കേരളം സാംസ്കാരിക സംസ്ഥാനമാണ്,കേരളത്തിൽ ജാതി വ്യവസ്ഥിതി നിലനിൽക്കുന്നില്ല. സോഷ്യലിസം നടപ്പാക്കുന്നു
എന്നൊക്കെ പറയുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ശക്തമായ ജാതി വ്യവസ്ഥയും അവർണ്ണ സവർണ്ണ വേർതിരിവും
പണം ഉള്ളവനും ഇല്ലാത്തവനും,
തമ്മിലുള്ള വേർതിരിവും
നടമാടുന്ന വ്യവസ്ഥിതി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നത് വളരെ ആഴമുള്ള വസ്തുതകളാണ് അതിന്റെ ഗൗരവം ബോധ്യപ്പെട്ടുകൊണ്ടാണ് എഴുതുന്നത്.
കേരളം രാജ്യത്തെ സാംസ്കാരിക മുന്നേറ്റത്തിനും സാമൂഹ്യനീതി വികസനത്തിനും മാതൃകയായി പരിഗണിക്കപ്പെടുന്നു. ശരിക്കും അതിന്റെ അടിത്തറയിൽ നിലകൊള്ളുന്ന യാഥാർത്ഥ്യങ്ങൾ എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള ഒരു മനഃസമാധാനപരമായ ചിന്തയിലൂടെയാണ് ഈ ലേഖനം കടന്നുപോകുന്നത്.
അപൂർവ്വ ദിവസങ്ങളിൽ ഒന്നായ 25/05/25 ൽ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്ത
സീനിയർ സിറ്റിസൺ ഫോറം എന്ന സംഘടനയുടെ യോഗത്തിൽ ഉണ്ടായ ഒരു അനുഭവം. പോക്കറ്റിന്റെ കനവും ബന്ധങ്ങളുടെ ആഴവും
മനുഷ്യൻ്റെ കളറും അവൻ്റെ ജീവിതം നിലവാരവും അളന്നു
തിട്ടപ്പെടുത്തിയുള്ള ഒരു യോഗ നടപടിക്രമം കാണാൻ കഴിഞ്ഞു . ഇതെല്ലാം കൃത്യമായി സംഭവിക്കും എന്ന
വ്യക്തതയോടുകൂടിയാണ് ആ യോഗത്തിൽ പങ്കെടുത്തത് അതുകൊണ്ട് മാനസികമായ ഒരു അസ്വസ്ഥതയിലേക്ക് പോകേണ്ടതായി വന്നില്ല.
മനുഷ്യത്വം ഇല്ലാതെ നടത്തുന്ന പൊതുസേവനം — മറിച്ചൊരു സ്വാർത്ഥതയുടെ രൂപം മാത്രമാണ്.
അതായത് മൂല്യങ്ങൾ ഇല്ലാതെ പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള ചതികളുടെ
കേവലം ഒരു ഭാഗം മാത്രമാണ് .
സഹജീവികളോടുള്ള സ്നേഹവും ബഹുമാനവും ഒരാളുടെ മനുഷ്യത്വത്തിന്റെ അടിസ്ഥാന അളവുകോലാണ്.
ഇത് ഇല്ലെങ്കിൽ പൊതുപ്രവർത്തനം ഉപരിതലത്തിൽ മാത്രം നല്ലത് പോലെ തോന്നാം പക്ഷേ അതിന്റെ കാണാപ്പുറങ്ങൾ
വഞ്ചനയുടെയും ചതിയുടെയും ആൾരൂപമായി മാറാന്നാണ്
സാധ്യത .
പൊതുസേവനത്തിൽ
ലഭിക്കുന്ന അംഗീകാരങ്ങൾ സത്യസന്ധതയുടെയും കരുണയുടെയും പ്രതിഫലമാണ് എന്ന തിരിച്ചറിവില്ലാത്ത പൊതുപ്രവർത്തകരുടെ
സേവനങ്ങൾ കണ്ട് സമൂഹം ന്നാണിച്ച് ചിരിക്കാൻ
തുടങ്ങുമെന്ന് സീനിയർ സിറ്റിസൺ ഫോറത്തിന്റെ യോഗം വിളിച്ചുചേർത്ത പ്രിയപ്പെട്ടവരെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതാൻ ഉദ്ദേശിച്ച വിഷയത്തിലേക്ക്
പ്രവേശിക്കുന്നു.
ജിമ്മി നാടുവാഴിത്തം എന്നത് കേരളത്തിലെ പഴയ സാമൂഹിക-ഭൗതിക സംവിധാനങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട സമ്പ്രദായമായി, പ്രത്യേകിച്ച് മലബാർ മേഖലയിലെ ഭൂനിയമങ്ങളും ഭൂരാജ്യവ്യവസ്ഥകളും അടങ്ങിയ ഒരു ഘടനയായിരുന്നു.
ഈ വ്യവസ്ഥയിൽ ജമ്മിമാർ (ഭൂമിയുടമകൾ) വലിയ പരിധിയിലേയ്ക്ക് അനധികൃതമായ അധികാരങ്ങളും നിയന്ത്രണങ്ങളും പുലർത്തുന്നത്
കർഷകക്ക് താങ്ങാൻ കഴിയുന്നതല്ലായിരുന്നു അതായിരുന്നു പ്രധാന പ്രശ്നം.
ജിമ്മി നാടുവാഴിത്തം അവസാനിപ്പിക്കാൻ ഉണ്ടായ പ്രധാന സമരങ്ങളിലൂടെ .
കർഷകർ ഒത്തുചേർന്ന് ജമ്മിമാർക്ക് എതിരെ സമരം ചെയ്യുകയും, നിയമപരമായ അവകാശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
പ്രത്യേകിച്ച് മാപ്പിള ലഹളകൾ (1921) പോലെയുള്ള കലാപങ്ങൾ ജമ്മിമാരുടെ
ചൂഷണത്തിന് എതിരായിട്ടുള്ള
വഴികൾ തുറന്നു.
പിന്നിട് കണ്ടത്
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ
പ്രഭാവകാലമായിരുന്നു.
1930-കളിലും പിന്നീട് 1940-കളിലും കർഷക യൂണിയനുകൾ കൂടി രൂപപ്പെട്ടത്, ജമ്മിമാരുടെ അധികാരത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സഹായിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി കർഷകരെ
സംഘടിപ്പിച്ച്
ബഹുജന ശക്തിയാക്കിമാറ്റിയതിനെ തുടർന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭൂസമരങ്ങൾ – പ്രത്യേകിച്ച് വയനാട്ടിലും പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും – ജമ്മിമാരെ പരാജയപ്പെടുത്താൻ സഹായിച്ചു.
കർഷകർ കൃഷി ചെയ്തിരുന്നതും അവർക്ക്
അവകാശം ഇല്ലാതിരുന്നതുമായ
ഭൂമികൾ പിടിച്ച് കൃഷി ആരംഭിച്ച അനുഭവങ്ങൾ ഉണ്ടായി.
1950-കളിൽ കേരളത്തിൽ ഭൂനിയമ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു.
1960-ൽ കേരളാ ലാൻഡ് റിഫോം ആക്ട് (Kerala Land Reforms Act) വരുത്തിയ മാറ്റം ജമ്മിവ്യവസ്ഥയെ നിയമപരമായി അവസാനിപ്പിച്ചു.
തുടർന്ന് പൊതുജനങ്ങൾക്ക് ലഭിച്ച ഗുണഫലങ്ങൾ :
ഭൂസമത്വം: വലിയ ഭൂമിയുമായുള്ള അസമത്വം കുറയുകയും, കർഷകർക്ക് നിലം സ്വന്തമാകുകയും ചെയ്തു.
കർഷക ശാക്തീകരണം: കർഷകർക്ക് സ്വയം ഭരണവും ആത്മവിശ്വാസവും ലഭിച്ചു.
സാമൂഹിക നീതി: ജാതിയുടെയും കുലത്തിന്റെയും പേരിൽ ഭൂവ്യാപനം ഉണ്ടായിരുന്ന അസമത്വം കുറച്ചു.
എന്നാൽ പൂർണ്ണമായും അവസാനിച്ചില്ല
ഭൂസാഹചര്യവ്യവസ്ഥയിലെ ജനാധിപത്യവൽക്കരണത്തിൻ്റെ ഫലം ജമ്മികളിൽ നിന്നുള്ള ഭീകരതയും ബലപ്രയോഗവും അവസാനിപ്പിച്ചു.
തൊഴിൽ സുരക്ഷയും ഉൽപാദന വൃദ്ധിയും സ്ഥാപിതമായതോടെ
കർഷകർ സ്ഥിരതയോടെ കൃഷി നടത്താൻ തുടങ്ങി
കർഷകരുടെ അധ്വാനത്തിന്റെ ഫലം ഭക്ഷ്യോൽപ്പാദനത്തിൽ പുരോഗതിയുണ്ടായി.
ഇത് കേരളത്തിന്റെ സാമൂഹ്യ-ആർഥിക മുന്നേറ്റത്തിന് അടിസ്ഥാനം ഒരുക്കിയതാണ്.
കേരളം സാമൂഹ്യപരമായ
വെല്ലുവിളികളോട്
നേരിട്ട് ഏറ്റുമുട്ടി
വിദ്യാഭ്യാസം, ആരോഗ്യം, ഭൂവിതരണം തുടങ്ങിയ മേഖലകളിൽ സാമൂഹ്യ നീതി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനമാണ്. എന്നാൽ അതൊന്നും ജാതിയുടെയോ തന്മൂലമായ അണിയറ വ്യവസ്ഥിതികളുടെയോ അന്ത്യം കൊണ്ടുവന്നില്ല.
കേരളം ചരിത്രപരമായി ജാതിവ്യവസ്ഥ അതിശക്തമായി ഉണ്ടായിരുന്ന ഒരു ഭൂമിയായിരുന്നുവെന്നും, ഈ ഘടനയും അതിന്റെ സ്വഭാവങ്ങളുമാണ് ഇന്നും പല തരത്തിൽ സമൂഹത്തിൽ അടിഞ്ഞിരിക്കുന്നതെന്ന് പറയേണ്ടി വരും.
രാഷ്ട്രീയ പാർട്ടികളിലും ,
അധികാര കേന്ദ്രങ്ങളിലും.
പൊതുസ്ഥലങ്ങളിൽ പോലും
ഇന്ന് ജാതിയുടെ സ്വാധീനം
നിസ്സാരമല്ല. ഒപ്പം, വിദ്യാഭ്യാസത്തിലോ തൊഴിലിലോ ഉണ്ടായിട്ടുള്ള പുരോഗതികൾ പലപ്പോഴും ഉന്നതജാതിക്കാർക്കും സമ്പന്നർക്കുമാണ് കൂടുതൽ ഗുണം ലഭിച്ചത്.
കേരളത്തിലെ മനുഷ്യർക്കിടയിൽ സമ്പത്ത്
മറ്റൊരുവലിയ വേർതിരിവായി
മാറിയിരിക്കുന്നു.
പൊതുമേഖലയുടെ കുറഞ്ഞ സാധ്യതകളും സ്വകാര്യവൽക്കരണവും ഇന്നത്തെ സാഹചര്യത്തിൽ സമ്പന്നർക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും, പാവപ്പെട്ടവരെ അതിൻ്റെ അപ്പുറത്തേക്ക് തള്ളുകയും ചെയ്യുന്നത്
നിത്യസംഭവമാണ്.
ഇത് കേരളത്തിലെ തൊഴിലുടമകളും തൊഴിൽ തേടുന്നവരും തമ്മിലുള്ള ബന്ധത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ചാനലുകൾ ഉപയോഗിച്ച് സീറ്റുകൾ ഉറപ്പാക്കുന്ന സമ്പന്ന-ശക്തര്‍ക്കുമൊപ്പം, സ്വാധീനമില്ലാത്തവരുടെ ഹൃസ്വത്വത്തിലും വ്യക്തമായി കാണാം.
കേരളം ഒരു പ്രത്യേക ലക്ഷ്യത്തിൽ
വിജയത്തിനുവേണ്ടി
പോരാടുന്നു എന്ന സിദ്ധാന്തമുള്ളവരാണ്.
എന്നാൽ സാമൂഹ്യനീതിയുടെ ലക്ഷ്യത്തിൽ എത്താൻ ഇനിയും ഒരുപാട് ദൂരമുണ്ട്. ജാതിയും പണംവുമായുള്ള ചലനങ്ങളിലൂടെ ന്യായ വ്യവസ്ഥ പോലും വിവിധ തരത്തിൽ പ്രതികരിക്കുന്ന സാഹചര്യം ഇന്നും കേരളത്തിൽ കാണാൻ കഴിയുന്നില്ലെ .
സമീപകാലത്ത് കേരളത്തിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ
ജാതിയ ചിന്തകൾ കൊണ്ട് നടക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കുന്നതിലേയ്ക്ക് ചിലത്
വിവരിക്കാൻ ആഗ്രഹിക്കുന്നു.
തൃശൂർ കൂഡൽമാണിക്യം ക്ഷേത്രത്തിൽ നടന്ന ജാതിവിവേചനം:
കേരളത്തിലെ ഒരു പരമ്പരാഗത ഹിന്ദു സമുദായമാണ് എഴവ സമൂദായം ചരിത്രപരമായി അവരെ ശൂദ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു . ഈ സമുദായത്തിൽപ്പെട്ട ബി.എ. ബാലു എന്നയാളെ
2025 മാർച്ചിൽ,
കൂഡൽമാണിക്യം ക്ഷേത്രത്തിൽ കഴകം (പുഷ്പാലങ്കാരങ്ങൾ ഒരുക്കുന്ന പദവിയിൽ നിയമിച്ചപ്പോൾ, ക്ഷേത്രത്തിലെ തന്ത്രിമാർ അദ്ദേഹത്തിന്റെ നിയമനത്തിനോട് എതിർത്ത് ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിരാകരിച്ചു. തുടർന്ന്, ബാലുവിനെ ഓഫീസിൽ Reassignment ചെയ്തു. ( പുഷ്പക്രമ നിർവഹണത്തിൽ നിന്നും മാറ്റി ഓഫീസ് ജോലിക്കായി പുനർ നിയമിച്ചു. )
ഈ സംഭവത്തെ തുടർന്ന് ബാലു രാജി സമർപ്പിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അലപ്പുഴ കളക്ടറേറ്റിലെ ജാതിവിവേചന പരാതി:
2025 മെയ് മാസത്തിൽ, അലപ്പുഴ കളക്ടറേറ്റിലെ ചൗകിദാർ ആയി ജോലി ചെയ്യുന്ന ടി. രഞ്ജിത്ത് താനും മറ്റൊരു എസ്.സി. ജീവനക്കാരനും പ്രധാന ഹാജർ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതെ വേറൊരു രജിസ്റ്ററിൽ ഒപ്പിടാൻ നിർദേശിച്ചതായി ഹൈക്കോടതിയിൽ പരാതി നൽകി. അദ്ദേഹം ഈ നടപടിയെ ജാതിവിവേചനമായി വിശേഷിപ്പിച്ചു. ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.
പെരൂർക്കടയിൽ ദളിത് സ്ത്രീക്കെതിരായ പോലീസ് അതിക്രമം:
2025 ഏപ്രിലിൽ, ബിന്ദു എന്ന ദളിത് സ്ത്രീയെ സ്വർണ്ണ മോഷണക്കുറ്റം ആരോപിക്കപ്പെട്ട
തെറ്റായ ആരോപണത്തിൽ പെരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ ആ സഹോദരി മാനസികമായി പീഡിപ്പിക്കുകയും, കുടിവെള്ളം പോലും നൽകാതെ അവശതപ്പെടുത്തുകയും ചെയ്തു. പിന്നീട്, ആരോപണം തെറ്റാണെന്ന് തെളിഞ്ഞപ്പോൾ അവരെ വിട്ടയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ അവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചു.
അലപ്പുഴയിലെ സർക്കാർ സ്കൂളിൽ ദളിത് കുട്ടികളുടെ സസ്പെൻഷൻ:
2024 സെപ്റ്റംബർ മാസത്തിൽ, അലപ്പുഴ ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ, ദളിത് കുടുംബത്തിലെ ഇരട്ട സഹോദരന്മാരെ 75 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. അവരുടെ മാതാപിതാക്കൾ ഇത് ജാതി-ക്ലാസ് വിവേചനമായി ആരോപിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിക്ക് നേരെ സ്കൂളിൽ ജാതിവിവേചനം:
2024 ഡിസംബറിൽ, ഇടുക്കി ജില്ലയിലെ സെന്റ് ബെനഡിക്റ്റ് എൽ.പി. സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ് സിജോയിയെ, ക്ലാസ് ടീച്ചർ ജാതിവിവേചനപരമായി മറ്റൊരു കുട്ടിയുടെ ഛർദ്ദി വൃത്തിയാക്കാൻ നിർദേശിച്ചു. സംഭവത്തെ തുടർന്ന്, മാതാപിതാക്കൾ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി.
പത്തനംതിട്ടയിലെ ദളിത് കായികതാരത്തിന് നേരെ ലൈംഗിക പീഡനം :
2018 മുതൽ 2024 വരെ, പത്തനംതിട്ട ജില്ലയിലെ ഒരു ദളിത് യുവതി നിരവധി പേരാൽ ലൈംഗിക പീഡനത്തിന് ഇരയായി. കേസിൽ 62 പേരെ പ്രതികളാക്കി പോലീസ് അന്വേഷണം നടത്തി. പോക്‌സോ ആക്ട് കൂടാതെ, എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു.
കൊച്ചി ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ജാതിവിവേചന പരാതി:
2024 ഡിസംബറിൽ, കൊച്ചിയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്ക്, സഹപ്രവർത്തകനെതിരെ ജാതിവിവേചനപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
കോട്ടയം നഴ്സിംഗ് കോളേജിൽ റാഗിംഗ് സംഭവത്തിൽ ജാതി വിവേചന ആരോപണം:
2025 ഫെബ്രുവരിയിൽ, കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ, ജാതി വിവേചനവും ഉൾപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നു. പ്രതികളെ അറസ്റ്റ് ചെയ്തു, കോളേജ് പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറിനെയും സസ്പെൻഡ് ചെയ്തു.
ഇപ്പോഴിതാ TV ചാനലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥ : നായർ കുടുംബങ്ങൾക്കുള്ള മാട്രിമോണി /ഈഴവ കുടുംബങ്ങൾക്കുള്ള മാട്രിമോണി / ക്രിസ്ത്യൻ കുടുംബങ്ങൾക്കുള്ള മാട്രിമോണി ഇതെല്ലാം പരസ്യമായി ചെയ്യുന്നുവെങ്കിൽ
ജാതി വിവേചനം മനസ്സിൻ്റെ അറയിൽ സൂക്ഷിച്ച് അതിനോട് പൊരുത്തപ്പെട്ട് നടക്കുന്ന വലിയൊരു ജനവിഭാഗം ജാതിയും മതവും ഇല്ലാതെ എല്ലാവരും തന്റെ സഹോദരങ്ങളാണ് എന്ന വീരവാദം മുഴക്കി നടക്കുന്നവരാണ്. അങ്ങനെയുള്ള എല്ലാവരും അവസരങ്ങൾക്ക് ഒത്ത് ജാതീയമായ ചിന്തകളിലൂടെയുള്ള പ്രവർത്തികളിലേയ്ക്ക് വഴിമാറുന്ന നിലവാരത്തിലേയ്ക്കാണ് കേരളം കടന്നുപോയിരിക്കുന്നത്.
ഈ സംഭവങ്ങൾ കേരളത്തിൽ ഇപ്പോഴും ജാതിവിവേചനം ഒരു സങ്കീർണ്ണമായ സാമൂഹിക പ്രശ്നമായി നിലനിൽക്കുന്നതിന്റെ തെളിവുകളാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളും സാമൂഹിക ബോധവത്കരണവും അനിവാര്യമാണ്.
വർത്തമാന കാലത്ത് :
ഗായകൻ വേടൻ ഒരു ദളിത് കലാകാരനായതിനാൽ, അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ജാതി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ചിലർ ആരോപിക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും നാം കണ്ടതാണല്ലോ................
സമീപകാലത്ത് ഇന്ത്യയിലും കേരളത്തിലും കണ്ടുവരുന്ന മുതലാളിത്തം (Corporate Interests) ഭരണകൂടം (State Machinery/Administration) എന്നിവ തമ്മിലുള്ള ഏകീകരണം, അതായത് കോർപ്പറേറ്റുകളോടുള്ള ഭരണം കൂട്ടിച്ചേർക്കുന്ന കോർപ്പറേറ്റ് സ്റ്റേറ്റ് എന്ന് പറയാവുന്ന രീതി വളരെയധികം ശ്രദ്ധേയമാണ് .
ഇതിലുടെ ഭരണകൂടം പൊതുജനങ്ങൾക്കൊപ്പമല്ല, വലിയ മൂലധനക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നു. പ്രധാനപ്പെട്ട ചില സംഭവങ്ങൾ താഴെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം: ഇന്ത്യൻ റെയിൽവേ, എയർ ഇന്ത്യ, BPCL, LIC (IPO) മുതലായവയുടെ ഭാഗികമായോ, പൂർണമായ തോ ആയ സ്വകാര്യവത്കരണ ശ്രമങ്ങൾ നടന്നുന്നുവരുന്നു.
വൈദ്യുതിയും, വെള്ളവും, ആരോഗ്യ മേഖലകളിലും സ്വകാര്യവത്കരണ ശ്രമങ്ങൾ
നടന്നുവരുന്നു.
ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളും,അവകാശങ്ങളും മാർക്കറ്റ് അടിസ്ഥാനത്തിൽ മാറ്റുന്നതിലേക്കുള്ള വഴികൾ തുറക്കപ്പെടുന്നു.
തൊഴിൽ നിയമങ്ങളിൽ കോർപ്പറേറ്റുകൾക്ക് അനുകൂലമായ മാറ്റങ്ങൾ:
2020 ലെ ലേബർ കോഡുകളാൽ (Labour Codes): തൊഴിൽ ക്ഷേമ നിയമങ്ങൾ ലളിതമാക്കി, തൊഴിലാളികൾക്കുള്ള പ്രതിരോധം നിയമത്തിന്റെ
ചെങ്കോലുകളാൽ നിയന്ത്രിക്കപ്പെട്ടു. എന്നാൽ
കോർപ്പറേറ്റുകൾക്ക് നിയന്ത്രണരഹിതം.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള നടപടികൾ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ അടിച്ചമർത്തൽ നടക്കുന്നു .
കാർഷിക നിയമങ്ങൾ (2020):
പുതിയ കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായിരുന്നു എന്നതാണ് പ്രതിഷേധങ്ങൾക്കു കാരണമായത്.
കർഷക പ്രക്ഷോഭം (2020-2021): ശേഷം ആ നിയമങ്ങൾ പിൻവലിച്ചെങ്കിലും, അതിനാൽ തന്നെ ഭരണകൂടം-കോർപ്പറേറ്റ് ഏകീകരണം എന്നത് വ്യക്തമായി
മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സമീപനങ്ങൾ:
ഭരണകൂടത്തിന്റെയും അതിന്റെ കോർപ്പറേറ്റ് പിന്തുണയുള്ള ശക്തികളുടെയും കാൽപ്പാദത്തിൽ ഇരിക്കുന്ന മാധ്യമങ്ങൾ. സത്യത്തിൽ ഭരണകൂടത്തെയും മുതലാളിത്തത്തെയും വിമർശിക്കേണ്ടവർത്തന്നെ പലപ്പോഴും അവയുടെ വക്താക്കളായിത്തിരുന്നു .
പ്രസ് സ്വാതന്ത്ര്യ
അവലോകനങ്ങളിൽ
ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങൾ പോലും ഉയരുന്ന തോതിൽ കോർപ്പറേറ്റ് നിയന്ത്രണത്തിന് കീഴിലാക്കുന്ന
കാഴ്ചയാണ് കാണുന്നത്.
പണം ഇല്ലാത്തതിന്റെ പേരിൽ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്നവരുടെ അവസ്ഥ വളരെ ദുഃഖകരവും ആലോചനാജനകവുമാണ്. ഈ അവഗണന പൊതുവേ മൂന്ന് നിലകളിലൂടെയാണ് കാണപ്പെടുന്നത്:
സാമ്പത്തിക ഘടകങ്ങൾ പലപ്പോഴും സമൂഹത്തിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്നു :
സാമൂഹികമായി (മറ്റുള്ളവർക്കും ഒപ്പം )പണം ഇല്ലാത്തവർ ,അവിശ്വസനീയരും
പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഉപേക്ഷിക്കപ്പെടേണ്ടവരുമാണ് എന്ന നിലയിലേക്ക് താഴ്ത്തപ്പെടുന്നു. ഇവരുടെ അഭിപ്രായങ്ങൾ അനുകൂലമായി കേൾക്കപ്പെടാറില്ല, പലപ്പോഴും അവരെ വ്യക്തികളായല്ല, ഒരു ബാധ്യത എന്ന നിലയിലാണ് നമ്മുടെ സമീപം രാഷ്ട്രീയ ജാതി മത വേർതിരിവില്ലാതെ കാണുന്നത്. ഇതിൻ്റെ ആവർത്തന വ്യവസ്ഥിതിയിൽ
സാമ്പത്തിക ശക്തിയില്ലായ്മ ജനങ്ങളെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളിൽ നിന്ന് പോലും അകറ്റി നിർത്തുന്നു. പണം ഇല്ലെങ്കിൽ അവസരങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റുകൾ തന്നെ അടച്ചിടുന്നു.
സമൂഹത്തിൻ്റെ അപചയം നിറഞ്ഞ ഇത്തരം നിലപാടുകൾ മൂലം സമ്പത്ത് ഇല്ലായ്മ പലരെയും ആത്മ സംശയത്തിലേക്കും നിരാശയിലേക്കും നയിക്കുന്നു. ഞാൻ ഒന്നിനും അർഹനല്ല എനിക്ക് ഒന്നിനും കഴിയില്ല എന്ന ബോധം വളരാൻ ഇടയാക്കുന്നു.
പക്ഷേ, ഈ ചിന്ത മാറ്റണം. വ്യക്തിയുടെ മൂല്യം പണത്തിലല്ല, മനുഷ്യരായുള്ള അവരുടെ പാരമ്പര്യത്തിലും പ്രകടനത്തിലുമാണ്. സമൂഹം ഓരോ വ്യക്തിയേയും മാനവികതയുടെ അടിസ്ഥാനത്തിൽ അംഗീകരിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക ശൂന്യതയില്ലാതെ സ്നേഹം, കരുണ, ബുദ്ധിമുട്ടുകൾ പങ്കുവെക്കാനുള്ള മനസ്സും മനുഷ്യർക്ക് ഉയർന്നതാകണം .
എന്തിന്റെയോ ബലത്തിൽ
അഹങ്കരിക്കുന്നവർ
പണവും സ്വാധീനവും ഇല്ലാത്തതിൻ്റെ
പേരിൽ ഓരോ മനുഷ്യനെയും തഴയുമ്പോൾ നിങ്ങൾ മനുഷ്യനെല്ലാതാകുന്നു എന്നാണ് മാനുഷികമായി ചിന്തിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .
മാത്രമല്ല പണവും സ്വാധീനം ഇല്ലാത്തവന്റെ സ്വാധീനതാലാണ് നിങ്ങൾ ആരൊക്കെയോ ആയി തീർന്നത് എന്ന ഒരു ചിന്ത
കോർപ്പറേറ്റ് സ്വഭാവമുള്ളവരിലേക്ക് എത്തേണ്ടത് അനിവാര്യമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച ചുരുങ്ങുകയും ,എന്നാൽ കോർപ്പറേറ്റ് വികസനം തകൃതിയായി നടത്തുകയും ചെയ്യുന്ന കേരളത്തിലെ സാധാരണ ജനവിഭാഗങ്ങൾക്ക് ഏറ്റവും ആവശ്യമായത് ആധുനിക സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളാണ്. ആരോഗ്യ സംരക്ഷണം അവകാശമായി കാണേണ്ട സാഹചര്യത്തിൽ പോലും, സൗജന്യവും നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാകുന്നതിൽ വലിയ പോരായ്മകൾ നേരിടേണ്ടിവരുന്നു.
എന്നാൽ ഈ ആവശ്യങ്ങൾക്ക് മുൻതൂക്കം നല്കേണ്ട സർക്കാരുകൾ, ആശുപത്രികൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും പകരം, മാൾ, ഐ. ടി. പാർക്ക്, കപ്പൽ ടേർമിനൽ ,നാഷണൽ ഹൈവേ, അതിവേഗ റെയിൽപാത തുടങ്ങിയ കോർപ്പറേറ്റ് വികസന പദ്ധതികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇത് കൊണ്ട് എന്താണ് സംഭവിക്കുന്നത്?
ഗ്രാമീണ മേഖലയിലുള്ള
നിരാലംബരം സാധാരണക്കാരുമായ
ജനവിഭാഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാതെ
ജീവൻ ബലി കൊടുക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ആശ്രയിക്കേണ്ടിവരുന്നർക്ക്
താലി ചെയ്യൻ അടക്കം ഉള്ളതെല്ലാം നഷ്ടപ്പെടുന്നു.
നിലവിലുള്ള
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും ഔഷധങ്ങളുടെയും അഭാവം
തുടരുന്നു.ഈ അവസ്ഥ
ഇത് വളരെയധികം നിരസിക്കപ്പെടേണ്ട സാമൂഹിക അവസ്ഥയാണ്.
വികസനം അത്യാവശ്യമാണ്, പക്ഷേ വികസനം ആദ്യം വരേണ്ടത് ആർക്കാണ് എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ആരോഗ്യ, വിദ്യാഭ്യാസം, വീടുകൾ, ശുദ്ധജലം — ഇവക്ക് മുൻഗണന നൽകാതെ നടക്കുന്ന വികസനങ്ങൾ ഒരു വികസനമല്ല, അപരാഹിത്യങ്ങളുടെ നാൾവഴിയാണ്.
ഇന്ന് കേരളം നേരിടുന്ന സാങ്കേതികവും സാമൂഹികവുമായ വികസനങ്ങൾക്കൊപ്പം നില നിൽക്കുന്ന
വിദ്യാഭ്യാസ നിലവാരത്തിൽ തകർച്ചയുണ്ടോ?...........
സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം ഉയർന്നെന്ന അവകാശവാദങ്ങൾ ഒരു വശത്തുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണ പദ്ധതി, അധ്യാപകരുടെ യോഗ്യത എന്നിവയിൽ പുരോഗതിയുണ്ട്.
പക്ഷേ, ശൈക്ഷണിക നിലവാരം, വിദ്യാർത്ഥികളുടെ തിരിച്ചറിവ്, വായനാശേഷി, ഗണിതപ്രാവീണ്യം തുടങ്ങിയവയിൽ കുറവാണെന്ന് ASER Report പോലുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ട്യൂഷൻ ആശ്രിതത്വം, പരീക്ഷാധിഷ്ഠിത പഠനം, വിദ്യാഭ്യാസം ഒരു മത്സരം മാത്രമായി ചുരുങ്ങൽ തുടങ്ങിയവ വിദ്യാഭ്യാസ പദ്ധതികളെ മോശമാക്കുന്നു.
നീറ്റ്, ജീ, സിവിൽ സർവീസ് പോലുള്ള പരീക്ഷകളിൽ കേരളം പുറകിലാണ് – ഇത് ഗഹനമായ പഠനപരമായ ക്ഷാമത്തെ സൂചിപ്പിക്കുന്നു.
ഇതിന്റെ അനന്തരഫലങ്ങൾ
സാമൂഹിക സമത്വം തകർക്കും സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്നവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈവരിക്കാൻ കഴിയില്ല.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അനിയന്ത്രിത ഒഴുക്ക്, കൂടുതൽ
ലാഭ കച്ചവടത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ അവസരങ്ങൾ ലഭ്യമാകുന്നു .
സാധാരണക്കാരായ കുട്ടികൾ ഉയരങ്ങളിലേക്കെത്തുമോ?
ഉത്തരം: കഴിഞ്ഞ ദിവസം വരെ ലഭ്യമായ ഘടകങ്ങൾക്ക് ആശ്രയിച്ചാൽ, സാധാരണക്കാർക്കുള്ള പ്രയാസങ്ങൾ കൂടുതലാണ്. പക്ഷേ, ടെക്നോളജിയുടെ Democratization, പൊതു ലൈബ്രറികൾ, MOOCs (Coursera, Swayam, etc.), വോളന്റിയർ അധ്യാപന ശൃംഖലകൾ, എന്നിവ ഉപയോഗിച്ച് വ്യക്തിപരമായി
ഉയരങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട് എന്നാൽ ഇത്
ആകെ വിദ്യാഭ്യാസ സംവിധാനത്തിന്റെ മാറ്റമല്ല അതാത് വ്യക്തികളുടെ വ്യക്തിമികവാണ്.
വിജയ ശതമാനത്തിന്റെ എണ്ണത്തേക്കാൾ വലുതായി കാണേണ്ടത് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ നിലവാരത്തിലേക്ക് വിദ്യാർഥികളെ എത്തിക്കുക എന്നതാണ്. നിലവാരമുള്ള വിദ്യാഭ്യാസത്തിൽ കൂടി വളർന്നുവരുന്ന വിദ്യാർത്ഥികളാണ് നാളത്തെ നാടിൻ്റെ ഭാവി വരദാനങ്ങളെന്ന് കാണേണ്ടതുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം തകർച്ചയിലായെന്ന സൂചനകളുണ്ട്, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ അടിസ്ഥാനം
നയങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടുപോകുന്നതിനാൽ അതിൻ്റെ ദീർഘകാലപരമായ ഫലങ്ങൾ സാമൂഹിക–ആർത്തവ്യവസ്ഥാ തളർച്ചയാകാൻ സാധ്യതയുണ്ട്. സാധാരണക്കാർക്ക് പ്രതിബന്ധങ്ങളുണ്ടെങ്കിലും വ്യക്തിപരമായ ശ്രമത്തിലൂടെ ഉയരങ്ങളിലേക്കെത്താനുള്ള സാധ്യത അവസാനിച്ചിട്ടില്ല.
ഇന്ത്യയിലും കേരളത്തിലും ജനാധിപത്യം പൂർവസ്ഥിതിയിലാണോ.? എന്ന് വിലയിരുത്താവുന്ന മുഖ്യചിന്താവിഷയങ്ങൾ:
ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ സാധാരണമായി നടന്നുവരുണ്ട്.
ന്യായവ്യവസ്ഥയുടെ ചലനങ്ങൾ
പരിശോധന നടത്താൻ മാധ്യമ സ്ഥാപനങ്ങൾ നിലവിലുണ്ട്.
എന്നാൽ ഇവയുടെ സ്വാതന്ത്ര്യവും പ്രഭാവവും ഭീഷണി ചെലുത്തപ്പെടുന്നു എന്ന ആരോപണങ്ങൾ ഉയരുന്നു.
കേന്ദ്ര സർക്കാരിന്റെ കീഴിൽ അധികാരം അതിക്രമമായി കേന്ദ്രീകരിക്കപ്പെടുന്നത്,
രാഷ്ട്രീയ പ്രതിപക്ഷങ്ങളുടെ ശബ്ദം കുറയുന്നത്,
പോലീസ്-എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണങ്ങൾ ഉണ്ടാകുന്നു.
ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റാങ്കിങ് ഇടിയുകയാണ് (ഉദാഹരണത്തിന്, 2024-ൽ India: 159/180).
വിമർശന സ്വരങ്ങൾക്കെതിരെ നിരന്തരമായി ഐ.ടി. ആക്ടുകൾ, UAPA പോലുള്ള നിയമങ്ങൾ ഉപയോഗിക്കുന്നത്.
കേരളത്തിൽ മാധ്യമങ്ങൾ സജീവമായിരിക്കുന്നുവെങ്കിലും അവർക്കും രാഷ്ട്രീയ സമ്മർദം നേരിടേണ്ടി വരുന്നുണ്ട്.
പൊതുജന പങ്കാളിത്തം ഉയർന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ നിലവിലുള്ള ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങളെയും ,വിമർശകരെയും തളച്ചേക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനകൾ കാണുന്നു.
ജനാധിപത്യം പൂർണ്ണമായും ഇല്ലാതായിട്ടില്ല. പക്ഷേ, അതിന്റെ നൈതിക ശക്തിയും, രാഷ്ട്രീയ ധാർമ്മികതയും, ജനങ്ങളുടെ ശബ്ദത്തിന് ഇനിയും സ്വാതന്ത്ര്യമായി ഇടം ലഭിക്കുന്നതിനുള്ള സ്ഥിതി അലോസരത്തിലാണെന്ന് പറയാം.കേരളം ദേശീയതയിൽ മികച്ച നിലയിൽ നിൽക്കുമ്പോഴും, ചില എതിർ സ്വരങ്ങൾക്കുള്ള അവസരങ്ങൾ കുറയുന്നുവെന്നുള്ള സൂചനകളും കാണുന്നു .
പരിഹാര മാർഗ്ഗങ്ങൾക്കായി
നാം സഞ്ചരിക്കേണ്ട വഴികൾ ഏതാണ്.???
പൊതുവിദ്യാഭ്യാസം കൂടുതൽ നിലവാരം പുലർത്തി ശക്തമാക്കുക.
തൊഴിൽ, ഭവനം, ആരോഗ്യം എന്നീ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ സാധാരണ ജനവിഭാഗങ്ങൾക്ക് മുൻഗണന ഉറപ്പാക്കുക.
ജാതി വിവരങ്ങൾ പൊതുഭാഷയിലും ഉപയോഗത്തിലും കുറയ്ക്കാൻ ശ്രമിക്കുന്നതിന് ആവശ്യമായ നിയമം സ്ഥാപിക്കുക
എന്നാല്‍ സവിശേഷമായ അവസരങ്ങൾ നൽകേണ്ടത് മറക്കാതെ നിങ്ങണം .
സാംസ്കാരിക തലത്തിൽ വസ്തുതകൾ തുറന്നു പറയുന്ന ചർച്ചകൾക്ക് വാതിൽ തുറക്കുക.
നീചത്വം വെളിപ്പെടുത്തുന്നതല്ല, മറിച്ച് സത്യത്തെ മുഖാമുഖം നോക്കി അതിനെ മാറ്റാൻ ശ്രമിക്കുന്നതാണ് ഉണർവുള്ള സമൂഹത്തിന്റെ ലക്ഷ്യം. അതിനായി ഞാൻ ഉയർത്തിയ ചോദ്യങ്ങൾ അതീവ പ്രസക്തവും ആവശ്യമുള്ളതുമാണ്.
നാം എന്തെല്ലാം എഴുതിയാലും എന്ത് തീരുമാനിച്ചാലും ഏത് വികസനം നടത്തിയാലും ഏതെല്ലാം എണ്ണിപ്പറഞ്ഞാലും തീർക്കാൻ കഴിയാത്ത ഒരു കടം പോലെ ആശ വർക്കേഴ്സ് സമരം മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ നടപ്പിലാക്കിയ
പിഎസ്സി ചെയർമാന്റെയും ,അംഗങ്ങളുടെയും അമിതമായ ശമ്പള വർദ്ധനവ് കോർപ്പറേറ്റ് ചിന്താഗതിയുടെ ഭാഗമെന്നാണ്
പൊതുജനങ്ങൾ വിശേഷിപ്പിക്കുന്നത് :
കേരളത്തിലെ പ്രധാന മനുഷ്യവകാശ സംഘടനയായ Humanistic Rights Protection എന്ന സംഘടനയുടെ
മനുഷ്യവകാശ പ്രവർത്തകർക്ക് വേണ്ടി ചെയർമാനായ
ജോൺസൺ പുല്ലുത്തിയും,
വൈസ് ചെയർമാനായ ശ്രീ : മുഹമ്മദ് ബഷീർ സൈനിയും
ആശ വർക്കേഴ്സിൻ്റെ സമരപ്പന്തലിൽ നേരിട്ട് എത്തി
സംഘടനയുടെ ആശയങ്ങളും, ആദർശങ്ങളും, പിന്തുണയും
അടങ്ങുന്ന ആയിരക്കണക്കിന് നോട്ടീസുകൾ നൽകിയും
പിന്തുണ അർപ്പിച്ചും അഭിവാദ്യം
ചെയ്തും മടങ്ങിയ ഞങ്ങൾക്ക്
ആ പാവപ്പെട്ട സഹോദരിമാരുടെ ശാപം ഉണ്ടാകുകയില്ല എന്ന
ആത്മവിശ്വാസത്തോടെ
എൻ്റെ സുഹൃത്തുക്കൾക്കും എന്നെ കേൾക്കുന്നവർക്കുമായി
അറിവിൻ്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എഴുതിയ ഈ ലേഖനം സ്നേഹപൂർവ്വം സമർപ്പിക്കുന്നു .
എന്ന് : ജോൺസൺ പുല്ലുത്തി .
നിയമത്തെ ബഹുമാനപൂർവ്വം സ്വീകരിച്ച് ആ നിയമത്തെ
ആധാരമാക്കി സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് വേണ്ടി.
അവർക്ക് നഷ്ടപ്പെടുന്ന നിയമത്തിന്റെ ആനുകൂല്യങ്ങളും,
അവകാശങ്ങളും തിരിച്ചുലഭിക്കുന്നതിനുവേണ്ടി വേണ്ടി ആത്മാർത്ഥതയോടെ നീതിയുക്തമായും പരസ്പര സാഹോദര്യത്തോടും ബഹുമാനത്തോടും കൂടി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുവാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
വാട്സ്ആപ്പ് വഴിയും കോൺടാക്ട് ചെയ്യാവുന്നതാണ്.