2025 സെപ്റ്റംബർ 10, ബുധനാഴ്‌ച

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :


ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. രാഷ്ട്രീയവും മതവും ചേർന്നുണ്ടായ ഈ വൈരത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് സാധാരണ ജനങ്ങളാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായ ആളുകൾ കൊല്ലപ്പെടുന്നത് ഏതൊരു കാലഘട്ടത്തിലും അംഗീകരിക്കാനാവാത്ത മനുഷ്യാവകാശ ലംഘനമാണ്.
ഈ യുദ്ധത്തിൽ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിലയിരുത്താൻ ലോക സമൂഹത്തിനും വിദഗ്ധർക്കും ഒരുപോലെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാണ് . നടന്നുകൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന യാതൊരു നടപടിയും ന്യായീകരിക്കാൻ ആവില്ല.ലോക നേതാക്കൾ പലപ്പോഴും സമാധാനത്തിനായി വിളിച്ചുപറയുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. ശക്തരായ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും നിരപരാധികളുടെ കണ്ണീരും രക്തവും മറച്ചുവെയ്ക്കപ്പെടുന്നു.

ഈ സാഹചര്യത്തിൽ ഏറ്റവും അടിയന്തിരമായ ആവശ്യം
എത്രയും വേഗം യുദ്ധം ഉൾപ്പെടെയുള്ള
എല്ലാ തരത്തിലുള്ള ആക്രമണങ്ങളും അവസാനിപ്പിക്കുക എന്നതാണ്.

മനുഷ്യാവകാശങ്ങൾക്ക് മുൻഗണന നൽകി  നിരപരാധികളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം.
യുദ്ധത്തിന്റെ പേരിൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുന്നത് മനുഷ്യാവകാശത്തിന്റെ തന്നെ തോൽവിയാണ്. അതിനാൽ ലോക സമൂഹം ഒരുമിച്ച് നിലകൊണ്ട്, നിരപരാധികളെ കൊന്നൊടുക്കുന്ന ഇത്തരം യുദ്ധനിലപാടുകൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടത്
വർത്തമാന കാലഘട്ടത്തിന്റെ
അത്യാവശ്യമാണ്.

ഹമാസ് ഇസ്രായേൽ യുദ്ധം
ചെറിയ രീതിയിൽ വിശകലനം ചെയ്യാം ..................

മനുഷ്യാവകാശ ലംഘനങ്ങളുടെയും അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങളുടെയും വെളിച്ചത്തിൽ ചരിത്രപരമായ പശ്ചാത്തലം
ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒരു ദിവസം കൊണ്ടോ ഒരു സംഭവം കൊണ്ടോ ഉണ്ടായതല്ല. 1948-ൽ ഇസ്രായേൽ രാജ്യത്തിന്റെ രൂപീകരണത്തോടെ ആരംഭിച്ച അറബ്–ഇസ്രായേൽ വൈരാഗ്യം 1967-ലെ സിക്‌സ് ഡേ വാർ (Six-Day War) ശേഷം കൂടുതൽ രൂക്ഷമായി.
പാശ്ചാത്യ തീരം (West Bank) ഗാസ പട്ടണം (Gaza Strip) കിഴക്കൻ ജറുസലേം എന്നിവയുടെ അധീനത ചോദ്യംചെയ്യപ്പെടുന്ന വിഷയമായി മാറി.

1987-ൽ സ്ഥാപിതമായ ഹമാസ് ഒരു രാഷ്ട്രീയ–സായുധ സംഘടനയായി, ഇസ്രായേലിന്റെ അധീനതക്ക് എതിരെ പ്രതിരോധം നടത്തുകയും പലപ്പോഴും ആയുധ സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു.
2007-ൽ ഗാസ പട്ടണത്തിൽ ഹമാസ് ഭരണകൂടം സ്ഥാപിച്ചതോടെ ഇസ്രായേൽ–ഗാസ അതിർത്തിയിൽ ആവർത്തിച്ച് ഉണ്ടാകുന്ന ഏറ്റുമുട്ടലുകൾ സാധാരണക്കാരുടെ ജീവിതം അസഹനീയമാക്കി.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരത
സംഘർഷങ്ങളിൽ പതിവായി സംഭവിക്കുന്നത് നിരപരാധികളുടെ ജീവഹാനിയാണ്.
കുട്ടികൾ സ്ത്രീകൾ പ്രായമായവർ എന്നിവരാണ് ഏറ്റവും വലിയ ഇരകളായി മാറുന്നത് .
അടിസ്ഥാന സൗകര്യങ്ങൾ
ആശുപത്രികൾ സ്കൂളുകൾ കുടിവെള്ള ശൃംഖലകൾ ബോംബാക്രമണങ്ങളിൽ തകർന്നു പോകുന്നു.
വീടുകളും സ്വത്തും ഉപേക്ഷിച്ച്
ആളുകൾ അഭയം തേടി
അഭയാർഥികളായി മാറുന്നു.

Fourth Geneva Convention (1949) പ്രകാരം:
സാധാരണ ജനങ്ങളെ നേരിട്ട് ആക്രമിക്കുന്നത് യുദ്ധക്കുറ്റം (War Crime) ആകുന്നു.

ആരോഗ്യ സ്ഥാപനങ്ങൾക്കും സഹായ വിതരണം നടത്തുന്ന സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം നിരോധിച്ചിരിക്കുന്നു.

എന്നിരുന്നാലും, ഹമാസ് നടത്തുന്ന അക്രമാക്രമണങ്ങൾ (റോക്കറ്റ് ആക്രമണങ്ങൾ) സാധാരണ ജനങ്ങളെ തന്നെ ലക്ഷ്യമിടുന്നതാണ് . മറുവശത്ത് ഇസ്രായേൽ നടത്തുന്ന പ്രതിരോധ നടപടികളും നിരപരാധികളുടെ ജീവൻ കവർന്നു കൊണ്ടിരിക്കുന്നു. ഇതോടെ രണ്ടു പക്ഷവും മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളാകുന്നു.

അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്വങ്ങളും
Universal Declaration of Human Rights (1948): ജീവിക്കാനുള്ള അവകാശം (Right to Life) എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്.

Rome Statute of the International Criminal Court (2002) പ്രകാരം
സാധാരണ ജനങ്ങളെ നേരിട്ട് ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റം എന്ന നിലയിൽ വിചാരണ ചെയ്യപ്പെടും.

UN Charter (1945) ശക്തിപ്രയോഗത്തിലൂടെ പ്രശ്നപരിഹാരം അനുവദനീയമല്ല സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
എന്നിരുന്നാലും രാഷ്ട്രീയ–താൽപര്യങ്ങളും വൻ ശക്തികളുടെ പിന്തുണയും കാരണം അന്താരാഷ്ട്ര നിയമങ്ങൾ പലപ്പോഴും പ്രായോഗികമായി നടപ്പിലാവുന്നില്ല.

യുണൈറ്റഡ് നേഷൻസിന്റെ പങ്ക് യുണൈറ്റഡ് നേഷൻസ് പലവട്ടം Ceasefire (യുദ്ധവിരാമം) പ്രഖ്യാപിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയുള്ള സമാധാനം ഉറപ്പാക്കാൻ നാൾ ഇതുവരെ കഴിഞ്ഞിട്ടില്ല.

UN Security Council പലപ്പോഴും പ്രമേയങ്ങൾ കൊണ്ടുവന്നെങ്കിലും സ്ഥിരം അഗങ്ങളുടെ (ഉദാ: അമേരിക്ക റഷ്യ ) വീറ്റോ അധികാരം പല തീരുമാനങ്ങളും തടഞ്ഞുവെച്ചു .

UN Human Rights Council സംഘർഷത്തിൽ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, അവയുടെ അടിസ്ഥാനത്തിൽ വലിയ നടപടികൾ നടന്നിട്ടില്ല.

UNRWA ( United Nations Relief and Works Agency ) ഗാസയിലെ അഭയാർഥികൾക്ക് ഭക്ഷണവും ആരോഗ്യമേഖലയിൽ സഹായവും നൽകുന്ന പ്രധാന സ്ഥാപനമാണ്  എന്നാൽ ഇത് പലപ്പോഴും ആക്രമണത്തിനും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഇരയായി.

ലോക നേതാക്കളുടെയും രാജ്യങ്ങളുടെയും നിലപാടുകൾ
പരിശോധിക്കുമ്പോൾ :

അമേരിക്ക ചരിത്രപരമായി ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ്.

അറബ് രാജ്യങ്ങൾ: പലപ്പോഴും പലസ്തീനെ പിന്തുണയ്ക്കുന്നു എന്നാൽ നേരിട്ടുള്ള ഇടപെടലുകൾ പരിമിതമാണ്.

യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ സംരക്ഷണ
വാദത്തോടൊപ്പം രണ്ടു കൂട്ടരും
ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരു മേശക്ക് ചുറ്റും ഇരിക്കണമെന്ന്
ആവർത്തിക്കുന്നു.

മറ്റു രാജ്യങ്ങൾ ( ഉദാ: ഇന്ത്യ ) സമാധാനപരമായ പരിഹാരം ആവശ്യപ്പെടുന്ന തുല്യത പുലർത്തുന്ന നിലപാട് സ്വീകരിക്കുന്നു. (ചേരിചേരാനയം പിന്തുടരുന്നു)

മുന്നോട്ടുള്ള മാർഗം
യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ
തൽക്ഷണ Ceasefire ഉറപ്പാക്കുക.

മനുഷ്യാവകാശ ലംഘനങ്ങളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തുക.

നിരപരാധികൾക്ക് മാനവിക സഹായം തടസ്സമില്ലാതെ എത്തിക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുക.

രണ്ട് രാഷ്ട്രങ്ങളുടെയും പ്രശ്ന പരിഹാരം (Two-State Solution) യാഥാർത്ഥ്യമാക്കാൻ ലോക സമൂഹത്തിന്റെ ഏകോപിത ഇടപെടൽ ശക്തമായി ഉണ്ടാകണം.

UN സംവിധാനങ്ങളുടെ ശക്തീകരണം പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിന്റെ വീറ്റോ അധികാരത്തെ പരിഷ്കരിക്കുക.

ഉപസംഹാരം
ഹമാസ്  ഇസ്രായേൽ യുദ്ധത്തിൽ ആരാണ് ശരി ആരാണ് തെറ്റ് എന്ന വിലയിരുത്തലിൽ രാജ്യങ്ങൾ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ ഒരൊറ്റ കാര്യം മാത്രം വ്യക്തമാണ്  നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

മനുഷ്യാവകാശങ്ങളുടെ സംരക്ഷണം വാക്കുകളിൽ മാത്രം ഒതുങ്ങാതെ അന്താരാഷ്ട്ര സമൂഹം ശക്തമായ രാഷ്ട്രീയ നിയമ നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യം എല്ലാഅർത്ഥത്തിലും  അതിക്രമിച്ചിരിക്കുന്നു.

ഈ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമല്ല ഭാവി തലമുറകൾക്ക് ഭയമില്ലാത്ത സുരക്ഷിതമായ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതും ലോകത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്.

ഈ ഉത്തരവാദിത്വം ഏറ്റെടുത്ത്
ഇന്ത്യ അടക്കമുള്ള ലോക നേതാക്കൾ യുദ്ധങ്ങളിൽ
നിരപരാധിയായ മനുഷ്യരെ
കൊന്നൊടുക്കുന്നത് അവസാനിപ്പിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആവശ്യമായ ഒരു
ഡിക്ലറേഷൻ
സ്വീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകണമെന്നും
അടിയന്തരമായി നിരപരാധികളുടെ ജീവഹാനി
അവസാനിപ്പിക്കുന്നതിന്
ശക്തമായി ഇടപെടണമെന്നും
N G O : Humanistic Rights Protection Movement (HRPM)
ആവശ്യപ്പെടുന്നു. സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ ജോൺസൻ പുല്ലുത്തി
ആവശ്യപ്പെടുന്നു.
10/09/2025

2025 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

പ്രതിഷേധ സമര നോട്ടീസ്

പ്രതിഷേധ സമര നോട്ടീസ്


രാജ്യത്തെ പരമോന്നത നീതി ന്യായ കോടതി
തെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടും, അവയെ അനാവശ്യമായി ന്യായീകരിക്കുന്നവർക്കെതിരെയും  ഹർജി പരിഗണിക്കവേ വളരെ വ്യക്തവും ശക്തവുമായ പരാമർശമാണ് നടത്തിയത്.

എന്നാൽ, അത്രയും നിർണായകമായ പരാമർശം വന്നിട്ടും ഭരണാധികാരികളും, ജനപ്രതിനിധികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇന്നുവരെ വ്യക്തമായ നിലപാട് സ്വീകരിക്കാതെയും, ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാതെയും തുടരുകയാണ്.

അതിന്റെ ഭീകര ഫലമായി, തെരുവ് നായ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയും പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അതീവഗൗരവമുള്ള ഭീഷണിയായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ,കേരളത്തിലെ മനുഷ്യവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ ഏകോപന സമിതി അംഗങ്ങൾ
ഒത്തുചേർന്ന് ശക്തമായ പ്രതിഷേധ സമരത്തിലേക്ക് കടക്കാൻ നിർബന്ധിതരാകുന്നു .

കൊച്ചുകുട്ടികൾ അടക്കമുള്ള ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ് അതിനാൽ, ഭരണാധികാരികൾ അടിയന്തര ഇടപെടലും കാര്യമായ നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

എല്ലാ ഉത്തരവാദിത്തമുള്ള പൗരന്മാരും, മനുഷ്യാവകാശ പ്രവർത്തകരും പൊതുസമൂഹവും
ഈ പ്രതിഷേധത്തിൽ
പങ്കുചേരുവാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

മനുഷ്യ അവകാശ ഏകോപന സമിതിക്ക് വേണ്ടി .

സംസ്ഥാന ചെയർമാൻ :
ജോർജ് വട്ടുകുളം (മലയാള വേദി )
മനുഷ്യവകാശ ഏകോപന സമിതി .

സംസ്ഥാന കൺവീനർ :
ജോൺസൺ പുല്ലുത്തി(HRPM)
മനുഷ്യവകാശ ഏകോപന സമിതി

2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പ്രവർത്തന റിപ്പോർട്ട്

 HRPM ൻ്റെ സത്യസന്ധരായ പ്രവർത്തകർക്കുള്ള 

സംഘടനാ റിപ്പോർട്ട് :

2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ താഴെ ചേർക്കുന്നു. 

യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് റിപ്പോർട്ടിലേക്ക് :

9.50 AM ന് രാഷ്ട്രീയ സാംസ്കാരിക നേതാവായ

ശ്രീ : സുധൻ കാരയിൽ

ദേശീയ പതാക ഉയർത്തി

പൗരന്മാർക്ക് ലഭിച്ച സ്വാതന്ത്ര്യവും,ആ 'സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾ അവതരിപ്പിച്ചു .

ശ്രി : ജോൺസൺ പുല്ലുത്തി

ശ്രീ : കുമാരൻ പോറ്റിക്കര

ശ്രീ : ബൈജു കൊരയ്ച്ചാൽ

ആശംസകൾ അർപ്പിച്ചു.

ശ്രി : മുഹമ്മദ് ബഷീർ സൈനി

സ്വാഗതവും, ശ്രി : ഏലിയാസ് ജേക്കബ് നന്ദിയും പറഞ്ഞു.

തുടർന്ന് ഗോപി ആലുവക്കാരന്റെ നേതൃത്വത്തിൽ മധുര പലഹാരം വിതരണം ചെയ്തു.

1 , 10. 10 AM ന് ചെയർമാൻ

ജോൺസൺ പുല്ലത്തിയുടെ

അധ്യക്ഷതയിൽ

അഡ്മിൻ ഓഫിസിൽ യോഗ ആരംഭിച്ചു.

2 , ഏലിയാസ് ജേക്കബ് സ്വാഗതം പറഞ്ഞു .

3 , വിൻസൻ്റ് മാഷ് അനുശോചനം രേഖപ്പെടുത്തി .

4 , ചെയർമാൻ

സംഘടന നയങ്ങളും നിലപാടുകളും വിശദീകരിച്ചു.

5 , തുടർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സഫൂറമേടവും ,

മേടത്തിന്റെ മകൾ സഭാ ഫാത്തിമയും ചേർന്ന് ദേശീയ പതാകയുടെ നിറത്തിലും രൂപത്തിലും നിർമ്മിച്ച 

കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.

6 , സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ സൈനി

സംസാരിച്ചു.

7 , കുമാരൻ പോത്തിക്കര , ഏലിയാസ് ജേക്കബ്, സഫുറാ മേടം .അനിതാ സന്തോഷ്

ബൈജു കൊരയ്ച്ചാൽ മുതൽ

എല്ലാവരും ചർച്ചയിൽ പങ്കെടുത്തു.

8 ,ചെയർമാൻ ചർച്ചകൾക്ക് ആവശ്യമായ മറുപടി നൽകി

9 , തീരുമാനങ്ങൾ :

1 , ജനറൽ സെക്രട്ടറി പദവി

ക്യാൻസൽ ചെയ്തു. പകരം

14 സംസ്ഥാന സെക്രട്ടറിമാരായിരിക്കും ഇനി മുതൽ സംസ്ഥാനത്ത് ഉണ്ടാവുക . 

ജനറൽ സെക്രട്ടറിക്ക് ഉണ്ടായിരുന്ന പദവി തന്നെയാണ് സംസ്ഥാന സെക്രട്ടറിമാർക്കുള്ളത് ( എന്നാൽ ആ ഉത്തരവാദിത്വം

ഏൽപ്പിക്കപ്പെടുന്ന ജില്ലകൾ 

കേന്ദ്രീകരിച്ച് ആയിരിക്കും)

2 , തൃശ്ശൂർ ജില്ലാ കമ്മിറ്റി ഒഴികെ

മറ്റുള്ള ജില്ല കമ്മിറ്റികളുടെ

ഉത്തരവാദിത്തപ്പെട്ടവർ

യോഗങ്ങൾ വിളിച്ചു ചേർത്താൽ മാത്രമെ

കമ്മിറ്റിയുടെ പുനർ രൂപീകരണം ഉണ്ടാവുകയുള്ളൂ.

അല്ലാത്തപക്ഷം നിശ്ചിതകാലയളവിനുള്ളിൽ

സ്റ്റേറ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് കമ്മറ്റി വിളിച്ചുചേർക്കുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നതാണ്.

3 , വനിതാ വിഭാഗം, യുവജന വിഭാഗം എന്നി പോഷക സംഘടനകളുടെ 

സംസ്ഥാന സമ്മേളനം വിളിച്ചു ചേർത്തതിനുശേഷം മാത്രമേ പുതിയ കമ്മിറ്റിയുടെ രൂപീകരണം ഉണ്ടാവുകയുള്ളൂ.

എന്നാൽ : ജില്ലാ തലങ്ങളിലും യോഗങ്ങൾ വിളിച്ചു ചേർക്കാവുന്നതാണ്.

4, ഇന്നു മുതൽ സംഘടനയുടെ ഔദ്യോഗിക Whatsapp ഗ്രൂപ്പുകൾ ഉണ്ടാകുന്നതല്ല.

ഏതെങ്കിലും ജില്ലയിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് വിരുതമായി വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും.  ആ ഗ്രൂപ്പിൻ്റെ പ്രവർത്തനം മൂലം

ഏതെങ്കിലും ഒരു അംഗം ഗ്രൂപ്പിൽ സംഘടന വിരുതമായ

നിലപാട് സ്വീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിൻ മാത്രമായിരിക്കും.

5 , സംഘടന നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ

ഇനിമുതൽ www.hrpm.in 

എന്ന വെബ്സൈറ്റിൽ അനൗൺസ്മെൻ്റ് പേജിൽ HRPM2017 എന്ന  iD നമ്പറിൽ

ലോഗിൻ ചെയ്താൽ ലഭ്യമാണ്.

അറിയിപ്പുകളുടെ അവസാനഘട്ടത്തിൽ 

അംഗങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഓപ്ഷൻ ലഭ്യമാണ് ( ഓർക്കുക ഇതെല്ലാം ഔദ്യോഗിക രേഖയായി മാറുന്നതാണ് ) 

രണ്ടാമത്: blog.hrpm.in എന്ന ബ്ലോഗിലും സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർത്തകളും ലഭ്യമാണ് .  

മൂന്നാമത്: hrpm.in 

എന്ന പ്രധാന വെബ്സൈറ്റിലുള്ള ന്യൂസ് പേജിൽ വാർത്തകളും ലേഖനങ്ങളും സ്വന്തം പേരിൽ എഴുതാനുള്ള സൗകര്യങ്ങൾ ഉണ്ടാകുന്നു

ഈ സൗകര്യം എല്ലാ അംഗങ്ങൾക്കും അഡ്മിൻ മുഖേന ഉപയോഗിക്കാവുന്നതാണ് .

വെബ്സൈറ്റിൽ കയറുമ്പോൾ 

ഹോം സ്ക്രീനിൽ വലത്തെ സൈഡിൽ + EN എന്ന് കാണുന്ന ഫ്ലാഗിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ വെബ്സൈറ്റ് മനസ്സിലാക്കാൻ കഴിയുന്നതാണ്. 

കൂടാതെ സംഘടനയുടെ ഔദ്യോഗിക സ്വഭാവമുള്ള 

ഒരു കമ്മ്യൂണിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാകുന്നതാണ് .

നിലവിലുള്ള ന്യൂസ് ചാനൽ ഗ്രൂപ്പിനെയാണ് സംഘടനയുടെ ഔദ്യോഗിക കമ്മ്യൂണിറ്റി ഗ്രൂപ്പാക്കി മാറ്റുന്നത് . സംഘടനയുടെ പൊതു വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു ഗ്രൂപ്പായിരിക്കും  . ഈ ഗ്രൂപ്പിൽ

സംഘടനയുടെ അംഗങ്ങൾ 

ഒത്തൊരുമയോടെ മുന്നോട്ടുപോകണം ഏതെങ്കിലും ഒരു അംഗത്തിന്റെ ഭാഗത്തുനിന്നും നെഗറ്റീവായ എന്തെങ്കിലും ഉണ്ടായാൽ

ചോദ്യങ്ങളില്ലാതെ റിമൂവ് ചെയ്യപ്പെടുന്നതാണ്.

വെബ്സൈറ്റുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന ഒരു വിവരം അധികം വൈകാതെ നിങ്ങളിലേക്ക് എത്തുന്നതാണ്.

6, ഇന്നു മുതൽ എ ക്ലാസ്സ് മെമ്പർമാരിൽ നിന്നും വർഷത്തിൽ 1200 രൂപ വരിസംഖ്യ ഈടാക്കാൻ തീരുമാനിച്ചു. ഒറ്റ തവണയൊ

മാക്സിമം നാല് തവണയോ ആയി സംഘടന അക്കൗണ്ടിലേക്ക് അടക്കേണ്ടതാണ്. 

ലൈഫ് ടൈം മെമ്പർഷിപ്പും എക്ലാസ് മെമ്പർഷിപ്പും വർഷത്തിൽ ഒരേ കാലയളവിൽ മാത്രമെ പുതുക്കുകയുള്ളു. ലൈഫ് ടൈം മെമ്പർഷിപ്പിന്ന് 12 മാസവും എക്ലാസ് മെമ്പർഷിപ്പിന്ന് 11 മാസവുമാണ് കാർഡ് പുതുക്കുവാനുള്ള കാലാവധി.

( 11 മാസങ്ങൾക്ക് മുൻപായി

1200 രൂപ വരിസംഖ്യ അടച്ചു തീർക്കുന്നവർക്കാണ് ലൈഫ് ടൈം മെമ്പർഷിപ്പ് ആവുന്നത് . 

ഓരോ വർഷത്തിലും  മെമ്പർഷിപ്പിന്റെ  ഐഡി കാർഡ് പുതുക്കുന്ന വകയിലേക്ക് 200 രൂപയും അടക്കേണ്ടതാണ്.

7 , വരിസംഖ്യയുടെ 50% ശതമാനം ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് ലഭ്യമാണ്.

അംഗങ്ങളുടെ വരിസംഖ്യ ബാങ്ക് അക്കൗണ്ടിൽ എത്തിയതിനുശേഷം ആദ്യം ഉണ്ടാകുന്ന ജില്ലാ ക്യാമ്പയിനുകൾക്കാണ്

ഈ സംഖ്യ ലഭിക്കുക.

8 . Candidate അംഗങ്ങൾക്ക്

ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും 

ക്ലാസ് മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

9,

പെട്ടന്നുണ്ടാകുന്ന പ്രത്യാഗാതങ്ങൾ (മരണം ആക്സിഡണ്ട് തുടങ്ങിയവ)ക്ക് നൽകുന്ന ഫണ്ട് :

  എ ക്ലാസ് അംഗങ്ങൾ എല്ലാവരും 500 രൂപ വീതം സംഘടനയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണം . രണ്ടോ മൂന്നോ തവണകളായും അടക്കാവുന്നതാണ്. ഈ ഫണ്ട്

മറ്റൊന്നിനും ചെലവ് ചെയ്യപ്പെടുന്നില്ല.  സംഘടനയുടെ കുടുംബ അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംഘടനാ പ്രവർത്തകർ എത്തിച്ചേരുകയും, റീത്ത് കൂടാതെ 5000 രൂപ മരണ ഫണ്ടായി നൽകുകകയും ചെയ്യുന്നു. 

ഫണ്ടിൻ്റെ ലഭ്യത അനുസരിച്ച്

ആക്സിഡൻ്റ് കേസുകൾ കൂടാതെ വിവാഹം , വീട് താമസം എന്നീ ക്ഷണങ്ങൾക്ക് 

അംഗങ്ങൾക്ക് വേണ്ടി 

സംഘടനയുടെ പേരിൽ നിശ്ചിത ഫണ്ട് നൽകാനുള്ള തീരുമാനം സ്വീകരിക്കുന്നു.

ഒരു അംഗത്തിൻ്റെ അവകാശത്താൽ പെട്ടന്നുണ്ടാകുന്ന പ്രത്യാഗാതങ്ങൾക്ക്

ഫണ്ട് കൈമാറിയാൽ തുടർന്നും ഓരോ അംഗങ്ങളും 500 രൂപ വീതം 

സംഘടനാ അക്കൗണ്ടിലേക്ക് അടയ്ക്കണം.   

മരണപ്പെടുന്നവർക്ക്  അനുശോചനം രേഖപ്പെടുത്തുന്ന യോഗങ്ങളിൽ ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്ക് വിധേയമായുള്ള ചർച്ചയും ഉണ്ടാകുന്നതാണ്.

9 പരസ്പര സാഹോദര്യം ബഹുമാനം,അച്ചടക്കം സംഘടനയ്ക്കുള്ളിൽ  കൃത്യമായി നടപ്പിലാക്കാനും, വ്യക്തി താൽപര്യങ്ങളിലും സ്വാർത്ഥ താല്പര്യങ്ങളിലും മുഖം നോക്കാതെ നടപടി  

10 , ക്ലാസ്സ് മെമ്പർഷിപ്പിലേക്ക് വരുന്ന മുഴുവൻ അംഗങ്ങളുടെയും ഫോട്ടോയും

വിവരങ്ങളും www.hrpm.in & blog.hrpm.in എന്ന വെബ്സൈറ്റുകളിൽ ആഡ് ചെയ്യാനും തീരുമാനിച്ചു.

11 . 

1, ചെയർമാൻ : ജോൺസൺ പുല്ലുത്തി.

2 ,വൈസ് : ചെയർമാൻ മുഹമ്മദ് ബഷീർ സൈനി .

3 , സംസ്ഥാന ട്രഷറർ : ഏലിയാസ് ജേക്കബ് .

4 , STSC വിഭാഗം സംസ്ഥാന പ്രസിഡണ്ട് കുമാരൻ പോത്തിക്കര .

5 , ഗോപി ആലുവക്കാരൻ

ചെങ്ങാലൂർ

6 , വിൻസൻ്റ് മാഷ് മണ്ണുത്തി 

മണ്ണുത്തി 

7 , ബിനു മാന്നാമംഗലം 

8  , ബൈജു കൊരയ്ച്ചാൽ .

തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് 

9 , നഹാസ് കൊരണ്ടിപ്പിള്ളി, 

10 , നഹാസ് ഇബ്രാഹിം,

11 , അനിത സന്തോഷ്

12 ,സഫുറ മണലായ

13 ,ജോഷി പാണാട്ടിൽ

14, സുനിൽ കുമാർ 

15 സലാം പുതിയകാവ് 

16 ,അഷ്റഫ് കോഴിക്കോട് 

എന്നിവർ 

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു .

10 / ഓഗസ്റ്റ് 31ന് 

സംസ്ഥാന കമ്മിറ്റിയിലുള്ള

ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നതാണ്. 

ജില്ലാ സമ്മേളനങ്ങളിൽ നിന്നും 

സംസ്ഥാന കമ്മിറ്റിയിലേക്കുള്ള

അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ് .

11 - എ ക്ലാസ് മെമ്പർഷിപ്പ് സ്വീകരിച്ചിട്ടുള്ള എല്ലാ അംഗങ്ങളുടെയും ഫോട്ടോ വെബ്സൈറ്റിൽ ആഡ് ചെയ്യുവാൻ തീരുമാനിച്ചു.

12  ,

Candidate മെമ്പർഷിപ്പ് എടുക്കുന്നവർക്ക് blog.hrpm.in

എന്ന വെബ്സൈറ്റിലും ആഡ് ചെയ്യാൻ തീരുമാനിച്ചു.

13 , ബെന്നി കോടാലി 

നന്ദി പറഞ്ഞു.

അവസാനിച്ചു.

N B : വെബ്സൈറ്റിൽ ലേഖനങ്ങൾ എഴുതാൻ താല്പര്യമുള്ള എല്ലാ അംഗങ്ങൾക്കും അവരുടെ സ്വന്തം പേരിൽ എഴുതാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘടനയുടെ കൂട്ടുത്തരവാദിത്വം ഉറപ്പിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളാണ് :

മറ്റുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായി എല്ലാ സംവിധാനങ്ങളും സ്വന്തമായുള്ള  

സംഘടന എന്ന നിലയിൽ അംഗങ്ങളിൽ നിന്ന്

വാർഷിക വരിസംഖ്യ, ലേവി എന്നിവ ഈടാക്കുവാൻ ബാധ്യതയുണ്ട്. 

വാർഷിക വരിസംഖ്യ,

പ്രത്യാഘാത ഫണ്ട് 

എന്നത് സംഘടനയ്ക്കകത്ത് കൂട്ട ഉത്തരവാദിത്വം ഉണ്ടാകുന്നതിന് കാരണമാകുന്നു.

സംഘടനക്കുള്ളിൽ അവരുടെ ആവശ്യങ്ങൾ നടക്കാത്തതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി പുറത്തുപോയ 

ഏഴോളം വരുന്നവർ സ്വയം മനുഷ്യവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന 

സാമൂഹിക രോഗികൾ

ചേർന്ന്  സംഘടനയിലേക്ക് പുതിയതായി കടന്നുവരുന്ന അംഗങ്ങളിൽ ശുദ്ധമായ നുണകൾ മാത്രം പറഞ്ഞ്

നമ്മുടെ സംഘടന വിട്ടു പോകാൻ

പ്രഷർ നൽകുന്നത് മനസ്സിലാക്കാക്കുന്നു.

ഈ കൂട്ടത്തിൽ തിരക്കുള്ള ട്രാൻസ്പോർട്ട് ബസ്സിൽ കയറി 

സ്ത്രീകളെ ശല്യം ചെയ്യുന്നവരും, രാഷ്ട്രീയം ഉൾപ്പെടെ  മറ്റു പല സംഘടനകളുടെ പേരിലും പണം പിരിച്ച് ജീവിക്കുന്നവരും,

പതിനഞ്ചാം വയസ്സിൽ ഒരു സ്ത്രീയെ (എന്നു പറയാൻ പറ്റില്ല ഒരു പെൺകുട്ടിയെ )

ഗർഭിണിയാക്കി ജയിലിൽ കിടന്നവരും ,  സിനിമയുടെ മറവിൽ വയനാട് മുതൽ

കേരളത്തിലെ പല ജില്ലകളും കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരും കൂട്ടത്തിലുണ്ട്.

ഈ മഹാന്മാരും മഹതികളും

ഈ സംഘടനക്കുള്ളിൽ വന്നതിനുശേഷം ചെയ്തുകൂട്ടിയ കൊള്ളരുതായ്മകൾ 

ഓരോരുത്തരുടെ പേരിലും

സംഘടനയുടെ പേരിൽ 

ലേഖനങ്ങളായി എഴുതാൻ തീരുമാനിച്ചിരിക്കുകയാണ്.

HRPM എന്ന ഈ സംഘടന നേരും നെറിവുമുള്ള ഒരു യഥാർത്ഥ  മനുഷ്യവകാശ സംഘടനയാണ്  .

അതുകൊണ്ടുതന്നെ സംഘടന പറയുന്നത് ചെയ്യും ചെയ്യുന്നത് പറയും ആരുടെയും മുമ്പിൽ തലതാഴ്ത്തേണ്ട സാഹചര്യം

ഇന്ന് ഈ സംഘടനയ്ക്ക് ഇല്ല.

സംഘടനയുടെ സത്യസന്ധയും

ആശയവും ആദർശവും നയവുമാണ് അതിന്റെ പ്രധാന കാരണം  ഈ സംഘടന 

എക്കാലത്തും സമൂഹത്തിനു മുമ്പിൽ തല ഉയർത്തി നിൽക്കുക തന്നെ ചെയ്യും.

അതിന് മേൽപ്പറഞ്ഞതു പോലുള്ള പുഴുക്കൾ 

ഒരു തടസ്സമാവുകയില്ല.

ഈ പുഴു കുത്തുകൾക്ക് 

ഒരു സംഘടനയിൽ പോലും പ്രവർത്തിക്കാൻ കഴിയില്ല കാരണം അതിനുള്ള അറിവോ പക്വതയോ തന്റേടമോ മനസ്സാക്ഷിയോ അവർക്കില്ല.

അവർക്കെന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് ലേഖനങ്ങളിൽ കൃത്യമായി എഴുതാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരിക്കൽ ക്ഷമിച്ചതാണ്

ഇനി മുതൽ ഈ വൃത്തികെട്ട ചെറ്റകൾക്ക് സമാനമായ ഇവരോട് ഒരിക്കലും പോലും ഒരുതരത്തിലും ക്ഷമിക്കുകയില്ല. 

റിപ്പോർട്ട് പൂർണ്ണമായത്

പ്രസിദ്ധീകരണ തീയതി.

16/08/2025.10.35 Pm

സംശയങ്ങൾക്ക് വിളിക്കുക

ലഭ്യമല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യുക. 90 37 71 37 90

hrpm.in

blog.hrpm.in

hrpmtcr@gmail.com 

hrpmker@gmail.com

2025 ജൂലൈ 19, ശനിയാഴ്‌ച

ഭരണ വൈകല്യങ്ങളുടെ ബലിയാട് :

 ⚡ കൊല്ലം : മൈനാഗപ്പള്ളിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടൽ വിട്ടുമാറാതെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവർ.


ഞങ്ങൾ  ആവശ്യപ്പെടുന്നു 

കുറ്റക്കാർക്കെതിരെ

കടുത്ത നടപടികൾ 

വാക്കുകളിൽ ഒതുക്കാതെ കൃത്യമായ സമയത്ത് സ്വീകരിക്കണമെന്ന് 

H R P M സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ ജോൺസൻ പുല്ലുത്തി .വൈസ് ചെയർമാൻ ,മുഹമ്മദ് ബഷീർ സൈനി കരിപ്പൂർ 


📢📢📢


കൊല്ലം: മൈനാഗപ്പള്ളിയിലെ സർക്കാർ സ്കൂളിൽ വൈദ്യുതി ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (12) മരണപ്പെട്ടത് കേരള സമൂഹവും വിദ്യാഭ്യാസ മേഖലയും ആകെ നടുക്കിയ സംഭവമാണ് .


1 , സ്കൂൾ മാനേജർ,

2 , പ്രധാന അധ്യാപിക

3, PTA ഭാരവാഹികൾ

4,  സ്കൂളിന് Renewal

നൽകിയ ഉദ്യോഗസ്ഥൻ 

5 , KSEB ഉദ്യോഗസ്ഥർ

6, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

7 , വൈദ്യുതി മന്ത്രി എന്നിവർ

ഈ സംഭവത്തിൽ പ്രതികളാണ്


📢കേരളത്തിലെ ഒരു സ്കൂൾ മാനേജർക്ക് നിയമപരമായും ഭരണപരമായും ചില നിർണായക ഉത്തരവാദിത്വങ്ങളുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ നിയമങ്ങളും സർക്കാർ നയങ്ങളും പ്രകാരം, സ്കൂൾ മാനേജർക്ക് സ്കൂളിന്റെ നടത്തിപ്പ്,

അധ്യാപകരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നിയമനം, സ്ഥലംമാറ്റം, ശിക്ഷ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് മാനേജരാണ്.


സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, ജില്ല/ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തേണ്ടത് സ്കൂൾ മാനേജരാണ്.


സ്കൂളിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുകയും

ശമ്പള വിതരണം, പിഎഫ്, ഇൻഷുറൻസ്, ഓഡിറ്റ് തുടങ്ങിയ കാര്യങ്ങൾ  കൈകാര്യം ചെയ്യേണ്ടത് സ്കൂൾ മാനേജരാണ്.


സ്‌കൂൾ ഫണ്ടുകളുടെ ഉപയോഗത്തിൽ പി.ടി.എ /എസ്.എം.സി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതും മാനേജരുടെ ഉത്തരവാദിത്തമാണ്.


കെ ഇ ആർ റൂൾ

KER (Kerala Education Rules) അനുസരിച്ച് എല്ലാ നടപടികളും സ്വീകരിക്കണം .സർക്കാർ അദ്ധ്യാപകരുടെ നിയമനം, സ്ഥലംമാറ്റം, വിമുക്തി, മുൻകൂർ അറിയിപ്പ്, അപ്പീൽ മുതലായ കാര്യങ്ങളിൽ നിയമാനുസൃത നടപടികൾ

സ്വീകരിക്കേണ്ടതും സ്കൂൾ മാനേജരാണ്.


പാഠ്യപദ്ധതിയുടെ ശരിയായ പ്രാവർത്തികത ഉറപ്പാക്കണം.

വിദ്യാർത്ഥികളുടെ ശാസ്ത്രീയമായ പരീക്ഷണങ്ങളും, ക്ലാസ് റൂം പരിശീലനങ്ങളും ശ്രദ്ധിക്കണം

സ്കൂൾ ഉന്നത പരിശീലനത്തിനായി അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കണം.

സ്കൂളിന്റെ ആചാര സംഹിതയും നൈതിക മൂല്യങ്ങളും പാലിക്കൽ എന്നിവ ഉറപ്പ് വരുത്തേണ്ടതും സ്കൂൾ മാനേജരാണ്.


വിദ്യാർത്ഥികൾക്കും,

അധ്യാപകർക്കും    രക്ഷിതാക്കൾക്കും സൗഹൃദപരമായ വിദ്യാലയ പരിസരം നൽകണം .

പി.ടി.എ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (SMC) എന്നിവയുമായി സംവദിച്ച് സ്കൂളിന്റെ ആകെ വികസനത്തിനുള്ള പദ്ധതികൾ രൂപപ്പെടുത്തി നടപ്പിലാക്കേണ്ടതും സ്കൂൾ മാനേജരുടെ ഉത്തരവാദിത്തമാണ്.


സ്കൂളിലെ പ്രശ്നങ്ങൾ PTA യോഗങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും പരിഹരിക്കാൻ ശ്രമിക്കണം

വിദ്യാഭ്യാസ വകുപ്പിന്റെ

എല്ലാ സർക്കുലറുകളും, ഉത്തരവുകളും പൂർണ്ണമായി പ്രാവർത്തികമാക്കേണ്ടതും

സ്കൂൾ മാനേജരാണ്

ഇവയെല്ലാം ഉൾക്കൊള്ളുന്ന 


സ്കൂൾ മാനേജർ ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയും ആമുഖ ചിഹ്നംപോലെയാണ് പ്രവർത്തിക്കേണ്ടത്.

ശാസ്ത്രീയമായ മാർഗരേഖകൾ പാലിച്ച് നീതി, കഴിവ്, സമീപനം എന്നിവ കൊണ്ട് വിദ്യാഭ്യാസം മുന്നോട്ട് നയിക്കുന്നതിൽ നിർണായകപങ്കാണ് ഓരോ സ്കൂൾ മാനേജ്മെൻ്റും വഹിക്കേണ്ടത്. 

ആയതുകൊണ്ട് തന്നെ ഈ സംഭവത്തിൽ ഒന്നാം പ്രതിയായി സ്കൂൾ മാനേജർക്കെതിരെ കേസ് ചാർജ് ചെയ്യണം.


📢 കേരളത്തിലെ സ്കൂളുകളിൽ പ്രധാന അധ്യാപിക (Headmistress / Headmaster) എന്ന നിലയിൽ പ്രവർത്തിക്കുന്നവരുടെ റോൾ അതീവ പ്രധാനമാണ്. ഇവർ സ്കൂൾ അഡ്മിനിസ്ട്രേഷന്റെയും അക്കാദമിക് കാര്യങ്ങളുടെയും പ്രതിദിന നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്ന വ്യക്തിയാണ്. 

അധ്യാപകരുടെ മേൽനോട്ടം

ഡ്യൂട്ടി അലോട്ട്മെന്റ്, ക്ലാസ് ഷെഡ്യൂൾ, ലസൻ പ്ലാൻ, സ്റ്റാഫ് മീറ്റിങ്ങുകൾ എന്നിവ ഒരുക്കുന്നു.അധ്യാപകർക്ക് ഔദ്യോഗികമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

അച്ചടക്ക ലംഘനങ്ങളോടും പ്രവർത്തനക്കുറവുകളിലും ബാധ്യതയോടെ ഇടപെടുന്നു.

സ്കൂൾ ഭരണകാര്യങ്ങളിൽ

സ്കൂൾ മാനേജരും പ്രധാന അധ്യാപകനും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നു.

സർക്കാർ അഥവാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നു.

സ്കൂൾ സ്റ്റോറുകൾ, റെജിസ്റ്ററുകൾ, രജിസ്ട്രേഷൻ, പ്രവേശനം, കണക്കെടുപ്പ് എന്നിവ പ്രമാണിക്കുന്നു.

ഇത്രയും അധികാരത്തോടെ പ്രവർത്തിക്കുന്ന  ഒരു പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് മിഥുൻ എന്ന മിടുക്കനായ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കരുത്. 


📢 കേരളത്തിലെ സ്കൂളുകളിൽ PTA (Parent-Teacher Association) എന്നത് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഒരു സമാന അധികാര പങ്കാളിത്തമാണ് .

മക്കൾക്കായുള്ള വിദ്യഭ്യാസ-ഭൗതിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഔദ്യോഗിക സംഘടനയാണ്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ ശാസ്ത്രീയമായ പങ്കാളിത്തത്തിനും, സാമൂഹിക ഉത്തരവാദിത്തത്തിനും PTA പ്രധാന ഉപാധിയാണ്.


ഏറ്റവും പ്രധാനപ്പെട്ടത് 

സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളിത്തം

പാഠശാലയുടെ ശുചിത്വം, സുരക്ഷ, കെട്ടിടം, കുടിവെള്ളം, കമ്പൗണ്ട്, ക്ലാസ് റൂം മെച്ചപ്പെടുത്തൽ മുതലായ കാര്യങ്ങളിൽ PTA ഫണ്ട് വഴി സഹായം നൽകണം .

ഇത്രയും കാര്യങ്ങളിൽ ആധികാരികമായി ഇടപെടാൻ അവസരങ്ങൾ ഉള്ള ഒരു പിടിഎ കമ്മിറ്റിയെ ഈ വിഷയത്തിൽ നിന്നും ഒഴിവാക്കി നിർത്താൻ കഴിയുന്നതല്ല മറ്റുള്ള ഓരോ പിടിഎ കമ്മിറ്റികൾക്കും മാതൃകയാകുന്ന ശിക്ഷ നടപടികൾ ഇവിടെ ഉണ്ടാകണം.


📢 സ്കൂൾ വിറ്റ്നസ് (School Building Fitness Certificate) എന്നത് . ഒരു കെട്ടിടം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷാപൂർണ്ണമായി ഉപയോഗിക്കാവുന്നതാണോ എന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കേഷനാണ്. ഇത് സ്കൂൾ പ്രവർത്തനത്തിനുള്ള പുതിയ അംഗീകാരമാണ് . വിദ്യാർത്ഥികൾക്ക് പ്രവേശനം മുതൽ പരീക്ഷാ സെന്റർ തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിർബന്ധമായിട്ടുള്ളതാണ്.

ആയതുകൊണ്ട്  വാസ്തവ വിരുതമായ വാദങ്ങൾ ഉയർത്താൻ നിൽക്കാതെ

Fitness Certificate നൽകിയ ഉദ്യോഗസ്ഥനെതിരെ നിർബന്ധമായും കേസെടുക്കണം.


📢 ഒരു സ്കൂളിന്റെ മുകളിലൂടെയോ അതിനടുത്തായോ അപകടകരമായ അവസ്ഥയിൽ വൈദ്യുതി പാസ് ചെയ്യുന്ന ലൈൻ നിലവിൽ ഉണ്ടെങ്കിൽ, അതിന് ബന്ധപ്പെട്ട വിഭവ വിതരണ അതോറിറ്റിയായ വൈദ്യുതി വകുപ്പിന്റെ (Kerala State Electricity Board – KSEB) ഉന്നത ഉത്തരവാദിത്വം ഉണ്ട്.


പരിശോധനയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണം


സ്കൂളുകൾ, ആശുപത്രികൾ, പൊതുജനവാസങ്ങൾ എന്നിവയ്ക്കടുത്തുള്ള ഹൈടെൻഷൻ (HT) അല്ലെങ്കിൽ ഓവർഹെഡ് ലൈൻ അത്രയേറെ ഉയരത്തിലും സുരക്ഷിതമായ സ്ഥലത്തും കൂടി പോവണമെന്നത് നിയമമാണ് (Indian Electricity Rules, 1956 – Rule 77, 79, 80).


സ്കൂളിന്റെ മുകളിലൂടെ അല്ലെങ്കിൽ അതിനടുത്തായി ലൈൻ കടന്നുപോകുമ്പോൾ, KSEB ഉദ്യോഗസ്ഥർ അവ പരിശോധിക്കുകയും, അപകട സാധ്യത ഉണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുകയും വേണം.

ഈ പ്രവർത്തി കൃത്യമായി ചെയ്തു തീർക്കാൻ കഴിയാത്ത എസ്ഇബി ഉദ്യോഗസ്ഥരെ

ഈ വിഷയത്തിൽ ഒന്നാം

ഒന്നാം പ്രതിയുടെ സ്ഥാനത്ത് തന്നെ നിർത്തണം.


📢 വകുപ്പ് മന്ത്രിമാർക്ക് നേരിട്ട് നിയമപരമായി നേരിട്ട് ഉത്തരവാദിത്വം ഇല്ലെങ്കിലും

പോളിറ്റിക്കൽ, മോറൽ ഉത്തരവാദിത്വം ഇവരുടേതാണ്. 

ജനസുരക്ഷ ഉറപ്പാക്കുന്ന സംവിധാനം സജ്ജമാക്കുന്നതിലും, കൃത്യമായ മേൽനോട്ടം വഹിക്കുന്നതിലും മന്ത്രിയുടെ പ്രാഥമിക കടമയാണ് ഉണ്ടാകേണ്ടത് എന്നാൽ

ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് വീഴ്ചകൾ വരുന്നത് : 

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പതിവ് അലക്ഷ്യങ്ങൾ ആവർത്തിക്കുമ്പോൾ നടപടി സ്വീകരിക്കാതെ ഇരിക്കുന്നതാണ് .


റിപ്പോർട്ടുകൾ ലഭിച്ചിട്ടും, അടിയന്തര സുരക്ഷാ നടപടികൾ ഇല്ലാതിരിക്കുമ്പോഴാണ് .


സൗകര്യങ്ങൾ ഒരുക്കുന്നതിൽ തകരാറുകൾ നേരത്തെ അറിയിച്ചിട്ടും അവഗണിച്ചതായി തെളിയുമ്പോഴാണ് .


നീതിപരമായ / പൊതു ഉത്തരവാദിത്വം (Moral & Political Responsibility):

വകുപ്പ് തലത്തിൽ ഉള്ള എല്ലാ കാര്യങ്ങൾക്കും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം മന്ത്രിമാർക്കാണ്.


ജനങ്ങളുടെ പ്രതീക്ഷ, സുരക്ഷ, അഭിമുഖത്വം എന്നിവയ്ക്ക് ചുമതല വഹിക്കുന്നത് മന്ത്രിമാരാണ്

അപകടങ്ങൾ നടന്നപ്പോൾ പര്യാപ്ത സുരക്ഷാ നടപടികൾ ഇല്ലായിരുന്നെങ്കിൽ, അത് മന്ത്രിയുടെ മോറൽ ഫെയിലിയറായാണ് കണക്കാക്കുന്നത്.

ചിലപ്പോൾ, മന്ത്രിമാർ രാജി സമർപ്പിക്കുന്നത് ഈ പൊതു ഉത്തരവാദിത്തത്തെ അംഗീകരിച്ചുകൊണ്ടാണ്.


ഉദാഹരണമായി


കൊല്ലം മൈനാഗപ്പള്ളി സ്കൂളിൽ, വൈദ്യുതിയേറ്റ് മിഥുൻ എന്ന വിദ്യാർത്ഥി മരിച്ച സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ KSEB, വിദ്യാഭ്യാസ വകുപ്പ്, സുരക്ഷാ വിഭാഗങ്ങൾ തുടങ്ങി മന്ത്രിമാർ പൊതു വിമർശനം നേരിടേണ്ടിവരുന്നു.


ഇത്തരം സംഭവങ്ങൾ നിയമസഭയിലും, പൊതുസ്ഥലങ്ങളിലും ചർച്ച ചെയ്യപ്പെടുകയും, മന്ത്രിയുടെ നടപടികളിൽ താത്കാലിക വിലയിരുത്തലുകൾ ആവശ്യപ്പെടുകയും ചെയ്യും.

അതിന്റെ തുടർച്ചയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് കുറ്റക്കാർക്ക് എതിരെ രാഷ്ട്രീയവും സർവീസ് സംഘടനയും നോക്കാതെ  നീതിയുക്തമായ നിയമ നടപടികൾ സ്വീകരിക്കണം -


സർക്കാർ സ്കൂളുകളിൽ പ്രധാനമായും ചുമതല വഹിക്കുന്നവർ:


അധികാരവും, ചുമതലകളും:


ഹെഡ് മാസ്റ്റർ  പ്രിൻസിപ്പൽ സ്കൂളിന്റെ നേരിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ചുമതല ,


DEO / AEO (വിദ്യാഭ്യാസ ഓഫീസർമാർ) പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിനുള്ള മേഖലാ മേൽനോട്ടം,


ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (DPI) സംസ്ഥാനതല വിദ്യാഭ്യാസ നയങ്ങളും നിയന്ത്രണങ്ങളും ,


വിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊതു വിദ്യാഭ്യാസ നയപരമായി ഏകാധിപത്യം വഹിക്കുന്ന മന്ത്രിതല ചുമതല.


മിഥുൻ എന്ന മിടുക്കനായ

വിദ്യാർത്ഥിയുടെ മരണത്തിന്

വിദ്യാഭ്യാസ സ്ഥാപനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോ എന്നതിനെ ചൊല്ലി നിരവധി ആശങ്കകൾ ഉയരുന്ന

ഈ സാഹചര്യത്തിൽ

പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ കഴിഞ്ഞ ചില വസ്തുതകൾ ഉണ്ട് ആ വസ്തുതകൾ തിരിച്ചറിഞ്ഞു

കേരളത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും

പരിശോധനകൾ നടത്താൻ തയ്യാറാകണം. മിതിഥുനിന്റെ കുടുംബത്തിനും സമൂഹത്തിനും നീതി വേണം അപകടം നടന്നതിന്റെ മുഴുവൻ വിശദാംശങ്ങളും അറിയേണ്ടതും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. സർക്കാർ ഈ കേസിൽ:ഉയർന്നതല അന്വേഷണത്തിന് ഉത്തരവിടണം.ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിധേയമായതും പൊതുസമ്മതിയുള്ളതുമായ ശിക്ഷ ഉറപ്പാക്കണം.

സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കണമെന്നും

ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മുവ്മെൻ്റ് (HRPM)

ആവശ്യപ്പെടുന്നു.

Mob : 9037713790

2025 ജൂലൈ 15, ചൊവ്വാഴ്ച

കാന്തപുരം മനുഷ്യസ്നേഹി.

 നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഒരു ധാർമ്മിക, മാനുഷിക മാതൃകയായി ഇന്ത്യയും ഗൾഫ് ലോകവും കാണുന്നു.  

കാന്തപുരം ഉസ്താദ് ദൈവമല്ല ദൈവത്തിന് തുല്യനല്ല.

ഇത്തരം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആരും നിന്ദിക്കരുത് .

എന്നാൽ ദൈവത്തിന് ഇഷ്ടപ്പെട്ട മകനാണ് 

കാന്തപുരം ഉസ്താദ് 

ദൈവ പ്രവചനങ്ങൾക്കും ചിന്തകൾക്കും 

വിധേയമായി മനുഷ്യനെ മനുഷ്യനായി കണ്ട് പരസ്പര സ്നേഹത്താലും ബഹുമാനത്താലും 

നന്ദിയില്ലാത്ത മനുഷ്യർക്കിടയിൽ 

ദൈവത്തിൻ്റെ പുത്രനായി

ഈ ഭൂമിയിൽ ജീവിക്കുന്ന

മഹാനിൽ മഹാനായ വ്യക്തിയാണ് കാന്തപുരം മുസ്ലിയാർ ഉസ്താദ് 

കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ലോകത്തിനു മാതൃകാപരമാണ് . 

മതത്തിനതീതമായ മനുഷ്യത്വം:

കാന്തപുരം ഉസ്താദ് ഒരു മുസ്ലിം മതപണ്ഡിതനാണ്. എന്നാൽ അദ്ദേഹം ഒരു ക്രൈസ്തവ സ്ത്രീയായ നിമിഷ പ്രിയയുടെ മോചനത്തിനായി, മതപരമായ ഭിന്നതകളെ മറികടന്ന് നിസ്വാർത്ഥമായി ഇടപെട്ടത് അതിയായ മാനുഷികതയുടെയും കരുണയുടെയും ഉദാഹരണമാണ്.

ഉസ്താദ് തന്റെ സ്വാധീനം ഉപയോഗിച്ച് യമൻ ഭരണകൂടവും മതപണ്ഡിതരുമായും സംസാരിച്ച്, നിയമപരമായ തടസങ്ങൾ നീക്കം ചെയ്യാനും കരുണയ്ക്ക് വഴിയൊരുക്കാനും ശ്രമിച്ചതും ശ്രമിക്കുന്നതും

മഹത്തായതും മനസ്സിന്റെ വിശാലതയും ആത്മീയ തിളക്കവുമാണ്

കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം, പക്ഷേ അതിന്റെ അതിരുകൾക്ക് അപ്പുറമായ ദയയും കരുണയും ഒരുപാട് കാര്യങ്ങൾ മാറ്റുന്നു എന്ന ധാർമ്മിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

മത സൗഹാർദ്ദത്തിന്റെ മഹത്തായ ഉദാഹരണം:

ഇന്ത്യയുടെ മതസൗഹാർദ്ദം ഇപ്പോഴത്തെ കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവത്തിൽ ഒരു മുസ്ലിം പണ്ഡിതൻ ഒരു ക്രൈസ്തവ സ്ത്രീക്ക് വേണ്ടി തന്റെ സമയവും ഊർജവും ചെലവഴിച്ചത്. ഇത് എല്ലാവർക്കും വലിയൊരു പാഠമാണ്.  

🔖 ഒറ്റവാക്കിൽ:

കാന്തപുരം ഉസ്താദ് മനുഷ്യസ്നേഹത്തിന്റെ ജ്വലിച്ചുനിൽക്കുന്ന ഉദാഹരണമാണ്– മതങ്ങൾക്കപ്പുറമുള്ള ഹൃദയങ്ങൾ സംസാരിച്ചതിന്റെ തെളിവ്.

കാന്തപുരം ഉസ്താദ് തന്നെയാണ് .

ഈ മഹത് വ്യക്തിയുടെ

ഏഴ് അയൽപക്കത്ത്

നിൽക്കാനുള്ള യോഗ്യതയില്ലാത്ത ഞാനും

നിമിഷ പ്രിയയുടെ  മോചനത്തിനായി തന്നാൽ കഴിയുന്നത് തെന്നലായി 

എന്നതുപോലെയെങ്കിലും ചെയ്ത പ്രവർത്തിയിൽ

ദൈവത്തിൻ്റെ കയ്യൊപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഒരു മനുഷ്യവകാശ പ്രവർത്തകൻ എന്ന ധാർമികതയിൽ ഉറച്ചുനിന്ന്

നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ട് യമൻ പ്രസിഡണ്ടിനും ,

ആഭ്യന്തരവകുപ്പിനും,

എംബസിക്കും കൃത്യമായ വാക്കുകളും ,ആവശ്യമായ ഉള്ളടക്കവും ഉപയോഗപ്പെടുത്തി 

ക്ഷമാപണ മാപ്പ് അപേക്ഷ  

നൽകിയ  സാധാരണക്കാരുടെ പ്രതിനിധിയും  എല്ലാവരേക്കാളും എളിയവനും 

ചെറിയവനുമായ ജോൺസൺ പുല്ലത്തി എന്ന ഞാൻ  കാന്തപുരം മുസ്ലിയാർ ഉസ്താദിൻ്റെ

ദൈവിക പ്രവർത്തിയിൽ 

ആനന്ദിക്കുകയും ആത്മാഭിമാനം കൊള്ളുകയും ചെയ്യുന്നു. 

നിമിഷപ്രിയയുടെ മോചനം


കാന്തപുരം മുസ്ലിയാർ ഉസ്താദിൽ കൂടി എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ എന്ന് സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

എന്ന് :

ജോൺസൻ പുല്ലുത്തി

2025 ജൂലൈ 13, ഞായറാഴ്‌ച

നിമിഷ പ്രിയ :

CLEMENCY PETITION

From:
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017, Kerala, India

Admin Office:
Pulikan Tower, CG Road, Pudukad,
Thrissur, Kerala – 680 301, India
Email: hrpmtcr@gmail.com | Mob: +91 9037713790

Date: 10/07 2025

To
His Excellency
Minister of Justice
Ministry of Justice
Sana’a, Republic of Yemen

CC:
• His Excellency, President of the Republic of Yemen
• His Excellency, Minister of Foreign Affairs, Yemen
• Embassy of the Republic of Yemen in New Delhi, India

Subject: Appeal for Clemency for Ms. Nimisha Priya, Indian National under Death Sentence

Your Excellency,

Warm greetings from the Humanistic Rights Protection Movement (HRPM), a human rights organization registered under the Societies Act of Kerala, India. We write this with the utmost respect to your esteemed office, seeking mercy and humanitarian intervention in the case of Ms. Nimisha Priya, an Indian citizen currently under sentence of death in the Republic of Yemen.

Background:
Ms. Nimisha Priya, a qualified nurse from Kerala, India, had come to Yemen to serve in the medical field with compassion and dedication. However, in the course of her employment and personal hardship, she became involved in a tragic incident that led to the unfortunate death of a Yemeni citizen. She has been tried and convicted under the law of Yemen.

We acknowledge the judgment of the honorable Yemeni court and respect your country's sovereign laws. Yet, on humanitarian grounds, we humbly submit this petition for clemency and a stay of the execution.

Grounds for Clemency:

Humanitarian Appeal – Ms. Priya is a mother to a young child in India, now raised by elderly grandparents. Her execution will cause permanent trauma to the family.

First Offense – No prior criminal record; served as a dedicated health worker.

Possibility of Diya (Compensation) – We are willing to follow legal mechanisms to offer compensation to the bereaved family.

Widespread Global Concern – International civil society and Indian citizens appeal for compassion.

Islamic Tradition of Forgiveness – We appeal to Your Excellency’s mercy in line with these principles.

Our Request:

Commute the death sentence to life imprisonment or lesser term.

Allow clemency under Yemeni law.

Permit reconciliation/compensation with the victim’s family.

With utmost humility and respect,

Johnson Pulluthi
State Chairperson – Kerala
Humanistic Rights Protection Movement (HRPM)
Reg. No.: TSR/TC/559/2017
Pulikan Tower, CG Road, Pudukad, Thrissur – 680301
📧 hrpmtcr@gmail.com | 📞 +91 9037713790

2025 ജൂലൈ 9, ബുധനാഴ്‌ച

ദിവസം 139 കഴിഞ്ഞു .

 2025 ഫെബ്രുവരി പത്താം തീയതി മുതൽ ന്യായമായ വേദനം ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പഠിക്കൽ

പാവപ്പെട്ടവരും. ദരിദ്രരുമായ ആശാ വർക്കേഴ്സ് നടത്തിവരുന്ന സമരം അനന്തമായി നീളുകയാണ് 148 ദിവസം പിന്നിട്ടിരിക്കുന്നു 

139 -ാം ദിനത്തിൽ ഈ സമരത്തിലേക്ക് വീണ്ടും 

HRPM പ്രവർത്തകർ എത്തി .

ആശാവർക്കേഴ്സിന്റെ 

ദയനീയത നിറഞ്ഞ ജീവിതത്തെ ആർഭാടമാക്കാൻ വേണ്ടിയല്ല ഓരോ ദിവസത്തെയും ജീവിതം തള്ളി നീക്കുന്നതിനുവേണ്ടി തികച്ചും ന്യായമായ വേദനം ആവശ്യപ്പെട്ടാണ് ആ പാവങ്ങൾ സമരം ചെയ്യുന്നത്.

ഈ പണിമുടക്ക് ദിനത്തിൽ

പങ്കെടുക്കുന്ന എല്ലാവരും

ഈ പാവങ്ങളുടെ ആവശ്യത്തെയും സമരത്തെയും മറന്നു പോകരുത്. ഇന്ന് പണിമുടക്ക് നടത്തുന്ന നമ്മളിൽ പലവരും

ഈ പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ സമരത്തെ രാഷ്ട്രീയത്തിന്റെ പേരിൽ തോൽപ്പിക്കാൻ ശ്രമിച്ചവരാണ് അതേ നിങ്ങൾ തന്നെയാണ് ഇന്ന് കേരളത്തിലും രാജ്യത്തുള്ള മുഴുവൻ മനുഷ്യരെയും അണിനിരത്തിക്കൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുന്നത്

സമരങ്ങൾ ഉണ്ടാകുന്നത്

ന്യായമായ ആവശ്യങ്ങൾ നിരാകരിക്കപ്പെടുമ്പോഴാണ്

ആ യാഥാർത്ഥ്യം മറന്നു പോകാൻ പാടില്ലാത്ത സർക്കാരാണ് നമ്മുടെ നാട് ഭരിക്കുന്നതെന്ന യാഥാർത്ഥവും

ഈ സമര ദിനത്തിൽ നാം മറന്നു പോകരുത്.  മനുഷ്യരോട് ഒരേ വിഷയത്തിൽ രണ്ട് നീതി പാടില്ല എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്

ആസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ്

അവർക്ക് നഷ്ടപ്പെടുന്ന ആനുകൂല്യത്തിന്റെ ഒരു ചെറിയ വീതം വേണമെന്ന് ആവശ്യപ്പെടുന്നത് .

അവരുടെ ആവശ്യം ന്യായമാണെന്ന് ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും ബോധ്യമുള്ളതാണ് പക്ഷേ ചില രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ന്യായമായ ആവശ്യത്തെ ചവിറ്റുകൊട്ട യിലേക്ക് വലിച്ചെറിയുന്ന ഒരു നിലപാടാണ് നാം കേരളീയർ സ്വീകരിച്ചുവരുന്നത് 

എന്തിൻ്റെ പേരിലാണെങ്കിലും

ഇത്തരം ന്യായമായ ഒരു സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിലപാട് പൊതുജനങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ

സംശയമില്ല.

ആശാ പ്രവർത്തകരുടെ ഈ ന്യായമായ സമരത്തെ സംസ്ഥാന സർക്കാർ മാനിക്കാതെ സമരം അനന്തമായി നീളുന്ന സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ ആവശ്യമാണെന്ന ചിന്തയോടെ എച്ച് ആർ പി എം പ്രവർത്തകർ തൃശ്ശൂരിൽ നിന്നും MK ജോയിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കലുള്ള സമരപ്പന്തലിൽ എത്തി പിന്തുണയും ആശ്വാസവും നൽകി . 

പാവപ്പെട്ട ആശാവർക്കേഴ്സിൻ്റെ ന്യായമായ സമരത്തിനോട്

ഇനിയും മുഖം തിരിക്കാതെ

ബന്ധപ്പെട്ട

സർക്കാരുകളുടെ ഈഗോ മാറ്റി വെച്ച്  ന്യായമായ ഒരു തീർപ്പുണ്ടാക്കുവാൻ ശ്രമിക്കണമെന്ന് HRPM  ആവശ്യപ്പെടുന്നു .

സംഘടനക്ക് വേണ്ടി

ജോൺസൻ പുല്ലുത്തി



യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...