2025 ഏപ്രിൽ 30, ബുധനാഴ്‌ച

ചെറുകഥ

 ഉയരങ്ങൾക്കായ് കൈപ്പിടിച്ച യാത്ര :

ലക്ഷ്യസ്ഥാനത്തേക്ക്
എത്തുന്നതിനുള്ള ദിവസങ്ങളിൽ അവസാനിപ്പിച്ചൊ .???

ഒരുപാട് തിരക്കുകൾക്കുള്ളിൽ
ലഭിച്ച കുറച്ചുസമയത്ത്
മനസ്സിലൂടെ കടന്നു പോയ എൻ്റെ സുഹൃത്തിൻ്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്
വരികളിലൂടെ ഉദയം കൊള്ളുന്ന എൻ്റെ വരികൾ എന്നെ കേൾക്കുന്ന
വായനക്കാർക്കായി എഴുതുന്നു :

ഒരു കാലത്ത് ഞാൻ കണ്ടു — ഒരു വ്യക്തിയെ.!
അവൻ പൊതുസമൂഹത്തിനായി ജീവിക്കാൻ ജനിച്ചവൻ എന്ന പോലെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നു.

ആ യാത്രക്കിടയിൽ, കിനാവുകൾ പോലെ ഞാൻ കൂടെനിന്നു; കൈപിടിച്ചു, പ്രോത്സാഹിപ്പിച്ചു, ഒരാൾക്ക് കഴിയുന്നതെല്ലാം ചെയ്തു.
അവനെ ഉയരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയത് ഞാൻ തന്നെയായിരുന്നു.

പക്ഷേ... ഒരിടവേളക്ക് ശേഷം നേരായ വഴികളിൽ നിന്നും വേർപിരിഞ്ഞ്
അവന്റെ ചുവടുകൾ ഭ്രാന്ത് പിടിച്ച ഒരു ദിശയിലേയ്ക്ക്
പ്രവേശിച്ചുതുടങ്ങി .
ആ സന്ദർഭങ്ങളിൽ
കണ്ണിൻ്റെയും,
രൂപ ഭംഗിയുടെയും
തൃഷ്ണതയിൽ ഭ്രാന്ത് പിടിച്ച ഒരു ലക്ഷ്മിരൂപം അവൻ്റെ വഴികളിലും മനസ്സിലും
വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.
എന്നാൽ ആ ലക്ഷ്മി രൂപം അധികം വൈകാതെ കൂടു വിട്ടു കൂടുമാറിയത് അവൻ്റെ മനസ്സ് മറ്റൊരുദിശയിലേക്ക് തുറക്കപ്പെട്ടു.
ലക്ഷ്മി രൂപങ്ങളോടുള്ള അടങ്ങാത്ത ദാഹം വളർന്നുപന്തലിച്ചു.

വളർത്തിയവനെക്കാൾ, വളർന്നതിന്റെ മുഴക്കത്തിൽ ഒറ്റപ്പെട്ട ചിന്തകൾക്ക് മേൽ ചിന്തകൾ അവനിൽ ശേഷിച്ചതായി തോന്നി.

ഒരു ദിവസം ഞാൻ അവനോട് പറഞ്ഞു:
ഇത് തെറ്റാണ്… തിരുത്തണം
തിരുത്താൻ ശ്രമിച്ചാൽ നിനക്ക് അതിന് കഴിയും അതിനായി
നിൻ്റെ ഭ്രാന്ത് പിടിച്ച ചിന്തകൾ ഉപേക്ഷിക്കണം.

പക്ഷേ, അതിന്റെ മറുപടിയായി ഞാൻ കണ്ടത് –
അഹങ്കാരത്തിലും, സംശയത്തിലും,
താൻ തീർത്ത ചുവടുകളെ പോലും ചോദ്യം ചെയ്യാൻ തയാറല്ലാത്ത മനസ്സിലായിരുന്നു.

അവന് പറ്റിയ തെറ്റുകൾ തിരുത്താനുള്ള ധൈര്യത്തിന്റെ അഭാവം,
അവനെ ഒരു തന്ത്രപ്രധാനസ്ഥാനത്തിൽ നിന്നും അകറ്റി.

മനുഷ്യാവകാശത്തിന്റെ മുന്നിൽ നിന്നവൻ,
ഇന്നു സ്വന്തം ഉള്ളിലെ ദുർബലതകളോട് തോറ്റുപോയിരിക്കുന്നു.

ഉറച്ച നയത്തിൽ നിന്നും
വ്യക്തതയുള്ള മൂർച്ഛിച്ച വാക്കുകൾ വരേണ്ട നാവിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന
അവന്റെ വാക്കുകൾ
ഇന്ന് വായിക്കുന്നു –
വാട്സപ്പ് സ്റ്റാറ്റസുകൾ വഴി.
പൈങ്കിളി വരികളിൽ മനസ്സിന്റെ തകർച്ച,
നിരാശ കാമുകന്റെ കണ്ണുനീർ,
ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ജാതിയിൽ പെടാത്ത ഭാവങ്ങൾ.ഞാൻ മാത്രമല്ല ലോകം വായിക്കുന്നു.

അത് കാണുമ്പോൾ എനിക്ക് ഒരു ചോദ്യം ഉണ്ടാകുന്നു. –
ഇത്രയും കാലം ചേർത്തുപിടിച്ചത്
ഇങ്ങനെയൊരാളായിരുന്നോ .??

എന്റെ കൈപിടിച്ചത് ഉന്നതിയിലേക്ക് എന്നതല്ലേ
അർത്ഥമാകേണ്ടത്.?
പക്ഷേ അവൻ തിരഞ്ഞെടുത്തത്
നീചതയുടെ ആകർഷണമായ വഴിയാണ്.

ഈ കഥ ഇവിടെ അവസാനിപ്പിക്കണം എന്നതല്ല. വിഷയം.
ഈ കഥ വായിക്കുന്ന നീ,
നിന്റെ വഴികളെയും നിന്റെ വഴിതിരിവിനെയും
ഒരു പുന പരിശോധനക്കായി ഒരു നിമിഷം നീട്ടി ചിന്തിക്കുമോ.?

ഒരു മനുഷ്യനെ വളർത്തിയവനെ മറക്കുന്നുവെങ്കിൽ,
അവന്റെ ഉയർച്ചയ്ക്ക് മേൽ
അവൻ തന്നെ നങ്കൂരം ഇടുന്നതിനു തുല്യമല്ലേ.?

നമുക്ക് കിട്ടുന്ന ഓരോ കൈപ്പിടിത്തവും
ഒരു ദൈവിക ഇടപെടലായാണ് കാണേണ്ടത്.

ഇത് നേരായ അനുഭവക്കാഴ്ചകളിൽ നിന്നും
കാണാനാകുന്ന ഒരു എഴുത്താണ് — ഒരു അനുഭവം മാത്രമല്ല, വായിക്കുന്നവനെ അദ്ദേഹത്തിന്റെ ജീവിതത്തെയും ബന്ധങ്ങളെയും തിരിഞ്ഞു നോക്കാൻ നിർബന്ധിതനാക്കുന്ന വാക്കുകൾക്കുള്ള വരികളാണ്.
വായിച്ചാലും അനുഗ്രഹിച്ചാലും,

ജോൺസൻ പുല്ലുത്തി
Mob : 9037713790

2025 ഏപ്രിൽ 27, ഞായറാഴ്‌ച

ഫ്രാൻസിസ് പാപ്പ


ഫ്രാൻസിസ് മാർപാപ്പ: ദിവ്യശരീരം അനുദിന വിശുദ്ധിയുടെ പ്രതീകം :

ക്രൈസ്തവ ലോകത്തിന് ആദരപൂർവമായൊരു കാലഘട്ടമാണ് നാം അനുഭവിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ, സഹനത്തിന്റെ, ദയയുടെ, സമാധാനത്തിന്റെ പ്രതീകമായിരുന്ന പാപ്പാ, തന്റെ ദൈവീക യാത്രയുടെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. ദിവ്യശരീരം സ്വീകരിച്ചു, അന്തിമ കൂദാശകളോടെ, പരിശുദ്ധതയുടെ മൗനവേദിയിൽ അദ്ദേഹം ലയിച്ചു.

2013-ൽ, ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ രാജിവച്ചതിനെത്തുടർന്ന്, ഫെബ്രുവരി 28-ന് ശേഷം മാർച്ച് 13-ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിലെ ജോർജ് മാർിയോ ബർഗോളിയോ ആയി വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, 266-ാമത് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ഒത്തിരി പുതുമകളോടെ ക്രിസ്തുമതത്തിന്റെ അർത്ഥങ്ങൾ ജനങ്ങളിലേക്കു കൊണ്ടു ചെല്ലാനുള്ള സ്നേഹപൂർവമായ കർമങ്ങൾകൊണ്ട് അദ്ദേഹം ലോകത്തെ ഉണർത്തി.

അദ്ദേഹത്തിന്റെ പാപ്പാപരിപാലനകാലത്ത്, ദരിദ്രരോടുള്ള കരുണ, പ്രകൃതിയുടെ സംരക്ഷണം, അന്താരാഷ്ട്ര സമാധാനം, അഭയാർഥികളുടെ പ്രശ്നങ്ങൾ എന്നിവയിൽ അദ്ദേഹം തീക്ഷ്ണമായ ശ്രദ്ധ പുലർത്തി. ദയയുടെ ജുബിലിയേർ എന്ന പ്രത്യേക വർഷം പ്രഖ്യാപിച്ചതും, കത്തോലിക്ക സഭയെ കൂടുതൽ സ്നേഹത്തിന്റെയും ക്ഷമയുടെയും പാതയിൽ നടത്താൻ ശ്രമിച്ചതും അദ്ദേഹത്തിന്റെ ദൈവസന്നിധിയുടെ തെളിവുകൾ ആയിരുന്നു.

ഇപ്പോൾ, ദിവ്യശരീരം സ്വീകരിച്ചുകൊണ്ട്, മരണത്തോട് ഏറ്റുമുട്ടാൻ ആത്മവിശ്വാസത്തോടെ അദ്ദേഹം തയ്യാറായി. കത്തോലിക്ക വിശ്വാസത്തിൽ, ദിവ്യശരീരം സ്വീകരിക്കൽ എന്നത് ആത്മാവിന്റെ നിർമലീകരണവും, ദൈവസാന്നിധ്യത്തിലേക്ക് അവസാന യാത്രയ്ക്കുള്ള ആത്മീയ തയാറെടുപ്പുമാണ്. ഫ്രാൻസിസ് മാർപാപ്പ, തന്റെ ജീവിത

സാഹചര്യങ്ങളിൽ

ദൈവത്തോടുള്ള സമർപ്പണത്തോടെ തന്റെ അവസാനഘട്ടം നേരിടുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം, അദ്ദേഹത്തിന്റെ ദൈവിക ജീവിതത്തെ അനുസ്മരിച്ചു പ്രാർത്ഥിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ദയയും, സൗമ്യമായ നേതൃതിയും, ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യവും, തലമുറകളെ അനുഗ്രഹിക്കാനാകുമെന്നും എല്ലാവരും ഉറപ്പിക്കുന്നു.

മരണമെന്നത് എല്ലാം അവസാനിപ്പിച്ചുള്ള യാത്രയല്ല, മറിച്ച് ദൈവസ്നേഹത്തിലേക്കുള്ള വീണ്ടെടുപ്പാണ് – എന്ന സന്ദേശമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം നമുക്ക് നൽകുന്നത്.

ജോൺസൻ പുല്ലുത്തി.

2025 ഏപ്രിൽ 19, ശനിയാഴ്‌ച

ഈസ്റ്റർ ആശംസകൾ :

ഉയർത്തെഴുന്നേൽപ്പിന്റെ മഹത്വം: പ്രതീക്ഷയുടെ ശബ്ദമാണ് അത് മനുഷ്യാവകാശങ്ങളുടെ രൂപമായി

നിലകൊള്ളുന്നു.

അടിസ്ഥാന സാമൂഹിക പരിവർത്തനം നടക്കണം :

യേശു നാഥന്റെ ഉയർത്തെഴുന്നേൽപ്പ് സുവിശേഷ ചരിത്രത്തിലെ ഒരു അദ്വിതീയ സംഭവം മാത്രം അല്ല. അത് മാനവിക മൂല്യങ്ങളുടെയും നിരന്തരമായ നീതി നിരീക്ഷണത്തിന്റെയും ഉജ്ജ്വല അടയാളമാണ്.

തർക്കങ്ങളാൽ തളർന്നു കിടക്കുന്ന ഈ സമൂഹത്തിൽ അതി തീവ്രമായ ആഹ്വാനമായി ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശം വീണ്ടും ഒരു പാത
രൂപാന്തരപ്പെടുന്നു.
തീർന്നുപ്പോയ നീതിക്ക് പുനർ ജീവൻ നൽകേണ്ടത് നമ്മളാൽ നമുക്ക് തന്നെയാണ്.

ശിലുവ — അത് കുരിശ് മാത്രമല്ല. മനുഷ്യന്റെ മുഖത്ത് പതിഞ്ഞ ക്രൂരതയുടെയും, അനീതിയുടെയും, അപമാനത്തിന്റെയും യാഥാർത്ഥമായ രേഖയായിരുന്നു. എന്നാൽ അതിന്റെ പിൻവശത്ത് ഉയർത്തെഴുന്നേൽപ്പ് എന്ന വിജയം നിലകൊണ്ടു. അതിലൂടെ യേശു നമ്മോടു പറഞ്ഞു: അനീതിയാൽ തകർന്ന് പോകേണ്ടതില്ല സത്യം എപ്പോഴും ഉയർത്തെഴുന്നേൽക്കുന്നു.

നമുക്കു ചുറ്റിലുമുള്ള സമൂഹം ഇന്നും നിസ്സഹായതയിൽ മൂടപ്പെട്ടിരിക്കുന്നവരാൽ നിറഞ്ഞിരിക്കുന്നു.

അവരുടെ നിലവിളികൾ അത്രയും ആരും കേൾക്കുന്നില്ല. അവരുടെ കണ്ണീരുകൾ പോലും ചോദ്യംചെയ്യപ്പെടുന്നു. അങ്ങനെയൊരു സന്ദർഭത്തിലാണ് ഉയർത്തെഴുന്നേൽപ്പിന്റെ ശക്തിയുള്ള സന്ദേശം:

"" നിലകൊള്ളണം, നീ മറുപടി നൽകണം, നീ സ്വയം തന്നെ ഒരു ഉയർത്തെഴുന്നേൽപ്പ് ആകണം""

മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുന്നത് ഒരു പെരുമഴ പോലെ ശീതളവുമല്ല, അതുപോലെ പൊങ്കാലയിടുന്ന തീപോലെ ഉഗ്രവുമല്ല — അത് ഒരു ഉന്മേഷമാണ്. അതിരുകൾ ചോദ്യം ചെയ്യുന്ന ശക്തിയാണ്. അതിന് പിന്നിൽ വരുന്ന ശക്തി മഹത്തായ ആത്മവിശ്വാസമാണെന്നും, അതിന് ഉദാഹരണമാണ് യേശുവിൻ്റെ ശിലുവയെയും ശൂന്യ ശ്മശാനത്തെയും മറികടന്ന ആ ദിവ്യ വിസ്മയം

ഇന്ന് നമ്മുടെ കേരളത്തിൽ പോലും, തൊഴിൽ മേഖലയിൽ സ്ത്രീ സുരക്ഷയിൽ, ദളിത് അസ്മിതയിൽ, തൊഴിലാളികൾക്ക് വേണ്ടിയുള്ള ജനാധിപത്യ സമരത്തിൽ — എല്ലായിടത്തും അനീതിയുടെ കുരിശുകൾ നമുക്ക് കാണാനാകുന്നു.

ഓരോ അനീതികൾക്കും
മറുപടിയായിരിക്കും നാം ഓരോരുത്തരും ഉയർത്തെഴുന്നേൽക്കുന്ന ഓരോ നിമിഷവും.

“ഒരു വ്യക്തിയുടെ നിശബ്ദതയാണ് പലപ്പോഴും മറ്റൊരാളുടെ അടിമത്തത്തിന്റെ തുടക്കം.”
ഈ നിശബ്ദതയേ മറികടക്കുകയാണ് ഉയർത്തെഴുന്നേൽപ്പിന്റെ ദൈവീക സന്ദേശം നമ്മോടു അഭ്യർത്ഥിക്കുന്നത്.

ഇതു പോലെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രബലമായ പ്രതീകങ്ങളിലൂടെ നാം മനുഷ്യാവകാശങ്ങൾക്കായി, സത്യത്തിനായി, നീതിയ്ക്കായി, സഹ ജീവിതത്തിനായി ഒറ്റക്കെട്ടായി ഉയരുമ്പോൾ മാത്രമേ യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിന് യഥാർത്ഥ സമൂഹപരമായ അർത്ഥം നല്കാനാകൂ.

ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾ ഉന്നതങ്ങളിലേക്ക് എത്തുന്നു.

എന്ന് :
ആശംസകളോടെ
ജോൺസൻ പുല്ലുത്തി
9037713790

2025 ഏപ്രിൽ 6, ഞായറാഴ്‌ച

ലഹരി വിരുദ്ധ ക്യാമ്പയിൻ

ഒരു വലിയ സാമൂഹിക പ്രശ്നത്തെ  ശ്രദ്ധയിൽപ്പെടുത്തി അതിനെതിരെയുള്ള പോരാട്ടത്തിന് ആവേശകരവും അർത്ഥവത്തുമായ ഒരു ക്യാമ്പയിൻ HRPM ൻ്റെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്നു.

(ജാഗ്രത സന്ദേശം : ലഹരിവിരുദ്ധ ഉപവാസ ക്യാമ്പ് ) ഈ പേരിലാണ് ക്യാമ്പയിൻ ഉദ്ദേശിക്കുന്നത്.

കാലത്ത് 10 മണി മുതൽ
ആരംഭിക്കുന്ന ജാഗ്രതാ സന്ദേശം ലഹരി വിരുദ്ധ ഉപവാസ ക്യാമ്പ് വൈകിട്ട് 4 മണി വരെ നീണ്ടുനിൽക്കുന്നു.

സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള
കഴിവുറ്റ പൊതുപ്രവർത്തകരെയും,
പോലീസ് ഉദ്യോഗസ്ഥർ,അധ്യാപകർ ,എക്സൈസ് ഉദ്യോഗസ്ഥർ,
കലാകാരന്മാർ .എഴുത്തുകാർ
ഭരണാധികാരികൾ എന്നിവരെ
വ്യത്യസ്ത സമയങ്ങളിൽ വേദിയിൽ പങ്കെടുപ്പിക്കണം.

എല്ലാ അംഗങ്ങളും
ഈ ക്യാമ്പയിന്റെ ഭാഗമാകണം
വലിയ രീതിയിൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനും, ഈ ക്യാമ്പയിൻ നടത്തുന്ന ജില്ലയിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും കാരണമാകണം.

മറ്റുള്ള ജില്ലകളിൽ നിന്ന് ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തുന്നവർ മെമ്പർഷിപ്പ് വിതരണത്തിൽ കൂടി അതിൻ്റെ സാമ്പത്തികം കണ്ടെത്താവുന്നതാണ്.

ഇതുപോലെ മറ്റു പല സോഷ്യൽ വിഷയങ്ങളും ഉയർത്തി കാണിച്ച് ഓരോ ജില്ല ആസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി ഇതുപോലുള്ളയുള്ളതും
വ്യത്യസ്തവുമായ ക്യാമ്പയിനുകൾ സംഘടന ഏറ്റെടുക്കുന്നതിന്
എല്ലാവരും ചേർന്ന് സംഘടനയെ പ്രാപ്തമാക്കുക
എന്ന സുപ്രധാന പ്രവർത്തിയാണ് ഓരോ അംഗങ്ങളും ചെയ്യേണ്ടത്

ജീവൻ വേണോ, ലഹരി വേണ്ട: മുന്നേറ്റമൊരുക്കാം

കൈകളിൽ ലഹരി വേണ്ട മനസ്സിൽ സ്വപ്നങ്ങൾ നിറയട്ടെ

ഇത് നമ്മുടെ നാടാണ്:
നമ്മുടെ വീടാണ് ഇവിടെ ലഹരി വേണ്ട   ലഹരിയിലേക്കുള്ള വഴികൾ നമ്മൾക്ക് അടയ്ക്കാം

പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന നിർദ്ദേശങ്ങൾ:

കുടുംബങ്ങളെ ചേർത്ത് നിൽക്കുന്ന സന്ദേശങ്ങൾ:

നിങ്ങളുടെ കുട്ടികളുടെ ഭാവിയ്‌ക്കായി, ഇന്ന് തന്നെ നിലപാട് സ്വീകരിക്കൂ.

ലഹരി നശിപ്പിക്കുന്നത് ഒരാളെയല്ല – ഒരു കുടുംബത്തെയാണ്.




സമൂഹത്തിൽ പങ്കാളിത്തം വർധിപ്പിക്കാൻ:

വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്ന സംവാദ വേദികൾ

സോഷ്യൽ മീഡിയ ക്യാമ്പെയിനുകൾ: ഹാഷ്‌ടാഗുകൾ

സ്‌കൂളുകളിലും കോളജുകളിലും മുൻ‌കൈയെടുക്കുന്ന കൗൺസിലിംഗുകൾ

വേദികളിൽ ചർച്ച ചെയ്യാവുന്ന പ്രധാന വിഷയങ്ങൾ:

ലഹരി വ്യാപാരത്തിന്റെ തിരിച്ചറിയൽ രീതി

നിയമങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടേയും പങ്ക്

സർക്കാർ നയങ്ങളിൽ ആവശ്യമുള്ള മാറ്റങ്ങൾ

2025 ഏപ്രിൽ 4, വെള്ളിയാഴ്‌ച

മെമ്പർഷിപ്പ് ക്യാമ്പയിൻ :

സംഘടനയ്ക്ക് പ്രിയപ്പെട്ടവരെ:

അംഗങ്ങളുടെ വർദ്ധനവ് വളരെ അത്യാവശ്യമാണ്
ആയതിനാൽ കഴിഞ്ഞ
എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത തീരുമാനപ്രകാരമുള്ള ക്യാമ്പയിൻ ഉടൻ ആരംഭിക്കണം .

രണ്ട് തരത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തേണ്ടത് :

1, നിലവിലുള്ള ജനറൽ മെമ്പർഷിപ്പ് ക്യാമ്പയിൻ . 750 രൂപ  എല്ലാ അധികാര അവകാശങ്ങളും
അംഗങ്ങൾക്ക് ഉറപ്പുനൽകുന്നു.

2, Candidate (സ്ഥാനാർഥി )
താൽക്കാലിക മെമ്പർഷിപ്പ് 100 രൂപ. കാർഡ് , സ്ഥാനമാനങ്ങൾ
എന്നിവ നൽകുന്നതല്ല. മുൻപ് അവതരിപ്പിച്ച കാർഡിൽ ലോഗിൻ iD യും , അവരുടെ പേര് മറ്റു വിവരങ്ങൾ എഴുതി നൽകുന്നു. അതിൽ Qr കോഡ് അവൈലബിൾ ആണ്.

✅ ഈ ക്യാമ്പയിനിൽ  എല്ലാ ജില്ലാ കമ്മിറ്റികളും, നേതാക്കളും ഈ രണ്ട് മാതൃകയിലുള്ള മെമ്പർഷിപ്പിലേയ്ക്കും
അംഗങ്ങളെ നിർബന്ധമായും
ചേർക്കണം ഒരു ക്യാമ്പയിൻ ആകുമ്പോൾ അതിന് കോട്ട നിശ്ചയിക്കേണ്ടതുണ്ട് ആ കോട്ടയും നമ്മൾ ഇവിടെ നിശ്ചയിക്കുകയാണ്.

സംഘടനയ്ക്ക് വേണ്ടി കുറച്ചുസമയം മാറ്റിവെച്ചാൽ
നിശ്ചയിക്കുന്ന കോട്ട മറികടന്ന് അംഗങ്ങളെ സംഘടനയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും .കമ്മിറ്റികൾ ഉള്ള എല്ലാ പ്രദേശങ്ങളിലും സംഘടനയുടെ പേരിൽ പ്രതിഷേധ പരിപാടികൾ പ്ലാൻ ചെയ്താൽ അത് കൃത്യമായി നടക്കണം അതാണ് നമ്മുടെ ലക്ഷ്യം മലപ്പുറത്ത് നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന സ്പെഷ്യൽ കൺവെൻഷൻ
വരുമ്പോൾ കുറയാതെ 250 പേരെയെങ്കിലും ഉൾക്കൊള്ളിച്ച് ഒരു സമ്മേളന റാലി നടത്തണമെന്ന് മനസ്സിൽ കണ്ട്  ഈ ക്യാമ്പയിൻ എല്ലാവരും ഏറ്റെടുക്കണം.
അത്രയും കാര്യം നമ്മൾ ചെയ്താൽ എല്ലാ ദേശീയ ചാനലുകളിലും അതിൻ്റെ പ്രക്ഷേപണം ഉണ്ടാകും.
ആ ഒരു പ്രവർത്തിയോടുകൂടി സംഘടനയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും ഇമേജ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തുകയും, എല്ലാ ജില്ലകളിലും പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ,മറ്റു ക്യാമ്പയിനുകൾ നടത്താൻ സാധിക്കുകയാണ് ഈ മെമ്പർഷിപ്പ് ക്യാമ്പയിൻ വഴി
നമ്മൾ
ലക്ഷ്യം വെക്കുന്നത്.

ഈ ക്യാമ്പയിൻ ഏറ്റെടുക്കുവാൻ നമ്മൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല.
എട്ടോളം വരുന്ന ആളുകൾക്ക് അംഗത്വം നൽകാൻ
നമ്മുടെ പ്രിയ അനിത മേടം എത്രയോ ആഴ്ചകൾക്ക് മുൻപ് പറഞ്ഞുവെച്ചിട്ടുള്ളതാണ് ,
അതുപോലെതന്നെ നമ്മുടെ ധീര വനിത സഫൂറാ മേടം
എന്നെ ഫോണിൽ വിളിച്ച്
കുറേ അംഗങ്ങളെ ചേർക്കാനുണ്ട് എന്ന് അറിയിച്ചിരിക്കുകയാണ്.

നമ്മുടെ പ്രിയപ്പെട്ട ഈ രണ്ട് വനിതകളുടെ പ്രവർത്തനങ്ങൾക്ക്
സമാനമായ രീതിയിൽ എല്ലാവരും മനസ്സുവെച്ചാൽ 250 തിൻ്റെ സ്ഥാനത്ത് 500 പേരെ
റാലിയിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നതിൽ ലവലേശം പോലും സംശയം വേണ്ട.

3,  Candidate
മെമ്പർഷിപ്പിൽ സംഘടനയിലേക്ക് കടന്നു വരുന്നവരുടെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് ഗുണകരമാണ് എന്ന് മനസ്സിലാക്കുന്ന നേതാക്കൾ
അവർക്ക് പൂർണ്ണ മെമ്പർഷിപ്പ്  നൽകി അർഹിക്കുന്ന സ്ഥാനമാനങ്ങളിലേക്ക് കൊണ്ടുവന്ന് നമ്മളോടൊപ്പം അവർക്കും വളരാനുള്ള അവസരം നൽകണം.

4. താൽക്കാലിക മെമ്പർഷിപ്പ് നൽകുമ്പോൾ ലഭിക്കുന്ന 100 രൂപയിൽ നിന്നും ആദ്യത്തെ 50 എണ്ണത്തിന് 30 രൂപയും പിന്നീട് വരുന്ന മുഴുവൻ മെമ്പർഷിപ്പിനും 40 രൂപ വീതം
ജില്ലാ കമ്മിറ്റികൾക്ക് നൽകുന്നതാണ്. 

5, പൂർണ്ണ മെമ്പർഷിപ്പ് നൽകുമ്പോൾ 700 രൂപയിൽ നിന്നും കാർഡ്,വെബ്സൈറ്റ്
മുതലായ കാര്യങ്ങൾക്ക് വേണ്ടി
200 രൂപ കഴിച്ചുള്ള 500 രൂപയിൽ നിന്നും 250 (50) % രൂപ വീതം
ജില്ലാ കമ്മറ്റികളുടെ പ്രവർത്തനത്തിനായി നൽകുന്നതാണ്.

എല്ലാവർഷവും വെബ്സൈറ്റ് വാടക, hrpm.im എന്ന ഡോമയിൻ വാടക , വെബ്സൈറ്റ് ഡിസൈൻ ചിലവ് ,
ഓഫീസ് വാടക, സ്റ്റേഷനറി ചിലവുകൾ,
കേസുകൾ, കത്തി ഇടപാടുകൾ
എന്നിങ്ങനെയുള്ള ചിലവുകൾ
ഓരോ വർഷം തോറും വർദ്ധിച്ചുവരികയാണ് .

ജില്ലാ കമ്മിറ്റികൾക്കും,
സംസ്ഥാന കമ്മിറ്റിക്കും
പണ്ട് ലഭിക്കുകയും, സംഘടനയുടെ ക്യാമ്പയിനുകൾ വിജയിപ്പിക്കാനുള്ള അംഗബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

നമ്മുടെ ഭരണഘടന പറയുന്നതുപോലെ
അധികാരങ്ങൾ ഓരോ കമ്മിറ്റികൾക്കും നൽകുമ്പോൾ അതിൻ്റെ പ്രോട്ടോകോൾ പാലിക്കപ്പെടുകയും വേണം.

പ്രോട്ടോകോളുമായി ബന്ധപ്പെട്ട് മറ്റൊരു സ്റ്റേറ്റ്മെൻ്റ് പിന്നീട് ചെയ്യാറാക്കി
(മുൻപ് പലതവണ എഴുതിയിട്ടുള്ളതാണ്)

സംഘടനയുടെ ഓരോ അംഗങ്ങൾക്കും അവർക്ക് ഉള്ളതായ അധികാരങ്ങൾ എന്താണ് എന്നതും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും
ആരോടും ചോദിക്കാതെ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ എഴുതി തയ്യാറാക്കി
നമ്മുടെ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്നതാണ് ഏതൊരു സമയത്തും സംശയം തോന്നിയാൽ ഉടനെ അത് എടുത്തു വായിച്ച് സംശയം തീർക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. 

രാഷ്ട്രീയം ഉൾപ്പെടെ മറ്റേതു സോഷ്യൽ പ്രവർത്തനങ്ങളിൽ നിന്നും മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തകർ ആരാണ് എന്ന് ചോദിച്ചാൽ അത് മനുഷ്യവകാശ പ്രവർത്തകരാണ്
എന്ന് ഒരു മടിയും കൂടാതെ
പറയാൻ ഞാൻ തയ്യാറാകും.

നമ്മുടെ നാട്ടിലുള്ള പ്രധാന രാഷ്ട്രീയ നേതാക്കൾക്കെല്ലാം ആ യാഥാർത്ഥ്യം
അറിവുന്നവരാണ് പക്ഷേ ഒരിക്കൽ പോലും നമ്മളുടെ മുൻപിൽ അവർ അത് അംഗീകരിക്കാൻ തയ്യാറാവുകയില്ല.

മനുഷ്യാവകാശ പ്രവർത്തകർക്ക് രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന സംരക്ഷണത്തിന്റെ വലയം തിരിച്ചറിഞ്ഞുകൊണ്ട് സാധാരണക്കാർക്ക് ഇടയിൽ
നഷ്ടപ്പെടുന്ന നീതിക്കും
നിയമത്തിന്റെ ആനുകൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ്, വ്യക്തിയാണ് എന്ന തിരിച്ചറിവ്
അംഗീകരിക്കാൻ തയ്യാറാകാത്തവരിലേക്ക് എത്തിയാൽ അവർക്ക് അംഗീകരിക്കേണ്ടിവരും അംഗീകരിച്ചിട്ടുള്ള ചരിത്രമാണ് നമുക്കുള്ളത്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മുടെ പ്രവർത്തകർ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് അതെല്ലാം വളരെ വ്യക്തതയോടെ കൂടി ലളിതമായ ഭാഷ ഉപയോഗപ്പെടുത്തി
വരും നാളുകളിൽ സ്റ്റേറ്റ്മെൻറ് രൂപത്തിൽ നിങ്ങളുടെ കൈകളിലേക്ക് എത്തും എന്ന്
അറിയിക്കുന്നു .
ഏത് സമയത്തും എടുത്ത് വായിക്കാനും മനസ്സിലാക്കാനുമായി
അത്തരം അറിവുകൾ 
സംഘടനയുടെ ബ്ലോഗിൽ സൂക്ഷിക്കുന്നതാണ് .

6, ഓരോ ജില്ലാ കമ്മിറ്റികൾക്കും
മെമ്പർഷിപ്പിനുള്ള കാർഡ്
തപാൽ വഴി എത്തുന്നതാണ്.
നിശ്ചിത കോട്ട ഉണ്ടാകുമെന്ന് അറിയിച്ചുകൊള്ളട്ടെ.

സംഘടനയുടെ അംഗത്വം സ്വീകരിച്ചിട്ടുള്ളവർ എല്ലാവരും
അവരവരുടെ പ്രദേശങ്ങളിൽ നമ്മുടെ പ്രസ്ഥാനത്തിൻ്റെ നേതാക്കളാണ് . ആ യാഥാർത്ഥ്യം മനസ്സിലാക്കി
സംഘടനയുടെ അധികാരം ഉപയോഗപ്പെടുത്തി 
ഓരോ അംഗങ്ങളും 25 അംഗങ്ങളെ വീതം സംഘടനയിലേക്ക് കൊണ്ടുവരുവാനുള്ള
ഇടപെടൽ നടത്തണമെന്നും അറിയിക്കുന്നു.

ഓരോ അംഗങ്ങളുടേയും
ചുറ്റുമുള്ള സുഹൃത്തുക്കളും ബന്ധുക്കളും മാത്രം എടുത്താൽ 25 നേക്കാൾ മുകളിലേക്ക് എത്തിക്കാൻ കഴിയും.

7, അംഗത്വം പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തികൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

8, ജില്ലാ കമ്മിറ്റികൾ ഒരു അംഗത്തിന് 25

എക്സിക്യൂട്ടീവ് നേതാക്കാൾ
35 എണ്ണം വീതം.
എന്ന തോതിലാണ് കോട്ട നിശ്ചയിക്കേണ്ടത്.

9 , അധികം വൈകാതെ
കൊല്ലം ജില്ലാ കമ്മിറ്റിയുടെ
യോഗം ചേരുകയും ജില്ല കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്യണം. വർഷങ്ങളായി സംഘടനയ്ക്ക് ഒപ്പം ചേർന്നു നിൽക്കുന്ന വനിതാ നേതാക്കൾ ഉൾപ്പെടെയുള്ള വരും പുതിയതായി കടന്നുവന്നിട്ടുള്ളവരും
കൂടിച്ചേരുമ്പോൾ നല്ലൊരു കമ്മിറ്റിക്കുള്ള സാധ്യതകളാണ് ഉള്ളത് ആ സാധ്യത ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്തണം,
എത്രയും വേഗം അവർക്ക്
അർഹതപ്പെട്ട അവകാശത്തോടും,
സ്വാതന്ത്ര്യത്തോടുകൂടിയും പ്രവർത്തിക്കാനുള്ള അവസരം സൃഷ്ടിക്കുവാൻ ആവശ്യമായത് ചെയ്യണം.

കൊല്ലത്ത് മെമ്പർഷിപ്പ് പ്രവർത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്താണ് എന്നത് ആലോചിച്ചു ഒരു തീർപ്പ് ഉണ്ടാക്കുന്നതാണ്.

ബഹുമാനപ്പെട്ട അംഗങ്ങളുടെ സംശയങ്ങൾ ഏതും ചോദിക്കാവുന്നതാണ്
അതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം സംഘടന നൽകുന്നുണ്ട്.
എന്ന് :
ചെയർമാൻ

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...