ്ടായത്. സുധീഷിന്റെ വീട്ടിൽ വഴക്കുണ്ടായിട്ടില്ലേ.??? ഈ ഗ്രൂപ്പിലുള്ള അംഗങ്ങളുടെ വീടുകളിൽ വഴക്കുണ്ടായിട്ടില്ലേ.???
ഞാൻ യുക്തിപൂർവ്വം പ്രവർത്തിച്ചതിന്റെ പേരിലാണ്
ഇന്നും മിടുക്കനായി ജീവിക്കുന്നത്. 
എൻ്റെ വീട്ടിൽ ഉണ്ടായ വഴക്ക് വീഡിയോ എടുത്ത് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് എനിക്ക് ഒരു അപമാനമായി തോന്നിയിട്ടില്ല
അതിൻ്റെ കാരണം അത്രയും വൃത്തികെട്ട പ്രവർത്തി ചെയ്തവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ മനസ്സിലാവുന്നതാണ് .
ഇത്രയും അന്തസ്സില്ലാത്ത പ്രവർത്തികൾ ചെയ്തവരാണ്
എന്റെ സദാചാരത്തെ വളച്ചൊടിച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്.

എല്ലാ അർത്ഥത്തിലും ഞാൻ കഴിവുള്ളവനായതിൻ്റെ പേരിലാണ് നശിപ്പിക്കാൻ വേണ്ടി ഇത്രയും സംസ്കാര ശൂന്യമായ പ്രവർത്തികൾ ചെയ്തത്.  ഈ വക എല്ലാ കാര്യങ്ങളും സുധീഷിന് കൃത്യമായി അറിയാവുന്നതാണ് എപ്പോഴെങ്കിലും എവിടെയെങ്കിലും യാഥാർത്ഥ്യങ്ങൾ തുറന്നുപറയാൻ അദ്ദേഹം മനസ്സ് കാണിച്ചിട്ടുണ്ടോ.???

എൻ്റെ ഭാര്യയുടെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചിട്ടുണ്ടാവാം ഒരുപക്ഷേ എൻ്റെ ഭാഗത്തും തെറ്റുകൾ സംഭവിച്ചിട്ടുണ്ടാവാം
അത് പരസ്പരം പൊറുക്കാനും ക്ഷമിക്കാനും ഞങ്ങൾ തയ്യാറായാൽ അതിൽ കൂടുതൽ മറ്റൊന്നിനും സ്ഥാനമില്ല. അവിടെ ഏറ്റവും മോശപ്പെട്ടവർ ബോധപൂർവം എന്നെയും, എൻ്റെ കുടുബ ജിവിതത്തേയും നശിപ്പിക്കാൻ വേണ്ടി ഈ സമൂഹത്തിൽ ആരും ചെയ്യാത്ത സംസ്കാര ശൂന്യമായ പ്രവർത്തികൾ ഏറ്റെടുത്തവരാണ്  ലെവലേശം പോലും നാണം ഇല്ലാത്തവർ.

ജിജിയുടെ പരാതി മാറ്റിവെച്ച് സുധീഷിനെ സഹായിച്ചു, സംരക്ഷിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ പ്രതിസന്ധികൾ എനിക്ക് നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടായത് അത് മറന്നുപോകരുത്. സുധീഷ് എന്ത് തെറ്റ് ചെയ്താലും അവനെ കണ്ണടച്ച് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഇന്നും ജിജി പറയുന്നു............

താഹിറയും ബഷീറും എൻ്റെ ഭാര്യയെ സമീപിച്ചത് എന്തിനായിരുന്നു എന്ന് എൻ്റെ ഭാര്യ തന്നെ പറയുമ്പോഴാണ് നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുക.അത്രയേറെ തരംതാഴ്ന്ന പ്രവർത്തികളാണ് ഈ സംഘടനയ്ക്ക് അകത്ത് സുധീഷിന്റെ പേരിൽ എനിക്ക് നേരിടേണ്ടിവന്നത്.
ജിജിയും. റിക്കിയും ,അനിൽ കെ നായരും
സത്യങ്ങൾ വിളിച്ചുപറഞ്ഞു.
ഇതിൽ രണ്ടുപേരും ക്ഷമാപണം നടത്തി .

സംഘടനയുടെ അംഗങ്ങളോടും
പുറമെയുള്ളവരോടും.പ്രത്യേകിച്ച് സ്ത്രീകളോടും ഒരു വാക്കു കൊണ്ടോ . ഒരു നോട്ടം കൊണ്ടൊ ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല.
അതാണ് എൻ്റെ പോരായ്മകൾ എങ്കിൽ ഇനിയും അത് തുടർന്നു പോകുമെന്ന് ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

സംഘടനയുടെ ഓഫീസും
എൻ്റെ തറവാടും ഞാൻ താമസിക്കുന്ന സ്ഥലവും
എല്ലാം ഒരു മണ്ഡലത്തിലാണ്
ഏഴു കിലോമീറ്റർ ചുറ്റളവിലാണ്
കാസർകോട് നിന്നോ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും
കുടിയേറിയവനല്ല.............

പൊതുജനങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളും സ്നേഹവും
ഏത് അളവിലാണെന്നത്
സുധീഷ് മനസ്സിലാക്കിയത് പോലെ ഒരുപക്ഷേ മറ്റാരും മനസ്സിലാക്കിയിട്ടുണ്ടാവുകയില്ല
പക്ഷേ ഏതെങ്കിലും ഒരു വേദിയിൽ സുധീഷ് അതിനെക്കുറിച്ച് രണ്ടു വാക്കെങ്കിലും പറയാൻ തയ്യാറായിട്ടുണ്ടോ.???

CPl (M) പ്രവർത്തിച്ചത് പോസ്റ്റർ ഒട്ടിക്കുന്ന പണി അല്ലായിരുന്നു
ആ പ്രസ്ഥാനത്തിൽ ഒരേസമയം, പാർട്ടിയിലും പോഷക സംഘടനകളിലും ശക്തമായ നേതൃത്വം നൽകുന്ന  പണിയായിരുന്നു  ചെയ്തിരുന്നത് അതിൽ നിന്നും പഠിച്ച സംഘടന ബോധവും
പ്രവർത്തന പാരമ്പര്യവും
തന്റേടവും . വീറും. വാശിയും
ഇന്നും ഒരു കുറവുപോലും സംഭവിച്ചിട്ടില്ല . അതുകൊണ്ടുതന്നെയാണ് എവിടെപ്പോയാലും ഏതൊരു വിഷയത്തിലും വിജയിച്ചു പോരുന്നതിൻ്റെ പ്രധാന കാരണം
പിന്നെ ആ തന്റേടം രഞ്ജിത്തിനോടും, എൻ്റെ തോളിൽ കയ്യിട്ടുനടന്ന് എനിക്കു തന്നെ പാര പണിതവരോടും ,
നല്ല ചങ്കുറപ്പും ആണത്തവുമുള്ള ആണായിട്ട് തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്.
ഈ വാക്കുകളിൽ
സംശയമുള്ള ഏതൊരാൾക്കും എവിടെ വെച്ച് വേണമെങ്കിലും എന്നെ ചോദ്യം ചെയ്യാവുന്നതാണ്.

സംഘടന പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ
ചെയർമാൻ്റെ കുപ്പായം ഇട്ടവരും ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. അവർ ചിന്തിച്ചതും ഇന്ന് കാണുന്നതിന് സമാനമാണ് ( തല്ലുകൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ
അവർ പരസ്യമായി പറഞ്ഞതാണ് സംഘടനയ്ക്ക് വേണ്ടി എല്ലാ പ്രവർത്തികളും ചെയ്യാൻ ജോൺസൺ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ ചെയർമാനാകാം ) എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞവരും ഈ പ്രസ്ഥാനത്തിലു ഉണ്ടായിരുന്നു,
അവരിൽ പ്രധാനിക്ക്
മലയാളത്തിൽ സ്വന്തമായി പേരെഴുതാൻ പോലും അറിയില്ല. ഏതെങ്കിലും ഒരു യോഗത്തിൽ സ്വന്തമായ
അഡ്രസ്സ് പറയാൻ പോലും
കഴിവില്ലാത്ത കക്ഷിയാണ്
ഈ പ്രസ്ഥാനത്തിൻ്റെ ചെയർമാൻ പദവി പിടിച്ചെടുക്കാൻ ഇറങ്ങിത്തിരിച്ചത്.

അവസാനം ഇവരെല്ലാം തലതാഴ്ത്തി നാണംകെട്ട് തിരികെ പോയവരാണ് അതിൽ പലരും തിരിച്ചുവരാൻ തയ്യാറായി നിൽക്കുന്നുണ്ട്
ഞാൻ ഒരു കോൾ ചെയ്താൽ മതി അവർ തിരിച്ചെത്തും.
അതിൽ പല വ്യക്തികളും ഇന്ന് എൻ്റെ പ്രവർത്തികളെ അംഗീകരിക്കുകയും
ബഹുമാനത്തോടെ കാണുകയും ചെയ്യുന്നു
അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും അവാർഡും.  ഇപ്പോൾ രഞ്ജിത്തും കൂട്ടാളികളും എവിടെയാണ്. എന്താണ് അവരുടെ സ്ഥിതി ഇതൊന്നും അറിയാതെ ആട്ടം കാണുന്ന
വിരലിലെണ്ണാവുന്ന ചില സംസ്കാര ശൂന്യരാണ്
ഇന്ന് സംഘടനയിൽ അനാവശ്യമായ തലവേദനകൾ സൃഷ്ടിക്കുന്നത്. നിങ്ങൾ ഉണ്ടാക്കുന്ന തലവേദനകൾ
സഹിക്കാൻ കഴിയില്ല
ആയതുകൊണ്ട് നിങ്ങൾ സ്വയം തീരുമാനിച്ചില്ലെങ്കിൽ
ചെയർമാന്റെ വിവേചന അധികാരം ഉപയോഗപ്പെടുത്തിയുള്ള  തീരുമാനം ഉണ്ടാകുമെന്ന് അറിയിക്കുന്നു.

HRPM ഒരു കുടംബം തന്നെയാണ് – അതിന്റെ ശുദ്ധിയും, ഐക്യവും, അഖണ്ഡതയും , സാഹോദര്യവും,പരസ്പര ബഹുമാനവും, ഞാൻ കാത്ത് സംരക്ഷിക്കുക തന്നെ ചെയ്യും
അതിന് ഒരിക്കൽ പോലും
ഒരു ഞരമ്പു രോഗികൾക്കും തടസ്സം നൽകാൻ കഴിയില്ല എന്ന് അതിശക്തമായ ഭാഷയിൽ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ.
സത്യസന്ധതയോടും തുറന്ന നിലപാടുകളോടെയും, സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണ് എന്റെ ഓരോ വാക്കും പ്രവർത്തിയുമെന്ന്
തിരിച്ചറിയാൻ എൻ്റെ ഈ വരികളിൽ കൂടി സംഘടനക്ക് പ്രിയപ്പെട്ടെവർ പരിശ്രമിക്കുക.

ജോൺസൺ പുല്ലുത്തി
സ്ഥാപക അംഗം – HRPM
സ്ഥാപിത മൂല്യങ്ങളിൽ നിന്നും ഒരുനിമിഷം പോലും പിറകോട്ടില്ല.

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...