2025 ജൂലൈ 6, ഞായറാഴ്‌ച

കള്ള് വണ്ടികൾ തെരുവ് വീഥികൾ കയ്യടക്കുന്നു.


 നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണമായ

അന്ത്യം സംഭവിച്ചു.

വിദ്യാർത്ഥിയുടെ 

കുടുംബത്തിൻ്റെ നികത്താനാകാത്ത ദുഃഖത്തിൽ HRPM ൻ്റെ അംഗങ്ങൾ പങ്കുചേരുന്നു .

വരും നാളുകളിൽ 

ഇതുപോലുള്ള അതിദാരുണമായ അന്ത്യങ്ങൾ

പെരുവഴിയിൽ ഉണ്ടാകാതിരിക്കാൻ

റോഡ് നിയമങ്ങൾ പാലിക്കാതെ സ്വാർത്ഥതയുടെ

ഭാഗമായി മനുഷ്യജീവനുകൾക്ക് വില കലിപ്പിക്കാതെ റോഡുകളിൽ 

ചീറിപ്പായുന്ന കള്ള് വിതരണ പിക്കപ്പ് വാനുകൾ മുതലുള്ള മറ്റു വാഹനങ്ങളെയും പിടികൂടി

ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടത് മാറ്റിവയ്ക്കാൻ കഴിയാത്ത ആവശ്യമാണ്.

ഈ വിഷയത്തിൽ ബന്ധപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ , ജനപ്രതിനിധികൾ,

ഭരണാധികാരികൾ,

പോലീസ് ഉദ്യോഗസ്ഥർ,

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ  ഇടപെടണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കോർപ്പറേറ്റ് മുതലാളിത്തം സംരക്ഷിക്കപ്പെടുന്നതുപോലെ

നമ്മുടെ തെരുവീഥികളിൽ മനുഷ്യജീവന് ഭീഷണിവരുത്തി ചീറിപ്പായുന്ന വാഹനങ്ങൾ സംരക്ഷിക്കപ്പെടാൻ പാടില്ല.

എങ്ങനെയോ ഉൽപ്പാദിപ്പിക്കുന്ന നാശത്തിന്റെ 

നിർമ്മിത കള്ളുമായി

കേരളത്തിൻ്റെ തെരുവീഥികളിലൂടെ പുലർച്ച മുതൽ അമിതവേഗതിയിൽ ചീറിപ്പായുന്ന പിക്കപ്പ് വാനുകൾ നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ് . 

പ്രത്യേകിച്ച് പാലക്കാട് എറണാകുളം നാഷണൽ ഹൈവേയിൽ ഈ കാഴ്ച കാണാത്തവർ ഉണ്ടാവുകയില്ല.

തികച്ചും അപകടകരമായ രീതിയിലാണ് ഇത്തരം വാഹനങ്ങൾ ആരെയും വക്കാതെ നിരത്തുകളിൽ ചീറിപ്പാകുന്നത്.

സിഗ്നൽ പോലും തെറ്റിച്ച് കടന്നുപോകുന്ന ഇത്തരം വാഹനങ്ങളും അതിലെ ഡ്രൈവർമാരും എന്നും സുരക്ഷിതരാണ്

ആ സ്ഥിതി മാറണം

നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം 

അല്ലെങ്കിൽ ഇതുപോലുള്ള അതിദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടും.

കള്ളുമായി അമിതവേഗത്തിൽ ചീറിപ്പാഞ്ഞിരുന്നു പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചാണ്

നന്തിക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്‌ണ (17)

യുടെ ദാരുണ അന്ത്യം സംഭവിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല. 

2025 ഏപ്രിൽ 12ന് 

വടക്കഞ്ചേരി വാണിയമ്പാറയിൽ ദേശീയപാതയിലുണ്ടായ പകടത്തിൽ കാൽനടയാത്രികരായ 2 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അന്നും

കള്ള് കയറ്റി വന്ന വാഹനമാണ് വാണിയമ്പാറ സ്വദേശി ജോണി (59) മണിയം കിണർ സ്വദേശി രാജു (53) എന്നിവരെ ഇടിച്ച്

തെറിപ്പിച്ചത്.

ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിക്കും രാജുവിനുമാണ്

കള്ള് ലോബിയുടെ  അശ്രദ്ധമൂലം ജീവൻ നഷ്ടമായത്.


ഇതുപോലെ മറ്റു അനവധിയായ അപകടങ്ങൾ ദേശീയപാതയിൽ കള്ള് കയറ്റിവരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്നത് ആരും അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇനിയും ഇത് അനുവദിച്ചുകൂടാ അധികാരികളും ഉദ്യോഗസ്ഥരും

റോഡിൽ നടക്കുന്ന കള്ളു വണ്ടികളുടെ ഈ വിളയാട്ടം അവസാനിപ്പിക്കാൻ നടപടിയുമായി രംഗത്തുവരണമെന്ന്

അഭ്യർത്ഥിക്കുന്നു.



2025 ജൂൺ 29, ഞായറാഴ്‌ച

How to exercise freedom of expression

Freedom of Expression – A Democratic Lifeline

Speaking on the foundation of freedom of expression, one must begin by acknowledging that human beings are thinking beings. The ability to express one’s thoughts and ideas without fear or shame is fundamental to living with dignity. This is the essence of freedom of expression – the heartbeat of any democratic society.

Freedom of expression is the right of an individual to articulate their ideas, beliefs, opinions, religious views, and political stances without fear, doubt, or guilt. This right can be exercised through speech, writing, art, music, public speaking, and social media, among others.

Article 19(1)(A) of the Constitution of India guarantees every citizen the right to freedom of speech and expression. However, this right is not absolute. To ensure national security, public order, decency, morality, and to prevent contempt of court, hate speech, or communal discord, reasonable restrictions are imposed by law.

Where there is no freedom, thought becomes futile and social justice collapses.

Freedom of expression is essential to the very foundation of democracy. It creates space for political criticism, public discourse, and personal growth. In today’s world, social media serves as the most powerful platform for expression, making the exercise of this freedom more accessible than ever before.

However, a significant section of the public still does not utilize this freedom for constructive or meaningful purposes. At the same time, increasing censorship, arbitrary cyber laws, online trolling, and pressure-group attacks have emerged as serious threats to freedom of expression.

From the era of the Renaissance to the modern age, the transformative leaders and thinkers who shaped the world we live in today — achieved it through their unwavering commitment to expression and self-awareness.

Figures like Buddha, Gandhi, Tagore, Ambedkar, Kalidasa, and Swami Vivekananda stand as shining examples of the power of expressive freedom.

In this context, it is our responsibility to exercise this freedom with a sense of accountability. No opinion should encroach upon the rights and dignity of another. Freedom must walk hand in hand with discipline and ethics.

Freedom of expression is not just a right — it is the lifeblood of human intellectual and creative evolution. Safeguarding it is not only our constitutional right but also our moral obligation to the land we belong to.

HRPM – Human Rights | Social Science | Media Platform
Johnson Pulluthi

നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം ഉദ്യോഗസ്ഥർ മൂന്നുവർഷം തടഞ്ഞുവച്ചു.

മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു :

നിയമപരമായി ലഭിക്കേണ്ട


അർഹതപ്പെട്ട ആനുകൂല്യം
നേടിയെടുക്കുന്നതിനുവേണ്ടി
സമീപിച്ച ബന്ധപ്പെട്ട പൊതുപ്രവർത്തകർ എല്ലാവരും മേരി ചേച്ചിയെ കേൾക്കാൻ തയ്യാറായില്ല.

HRPM ൻ്റെ തൃശ്ശൂർ ജില്ലയിലെ അംഗമായ ശ്രീ : MK ജോയി ചേട്ടൻ്റെ ഭാര്യയാണ് ശ്രീമതി : മേരി ചേച്ചി .

1995 ൽ അന്നത്തെ കൃഷിമന്ത്രിയായിരുന്ന  ശ്രീ :  പി പി ജോർജ് മാസ്റ്ററുടെ നേതൃത്വത്തിൽ  ഒരു ലക്ഷം
യുവജനങ്ങൾക്കുള്ള തൊഴിൽ പദ്ധതി പ്രകാരം ആയിരം രൂപ വീതം സർക്കാരിലേക്ക് അടച്ച്
60 വയസ്സ് തികയുമ്പോൾ പെൻഷനും ആനുകൂല്യങ്ങൾ അടക്കം അടച്ച സംഖ്യയും തിരികെ ലഭിക്കുന്ന സർക്കാരിൻ്റെ പദ്ധതിയിയുടെ ഭാഗമായ മേരി ചേച്ചി ആനുകൂല്യങ്ങൾക്കായി 2023 ൽ പുതുക്കാട് കൃഷി ഭവൻ ഓഫീസിൽ അപേക്ഷ സമർപ്പിച്ചു.

തുടർന്ന് ആറുമാസം കഴിഞ്ഞിട്ടും അപേക്ഷ
തീർപ്പാകാത്തതിനെ തുടർന്ന്
വീണ്ടും കൃഷിഭവൻ ഓഫീസറെ
സമീപിച്ചപ്പോൾ

മൂന്നുമാസം കഴിഞ്ഞപ്പോൾ
ചെങ്ങലൂരിലെ ഓഫീസിൽ നിന്നും പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിലേക്ക് ഫയൽ അയച്ചു
എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം .

വീണ്ടും മൂന്നുമാസം കഴിഞ്ഞപ്പോൾ പുതുക്കാട് പ്രവർത്തിക്കുന്ന കൃഷി ഓഫീസിൽ ചെന്ന് അന്വേഷിച്ചു അപ്പോൾ തൃശ്ശൂരിലെ ഓഫീസിലേക്ക് ഫയൽ അയച്ചു എന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

തുടർന്ന് ആറുമാസത്തിനുശേഷം വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന്
തൃശ്ശൂർ ചെമ്പുക്കാവിലുള്ള കൃഷി ഓഫീസിൽ നേരിട്ട് എത്തി
അന്വേഷിച്ചപ്പോൾ

കുറച്ചും കൂടി ഫയൽ വരാനുണ്ട്
അത് വന്നു കഴിഞ്ഞാൽ ഫയലുകൾ കളക്ടറേറ്റിലേക്ക് അയക്കുമെന്നാണ് മേരി ചേച്ചിയോട് ഉദ്യോഗസ്ഥർ പറഞ്ഞത്.

വീണ്ടും എട്ടുമാസം കഴിഞ് തൃശ്ശൂരിലെ ഇതേ ഓഫീസിൽ മേരി ചേച്ചിയും ജോയി ചേട്ടനും എത്തി അന്വേഷിച്ചപ്പോഴും   ഫയലുകൾ കളക്ടറേറ്റിലേക്ക് അയച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും
അറിയാൻ കഴിഞ്ഞത്

ശാരീരിക അസുഖങ്ങളെ
തുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന മേരി ചേച്ചിയും ,ജോയി ചേട്ടനും
മൂന്നുവർഷത്തോളമാണ് ഉദ്യോഗസ്ഥരുടെ കനിവ് തേടി നടന്നത് .

ഒന്നും നടക്കില്ലെന്ന് മനസ്സിലാക്കിയ മേരി ചേച്ചിയും ജോയി ചേട്ടനും
നിരാശയോടെ വീട്ടിലേക്ക്
തിരിച്ചെത്തി.

ശേഷം ജോയി ചേട്ടൻ HRPM ൻ്റെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രി :ബൈജു കൊരയ്ച്ചാലിനെ
ഫോണിൽ വിളിച്ച് ഈ അനുഭവങ്ങളെല്ലാം പങ്കുവെച്ചു .
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം ജോയി ചേട്ടനോട് പറഞ്ഞത് എത്രയും വേഗം
നമ്മുടെ സംഘടനയുടെ ചെയർമാനെ നേരിൽ കണ്ട് കാര്യം ധരിപ്പിക്കണം ഞാനും ഈ വിഷയങ്ങൾ ചെയർമാനെ അറിയിക്കുന്നുണ്ട് എന്നു പറഞ്ഞ് ജോയി ചേട്ടനെ ആശ്വസിപ്പിച്ചു.

അപ്പോൾ തന്നെ ജില്ലാ പ്രസിഡണ്ട് ബൈജു
കൊരയ്ച്ചാൽ എന്നെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു .

വിവരങ്ങൾ അറിഞ്ഞപ്പോൾ ജോയി ചേട്ടനോട് എനിക്കൊരു പ്രത്യേക ബഹുമാനം തോന്നി.
അതിന്റെ കാരണം ജോയി ചേട്ടൻ്റെ തൊട്ടടുത്താണ് സംഘടനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. എപ്പോൾ പുതുക്കാട് എത്തിയാലും എന്നെ നേരിൽ കാണാമായിരുന്നു .
പക്ഷെ അദ്ദേഹം അത് ചെയ്യാതെ സംഘടനാ ക്ലാസുകളിൽ നിന്ന് ലഭിച്ചിട്ടുള്ള അറിവ് പ്രകാരം
കൃത്യമായ (കേഡർ) ചാനലിൽ കൂടിയാണ് അദ്ദേഹം സംഘടനയെ സമീപിച്ചത്. അതുകൊണ്ടാണ് ഒരു അംഗം
എന്നതിനേക്കാൾ ഉപരി  അദ്ദേഹത്തിനോട് എനിക്ക് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നിയത്.

തൊട്ടടുത്ത ദിവസം തന്നെ ജോയി ചേട്ടൻ എന്നെ കാണാൻ വരികയും എല്ലാ രേഖകളും അദ്ദേഹം എന്നെ ഏൽപ്പിക്കുകയും ചെയ്തു
ഞാൻ നോക്കാം എന്ന് മാത്രമാണ് അന്ന് ജോയി
ചേട്ടനനോട് പറഞ്ഞത്.

അന്ന് രാത്രി ഒത്തിരി വൈകി ഫയൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ
ജോയി ചേട്ടൻ്റെ വീടിൻ്റെ അടുത്തുള്ള ഞാൻ ഏറെ ബഹുമാനിക്കുന്ന മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനുമായ
ശ്രീ : വർഗീസ് തെക്കേതല
എന്നെ ഫോണിൽ വിളിച്ചു തുടർന്ന് ജോയി ചേട്ടൻ്റെ വിഷയങ്ങളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. 

ജോൺസൻ ജോയി ചേട്ടൻ ഈ വിഷയം എന്നോട് ഇപ്പോഴാണ് പറയുന്നത് .ജോൺസൺ ഈ വിഷയത്തിൽ ഇടപെട്ടതായി ഞാൻ അറിഞ്ഞു.
എന്ത് ചെയ്താണെങ്കിലും ജോയി ചേട്ടൻ്റെ ഭാര്യക്ക് അർഹതപ്പെട്ട നിയമത്തിന്റെ അനുകൂലം നേടിക്കൊടുക്കണം അതിനുവേണ്ടി എന്റെ എല്ലാ സഹായവും ജോൺസന് ഞാൻ വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്നോട് എൻ്റെ സുഹൃത്തും കൂടിയായ ശ്രീ : വർഗീസ് തെക്കേതല പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ജോയി ചേട്ടൻ്റെ ഈ വിഷയം ഞാൻ അറിയുന്നതിനേക്കാൾ മുൻപ് അദ്ദേഹം അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം മുൻപേ തന്നെ അത് ശരിയാക്കി നൽകുമായിരുന്നു.

പുതുക്കാട് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ജനകീയനായ
ഒരു പുതുപ്രവർത്തകനാണ് ശ്രീമാൻ വർഗീസ് തെക്കേതല
ഏതൊരു പൊതു വിഷയത്തിലും യാതൊരു മടിയും കൂടാതെ ഇറങ്ങിച്ചെല്ലാനും ജനകീയ പക്ഷത്തുനിന്ന് സംസാരിക്കാനും സമയം കണ്ടെത്താൻ മനസ്സുള്ള ഒരു പൊതുപ്രവർത്തകനാണ്
ശ്രീമാൻ വർഗീസ് തെക്കേതല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നവനാണ്.

മേരി ചേച്ചിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം
കഷ്ടപ്പെടുത്തിയതാണെന്ന്
ജോയി ചേട്ടൻ്റെ ഫയലുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.  ശേഷം ഞാൻ ബഹുമാനിക്കുന്ന നല്ലവരായ ഉദ്യോഗസ്ഥരിൽ കൂടി ഈ പദ്ധതിയുടെ മുഴുവൻ വിവരങ്ങളും മനസ്സിലാക്കി.

ശേഷം ഏറ്റവും മാന്യമായ രീതിയിൽ ഏത് ഉദ്യോഗസ്ഥനും
ഒറ്റ വായനയിൽ മനസ്സിലാക്കാൻ കഴിയത്തക്കവിധത്തിൽ
നിയമം അറിവുള്ളവനാണ് അപേക്ഷകനെന്ന്
മനസ്സിലാക്കാൻ കഴിയുന്ന
ഒരു അപേക്ഷ തയ്യാറാക്കി
ജോയി ചേട്ടനേയും കൂട്ടി ഞാൻ നേരിട്ട് ചെങ്ങാലൂർ കൃഷി ഓഫീസിൽ എത്തി എൻ്റെ സാന്നിധ്യത്തിൽ ജോയി ചേട്ടനും മേരി ചേച്ചിയും കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു.  രണ്ടുമൂന്നു ചോദ്യങ്ങൾ മാത്രമാണ് ഞാൻ കൃഷി ഓഫീസറോട് ചോദിച്ചത്.
തുടർന്ന് രസീത് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്ന് ഓഫീസർ അറിയിച്ചു.  എങ്കിൽ അത് ആവശ്യമില്ല പക്ഷേ ഫോട്ടോകോപ്പി കൈവശമുണ്ട് അതിൽ റിസീവ്ഡ് എഴുതി തരണമെന്ന് ആവശ്യപ്പെട്ടു
കാര്യം വ്യക്തമായി മനസ്സിലാക്കിയ ഓഫീസർ ഉടൻതന്നെ റിസീവ്ഡ് എഴുതി സീൽ വച്ച് നൽകി.

തുടർന്ന് ഏകദേശം മൂന്നുമാസത്തിനുള്ളിൽ
മേരി ചേച്ചിക്ക് ലഭിക്കാനുള്ള
വിഹിതം 36000 രൂപയും അതോടൊപ്പം പെൻഷനും
അനുവദിച്ച വിവരം അറിയിക്കുകയും ഒപ്പം പണം ബാങ്കിൽ വന്ന മെസ്സേജ് ലഭിക്കുകയും ചെയ്തു.
ഈ വിഷയം എല്ലാ അംഗങ്ങളെയും അറിയിക്കണമെന്ന ജോയി ചേട്ടൻ്റെ ആഗ്രഹത്തെ തുടർന്നാണ് ഇത് എഴുതുന്നത്.

ജോയി ചേട്ടന്റെ ഈ വിഷയം
എഴുതുമ്പോൾ ജോയി ചേട്ടനെ സംഘടനയിൽ പരിചയപ്പെടുത്തിയ
ശ്രീ : കുറ്റിക്കാടൻ ജോസ്ഫേട്ടനേയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു.

കേരളത്തിൽ പല  ഓഫീസുകളിലും ഉദ്യോഗസ്ഥ ആധിപത്യം അതിശക്തമായി മുന്നോട്ടുപോകുന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇതിനെക്കാളും ദയനീയമായ ഒരു സംഭവമാണ് കോടാലിയിലുള്ള ഒരു ദളിത് കുടുംബത്തിലെ അമ്മയ്ക്കും മകനും ഉണ്ടായിട്ടുള്ളത് ആ വിഷയത്തിലും എനിക്ക് ശക്തമായി ഇടപെടേണ്ട സാഹചര്യങ്ങൾ ഉണ്ടായി അവരുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയും ചെയ്തു.
ഇതുപോലെ മറ്റു ഒരുപാട് അനുഭവങ്ങളും പങ്കുവെക്കാനുണ്ട്.അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂലും നഷ്ടപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി
ചെയ്യാൻ കഴിയുന്നതെല്ലാം
ചെയ്യുക എന്നതാണ് HRPM ൻ്റെ
പ്രധാന ലക്ഷ്യം . /

എന്ന് : ജോൺസൻ പുല്ലുത്തി .

ജോയി ചേട്ടനും മേരി ചേച്ചിയും
നേരിട്ട ഈ വിഷയത്തിൽ
പങ്കുചേർന്ന ശ്രീ : വർഗ്ഗീസ് തെക്കേതലക്കും, ശ്രീ : ബൈജു കൊരയ്ച്ചാലിനും ബഹുമാനപൂർവ്വം നന്ദി അറിയിക്കുന്നു.



2025 ജൂൺ 22, ഞായറാഴ്‌ച

ആവിഷ്കാര സ്വാതന്ത്ര്യം:


ആവിഷ്കാര സ്വാതന്ത്ര്യത്തെ
ആസ്പദമാക്കിയാണ് സംസാരിക്കുന്നത് :

സാമൂഹികവും നിയമപരവുമായ തത്വചിന്താത്മക നിരീക്ഷണത്തിലൂടെയും  അതിന്റെ പ്രസക്തിയിലൂടെയും വിശദീകരിക്കുമ്പോൾ
മനുഷ്യൻ ഒരു ചിന്തിക്കുന്ന ജീവിയാണ്. തന്റെ ചിന്തകളും ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് അഭിമാനത്തോടെ ജീവിക്കാൻ ആവശ്യമാണ്. അതാണ് ആവിഷ്കാര സ്വാതന്ത്ര്യം — ഒരു ജനാധിപത്യ സമൂഹത്തിന്റെ ഹൃദയതാളം ആവിഷ്കാര സ്വാതന്ത്ര്യമാണ് .

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരാൾക്ക് തന്റെ ആശയങ്ങൾ, അഭിപ്രായങ്ങൾ, മതവിശ്വാസങ്ങൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ മുതലായവ സംശയമില്ലാതെ, ഭയമില്ലാതെ, പരിതാപമില്ലാതെ പങ്കുവെക്കാനുള്ള അവകാശമാണ്. ഈ അവകാശം വാക്കുകൾ, എഴുത്ത്, ചിത്രകല, സംഗീതം, പ്രഭാഷണം, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ പ്രകടമാക്കാവുന്നതാണ് .

ഭാരതീയ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(A) പ്രകാരം, ഓരോ പൗരൻമാർക്കും
അഭിപ്രായസ്വാതന്ത്ര്യത്തിന്
അവകാശമുണ്ട്
എന്നാൽ, ഈ അവകാശം അപരിമിതമായതല്ല. ദേശീയ സുരക്ഷ, പൊതുവ്യവസ്ഥ, അശ്ലീലത, കോടതി നിന്ദ, മതവിദ്വേഷം തുടങ്ങിയവ തടയുന്നതിനായി ഈ സ്വാതന്ത്ര്യത്തിനുമേൽ ചില യുക്തമായ പരിധികൾ നിയമം നിശ്ചയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം അവകാശമല്ലാത്തിടത്ത് ചിന്തകൾ പാഴാകുന്നു.
സാമൂഹ്യ നീതി അവസാനിക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന സൂത്രമാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കും പൊതുപ്രവർത്തനത്തിനും
വ്യക്തിത്വ വികസനത്തിനും
അവസരം നൽകുന്നത് ഇതിലൂടെയാണ്.

വർത്തമാന കാലഘട്ടത്തിൽ ആശയ വിനിമയത്തിന് ഏറ്റവും നല്ല മാർഗ്ഗമായ സാമൂഹ്യ മാധ്യമങ്ങൾ, ഉള്ളടത്തോളം വരെ, ഈ സ്വാതന്ത്ര്യത്തെ എളുപ്പത്തിൽ ഉപഭോഗിക്കാൻ
വാതിലുകൾ തുറന്നുകൊടുക്കുന്നു. 

എന്നാൽ പൊതുജനങ്ങളിൽ വലിയൊരു ശതമാനം മനുഷ്യരും അവസ്ഥ ആവിഷ്കാര സ്വാതന്ത്ര്യം നല്ലതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല.

എന്നാൽ അതേ സമയം, നിഘണ്ടുവിധേയമായ സെൻസർഷിപ്പ്, അനധികൃത സൈബർ നിയമങ്ങൾ, ട്രോളിംഗ്, പ്രഷർ ഗ്രൂപ്പുകളുടെ ആക്രമങ്ങൾ തുടങ്ങിയവ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു.

നവോത്ഥാന കാലം മുതൽ ആധുനിക കാലം വരെ, ലോകത്തെ മാറിച്ചേർത്ത മഹത്മാക്കളെല്ലാം അവരുടെ ആവിഷ്കാര സ്വാതന്ത്ര്യവും ആത്മശ്രദ്ധയും കൊണ്ടാണ്
ഇന്ന് കാണുന്ന സാഹചര്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും
നമ്മൾ എത്തിയതെന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

ബുദ്ധനും ഗാന്ധിജിയും ടാഗോറും അംബേദ്ക്കറും കാളിദാസനും നരേന്ദ്രദത്തന്മാരും ഇതിന് ഉദാഹരണങ്ങളാണ്.

ഇതിൽ നമ്മുടെ ഉത്തരവാദിത്വമെന്നത്
സ്വാതന്ത്ര്യം ഉപഭോഗിക്കുന്നതിൻ്റെ പിന്നിലുള്ളതിന്റെ ബാധ്യതയും ഉത്തരവാദിത്വവും നമ്മൾക്കുണ്ട് ഏതൊരു അഭിപ്രായവും മറ്റൊരാളുടെ അധികാരങ്ങളെ അവഹേളിക്കുന്നതാകരുത്. സ്വാതന്ത്ര്യവും ശിഷ്ടച്ചിന്തയും ഒന്നിച്ച് പോകേണ്ടതുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യരുടെ മാനസിക-ബൗദ്ധിക വളർച്ചയ്ക്ക് അത്യാവശ്യമാണ്. അതൊരു അധികാരം മാത്രമല്ല, ചിന്തയുടെയും കലയുടെയും ജന്മാവകാശം കൂടിയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർമ്മഭൂമിയോടുള്ള ബാധ്യതയും കൂടിയാണ്.

HRPM
മനുഷ്യാവകാശ – സമൂഹശാസ്ത്ര – മാധ്യമം
പ്ലാറ്റ്ഫോം .
ജോൺസൻ പുല്ലുത്തി .

2025 ജൂൺ 8, ഞായറാഴ്‌ച

ലോക പരിസ്ഥിതി ദിനം : എന്തിന്

ലോക പരിസ്ഥിതി ദിനം: ആഘോഷങ്ങളോ, അതൊ ആത്മപരിശോധനയോ?

എന്ന ചോദ്യമാണ് ഈ പരിസ്ഥിതി ദിനത്തിൽ HRPM ൻ്റെ മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം .?

ജൂൺ 5. ലോക പരിസ്ഥിതി ദിനം :

സെമിനാറുകൾ, പച്ചപ്പ് നിറഞ്ഞ ഫ്ലക്സ് ബോർഡുകൾ
കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചുള്ള
പ്രസംഗങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ പോസ്റ്ററുകൾ—
ഇവയെല്ലാം ഇന്നേ ദിവസം നാം കാണും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള പ്രതിജ്ഞ. ഉച്ചഭാക്ഷണികളിൽ
ഉച്ചരിക്കും. പൊതുസ്ഥലങ്ങളിൽ വൃക്ഷതൈ വിതരണങ്ങൾ
വൃക്ഷാരോപണം എന്നിവ നടക്കും. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സംഘടന നേതാക്കളും ജനപ്രതിനിധികളും പൊതു ജംഗ്ഷനുകളിൽ ഉച്ചഭാഷിണിയിൽ കേൾക്കാൻ രസമുള്ള വാചകങ്ങളാൽ
അതിമനോഹരമായി
തുടർക്കഥയെന്നോണം
പാരിസ്ഥിതിക സംരക്ഷണം എല്ലാവരുടെയും ബാധ്യതയാണ് എന്ന് പ്രസംഗിക്കും. കഴിഞ്ഞവർഷം വരെ ഞങ്ങളും ആ പ്രവർത്തി ചെയ്തിട്ടുണ്ട്.

ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലായിരിക്കുന്ന യാഥാർത്ഥ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും എങ്ങനെ സമീപിക്കുന്നു.?
എന്നത് നമുക്ക് ഒരു നിമിഷം ആലോചിക്കാം:

മനുഷ്യൻ സൃഷ്ടിച്ച വികസനം പ്രകൃതിയെ നിശബ്ദമായി ഇല്ലാതാക്കുകയാണ്. വനങ്ങൾ ഉഴുതെടുക്കപ്പെടുന്നു, നദികൾ മലിനമാവുന്നു, അന്തരീക്ഷം വിഷവാതകങ്ങൾ കൊണ്ട് കറുങ്ങുന്നു.
കാലാവസ്ഥാ വ്യതിയാനം
ജലവെല്ലിപ്പുകൾ
മുതൽ വൻ കാടുതീ വരെ ഏറെയും അതിന്റെ ശക്തിയോടെ നമുക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
പക്ഷേ, ഈ എല്ലാ യാഥാർത്ഥ്യങ്ങളുടെയും   പശ്ചാത്തലത്തിൽ ഒരു ദിനം ആഘോഷിക്കുന്നത് പ്രതിസന്ധിയുടെ ഗുരുത്വം മറയ്ക്കുന്ന ശബ്ദമല്ലേ.???
എന്ന ചോദ്യമാണ് എൻ്റെ മനസ്സിൽ ഉണ്ടാകുന്നത്.

കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഭാഗമായി
താങ്ങാനാവാത്ത  പ്രതിസന്ധികളാണ് മനുഷ്യർ നേരിടുന്നത്.

അതിൻ്റെ പ്രധാന കാരണങ്ങൾ
ഹരിതഗൃഹ വാതകങ്ങളുടെ ഉയർന്ന വ്യാപനമാണ് .

കർബൺ ഡൈ ഓക്സൈഡ് ( CO₂ ) മീഥേൻ ( CH₄ ) നൈട്രസ് ഓക്സൈഡ് ( N₂O ) എന്നിവയുടേയും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടെയും
കണ്ടെത്താൻ കഴിയാത്ത
തോതിലുള്ള
വർദ്ധനയാണ്
ഉപരിതലത്തിൽ ഉണ്ടായിട്ടുള്ളത് .

വന നശീകരണം
മരങ്ങൾ CO₂ ആഗിരണം ചെയ്യുന്നതിനാൽ വൻതോതിൽ വനം നശിപ്പിക്കുന്നത് വായുവിലെ കാർബൺ അളവ് വർദ്ധിക്കാൻ കാരണമാകുന്നു.

കൽക്കരി എണ്ണ ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം
വ്യവസായങ്ങൾ വാഹനങ്ങൾ വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിൽ ഇവയുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ് .

കർഷക മേഖലയിലെ മാറ്റങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന
രാസവളങ്ങളും കാർഷിക മേഖലയുടെ ഭാഗമാകുന്ന വളർത്തുമൃഗങ്ങളിലൂടേയും
മീഥേലിൻ്റെ ഉത്പാദനം കൂടുന്നതും കാരണമാകുന്നു.

നഗര വൽക്കരണവും വ്യവസായവൽക്കരണവും:
പ്രകൃതിദത്ത സമതുലിതത്വം കെടുത്തുന്നതിനും താപനില ഉയരുന്നതിനും  വഴിയൊരുക്കുന്നു. ഇതുപോലെ മറ്റു പല കാരണങ്ങളാലും
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു .

ഇന്ന് പ്രകൃതി നേരിടുന്ന പ്രധാന വെല്ലുവിളികൾ:
വർഷങ്ങൾ പഴക്കമുള്ള മഞ്ഞു പാളികൾ
(ഗ്ലേഷ്യറുകളും ,ഹിമാനികളും
ഉരുകുന്നത് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നു.

വന്യജീവികളുടെ വംശനാശം:
കാലാവസ്ഥാ വ്യതിയാനത്തെ അനുസരിച്ച് പല ജീവികൾക്കും ജീവിക്കാൻ കഴിയാതെ വരുന്നു.
വ്യത്യസ്ത കാലാവസ്ഥാ ദുരന്തങ്ങൾ ,കാടുതീ അതിശക്തമായ കൊടുങ്കാറ്റുകൾ
അപാരമായ മഴയും വെള്ളപ്പൊക്കവും
വരൾച്ചയും ഓരോ വർഷവും കൂടിക്കൂടി വരുന്നു.

ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം.

ഭക്ഷ്യ ഉൽപാദനക്രമം തെറ്റുന്നു.
കൃഷിയുടെ സമയക്രമം മാറുകയും, വിളവെടുപ്പ് കുറയുകയും ചെയ്യുന്നു.
ജലസ്രോതസ്സുകളുടെ ക്ഷയം സംഭവിക്കുന്നതുമൂലം
വെള്ളത്തിൻ്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഇവയെല്ലാം നമ്മൾ ഓരോരുത്തരുടെയും ശ്രമം ആവശ്യമുള്ള ഗുരുതരപ്രശ്‌നങ്ങളാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം പരിസ്ഥിതി ദിനത്തിൽ പ്രത്യേകിച്ച് അതി പ്രസക്തമാണ്.

പരിസ്ഥിതി ദിന ആചരണം ആണെങ്കിൽ അതിന്‍റെ ആത്മാവ് എന്താണ്. എവിടെയാണ്.?

ഹരിത ദിനം .പരിസ്ഥിതി സൗഹൃദ പ്രതിജ്ഞ, ഇന്നുതന്നെ ഒരു മരം നടുക എന്നതെല്ലാം
നമ്മൾ ചെയ്യുന്നത് ഒരു
ഇവന്റ് മാനേജ്മെന്റ്
പ്രവൃത്തിപോലെയാണ് ചെയ്യുന്നത് .
പക്ഷേ, അതിന്‍റെ തുടർച്ചയുള്ള സാമൂഹിക  പ്രകൃതിപരമായ ഫലങ്ങൾ എവിടെയാണ്?

വൃക്ഷാരോപണം നടത്തിയതിൽ എത്ര വൃക്ഷങ്ങൾ വളർന്നു എന്ന ചിന്തയിലേക്ക് പോകുന്നവർ ആരാണ് .

ഓരോ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കാൻ നമ്മുടെ ജീവിതശൈലിയിൽ മാറ്റം വന്നിട്ടുണ്ടോ?

ഒരു വ്യക്തി.ഒരു പൊതുപ്രവർത്തകൻ. ഒരു ജനപ്രതിനിധി, ഒരു ഭരണാധികാരി എന്നിവരാകയാൽ  പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ടോ.?

കൃഷിയില്‍ വിവിധതരം കീടനാശിനികൾ (pesticides) ഉപയോഗിക്കുന്നതിന്റെ ഫലമായി മണ്ണിലും പ്രകൃതിയിലും നിരവധി വ്യതിയാനങ്ങളും ദോഷകരമായ മാറ്റങ്ങളും സംഭവിക്കാം. പ്രധാനപ്പെട്ട ചില പ്രകൃതി വ്യതിയാനങ്ങൾ താഴെ പറയാം:

മണ്ണിന്റെ ജൈവഗുണനിലവാരം കുറയുന്നു
കീടനാശിനികൾ മണ്ണിലെ ഗുണനിലവാരമുള്ള ബാക്ടീരിയ, ഫംഗസ്, അനേകമായ സൂക്ഷ്മജീവികളെ കൊല്ലുന്നു.
ഇതിലൂടെ മണ്ണിന്റെ ജൈവസജീവത കുറയുന്നു.
മണ്ണിന്റെ ധാതു ശേഷിയും നിലനില്പും തകരാറിലാകുന്നു.

വിവിധ കീടനാശിനി ഉപയോഗം ജലമാലിന്യവും ഭൂഗർഭജല ദൂഷണവുമാണ്
കീടനാശിനികൾ മഴവെള്ളത്തിലും, ഭൂമിയിലും കറങ്ങി നദികളിലേക്കും കുളങ്ങളിലേക്കും പതിച്ചു പോകുന്നു.
ഭൂഗർഭജലത്തിൽ രാസവസ്തുക്കൾ ചേർന്ന് കുടിവെള്ളം ദുരിതം വിതയ്ക്കുന്നു.
ജലജീവികളുടെ ജീവപര്യന്തം ബാധിക്കുന്നു .
തേന്‍ച്ചീട, തവള, പക്ഷികൾ തുടങ്ങിയ പ്രകൃതിദത്ത കീടനിയന്ത്രകങ്ങൾ നശിക്കുന്നു.
പരാഗസഹായികൾ ഇല്ലാതാകുമ്പോൾ വിളകൾ കുറയും – കൃഷിയുടെ തന്നെ നിലനില്പ് തകരും.

ഇത്തരം കീടനാശിനികളുടെ ഉപയോഗംമൂലം
മനുഷ്യാരോഗ്യത്തിന് പലവിധ അപകടങ്ങൾ സംഭവിക്കുന്നു.

കീടനാശിനികളുടെ അതിപ്രസരണം കാഴ്ചയും കേൾവിയും ഉൾപ്പെടെ  ശ്വാസകോശ, നാഡീവ്യവസ്ഥ, കാൻസർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.
പ്രകൃതിക്ക് ദോഷകരമാകുന്ന
കീടനാശിനികൾ നിയന്ത്രിക്കേണ്ടവയാണ് എന്നാൽ നമ്മൾക്കതിന് സാധിച്ചിട്ടുണ്ടോ.?

പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടി ഭരണകൂടങ്ങളെയും സ്ഥാപനങ്ങളെയും കർമ്മമൂല്യങ്ങളിലേക്ക് നയിക്കാൻ നാം ചോദ്യങ്ങൾ ഉന്നയിച്ചുണ്ടോ?  അതിനുവേണ്ടി വിരൽ ഒന്ന്
ചലിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ.?

പരിസ്ഥിതി ദിനം പലർക്കും ഒരിക്കലും വ്യക്തിപരമായ വിഷയം അല്ല.
അത് അവരുടെ ജീവിതശൈലിയെ സ്വാധീനിക്കാറില്ല.
ആദ്യം സ്വയം സംരക്ഷിതരായിരിക്കുമെങ്കിൽ
മാത്രമേ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനസ്സിലാവുകയുള്ളൂ.
ഈ തിരിച്ചറിവ് വളരുന്നില്ലെങ്കിൽ ലോക പരിസ്ഥിതി ദിനം അത് നടക്കുന്നതിൻ്റെ ഉദ്ദേശ്യത്തിൽ നിന്നും പരാജയപ്പെടുന്നുണ്ട്.

ലോക പരിസ്ഥിതി ദിനം ഒരു ആചരണം മാത്രമായി തുടരേണ്ടതില്ല. അതു ഒരു ആത്മപരിശോധനയുടെ ദിനമായി മാറേണ്ടതാണ്.
നമ്മുടെ ജീവിത രീതികൾ, വികസന നയങ്ങൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾ—ഇതെല്ലാം പ്രകൃതിയോടും പാരിസ്ഥിതിക നീതിയോടും ഐക്യമായി പോകുന്നുണ്ടോ എന്നത് ചോദിക്കേണ്ട ദിനമാണ് .

വനങ്ങൾക്ക് ശബ്ദമില്ലെങ്കിൽ നമ്മൾ അവരുടെ ശബ്ദമാകണം.
നദികൾ നിലവിളിക്കുന്നില്ലെങ്കിൽ നമ്മൾ അവരുടെ നിലവിളി ആകണം.
കാരണം, പ്രകൃതിയെ സംരക്ഷിക്കുന്നതുവഴി നമ്മൾ തന്നെ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 

നമ്മുടെ ആവാസവ്യവസ്ഥിതി തകർക്കപ്പെടാതെ സംരക്ഷിച്ചു
അടുത്ത മാനവ തലമുറയ്ക്ക്
കൈമാറേണ്ട ഭാരിച്ച ഉത്തരവാദിത്വം ഓരോ മനുഷ്യനും ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്
മുന്നോട്ടുപോകണം.

പരിസ്ഥിതി സംരക്ഷണ ബോധം ചെറുപ്പത്തിൽ തന്നെ പാകപ്പെടണമെന്നത് വളരെ ശരിയാണ്. കുട്ടികളിൽ തുടക്കം മുതൽ പ്രകൃതിയോടുള്ള ആദരവും ഉത്തരവാദിത്വബോധവുമുണ്ടാക്കുമ്പോൾ, അവർ വലിയവരായാൽ അത് സ്വാഭാവികമായും നിലനിൽക്കും.

സ്കൂളുകൾ മാതൃക കാണിക്കണം – സ്കൂൾ പരിസരം തന്നെ കുട്ടികൾക്കുള്ള പ്രധാന പഠനപരിസ്ഥിതി ആകുന്നതിനാൽ, അവിടെ പ്രകൃതിയോടൊപ്പം ജീവിക്കാൻ അവസരം ഉണ്ടായാൽ, അതിന്റെ സ്വാധീനം വളരെ ശക്തമാകും.

കേരളത്തിൽ പ്രകൃതിയോടൊപ്പം നിലനിൽക്കുന്ന മാതൃകാപരമായ സ്കൂളുകൾ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ് –

പല സ്കൂളുകളും പരിസ്ഥിതി സൗഹൃദപരമായ ചില പ്രവർത്തനങ്ങൾ നടത്തുന്നതായും ചിലർ അതിൽ മുൻതൂക്കം പുലർത്തുന്നതായും കാണാം.

കേരളത്തിൽ ചില സ്കൂളുകൾ ഇക്കോ-ഫ്രണ്ട്ലി പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുന്നു:

ഹരിതമിത്ര ക്ലബുകൾ (Haritha Mitra Clubs) – സർക്കാർ സ്കൂളുകളിൽ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താൻ.

ഹരിത കേരളം മിഷൻ – സ്കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ഹരിത പരിസ്ഥിതി സംരക്ഷിക്കാൻ.

ശുചിത്വ ക്ലബുകൾ – വൃത്തിയും പ്ലാസ്റ്റിക് നിരോധനവും പ്രോത്സാഹിപ്പിക്കുന്നതിനായി.
എങ്കിലും, ഒരു സമഗ്ര പഠനം (district/zone wise) നടത്തുന്നത് നമുക്ക് നിലവിലെ സ്ഥിതി മനസ്സിലാക്കാനും, മികച്ച മാതൃകകൾ മറ്റ് സ്കൂളുകളിൽ വ്യാപിപ്പിക്കാനും സഹായിക്കും.
ഇതെല്ലാം മാതൃകാപരമായി നടക്കുന്നുണ്ട്. എന്നാൽ അതിന്റെ ആകെ അവലോകനം നടന്നിട്ടുണ്ടോ എന്നത് സംശയമാണ്.

അത്തരം അവലോകനങ്ങൾ നടക്കുകയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങളിൽ സ്കൂൾ അധികൃതരോ അതിനു നേതൃത്വം കൊടുക്കുന്നവരോ  ആരുമാകട്ടെ അവരെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകേണ്ടതും ആവശ്യമാണ് .

കേരളത്തിൽ തികച്ചും ആഭാസകരമായ ഒരേയൊരു വിഷയത്തിലെ ചെറിയൊരു സൂചന മാത്രം നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ.

ശക്തമായ പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന കേരളത്തിൽ
സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള കടകളിൽ കയറിച്ചെന്നു. സാധാരണ ഒരു പൗരൻ ഏതെങ്കിലും സാധനങ്ങൾ വാങ്ങിച്ചാൽ അവന് കൈപ്പിടുത്തം ഇല്ലാത്ത കവർ അതല്ലെങ്കിൽ വേണമെങ്കിൽ കൊണ്ടുപോയാൽ മതിയെന്ന ഭാവത്തിൽ വാരിക്കൂട്ടി കൈകളിലേക്ക്  ഇട്ടുകൊടുക്കുക. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്ന് അവൻ്റെ കുടുംബത്തേക്കുവാങ്ങുന്ന സാധനങ്ങൾ വീട്ടിലേക്ക് എത്തിയാൽ എത്തി അതല്ലെങ്കിൽ റോഡിൽ വീണ് പോകാം എന്ന അവസ്ഥയാണെങ്കിൽ .
കടക്കാരൻ വിൽക്കാൻ വെച്ചിട്ടുള്ള മുഴുവൻ കോർപ്പറേറ്റ് ഉൽപ്പന്നങ്ങൾക്കും
നിയന്ത്രണങ്ങൾ ഇല്ലാത്ത പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത് .
കോർപ്പറേറ്റ് ഭരണരീതിയിലേക്ക് പോകുന്നു എന്നു പറയുന്നതിന്റെ ചെറിയൊരു സാരാംശമാണിത്.

എന്ന് :

Johnson Pulluthi
Chairman.

Muhammad Basheer Saini, Vice Chairman

HRPM
Humanistic Rights Protection Movement (HRPM)
hrpmtcr@gmail.com
hrpmker@gmail.com

2025 മേയ് 26, തിങ്കളാഴ്‌ച

കേരളത്തിൻ്റെ സാംസ്കാരികത താഴോട്ട്.

 കേരളം സാംസ്കാരിക സംസ്ഥാനമാണ്,കേരളത്തിൽ ജാതി വ്യവസ്ഥിതി നിലനിൽക്കുന്നില്ല.  സോഷ്യലിസം നടപ്പാക്കുന്നു

എന്നൊക്കെ പറയുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ശക്തമായ ജാതി വ്യവസ്ഥയും അവർണ്ണ സവർണ്ണ  വേർതിരിവും 

പണം ഉള്ളവനും ഇല്ലാത്തവനും,

തമ്മിലുള്ള വേർതിരിവും 

നടമാടുന്ന വ്യവസ്ഥിതി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നത് വളരെ ആഴമുള്ള വസ്തുതകളാണ്  അതിന്റെ ഗൗരവം ബോധ്യപ്പെട്ടുകൊണ്ടാണ് എഴുതുന്നത്.


കേരളം രാജ്യത്തെ സാംസ്കാരിക മുന്നേറ്റത്തിനും സാമൂഹ്യനീതി വികസനത്തിനും മാതൃകയായി പരിഗണിക്കപ്പെടുന്നു. ശരിക്കും അതിന്റെ അടിത്തറയിൽ നിലകൊള്ളുന്ന യാഥാർത്ഥ്യങ്ങൾ എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള ഒരു മനഃസമാധാനപരമായ ചിന്തയിലൂടെയാണ് ഈ ലേഖനം കടന്നുപോകുന്നത്.


അപൂർവ്വ ദിവസങ്ങളിൽ ഒന്നായ 25/05/25 ൽ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്ത 

സീനിയർ സിറ്റിസൺ ഫോറം എന്ന സംഘടനയുടെ യോഗത്തിൽ ഉണ്ടായ ഒരു അനുഭവം.  പോക്കറ്റിന്റെ കനവും ബന്ധങ്ങളുടെ ആഴവും

മനുഷ്യൻ്റെ കളറും അവൻ്റെ ജീവിതം നിലവാരവും അളന്നു

തിട്ടപ്പെടുത്തിയുള്ള ഒരു യോഗ നടപടിക്രമം കാണാൻ കഴിഞ്ഞു . ഇതെല്ലാം കൃത്യമായി സംഭവിക്കും എന്ന

വ്യക്തതയോടുകൂടിയാണ്  ആ യോഗത്തിൽ പങ്കെടുത്തത് അതുകൊണ്ട് മാനസികമായ ഒരു അസ്വസ്ഥതയിലേക്ക്  പോകേണ്ടതായി വന്നില്ല.


മനുഷ്യത്വം ഇല്ലാതെ നടത്തുന്ന പൊതുസേവനം — മറിച്ചൊരു സ്വാർത്ഥതയുടെ രൂപം മാത്രമാണ്.

അതായത് മൂല്യങ്ങൾ ഇല്ലാതെ പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള ചതികളുടെ

കേവലം ഒരു ഭാഗം മാത്രമാണ് .

സഹജീവികളോടുള്ള സ്നേഹവും ബഹുമാനവും ഒരാളുടെ മനുഷ്യത്വത്തിന്റെ അടിസ്ഥാന അളവുകോലാണ്.

ഇത് ഇല്ലെങ്കിൽ പൊതുപ്രവർത്തനം ഉപരിതലത്തിൽ മാത്രം നല്ലത് പോലെ തോന്നാം പക്ഷേ അതിന്റെ കാണാപ്പുറങ്ങൾ

വഞ്ചനയുടെയും ചതിയുടെയും ആൾരൂപമായി മാറാന്നാണ്

സാധ്യത .

പൊതുസേവനത്തിൽ

ലഭിക്കുന്ന അംഗീകാരങ്ങൾ സത്യസന്ധതയുടെയും കരുണയുടെയും പ്രതിഫലമാണ് എന്ന തിരിച്ചറിവില്ലാത്ത പൊതുപ്രവർത്തകരുടെ 

സേവനങ്ങൾ കണ്ട് സമൂഹം ന്നാണിച്ച് ചിരിക്കാൻ

തുടങ്ങുമെന്ന് സീനിയർ സിറ്റിസൺ ഫോറത്തിന്റെ യോഗം വിളിച്ചുചേർത്ത പ്രിയപ്പെട്ടവരെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതാൻ ഉദ്ദേശിച്ച വിഷയത്തിലേക്ക്

പ്രവേശിക്കുന്നു.


ജിമ്മി നാടുവാഴിത്തം എന്നത് കേരളത്തിലെ പഴയ സാമൂഹിക-ഭൗതിക സംവിധാനങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട സമ്പ്രദായമായി, പ്രത്യേകിച്ച് മലബാർ മേഖലയിലെ ഭൂനിയമങ്ങളും ഭൂരാജ്യവ്യവസ്ഥകളും അടങ്ങിയ ഒരു ഘടനയായിരുന്നു. 


ഈ വ്യവസ്ഥയിൽ ജമ്മിമാർ (ഭൂമിയുടമകൾ) വലിയ പരിധിയിലേയ്ക്ക് അനധികൃതമായ അധികാരങ്ങളും നിയന്ത്രണങ്ങളും പുലർത്തുന്നത്

കർഷകക്ക് താങ്ങാൻ കഴിയുന്നതല്ലായിരുന്നു അതായിരുന്നു പ്രധാന പ്രശ്നം.


ജിമ്മി നാടുവാഴിത്തം അവസാനിപ്പിക്കാൻ ഉണ്ടായ പ്രധാന സമരങ്ങളിലൂടെ .


കർഷകർ ഒത്തുചേർന്ന് ജമ്മിമാർക്ക് എതിരെ സമരം ചെയ്യുകയും, നിയമപരമായ അവകാശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

പ്രത്യേകിച്ച് മാപ്പിള ലഹളകൾ (1921) പോലെയുള്ള കലാപങ്ങൾ ജമ്മിമാരുടെ

ചൂഷണത്തിന് എതിരായിട്ടുള്ള

വഴികൾ തുറന്നു.


പിന്നിട് കണ്ടത്

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ 

പ്രഭാവകാലമായിരുന്നു.


1930-കളിലും പിന്നീട് 1940-കളിലും കർഷക യൂണിയനുകൾ കൂടി രൂപപ്പെട്ടത്, ജമ്മിമാരുടെ അധികാരത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി കർഷകരെ 

സംഘടിപ്പിച്ച്

ബഹുജന ശക്തിയാക്കിമാറ്റിയതിനെ തുടർന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭൂസമരങ്ങൾ – പ്രത്യേകിച്ച് വയനാട്ടിലും പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും – ജമ്മിമാരെ പരാജയപ്പെടുത്താൻ സഹായിച്ചു.

കർഷകർ കൃഷി ചെയ്തിരുന്നതും അവർക്ക് 

അവകാശം ഇല്ലാതിരുന്നതുമായ 

ഭൂമികൾ പിടിച്ച് കൃഷി ആരംഭിച്ച അനുഭവങ്ങൾ ഉണ്ടായി.


1950-കളിൽ കേരളത്തിൽ ഭൂനിയമ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു.

1960-ൽ കേരളാ ലാൻഡ് റിഫോം ആക്ട് (Kerala Land Reforms Act) വരുത്തിയ മാറ്റം ജമ്മിവ്യവസ്ഥയെ നിയമപരമായി അവസാനിപ്പിച്ചു.


തുടർന്ന് പൊതുജനങ്ങൾക്ക് ലഭിച്ച ഗുണഫലങ്ങൾ :


ഭൂസമത്വം: വലിയ ഭൂമിയുമായുള്ള അസമത്വം കുറയുകയും, കർഷകർക്ക് നിലം സ്വന്തമാകുകയും ചെയ്തു.


കർഷക ശാക്തീകരണം: കർഷകർക്ക് സ്വയം ഭരണവും ആത്മവിശ്വാസവും ലഭിച്ചു.


സാമൂഹിക നീതി: ജാതിയുടെയും കുലത്തിന്റെയും പേരിൽ ഭൂവ്യാപനം ഉണ്ടായിരുന്ന അസമത്വം കുറച്ചു. 


എന്നാൽ പൂർണ്ണമായും അവസാനിച്ചില്ല


ഭൂസാഹചര്യവ്യവസ്ഥയിലെ ജനാധിപത്യവൽക്കരണത്തിൻ്റെ ഫലം ജമ്മികളിൽ നിന്നുള്ള   ഭീകരതയും ബലപ്രയോഗവും അവസാനിപ്പിച്ചു.


തൊഴിൽ സുരക്ഷയും ഉൽപാദന വൃദ്ധിയും സ്ഥാപിതമായതോടെ 

കർഷകർ സ്ഥിരതയോടെ കൃഷി നടത്താൻ തുടങ്ങി 

കർഷകരുടെ അധ്വാനത്തിന്റെ ഫലം ഭക്ഷ്യോൽപ്പാദനത്തിൽ പുരോഗതിയുണ്ടായി.

ഇത് കേരളത്തിന്റെ സാമൂഹ്യ-ആർഥിക മുന്നേറ്റത്തിന് അടിസ്ഥാനം ഒരുക്കിയതാണ്.


കേരളം സാമൂഹ്യപരമായ

വെല്ലുവിളികളോട് 

നേരിട്ട് ഏറ്റുമുട്ടി

വിദ്യാഭ്യാസം, ആരോഗ്യം, ഭൂവിതരണം തുടങ്ങിയ മേഖലകളിൽ സാമൂഹ്യ നീതി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനമാണ്. എന്നാൽ അതൊന്നും ജാതിയുടെയോ തന്മൂലമായ അണിയറ വ്യവസ്ഥിതികളുടെയോ അന്ത്യം കൊണ്ടുവന്നില്ല.


കേരളം ചരിത്രപരമായി ജാതിവ്യവസ്ഥ അതിശക്തമായി ഉണ്ടായിരുന്ന ഒരു ഭൂമിയായിരുന്നുവെന്നും, ഈ ഘടനയും അതിന്റെ സ്വഭാവങ്ങളുമാണ് ഇന്നും പല തരത്തിൽ സമൂഹത്തിൽ അടിഞ്ഞിരിക്കുന്നതെന്ന് പറയേണ്ടി വരും. 


രാഷ്ട്രീയ പാർട്ടികളിലും ,

അധികാര കേന്ദ്രങ്ങളിലും.

പൊതുസ്ഥലങ്ങളിൽ പോലും

ഇന്ന് ജാതിയുടെ സ്വാധീനം

നിസ്സാരമല്ല. ഒപ്പം, വിദ്യാഭ്യാസത്തിലോ തൊഴിലിലോ ഉണ്ടായിട്ടുള്ള പുരോഗതികൾ പലപ്പോഴും ഉന്നതജാതിക്കാർക്കും സമ്പന്നർക്കുമാണ് കൂടുതൽ ഗുണം ലഭിച്ചത്.


കേരളത്തിലെ മനുഷ്യർക്കിടയിൽ സമ്പത്ത്

മറ്റൊരുവലിയ വേർതിരിവായി

മാറിയിരിക്കുന്നു.


പൊതുമേഖലയുടെ കുറഞ്ഞ സാധ്യതകളും സ്വകാര്യവൽക്കരണവും ഇന്നത്തെ സാഹചര്യത്തിൽ സമ്പന്നർക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും, പാവപ്പെട്ടവരെ അതിൻ്റെ അപ്പുറത്തേക്ക് തള്ളുകയും ചെയ്യുന്നത് 

നിത്യസംഭവമാണ്.


ഇത് കേരളത്തിലെ തൊഴിലുടമകളും തൊഴിൽ തേടുന്നവരും തമ്മിലുള്ള ബന്ധത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ചാനലുകൾ ഉപയോഗിച്ച് സീറ്റുകൾ ഉറപ്പാക്കുന്ന സമ്പന്ന-ശക്തര്‍ക്കുമൊപ്പം, സ്വാധീനമില്ലാത്തവരുടെ ഹൃസ്വത്വത്തിലും വ്യക്തമായി കാണാം.


കേരളം ഒരു പ്രത്യേക ലക്ഷ്യത്തിൽ 

വിജയത്തിനുവേണ്ടി

പോരാടുന്നു എന്ന സിദ്ധാന്തമുള്ളവരാണ്.

എന്നാൽ സാമൂഹ്യനീതിയുടെ ലക്ഷ്യത്തിൽ എത്താൻ ഇനിയും ഒരുപാട് ദൂരമുണ്ട്. ജാതിയും പണംവുമായുള്ള ചലനങ്ങളിലൂടെ ന്യായ വ്യവസ്ഥ പോലും വിവിധ തരത്തിൽ പ്രതികരിക്കുന്ന സാഹചര്യം ഇന്നും കേരളത്തിൽ കാണാൻ കഴിയുന്നില്ലെ .


സമീപകാലത്ത് കേരളത്തിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ

ജാതിയ ചിന്തകൾ കൊണ്ട് നടക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കുന്നതിലേയ്ക്ക് ചിലത്

വിവരിക്കാൻ ആഗ്രഹിക്കുന്നു. 


തൃശൂർ കൂഡൽമാണിക്യം ക്ഷേത്രത്തിൽ നടന്ന ജാതിവിവേചനം:


കേരളത്തിലെ ഒരു പരമ്പരാഗത ഹിന്ദു സമുദായമാണ് എഴവ സമൂദായം ചരിത്രപരമായി അവരെ ശൂദ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു . ഈ സമുദായത്തിൽപ്പെട്ട ബി.എ. ബാലു എന്നയാളെ

2025 മാർച്ചിൽ, 

കൂഡൽമാണിക്യം ക്ഷേത്രത്തിൽ കഴകം (പുഷ്പാലങ്കാരങ്ങൾ ഒരുക്കുന്ന പദവിയിൽ നിയമിച്ചപ്പോൾ, ക്ഷേത്രത്തിലെ തന്ത്രിമാർ അദ്ദേഹത്തിന്റെ നിയമനത്തിനോട് എതിർത്ത് ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിരാകരിച്ചു. തുടർന്ന്, ബാലുവിനെ ഓഫീസിൽ Reassignment ചെയ്തു. ( പുഷ്പക്രമ നിർവഹണത്തിൽ നിന്നും മാറ്റി ഓഫീസ് ജോലിക്കായി പുനർ നിയമിച്ചു. )

ഈ സംഭവത്തെ തുടർന്ന് ബാലു രാജി സമർപ്പിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.  


അലപ്പുഴ കളക്ടറേറ്റിലെ ജാതിവിവേചന പരാതി:

2025 മെയ് മാസത്തിൽ, അലപ്പുഴ കളക്ടറേറ്റിലെ ചൗകിദാർ ആയി ജോലി ചെയ്യുന്ന ടി. രഞ്ജിത്ത് താനും മറ്റൊരു എസ്.സി. ജീവനക്കാരനും പ്രധാന ഹാജർ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതെ വേറൊരു രജിസ്റ്ററിൽ ഒപ്പിടാൻ നിർദേശിച്ചതായി ഹൈക്കോടതിയിൽ പരാതി നൽകി. അദ്ദേഹം ഈ നടപടിയെ ജാതിവിവേചനമായി വിശേഷിപ്പിച്ചു. ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.  


പെരൂർക്കടയിൽ ദളിത് സ്ത്രീക്കെതിരായ പോലീസ് അതിക്രമം:


2025 ഏപ്രിലിൽ, ബിന്ദു എന്ന ദളിത് സ്ത്രീയെ സ്വർണ്ണ മോഷണക്കുറ്റം ആരോപിക്കപ്പെട്ട

തെറ്റായ ആരോപണത്തിൽ പെരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ ആ സഹോദരി മാനസികമായി പീഡിപ്പിക്കുകയും, കുടിവെള്ളം പോലും നൽകാതെ അവശതപ്പെടുത്തുകയും ചെയ്തു. പിന്നീട്, ആരോപണം തെറ്റാണെന്ന് തെളിഞ്ഞപ്പോൾ അവരെ വിട്ടയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ അവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു.  


അലപ്പുഴയിലെ സർക്കാർ സ്കൂളിൽ ദളിത് കുട്ടികളുടെ സസ്പെൻഷൻ:

2024 സെപ്റ്റംബർ മാസത്തിൽ, അലപ്പുഴ ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ, ദളിത് കുടുംബത്തിലെ ഇരട്ട സഹോദരന്മാരെ 75 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. അവരുടെ മാതാപിതാക്കൾ ഇത് ജാതി-ക്ലാസ് വിവേചനമായി ആരോപിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.  


ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിക്ക് നേരെ സ്കൂളിൽ ജാതിവിവേചനം:

2024 ഡിസംബറിൽ, ഇടുക്കി ജില്ലയിലെ സെന്റ് ബെനഡിക്റ്റ് എൽ.പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ് സിജോയിയെ, ക്ലാസ് ടീച്ചർ ജാതിവിവേചനപരമായി മറ്റൊരു കുട്ടിയുടെ ഛർദ്ദി വൃത്തിയാക്കാൻ നിർദേശിച്ചു. സംഭവത്തെ തുടർന്ന്, മാതാപിതാക്കൾ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി.  


പത്തനംതിട്ടയിലെ ദളിത് കായികതാരത്തിന് നേരെ ലൈംഗിക പീഡനം :

2018 മുതൽ 2024 വരെ, പത്തനംതിട്ട ജില്ലയിലെ ഒരു ദളിത് യുവതി നിരവധി പേരാൽ ലൈംഗിക പീഡനത്തിന് ഇരയായി. കേസിൽ 62 പേരെ പ്രതികളാക്കി പോലീസ് അന്വേഷണം നടത്തി. പോക്‌സോ ആക്ട് കൂടാതെ, എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു.  


കൊച്ചി ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ജാതിവിവേചന പരാതി:

2024 ഡിസംബറിൽ, കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്ക്, സഹപ്രവർത്തകനെതിരെ ജാതിവിവേചനപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.  


കോട്ടയം നഴ്സിംഗ് കോളേജിൽ റാഗിംഗ് സംഭവത്തിൽ ജാതി വിവേചന ആരോപണം:

2025 ഫെബ്രുവരിയിൽ, കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ, ജാതി വിവേചനവും ഉൾപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നു. പ്രതികളെ അറസ്റ്റ് ചെയ്തു, കോളേജ് പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറിനെയും സസ്പെൻഡ് ചെയ്തു.  


ഇപ്പോഴിതാ TV ചാനലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ :  നായർ കുടുംബങ്ങൾക്കുള്ള മാട്രിമോണി /ഈഴവ കുടുംബങ്ങൾക്കുള്ള മാട്രിമോണി / ക്രിസ്ത്യൻ കുടുംബങ്ങൾക്കുള്ള മാട്രിമോണി ഇതെല്ലാം പരസ്യമായി ചെയ്യുന്നുവെങ്കിൽ

ജാതി വിവേചനം മനസ്സിൻ്റെ അറയിൽ സൂക്ഷിച്ച് അതിനോട് പൊരുത്തപ്പെട്ട് നടക്കുന്ന വലിയൊരു ജനവിഭാഗം ജാതിയും മതവും ഇല്ലാതെ എല്ലാവരും തന്റെ സഹോദരങ്ങളാണ് എന്ന വീരവാദം മുഴക്കി നടക്കുന്നവരാണ്. അങ്ങനെയുള്ള എല്ലാവരും അവസരങ്ങൾക്ക് ഒത്ത് ജാതീയമായ ചിന്തകളിലൂടെയുള്ള പ്രവർത്തികളിലേയ്ക്ക് വഴിമാറുന്ന നിലവാരത്തിലേയ്ക്കാണ് കേരളം കടന്നുപോയിരിക്കുന്നത്.


ഈ സംഭവങ്ങൾ കേരളത്തിൽ ഇപ്പോഴും ജാതിവിവേചനം ഒരു സങ്കീർണ്ണമായ സാമൂഹിക പ്രശ്നമായി നിലനിൽക്കുന്നതിന്റെ തെളിവുകളാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളും സാമൂഹിക ബോധവത്കരണവും അനിവാര്യമാണ്.


വർത്തമാന കാലത്ത് :


ഗായകൻ വേടൻ ഒരു ദളിത് കലാകാരനായതിനാൽ, അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ജാതി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ചിലർ ആരോപിക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും നാം കണ്ടതാണല്ലോ................







സമീപകാലത്ത് ഇന്ത്യയിലും കേരളത്തിലും കണ്ടുവരുന്ന മുതലാളിത്തം (Corporate Interests) ഭരണകൂടം (State Machinery/Administration) എന്നിവ തമ്മിലുള്ള ഏകീകരണം, അതായത് കോർപ്പറേറ്റുകളോടുള്ള ഭരണം കൂട്ടിച്ചേർക്കുന്ന കോർപ്പറേറ്റ് സ്റ്റേറ്റ് എന്ന് പറയാവുന്ന രീതി വളരെയധികം ശ്രദ്ധേയമാണ് .

ഇതിലുടെ ഭരണകൂടം പൊതുജനങ്ങൾക്കൊപ്പമല്ല, വലിയ മൂലധനക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നു. പ്രധാനപ്പെട്ട ചില സംഭവങ്ങൾ താഴെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു.


പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം: ഇന്ത്യൻ റെയിൽവേ, എയർ ഇന്ത്യ, BPCL, LIC (IPO) മുതലായവയുടെ ഭാഗികമായോ, പൂർണമായ തോ ആയ സ്വകാര്യവത്കരണ ശ്രമങ്ങൾ നടന്നുന്നുവരുന്നു.


വൈദ്യുതിയും, വെള്ളവും, ആരോഗ്യ മേഖലകളിലും സ്വകാര്യവത്കരണ ശ്രമങ്ങൾ 

നടന്നുവരുന്നു.

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളും,അവകാശങ്ങളും മാർക്കറ്റ് അടിസ്ഥാനത്തിൽ മാറ്റുന്നതിലേക്കുള്ള വഴികൾ തുറക്കപ്പെടുന്നു.


തൊഴിൽ നിയമങ്ങളിൽ കോർപ്പറേറ്റുകൾക്ക് അനുകൂലമായ മാറ്റങ്ങൾ:


2020 ലെ ലേബർ കോഡുകളാൽ (Labour Codes): തൊഴിൽ ക്ഷേമ നിയമങ്ങൾ ലളിതമാക്കി, തൊഴിലാളികൾക്കുള്ള പ്രതിരോധം നിയമത്തിന്റെ

ചെങ്കോലുകളാൽ നിയന്ത്രിക്കപ്പെട്ടു. എന്നാൽ

കോർപ്പറേറ്റുകൾക്ക് നിയന്ത്രണരഹിതം.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ അടിച്ചമർത്തൽ നടക്കുന്നു .


കാർഷിക നിയമങ്ങൾ (2020):


പുതിയ കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായിരുന്നു എന്നതാണ് പ്രതിഷേധങ്ങൾക്കു കാരണമായത്.

കർഷക പ്രക്ഷോഭം (2020-2021): ശേഷം ആ നിയമങ്ങൾ പിൻവലിച്ചെങ്കിലും, അതിനാൽ തന്നെ ഭരണകൂടം-കോർപ്പറേറ്റ് ഏകീകരണം എന്നത് വ്യക്തമായി


മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സമീപനങ്ങൾ:


ഭരണകൂടത്തിന്റെയും അതിന്റെ കോർപ്പറേറ്റ് പിന്തുണയുള്ള ശക്തികളുടെയും കാൽപ്പാദത്തിൽ ഇരിക്കുന്ന മാധ്യമങ്ങൾ. സത്യത്തിൽ ഭരണകൂടത്തെയും മുതലാളിത്തത്തെയും വിമർശിക്കേണ്ടവർത്തന്നെ പലപ്പോഴും അവയുടെ വക്താക്കളായിത്തിരുന്നു .

പ്രസ് സ്വാതന്ത്ര്യ 

അവലോകനങ്ങളിൽ

ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾ പോലും ഉയരുന്ന തോതിൽ കോർപ്പറേറ്റ് നിയന്ത്രണത്തിന് കീഴിലാക്കുന്ന

കാഴ്ചയാണ് കാണുന്നത്.


പണം ഇല്ലാത്തതിന്റെ പേരിൽ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്നവരുടെ അവസ്ഥ വളരെ ദുഃഖകരവും ആലോചനാജനകവുമാണ്. ഈ അവഗണന പൊതുവേ മൂന്ന് നിലകളിലൂടെയാണ് കാണപ്പെടുന്നത്:


സാമ്പത്തിക ഘടകങ്ങൾ പലപ്പോഴും സമൂഹത്തിൽ നിന്നും മനുഷ്യനെ  വേർതിരിക്കുന്നു :


സാമൂഹികമായി (മറ്റുള്ളവർക്കും ഒപ്പം )പണം ഇല്ലാത്തവർ ,അവിശ്വസനീയരും

പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഉപേക്ഷിക്കപ്പെടേണ്ടവരുമാണ് എന്ന നിലയിലേക്ക് താഴ്ത്തപ്പെടുന്നു. ഇവരുടെ അഭിപ്രായങ്ങൾ അനുകൂലമായി കേൾക്കപ്പെടാറില്ല, പലപ്പോഴും അവരെ വ്യക്തികളായല്ല, ഒരു ബാധ്യത എന്ന നിലയിലാണ് നമ്മുടെ സമീപം രാഷ്ട്രീയ ജാതി മത വേർതിരിവില്ലാതെ  കാണുന്നത്. ഇതിൻ്റെ ആവർത്തന വ്യവസ്ഥിതിയിൽ 

സാമ്പത്തിക ശക്തിയില്ലായ്മ ജനങ്ങളെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളിൽ നിന്ന് പോലും അകറ്റി നിർത്തുന്നു. പണം ഇല്ലെങ്കിൽ അവസരങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റുകൾ തന്നെ അടച്ചിടുന്നു.


സമൂഹത്തിൻ്റെ അപചയം നിറഞ്ഞ ഇത്തരം നിലപാടുകൾ മൂലം സമ്പത്ത് ഇല്ലായ്മ പലരെയും ആത്മ സംശയത്തിലേക്കും നിരാശയിലേക്കും നയിക്കുന്നു. ഞാൻ ഒന്നിനും അർഹനല്ല എനിക്ക് ഒന്നിനും കഴിയില്ല എന്ന ബോധം വളരാൻ ഇടയാക്കുന്നു.


പക്ഷേ, ഈ ചിന്ത മാറ്റണം. വ്യക്തിയുടെ മൂല്യം പണത്തിലല്ല, മനുഷ്യരായുള്ള അവരുടെ പാരമ്പര്യത്തിലും പ്രകടനത്തിലുമാണ്. സമൂഹം ഓരോ വ്യക്തിയേയും മാനവികതയുടെ അടിസ്ഥാനത്തിൽ അംഗീകരിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക ശൂന്യതയില്ലാതെ സ്നേഹം, കരുണ, ബുദ്ധിമുട്ടുകൾ  പങ്കുവെക്കാനുള്ള മനസ്സും മനുഷ്യർക്ക് ഉയർന്നതാകണം .


എന്തിന്റെയോ ബലത്തിൽ 

അഹങ്കരിക്കുന്നവർ

പണവും സ്വാധീനവും ഇല്ലാത്തതിൻ്റെ

പേരിൽ ഓരോ മനുഷ്യനെയും തഴയുമ്പോൾ നിങ്ങൾ മനുഷ്യനെല്ലാതാകുന്നു എന്നാണ് മാനുഷികമായി ചിന്തിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .

മാത്രമല്ല പണവും സ്വാധീനം ഇല്ലാത്തവന്റെ സ്വാധീനതാലാണ് നിങ്ങൾ ആരൊക്കെയോ ആയി തീർന്നത് എന്ന ഒരു ചിന്ത

കോർപ്പറേറ്റ് സ്വഭാവമുള്ളവരിലേക്ക് എത്തേണ്ടത് അനിവാര്യമാണ്.


അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച ചുരുങ്ങുകയും ,എന്നാൽ കോർപ്പറേറ്റ് വികസനം തകൃതിയായി നടത്തുകയും ചെയ്യുന്ന കേരളത്തിലെ സാധാരണ ജനവിഭാഗങ്ങൾക്ക് ഏറ്റവും ആവശ്യമായത് ആധുനിക സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളാണ്. ആരോഗ്യ സംരക്ഷണം അവകാശമായി കാണേണ്ട സാഹചര്യത്തിൽ പോലും, സൗജന്യവും നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാകുന്നതിൽ വലിയ പോരായ്മകൾ നേരിടേണ്ടിവരുന്നു.


എന്നാൽ ഈ ആവശ്യങ്ങൾക്ക് മുൻതൂക്കം നല്കേണ്ട സർക്കാരുകൾ, ആശുപത്രികൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും പകരം, മാൾ, ഐ. ടി. പാർക്ക്, കപ്പൽ ടേർമിനൽ ,നാഷണൽ ഹൈവേ, അതിവേഗ റെയിൽപാത തുടങ്ങിയ കോർപ്പറേറ്റ് വികസന പദ്ധതികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഇത് കൊണ്ട് എന്താണ് സംഭവിക്കുന്നത്?

ഗ്രാമീണ മേഖലയിലുള്ള

നിരാലംബരം സാധാരണക്കാരുമായ 

ജനവിഭാഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാതെ

ജീവൻ ബലി കൊടുക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.


ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ആശ്രയിക്കേണ്ടിവരുന്നർക്ക്

താലി ചെയ്യൻ അടക്കം ഉള്ളതെല്ലാം നഷ്ടപ്പെടുന്നു.


നിലവിലുള്ള 

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും ഔഷധങ്ങളുടെയും അഭാവം

തുടരുന്നു.ഈ അവസ്ഥ

ഇത് വളരെയധികം നിരസിക്കപ്പെടേണ്ട സാമൂഹിക അവസ്ഥയാണ്. 


വികസനം അത്യാവശ്യമാണ്, പക്ഷേ വികസനം ആദ്യം വരേണ്ടത് ആർക്കാണ് എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ആരോഗ്യ, വിദ്യാഭ്യാസം, വീടുകൾ, ശുദ്ധജലം — ഇവക്ക് മുൻഗണന നൽകാതെ നടക്കുന്ന വികസനങ്ങൾ ഒരു വികസനമല്ല, അപരാഹിത്യങ്ങളുടെ നാൾവഴിയാണ്.


ഇന്ന് കേരളം നേരിടുന്ന സാങ്കേതികവും സാമൂഹികവുമായ വികസനങ്ങൾക്കൊപ്പം നില നിൽക്കുന്ന

വിദ്യാഭ്യാസ നിലവാരത്തിൽ തകർച്ചയുണ്ടോ?...........


സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം ഉയർന്നെന്ന അവകാശവാദങ്ങൾ ഒരു വശത്തുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണ പദ്ധതി, അധ്യാപകരുടെ യോഗ്യത എന്നിവയിൽ പുരോഗതിയുണ്ട്.


പക്ഷേ, ശൈക്ഷണിക നിലവാരം, വിദ്യാർത്ഥികളുടെ തിരിച്ചറിവ്, വായനാശേഷി, ഗണിതപ്രാവീണ്യം തുടങ്ങിയവയിൽ കുറവാണെന്ന് ASER Report പോലുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.


ട്യൂഷൻ ആശ്രിതത്വം, പരീക്ഷാധിഷ്ഠിത പഠനം, വിദ്യാഭ്യാസം ഒരു മത്സരം മാത്രമായി ചുരുങ്ങൽ തുടങ്ങിയവ വിദ്യാഭ്യാസ പദ്ധതികളെ മോശമാക്കുന്നു.


നീറ്റ്, ജീ, സിവിൽ സർവീസ് പോലുള്ള പരീക്ഷകളിൽ കേരളം പുറകിലാണ് – ഇത് ഗഹനമായ പഠനപരമായ ക്ഷാമത്തെ സൂചിപ്പിക്കുന്നു.


ഇതിന്റെ അനന്തരഫലങ്ങൾ

സാമൂഹിക സമത്വം തകർക്കും സാമ്പത്തികമായി പിന്നോക്കം

നിൽക്കുന്നവർക്ക്  ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈവരിക്കാൻ കഴിയില്ല.


സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അനിയന്ത്രിത ഒഴുക്ക്, കൂടുതൽ

ലാഭ കച്ചവടത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ അവസരങ്ങൾ ലഭ്യമാകുന്നു .


സാധാരണക്കാരായ കുട്ടികൾ ഉയരങ്ങളിലേക്കെത്തുമോ?


ഉത്തരം: കഴിഞ്ഞ ദിവസം വരെ ലഭ്യമായ ഘടകങ്ങൾക്ക് ആശ്രയിച്ചാൽ, സാധാരണക്കാർക്കുള്ള പ്രയാസങ്ങൾ കൂടുതലാണ്. പക്ഷേ, ടെക്നോളജിയുടെ Democratization, പൊതു ലൈബ്രറികൾ, MOOCs (Coursera, Swayam, etc.), വോളന്റിയർ അധ്യാപന ശൃംഖലകൾ, എന്നിവ ഉപയോഗിച്ച് വ്യക്തിപരമായി

ഉയരങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട് എന്നാൽ ഇത്

ആകെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മാറ്റമല്ല അതാത് വ്യക്തികളുടെ വ്യക്തിമികവാണ്.


വിജയ ശതമാനത്തിന്റെ എണ്ണത്തേക്കാൾ വലുതായി കാണേണ്ടത് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ നിലവാരത്തിലേക്ക് വിദ്യാർഥികളെ എത്തിക്കുക എന്നതാണ്. നിലവാരമുള്ള വിദ്യാഭ്യാസത്തിൽ കൂടി വളർന്നുവരുന്ന വിദ്യാർത്ഥികളാണ് നാളത്തെ നാടിൻ്റെ ഭാവി വരദാനങ്ങളെന്ന് കാണേണ്ടതുണ്ട്.


കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം തകർച്ചയിലായെന്ന സൂചനകളുണ്ട്, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ അടിസ്ഥാനം

നയങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടുപോകുന്നതിനാൽ അതിൻ്റെ ദീർഘകാലപരമായ ഫലങ്ങൾ സാമൂഹിക–ആർത്തവ്യവസ്ഥാ തളർച്ചയാകാൻ സാധ്യതയുണ്ട്. സാധാരണക്കാർക്ക് പ്രതിബന്ധങ്ങളുണ്ടെങ്കിലും വ്യക്തിപരമായ ശ്രമത്തിലൂടെ ഉയരങ്ങളിലേക്കെത്താനുള്ള സാധ്യത അവസാനിച്ചിട്ടില്ല.


ഇന്ത്യയിലും കേരളത്തിലും ജനാധിപത്യം പൂർവസ്ഥിതിയിലാണോ.? എന്ന് വിലയിരുത്താവുന്ന മുഖ്യചിന്താവിഷയങ്ങൾ:


ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ സാധാരണമായി നടന്നുവരുണ്ട്.


ന്യായവ്യവസ്ഥയുടെ ചലനങ്ങൾ 

പരിശോധന നടത്താൻ മാധ്യമ സ്ഥാപനങ്ങൾ നിലവിലുണ്ട്.

എന്നാൽ ഇവയുടെ സ്വാതന്ത്ര്യവും പ്രഭാവവും ഭീഷണി ചെലുത്തപ്പെടുന്നു എന്ന ആരോപണങ്ങൾ ഉയരുന്നു.


കേന്ദ്ര സർക്കാരിന്റെ കീഴിൽ അധികാരം അതിക്രമമായി കേന്ദ്രീകരിക്കപ്പെടുന്നത്,


രാഷ്ട്രീയ പ്രതിപക്ഷങ്ങളുടെ ശബ്ദം കുറയുന്നത്,


പോലീസ്-എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണങ്ങൾ ഉണ്ടാകുന്നു.


ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റാങ്കിങ് ഇടിയുകയാണ് (ഉദാഹരണത്തിന്, 2024-ൽ India: 159/180).


വിമർശന സ്വരങ്ങൾക്കെതിരെ നിരന്തരമായി ഐ.ടി. ആക്ടുകൾ, UAPA പോലുള്ള നിയമങ്ങൾ ഉപയോഗിക്കുന്നത്.


കേരളത്തിൽ മാധ്യമങ്ങൾ സജീവമായിരിക്കുന്നുവെങ്കിലും അവർക്കും രാഷ്ട്രീയ സമ്മർദം നേരിടേണ്ടി വരുന്നുണ്ട്.

പൊതുജന പങ്കാളിത്തം ഉയർന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ നിലവിലുള്ള ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങളെയും ,വിമർശകരെയും തളച്ചേക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനകൾ കാണുന്നു.


ജനാധിപത്യം പൂർണ്ണമായും ഇല്ലാതായിട്ടില്ല. പക്ഷേ, അതിന്റെ നൈതിക ശക്തിയും, രാഷ്ട്രീയ ധാർമ്മികതയും, ജനങ്ങളുടെ ശബ്ദത്തിന് ഇനിയും സ്വാതന്ത്ര്യമായി ഇടം ലഭിക്കുന്നതിനുള്ള സ്ഥിതി അലോസരത്തിലാണെന്ന് പറയാം.കേരളം ദേശീയതയിൽ മികച്ച നിലയിൽ നിൽക്കുമ്പോഴും, ചില എതിർ സ്വരങ്ങൾക്കുള്ള അവസരങ്ങൾ  കുറയുന്നുവെന്നുള്ള സൂചനകളും കാണുന്നു .


പരിഹാര മാർഗ്ഗങ്ങൾക്കായി 

നാം സഞ്ചരിക്കേണ്ട വഴികൾ ഏതാണ്.???


പൊതുവിദ്യാഭ്യാസം കൂടുതൽ നിലവാരം പുലർത്തി ശക്തമാക്കുക.


തൊഴിൽ, ഭവനം, ആരോഗ്യം എന്നീ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ സാധാരണ ജനവിഭാഗങ്ങൾക്ക്   മുൻഗണന ഉറപ്പാക്കുക.


ജാതി വിവരങ്ങൾ പൊതുഭാഷയിലും ഉപയോഗത്തിലും കുറയ്ക്കാൻ ശ്രമിക്കുന്നതിന് ആവശ്യമായ നിയമം സ്ഥാപിക്കുക

എന്നാല്‍ സവിശേഷമായ അവസരങ്ങൾ നൽകേണ്ടത് മറക്കാതെ നിങ്ങണം .


സാംസ്കാരിക തലത്തിൽ വസ്തുതകൾ തുറന്നു പറയുന്ന ചർച്ചകൾക്ക് വാതിൽ തുറക്കുക.


നീചത്വം വെളിപ്പെടുത്തുന്നതല്ല, മറിച്ച് സത്യത്തെ മുഖാമുഖം നോക്കി അതിനെ മാറ്റാൻ ശ്രമിക്കുന്നതാണ് ഉണർവുള്ള സമൂഹത്തിന്റെ ലക്ഷ്യം. അതിനായി ഞാൻ ഉയർത്തിയ ചോദ്യങ്ങൾ അതീവ പ്രസക്തവും ആവശ്യമുള്ളതുമാണ്.


നാം എന്തെല്ലാം എഴുതിയാലും എന്ത് തീരുമാനിച്ചാലും ഏത് വികസനം നടത്തിയാലും ഏതെല്ലാം എണ്ണിപ്പറഞ്ഞാലും  തീർക്കാൻ കഴിയാത്ത ഒരു കടം പോലെ ആശ വർക്കേഴ്സ് സമരം മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ നടപ്പിലാക്കിയ 

പിഎസ്സി ചെയർമാന്റെയും ,അംഗങ്ങളുടെയും അമിതമായ ശമ്പള വർദ്ധനവ് കോർപ്പറേറ്റ് ചിന്താഗതിയുടെ ഭാഗമെന്നാണ്

പൊതുജനങ്ങൾ വിശേഷിപ്പിക്കുന്നത് :

കേരളത്തിലെ പ്രധാന മനുഷ്യവകാശ സംഘടനയായ Humanistic Rights Protection എന്ന സംഘടനയുടെ

മനുഷ്യവകാശ പ്രവർത്തകർക്ക് വേണ്ടി ചെയർമാനായ 

ജോൺസൺ പുല്ലുത്തിയും,

വൈസ് ചെയർമാനായ ശ്രീ : മുഹമ്മദ് ബഷീർ സൈനിയും

ആശ വർക്കേഴ്സിൻ്റെ സമരപ്പന്തലിൽ നേരിട്ട് എത്തി

സംഘടനയുടെ ആശയങ്ങളും, ആദർശങ്ങളും, പിന്തുണയും

അടങ്ങുന്ന ആയിരക്കണക്കിന് നോട്ടീസുകൾ നൽകിയും

പിന്തുണ അർപ്പിച്ചും അഭിവാദ്യം

ചെയ്തും മടങ്ങിയ ഞങ്ങൾക്ക്

ആ പാവപ്പെട്ട സഹോദരിമാരുടെ ശാപം ഉണ്ടാകുകയില്ല എന്ന

ആത്മവിശ്വാസത്തോടെ

എൻ്റെ സുഹൃത്തുക്കൾക്കും എന്നെ കേൾക്കുന്നവർക്കുമായി 

അറിവിൻ്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എഴുതിയ ഈ ലേഖനം സ്നേഹപൂർവ്വം സമർപ്പിക്കുന്നു .


എന്ന് : ജോൺസൺ പുല്ലുത്തി .


നിയമത്തെ ബഹുമാനപൂർവ്വം സ്വീകരിച്ച് ആ നിയമത്തെ

ആധാരമാക്കി സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് വേണ്ടി.

അവർക്ക് നഷ്ടപ്പെടുന്ന നിയമത്തിന്റെ ആനുകൂല്യങ്ങളും,

അവകാശങ്ങളും തിരിച്ചുലഭിക്കുന്നതിനുവേണ്ടി വേണ്ടി ആത്മാർത്ഥതയോടെ നീതിയുക്തമായും പരസ്പര സാഹോദര്യത്തോടും ബഹുമാനത്തോടും കൂടി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 

വാട്സ്ആപ്പ് വഴിയും കോൺടാക്ട് ചെയ്യാവുന്നതാണ്.




2025 മേയ് 19, തിങ്കളാഴ്‌ച

ഇന്ത്യ തിളങ്ങുന്നു .

 

ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ അംഗീകാരം: ഒരു വിശകലനം :

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൽ നിന്ന് ഏതാണ്ട് എൺപത് വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ന് ആഗോള രാഷ്ട്രീയത്തിൽ, സാമ്പത്തികത്തിൽ, സാംസ്കാരികതയിൽ, സൈനികത്തിൽ എന്നിങ്ങനെയുള്ള എല്ലാ തലങ്ങളിലും തന്നെ ശക്തമായ സാന്നിധ്യം നേടിയിരിക്കുന്നു. ലോകരാജ്യങ്ങൾ ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിലാണ് കാണുന്നത്, അതിനു പിന്നിൽ രാജ്യത്തിന്റെ ശാന്തിസമ്പുഷ്ടമായ സമീപനവും ദീർഘദർശിയായ നയങ്ങളും നിലകൊള്ളുന്നു.

ഭൂഗോള രാഷ്ട്രീയരംഗത്ത് ഇന്ത്യയുടെ നിലപാടുകൾ വലിയ പ്രാധാന്യം വഹിക്കുന്നു. യു.എൻ, ബ്രിക്സ്, ജി20, അഷിയാൻ തുടങ്ങിയ അന്തർദേശീയ സംഘടനകളിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരം വർദ്ധിപ്പിച്ചു. പ്രത്യേകിച്ച്, യു.എൻ സംയുക്ത സൈന്യപ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്ക് ലോകമെമ്പാടുമുള്ള അംഗീകാരത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

ഭാരതം ഇന്ന് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിക്കഴിഞ്ഞു. ഐ.ടി, ഫാർമ, മാനുഫാക്ചറിംഗ്, തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പ്രഗത്ഭത ലോകരാജ്യങ്ങളെ സ്വാധീനിച്ചിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയെ ഒരു നിക്ഷേപ ലക്ഷ്യമായി കാണുന്നത് അതിന്റെ അന്താരാഷ്ട്ര അംഗീകാരത്തിന്റെയും തെളിവാണ്.

ബോളിവുഡ്, യോഗ, ആയുർവേദം തുടങ്ങി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗങ്ങൾ ലോകമാകെയുള്ള അംഗീകാരത്തിന് കാരണമായി. ഇന്ത്യയുടെ മത-ഭാഷാ വൈവിധ്യവും സംവോദാത്മക സമൂഹവും മറ്റുനാടുകൾക്ക് മാതൃകയാകുന്നു.

ഇന്ത്യയുടെ പ്രതിരോധശേഷിയും ബഹിരാകാശ ഗവേഷണ നേട്ടങ്ങളും ലോകരാജ്യങ്ങൾ ഏറ്റുപറയുന്ന വകുപ്പുകളാണ്.

വിജയകരമായ വിക്ഷേപണങ്ങൾ:

ചന്ദ്രയാനുകൾ, മറ്റ് ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യയുടെ ശാസ്ത്രീയ മികവ് തെളിയിക്കുന്നു. അതോടൊപ്പം തന്നെ, അതിജീവനത്തിന്റെയും ആധുനികതയുടെയും പ്രതീകമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.

വിപുലീകരിച്ച ജി 7, ഭാവിയിലെ യു.എൻ സുരക്ഷാസഭാ സ്ഥിരാംഗത്വ സാധ്യത, ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ഭാവി പങ്കാളിത്തം  ഇവ എല്ലാം കൂടി ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരം കൂടുതൽ ദൃഢമാക്കുന്നുവെന്ന് വ്യക്തമാകുന്നു.

ഇന്ത്യയുടെ വികസനവും ആഗോളമേഖലകളിലുളള പങ്കാളിത്തവും ലോകരാജ്യങ്ങൾക്കിടയിൽ അതിനുള്ള അംഗീകാരം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഒരു പൊതു താൽപ്പര്യ പ്രേരിതവും സമാധാനപരമായ, ഉന്നത സമീപനവും രാജ്യത്തെ ലോക  നാടുകളിലെ വിശ്വാസയോഗ്യമായ പങ്കാളിയാക്കി മാറ്റുന്നു. ഭാവിയിൽ, ഇന്ത്യയുടെ ആഗോള സ്ഥാനമാനങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തും എന്നതിൽ സംശയമില്ല.

സാമ്പത്തികം (Economy – GDP
2024-ലെ കണക്കുകൾ പ്രകാരം, നാമമാത്ര ജിഡിപി (Nominal GDP) അടിസ്ഥാനത്തിൽ ഇന്ത്യ:

1. യു.എസ്.എ,
2. ചൈന,
3. ജപ്പാൻ,
4. ജർമ്മനി,
5.  ഇന്ത്യ ,
ഇതിൽ ഇന്ത്യ 5-ാം സ്ഥാനത്താണ്, എന്നാൽ പർച്ചേസിംഗ് പവർ പാരിറ്റി (PPP) അടിസ്ഥാനത്തിൽ 3-ാം സ്ഥാനത്താണ്.

സൈനികശക്തി (Military Power)
2024-ലെ Global Firepower Index പ്രകാരം:

1. യു.എസ്.എ,
2. റഷ്യ,
3. ചൈന,
4. ഇന്ത്യ,
ഇന്ത്യ ലോകത്തെ 4-ാം വലിയ സൈനികശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു.

ജനസംഖ്യ (Population)
2023 മുതൽ ഇന്ത്യ ലോകത്തിൽ ജനസംഖ്യയിൽ ഒന്നാമതായി മാറി, ചൈനയെ മറികടന്നു.

വിദ്യാഭ്യാസ നിലവാരം (Education Quality & Literacy)
യു.എസ്.എ, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ജപ്പാൻ തുടങ്ങിയവക്ക് പിന്നിലാണ്.

ഇന്ത്യയുടെ സാക്ഷരത നിരക്ക് ഏകദേശം 77% ആണ് (2023), വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.

മാനവവികസന സൂചിക (HDI) 2023-ലെ UNDP Human Development Index അനുസരിച്ച്:
ഇന്ത്യയുടെ സ്ഥാനം: ഏകദേശം 134-ാം സ്ഥാനമാണ്
(ഇത് 191 രാജ്യങ്ങളിലൂടെയാണ് കണക്കാക്കുന്നത്)
ഇത് നോർവേ, സ്വിറ്റ്സർലൻഡ്, അയർലണ്ട്, ജപ്പാൻ, ജർമ്മനി തുടങ്ങിയവയ്ക്ക് വളരെ പിന്നിലാണ്.

ടെക്‌നോളജി & ഇന്റർനെറ്റ് ഉപയോഗം
ഇന്ത്യ ടെക്‌നോളജിയിൽ വളരെയധികം പുരോഗമിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു, പക്ഷേ R&D (ഗവേഷണം & വികസനം) 
യു.എസ്., ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് പിന്നിലാണ്.

ഇന്ത്യ ലോകത്ത് പ്രധാന ഘട്ടങ്ങളിൽ വരുമ്പോൾ പല മേഖലയിലും ഉയർന്ന സ്ഥാനത്താണ്, പ്രത്യേകിച്ച് ജനസംഖ്യ, ഐടി സേവനങ്ങൾ, ഡിജിറ്റൽ ഉപയോക്താക്കൾ, സൈനികശക്തി മുതലായവയിൽ. എന്നാൽ മാനവവികസനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ വികസിത രാജ്യങ്ങൾക്ക് പിന്നിലായി തുടരുന്നു.

ഇന്ത്യയുടെ സൈനികശക്തി ആഗോളതലത്തിൽ വലിയ പ്രാധാന്യമുള്ളതും ശക്തമായതുമായതാണ്. താഴെ ഇന്ത്യയുടെ സൈനികശേഷിയെക്കുറിച്ചുള്ള പ്രധാന ഘടകങ്ങൾ ചുരുക്കമായി അവതരിപ്പിക്കുന്നു:

Global Firepower Index 2024 പ്രകാരം, ഇന്ത്യ ലോകത്തിലെ നാലാമത്തെ ശക്തമായ സൈനികശക്തിയാണ്, യു.എസ്.എ, റഷ്യ, ചൈന ഇന്ത്യ എന്നിങ്ങനെ 4-ാം മത് .

സൈന്യത്തിന്റെ ഘടന
ഭൂസേന (Indian Army)
ലോകത്തിലെ ഏറ്റവും വലിയ ഭൂപട സേനകളിലൊന്നാണ്.
സൈനികരുടെ എണ്ണം: അൻപത് ലക്ഷത്തിലധികം സജീവ സേനയും, 10 ലക്ഷം പരാമർശ സേനയും.
ഉയർന്ന തലത്തിലുള്ള തദ്ദേശീയ തോക്കുകൾ, ടാങ്കുകൾ (T-90, Arjun), ആർമഡ് വീക്കിളുകൾ, തുടങ്ങിയവ ഉപയോഗിക്കുന്നു.

നാവികസേന (Indian Navy)
ഇന്ത്യയുടെ Blue Water Navy എന്ന നിലയിൽ, ആഗോള കടലുകളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള സേനയാണ്.

എയർക്രാഫ്റ്റ് കേരിയറുകൾ (INS Vikramaditya, INS Vikrant)
ആധുനിക സബ്മെറിനുകളും ഡെസ്ട്രോയർമാരും.

വായുസേന (Indian Air Force)
ലോകത്തിലെ ഏറ്റവും വലിയ എയർഫോഴ്‌സുകളിലൊന്നാണ്.
ഫൈറ്റർ ജെറ്റുകൾ: Su-30MKI, Rafale, Tejas, Mig-29 തുടങ്ങിയവ.
ആധുനിക AWACS, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്നു.

ആണവശക്തി (Nuclear Power) ഇന്ത്യ ഒരു നിരോധിത ആണവശക്തിയാണ് (declared nuclear power).
മൂന്ന് ഘട്ടങ്ങളുള്ള ന്യൂക്ലിയർ ട്രൈഡ് (Triad) – ഭൂമി, സമുദ്രം, ആകാശം – ഉപയോഗിച്ച് ആണവാക്രമണം നടത്താനുള്ള ശേഷിയുള്ള രാജ്യമാണ്.

Indigenous (സ്വദേശീയമായ) ഉത്പാദനം DRDO, HAL, ISRO തുടങ്ങിയ സ്ഥാപനങ്ങൾ വഴി ഇന്ത്യ സ്വന്തം ആയുധങ്ങളും വ്യോമയാനങ്ങളും വികസിപ്പിക്കുന്നു.
ഓർഡിനൻസ് ഫാക്ടറികൾ, രാജ്യാന്തര സഹകരണങ്ങൾ (ഫ്രാൻസ്, റഷ്യ, ഇസ്രായേൽ) എന്നിവയിലൂടെ സേനാസംവിധാനങ്ങൾ പുതുക്കുന്നു.

പ്രധാന സൈനിക പരിശ്രമങ്ങൾ
Surgical Strikes (2016)  പി.ഒ.കെയിൽ തീവ്രവാദ ക്യാംപുകൾക്കെതിരെ.

Balakot Airstrike (2019)  പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെതിരെ.

UN Peacekeeping – യുഎൻ സേനയിൽ ഏറ്റവും കൂടുതൽ സൈനികരെ നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

ഭാവിനോക്കുകൾ
Make in India മുഖേന ആയുധങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നേടുകയാണ്.
ഫ്യൂച്ചർ റേഡി സാങ്കേതികവിദ്യകൾ: AI, ഡ്രോൺ, സൈബർ യുദ്ധം, quantum communication എന്നിവയിൽ അധിഷ്ഠിതമായ മുന്നേറ്റം നടത്തുന്നു.

ഇന്ത്യയുടെ സൈനികശക്തി പ്രതിരോധപരവും നയതന്ത്രപരവുമായ നിലപാടുകൾക്ക് പിന്നിൽ ശക്തമായ പിന്തുണയാണ്. ലോകമെമ്പാടും ഇന്ത്യയുടെ സൈനികതത്വം .

ശക്തി ഉപയോഗിക്കുന്നത് സ്വയം സംരക്ഷണമാണ് . ആക്രമണത്തിനല്ലശക്തിയെന്ന് ഇപ്പോൾ ലോകത്തെ ബോദ്ധ്യപ്പെടുത്തി .
ഇപ്പോൾ ഇതാ :
ഏഴ് സംഘങ്ങളായി ഒരു ദൗത്യം
32 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയുടെ സർവ്വകക്ഷി യാത്ര
ഈ യാത്രയും തൂവലുകളിൽ ഒരു പൊൻതൂവലായി മാറും എന്ന് ആശംസിക്കുന്നു .

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...