2022 ഡിസംബർ 16, വെള്ളിയാഴ്‌ച

UCC

 *നമസ്കാരം :  UCC  നമ്മുടെ ഗ്രൂപ്പിൽ

ചെയ്ത ഒരു പോസ്റ്റിനെ സംബന്ധിച്ച് ചില സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി* .

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു വിവരണമാണ്  ചോദിച്ചിരിക്കുന്നത്. കൃത്യമായ ഒരു വിവരണം നൽകാനുള്ള അറിവ് എനിക്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. 

എന്നാലും പത്രങ്ങൾ വഴിയും മറ്റും വായിച്ചിട്ടുള്ളതിൽ നിന്നും കിട്ടുന്ന ചില കാര്യങ്ങൾ ഞാൻ ഇവിടെ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു.    

ഏതെങ്കിലും തരത്തിലുള്ള കുറവുകളും പോരായ്മകളും സംഭവിക്കുകയാണെങ്കിൽ വായിക്കുന്ന എല്ലാ അംഗങ്ങളും സാദരം ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ ആരംഭിക്കട്ടെ .

നമ്മുടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

രാഷ്ട്രീയം ആണിക്കല്ലായി നിലനിൽക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യക്കകത്ത് 

എന്നും എക്കാലത്തും പൂർണമായ അധികാരം പൗരന്മാർക്കാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഏക സിവിൽ കോഡ് പാസായാലും  പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഞാൻ അടിവരയിടുന്നത്. 

എന്നാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ തന്നെ സാമ്പത്തിക സംവരണം പൂർണതോതിൽ നടപ്പിലാക്കണം.

എല്ലാം ഒരു നിയമത്തിന് കീഴിൽ വരുമ്പോൾ ജാതി മത വ്യവസ്ഥകൾക്ക് അതീതമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ 

സാമ്പത്തികമായും ശാരീരികമായും മാനസികമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിന് 

പൂർണ്ണ തോതിലുള്ള 

സാമ്പത്തിക സംവരണം  അനിവാര്യമാണ്.

ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം 

നടപ്പിലാക്കിയാൽ 

മാത്രമേ  പൗരന്മാർക്കിടയിൽ അടിസ്ഥാനമായ സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. എന്ന വ്യക്തിപരമായ അഭിപ്രായത്തിൽ കൂടി 

എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് 

ഏക സിവിൽ കോഡുമായി

ബന്ധപ്പെട്ട ചില വരികൾ താഴെ എഴുതട്ടെ .???

ജാതി മതം  ലിംഗഭേദം ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരൻ മാരുടെ വ്യക്തിഗത നിയമങ്ങൾ സ്ഥാപിക്കുന്നതിനും   നടപ്പിലാക്കുന്നതിനുമായി ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഭരണ സംവിധാനം മുന്നോട്ടുവയ്ക്കുന്ന 

നിർദ്ദേശമാണ്  ഏക സിവിൽ കോഡ് എന്നത്.

ഇന്ത്യയിലെ പ്രധാന ജാതി , മതം വ്യത്യസ്ത്ഥമായ  വർണ്ണങ്ങളിലെ

ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ  സംവിധാനം 

എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തി നിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത് കാണുന്നു.

ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി പിന്തുടരുന്ന വിവാദപരമായ വാഗ്ദാനങ്ങളിൽ ഒന്നാണ് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയെന്നത്.

ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരത്വത്തെ സംബന്ധിച്ച ഒരു സുപ്രധാന ചർച്ചാവിഷയമാണ് .

ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലങ്ങളിലുള്ള  ഇടതുപക്ഷവും ,പ്രതിപക്ഷ പാർട്ടികളും .

മുസ്ലീം ലീലർഷിപ്പ് പാർട്ടികളും സംഘടനകളും, മറ്റ് യാഥാസ്ഥിതിക മത ഗ്രൂപ്പുകളും ശരിയത്തെ പ്രതിരോധിക്കുന്ന വിഭാഗങ്ങളും ഇതൊരു : തർക്ക വിഷയമായി ഉയർത്തി കാണിക്കുന്നുണ്ട്. 

മതപരമായ ആചാരങ്ങളും വ്യക്തിനിയമങ്ങളും പൊതുനിയമത്തിൽ നിന്ന് വേർതിരിചെടുക്കുകയും  എന്നാൽ: വിവാഹം  വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു . 

എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25-28 ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതവിഭാഗങ്ങളെ അവരുടെ തനതായ തീരുമാനങ്ങൾക്ക് വിധേയമായി നിലനിർത്തുവാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശ തത്വങ്ങളും പൊതു നിയമങ്ങളും ബാധകമാക്കണമെന്ന് ഭരണഘടനയുടെ 44-ാം  അനുച്ഛേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. .

ബ്രിട്ടീഷ് ഭരണകാലത്താണ് വ്യക്തിനിയമങ്ങൾ ആദ്യമായി രൂപീകരിച്ചത് , മുഖ്യമായും  ഹിന്ദു, മുസ്ലീം പൗരന്മാരുടെ  സമുദായ നേതാക്കളുടെ എതിർപ്പിനെ ബ്രിട്ടീഷുകാർ

ഭയക്കുകയും ഈ ആഭ്യന്തര മണ്ഡലത്തിൽ കൂടുതൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

മുൻ പോർച്ചുഗീസ് ഗോവയിലെയും ദാമോണിലെയും കൊളോണിയൽ ഭരണം കാരണം ഇന്ത്യൻ സംസ്ഥാനമായ ഗോവ ഇന്ത്യയിൽ നിന്ന് വേർപെടുത്തി , ഗോവ സിവിൽ കോഡ് എന്നറിയപ്പെടുന്ന ഒരു പൊതു കുടുംബ നിയമം വാർത്തെടുത്തു.

അതുവഴി നാൾ ഇതുവരെ ഏകീകൃത സിവിൽ കോഡുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗോവ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഹിന്ദു കോഡ് ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു, 

അത് ബുദ്ധമതക്കാരെപ്പോലെയുള്ള ഇന്ത്യൻ മതങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു.,

ഹിന്ദുക്കളും ജൈനരും സിഖുകാരും ക്രിസ്ത്യാനികളും , ജൂതന്മാരും , മുസ്ലീങ്ങളും , പാഴ്സികളും എന്നിവരെ ഒഴിവാക്കി , ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തമായ സമുദായങ്ങളായി തിരിച്ചറിയപ്പെടുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക താൽപ്പര്യമുള്ള വിഷയമായി  ഏക സിവിൽ കോഡ് ഉയർന്നുവന്നുകഴിഞ്ഞു.

മതപരമായ ചടങ്ങുകൾ നടത്താനുള്ള മൗലികാവകാശത്തെ ലഘൂകരിക്കാതെ ചില നിയമങ്ങൾ എല്ലാ പൗരന്മാർക്കും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നതിനെ തുടർന്ന് വലിയ തോതിലുള്ള ചർച്ചകളും ഉയർന്നിരുന്നു.

ശരീഅത്ത് നിയമത്തെ ഭാഗികമായി അടിസ്ഥാനമാക്കിയുള്ള മുസ്ലീം വ്യക്തി നിയമം ഏകപക്ഷീയമായ വിവാഹമോചനം , ബഹുഭാര്യത്വം എന്നിവ അനുവദിക്കുകയും ശരിയത്ത് നിയമപ്രകാരം നിയമപരമായി ബാധകമാക്കുകയും ചെയ്യുന്നതിലാണ് ചർച്ച പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് .

2019 നവംബറിലും 2020 മാർച്ചിലും  ഏക സിവിൽ കോഡ്  ( UCC ) രണ്ടുതവണ നിർദ്ദേശിച്ചെങ്കിലും പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ രണ്ടുതവണയും  പിൻവലിക്കപ്പെട്ടു.

എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code) ? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നിയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ നോക്കാം.

*******************************

 *ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും ( ക്രിമിനൽ സിവിൽ കോൺട്രാക്ട് മോട്ടോർ വാഹന നിയമം.) ഏതൊരു മതസ്ഥർക്കും ഒരു പോലെയാണ്.* 

എന്നാൽ വ്യക്തി നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമാണ്.

ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് നാല് വിവാഹം വരെ കഴിക്കാമെന്നാണ്.  എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കുകയുള്ളു.

ഹിന്ദു നിയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാനുണ്ട് .എന്നാൽ ഇസ്ലാം നിയമങ്ങളിലുള്ള പല പോരായ്മകളും പല വിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടർന്നു വരുന്നതായി കാണാം.

നിലവിലുള്ള നിയമത്തിൽ കാണുന്ന ചില പോരായ്മകൾ

ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. 

എന്നാൽ അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണം. 

ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും കാണുന്നില്ല.

ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണുന്നു. 

ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്കുമാണ് ലഭിക്കുക.

ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും കണ്ടുവരുന്നു.

 *വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയത് നോക്കാം.* 

ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതിയാണ്.

ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇതു പ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദരങ്ങൾക്ക്) വീണ്ടും അവകാശം ഉണ്ടാകുന്നതായി കാണാം . അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടതായും വരുന്നത് കാണാൻ കഴിയുന്നു.

ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്.

ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിലുണ്ട്.

ഏകീകൃത പൗര നിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതിക വിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌.

ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കപ്പെടുമെന്നും സംശയത്തോടെ വീക്ഷിക്കപ്പെടുന്നു.

എന്നാൽ  ഞാൻ മനസ്സിലാക്കിയിടത്തോളം  മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല  പകരം ലക്ഷ്യം വെക്കുന്നത് പൗരനിയമങ്ങളുടെ ഏകീകരണമാണെന്ന് വിശ്വസിക്കുന്നു.

എന്നാൽ സിവിൽ കോഡ്‌ ലക്ഷ്യമിടുന്നത്‌ഇസ്‌ലാമിന്റെ ഈശ്വര ആരാധന മുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതു പൗരനിയമം കൈകടത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല.

എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. 

ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നുണ്ട്.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ഗ്രൂപ്പിൽ UCC ചർച്ച വന്നതിനെ തുടർന്ന്  എഴുതിപ്പോയതാണ് ഇതൊരു ചർച്ചയ്ക്കും വിവാദത്തിനും വേണ്ടി ഉള്ളതല്ല. തികച്ചും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണ് 

എന്ന് : ജോൺസൻ പുല്ലുത്തി.https://chat.whatsapp.com/DVSZ76fogtp75Pvlze5RIq

2022 ഡിസംബർ 14, ബുധനാഴ്‌ച

കുമാരൻ പോറ്റിക്കര

 ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.


അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.


തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:


”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”


1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്തു. എന്താണിതിന് കാരണം? ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരികബലം ഉണ്ടാകണം.


മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്.


കടപ്പാട് : FB

സ്കൂൾ സമയമാറ്റം സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് സമസ്ത:

സ്കൂൾ സമയമാറ്റം സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് സമസ്ത:

ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു.

ഇതു മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽനിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി
പറഞ്ഞത് .അത് വിശ്വാസത്തിൽ എടുത്തിരുന്നു.
ഇന്നലെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാവും.

ഇതിൽ നിലവിൽ അനുകൂല നിലപാടാണ് സർക്കാരിന്റേത്.

ഈ നിലപാട് സ്വാഗതാർഹമാണ്സമസ്തയ്ക്ക് ഇക്കാര്യത്തിൽ എതിർപ്പില്ല.
അവർ കണ്ടതു പറയുകയാണ് ചെയ്യുന്നത്.

നാളെ ചിലപ്പോൾ മാറ്റിപ്പറയാം. രാഷ്ട്രീയത്തിൽ സമസ്ത ഇടപെടാറില്ല.

ലീഗിനെപ്പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവരും യോജിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം.

ഉത്തരേന്ത്യയിൽ ഇതു നടക്കുന്നുണ്ട്. ഇവിടെയും നടന്നാൽ പാകപിഴയില്ലെന്നും സന്തോഷം മാത്രമാണെന്നും ഉമർഫൈസി മുക്കം പറഞ്ഞു.

കേന്ദ്രത്തിൽ ഫാഷിസം പിടിമുറക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണ്.

ഏകീകൃത സിവിൽ കോഡ് ബില്ലിന് എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാൽ എല്ലാവരും തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

21NEWS4U
21news4u@gmai.com
HRPM.in
9037713790




2022 ഡിസംബർ 10, ശനിയാഴ്‌ച

ഇന്ന് ഡിസംബർ 10 ലോക മനുഷ്യവകാശദിനം:

ഇന്ന് ഡിസംബർ 10 ലോക മനുഷ്യവകാശദിനം:

രാഷ്ട്രീയത്തിനും ,
സ്വാധീനത്തിനും
പണത്തിനും പുറമേയുള്ള ജനങ്ങൾ അധികാര വർഗ്ഗത്തിന്റെ സർവാധിപത്യം
ലോകത്ത് ആകമാനം
പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു ലോക മനുഷ്യ അവകാശ ദിനമായ
ഡിസംബർ 10 കടന്നുപോകുന്നത് :

ഈ സാഹചര്യത്തിൽ
മനുഷ്യവകാശ ധ്വംസനങ്ങൾക്കും നിയമലംഘനങ്ങൾക്കും എതിരെയുള്ള
പ്രതിഷേധ കാഹളങ്ങൾ
ലോകത്താകമാനം ഉയരട്ടെയെന്ന്
HRPM ആശംസിക്കുന്നു :

അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് 
മനുഷ്യാവകാശം 
എന്നറിയപ്പെടുന്നത്. 

മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ, രാഷ്ടീയ അവകാശങ്ങളും, പുറമെ : സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു.

സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും,ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളും,
സംഭവിക്കുന്നത് : മനുഷ്യവകാശ ധ്വംസനങ്ങളും നിയമ
ലഘനങ്ങളുമാണ്.

എന്താണ് മനുഷ്യ അവകാശങ്ങൾ എന്നതിന്റെ ചട്ടങ്ങളിലൂടെ ഒരു തിരനോട്ടം :

എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്.
ബുദ്ധിയും മനസാക്ഷിയുള്ളവരും പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.

മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണിമീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാകാർട്ടയാണ്.

പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവ ജനകീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു.

ഇതേ തുടർന്നാണ്‌ 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

ജനഹിതമായിരിക്കണം ഭരണാധികാരത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ഹിതം ഇടക്കിടക്കുണ്ടാവുന്ന സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പുകൾകൊണ്ട്‌ രേഖപ്പെടുത്തുന്നതാണ്‌.

തെരഞ്ഞെടുപ്പു സ്വകാര്യ വോട്ടു സമ്പ്രദായത്തിലോ തത്തുല്യമായതും സ്വതന്ത്രവുമായ മറ്റേതെങ്കിലും വിധത്തിലോ ആയിരിക്കണം.

സമുദായത്തിലെ ഒരു അംഗമായതുകൊണ്ടു സമുദായത്തിൽനിന്നുള്ള രക്ഷക്ക്‌ ഏതൊരാൾക്കും അർഹതയുണ്ട്‌.

അതതു രാജ്യത്തിന്റെ കഴിവുകൾക്കനുസരിച്ചും ദേശീയ സംരംഭങ്ങളെക്കൊണ്ടും അന്തർദേശീയ സഹകരണം കൊണ്ടും അവരവരുടെ അന്തസ്സിന്നു അപരിത്യാജ്യമായ സാമുദായികവും സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്രമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്‌.
പ്രവൃത്തിയെടുക്കുവാനും, സ്വതന്ത്രമായി പ്രവൃത്തിയെ തിരഞ്ഞെടുക്കുവാനുമുള്ള അധികാരം എല്ലാവർക്കുമുണ്ട്‌. ഗുണകരവും നീതിപരവുമായ പ്രവൃത്തി നിബന്ധനകൾക്കും പ്രവൃത്തിയില്ലായ്മയിൽനിന്നു രക്ഷനേടുന്നതിന്നും എല്ലാവരും അർഹരാണ്‌.

തുല്യമായ പ്രവൃത്തിയെടുത്താൽ തുല്യമായ ശമ്പളത്തിന്ന് (യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ) എല്ലാവരും അർഹരാണ്‌.

പ്രവൃത്തിയെടുക്കുന്ന ഏതൊരാൾക്കും കുടുംബസമേതം മനുഷ്യർക്ക്‌ യോജിച്ച ജീവിതം നയിക്കത്തക്കതായ ശമ്പളത്തിന്നു അർഹതയുണ്ട്‌. ആവശ്യമെങ്കിൽ സാമുദായികമായ മറ്റു രക്ഷകൾക്കും അവൻ അർഹനാണ്‌.

(വകുപ്പ് 23 ലെ ചട്ടമാണ് തെട്ടു താഴെ ഉള്ളത്  ഈ ചട്ട പ്രകാമാണ് ലോകത്തുള്ള മുഴുവൻ
മനുഷ്യവകാശ സംഘടനകളും പ്രവർത്തിക്കുന്നത്. )

അവരവരുടെ താൽപ്പര്യങ്ങളുടെ രക്ഷക്കു വേണ്ടി ഏതൊരാൾക്കും പ്രവൃത്തിസംഘടനകൾ രൂപീകരിക്കാനും അത്തരം സംഘടനകളിൽ ചേരുവാനും അധികാരമുള്ളതാണ്‌.

ന്യായമായ പ്രവൃത്തിസമയം ഇടക്കിടക്കു ശമ്പളത്തോടുകൂടിയ ഒഴിവുദിവസങ്ങൾ, ഒഴിവുസമയം, വിശ്രമം എന്നിവയക്ക് ഏതൊരാൾക്കും അവകാശമുള്ളതാണ്‌.

ഭക്ഷണം, വസ്ത്രം, വൈദ്യസഹായം മുതലായവയെ സംബന്ധിച്ചു തനിക്കും തന്റെ കുടുംബത്തിന്നും മതിയായ ഒരു ജീവിതരീതിക്ക്‌ ഏതൊരാൾക്കും അധികാരമുള്ളതാണ്‌.

പ്രവൃത്തിയില്ലായ്മ, സുഖക്കേട്‌, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം എന്നുവേണ്ട അപരിഹാര്യമായ മറ്റേതെങ്കിലും
അവസ്ഥയിലും ഏതൊരാൾക്കും സമുദായത്തിൽ നിന്നു രക്ഷ ചോദിക്കുവാനുള്ള അർഹതയുണ്ട്‌.

ശിശുക്കളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും പ്രത്യേകപരിചരണങ്ങൾക്കും അർഹരാണ്‌.

ന്യായമായ വിവാഹ ബന്ധത്തിൽനിന്നു ജനിച്ചതായാലും അല്ലെങ്കിലും വേണ്ടതില്ല, സമുദായത്തിൽ നിന്നു തുല്യമായ രക്ഷക്ക്‌ എല്ലാ ശിശുക്കളും അർഹരാണ്‌.

വിദ്യാഭാസത്തിന്ന് എല്ലാവർക്കും അവകാശമുണ്ട്‌.

പ്രൈമറി വിദ്യാഭ്യാസമെങ്കിലും സൌജന്യമായിരിക്കേണ്ടതാണ്‌. എലിമെണ്ടറി വിദ്യാഭ്യാസം നിർബന്ധമായിരിക്കേണ്ടതുമാണ്‌. സാങ്കേതിക വിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതയ്ക്ക് അനുസരിച്ചു എല്ലാവർക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതുമാണ്‌.

വ്യക്തിത്വത്തിന്റെ പരിപൂർണ്ണവളർച്ചക്കും മനുഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും  ബഹുമാനിക്കുന്നതിനുംആയിരിക്കണം.
വിദ്യാഭ്യാസം ചെയ്യിക്കുന്നത്‌.

ജനങ്ങൾക്കിടയിൽ സൌഹാർദ്ദവും സഹിഷ്ണുതയും പുലർത്തുക ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ട്‌ സാധിക്കേണ്ടതാണ്‌.

ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ തങ്ങളുടെ കുട്ടിക്ക്‌ നൽകേണ്ടതെന്ന് മുൻകൂട്ടി തീർച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാർക്കുണ്ടായിരിക്കുന്നതാണ്‌

സമുദായത്തിലെ സാംസ്കാരിക സംരംഭങ്ങളിൽ പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും, ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാകുന്ന ഗുണങ്ങളിലും ഭാഗഭാക്കാവുന്നതിന്നും എല്ലാവർക്കും അവകാശമുള്ളതാണ്‌.

2. കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നവനും അവരവരുടെ പ്രയത്നഫലങ്ങളിൽ നിന്നുണ്ടാവുന്ന ധാർമ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശങ്ങൾ ഉണ്ട്‌.

ഈ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരുത്തക്ക രീതിയിലുള്ള സാമുദായികവും അന്തർരാഷ്ട്രീയവുമായ ഒരു ജീവിതത്തോതിന് എല്ലാവരും അർഹരാണ്‌.

വ്യക്തിത്വ സ്വതന്ത്രവും പൂർണ്ണവുമായ വളർച്ചയെ സുസാധ്യമാക്കുന്ന സമുദായത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നത്.
ഏതൊരാളുടേയും കടമയാണ്‌.

നിയമാനുസൃതമായി അന്യരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കുക,

സദാചാര പാരമ്പര്യത്തെ പുലർത്തുക,

പൊതുജനക്ഷേമത്തെ നിലനിർത്തുക എന്നീ തത്ത്വങ്ങളെ മാനദണ്ഡമായെടുത്തിട്ടായിരിക്കണം ഏതൊരാളും അവരുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടത്‌.
ഐക്യരാഷ്ട്രസമിതിയുടെ തത്ത്വങ്ങൾക്കും ആവശ്യങ്ങൾക്കും എതിരായി ഒരിക്കലും ഈ അവകാശങ്ങളെ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

ഒരു രാജ്യത്തിനോ വകുപ്പിനൊ വ്യക്തിക്കോ ഇഷ്ടമുള്ള പ്രവൃത്തികളിൽ
ഏർപ്പെടാമെന്നോ, ഇതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്ക് എതിരായിത്തന്നെ ഏന്തെങ്കിലും പ്രവർത്തിക്കാമെന്നോ ഉള്ള രീതിയിൽ ഈ
ഈ ചട്ടങ്ങളെ ഉപയോഗപ്പെടുത്തരുത്.

ഒരു വ്യക്തിയെയോ പ്രത്യേക വിഭാഗത്തെയോ അവരുടെ ലൈംഗികത, വംശം, നിറം, ഭാഷ, മതം, രോഗം, രാഷ്ട്രീയ അല്ലെങ്കിൽ മറ്റ് അഭിപ്രായം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം, ഒരു ദേശീയ ന്യൂനപക്ഷവുമായുള്ള ബന്ധം, സ്വത്ത്, ജനനം അല്ലെങ്കിൽ മറ്റ് പദവി തുടങ്ങി വിവിധ കാരണങ്ങളാൽ വ്യത്യസ്തമായി പരിഗണിക്കുക,
മറ്റുള്ളവരോട് പെരുമാറുന്ന രീതിയെക്കാൾ മോശമായ രീതിയിൽ അവരോട് പെരുമാറുക എന്നതാണ് വിവേചനം എന്നതുകൊണ്ട് അർഥമാക്കുന്നത്.

സമത്വവാദത്തിന്റെ തത്ത്വം ഉൾക്കൊള്ളുന്ന വിവേചനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന അവകാശം അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശമായി അംഗീകരിക്കപ്പെടുന്നു.

വിവേചനങ്ങളിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ അംഗീകരിക്കപ്പെടുകയും, സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും ഉൾപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, ജാതി, മതം, ലിംഗം, വംശം, ജനന സ്ഥലം എന്നിവ കണക്കിലെടുത്ത് ഏതെങ്കിലും പൗരനെതിരായി നടത്തുന്ന വിവേചനം വിലക്കുന്നു.

അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14 ലെ സമത്വത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിങ്ങനെ നിരവധി അവകാശങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു.

വിവേചനം ഒരു പൊതു ആരോഗ്യ പ്രശ്നം കൂടിയാണ്. 2015 ലെ സ്‌ട്രെസ് ഇൻ അമേരിക്ക സർവേ പ്രകാരം, വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറയുന്ന ആളുകളിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന് പറയുന്നവരെ അപേക്ഷിച്ച് സമ്മർദ്ദത്തിന്റെ തോത് കൂടുതലാണ്.

വിവേചനത്തിൽ നിന്ന് മോചനത്തിനുള്ള അവകാശം ചരിത്രപരമായി വിവേചനം നേരിടുന്ന ഗ്രൂപ്പുകൾക്കും ദുർബലരായ ഗ്രൂപ്പുകൾക്കും പ്രത്യേകിച്ചും പ്രസക്തമാണ്. ഇക്കാര്യത്തിൽ വിവേചനത്തിൽ നിന്നുള്ള മോചനത്തിനുള്ള അവകാശം എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച യു എൻ സി ആർ പി ഡി കൺവെൻഷൻ എന്നിവയിൽ വിശദീകരിച്ചിട്ടുണ്ട്.

മനുഷ്യ അവകാശപ്രവർത്തനങ്ങൾ എന്നു പറയുമ്പോൾ കേവലം ഒന്നോ രണ്ടോ മൂന്നോ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല സാർവത്രിക മേഖലകളിലും മനുഷ്യ അവകാശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ജാതി, മതം, സംഘടന, രാഷ്ട്രീയം എന്നിങ്ങനെയുള്ള സംഘടിതർക്ക് അവരുടേതായ ഭരണഘടനയിൽ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് നടന്നു വരിക.

ഇതെല്ലാം താരുമെപ്പെടുത്തുമ്പോൾ ലോകത്ത് മനുഷ്യവകാശ പ്രവർത്തകരുടെ
പ്രവർത്തനങ്ങൾക്ക് വിശാലമായ മേഖലകൾ തുറന്നു കിടക്കുന്നു.

മനുഷ്യരുടെ അവകാശങ്ങൾ പൂർണ്ണമായ  സംരക്ഷിക്കപ്പെടുന്നതിനും .
ഓരോ രാജ്യങ്ങൾക്കും വിധേയമായുള്ള നിയമത്തിന്റെ ആനുകൂല്യം സംരക്ഷിക്കപ്പെടുന്നതിനും സർവ്വോപരി മുൻനിരയിൽ ഉണ്ടാവേണ്ടത് മനുഷ്യവകാശ പ്രവർത്തകരാണ്.

ഈ ബോധ്യം തിരിച്ചറിഞ്ഞ്
പ്രവർത്തിക്കുന്ന മനുഷ്യ അവകാശപ്രവർത്തകനെ
പൊതുജനങ്ങളും,
രാഷ്ട്രീയം, , ജാതി ,മതം സംഘടനകൾ, ഉദ്യോഗസ്ഥ വൃന്ദം, ഭരണവർഗ്ഗം എന്നിങ്ങനെയുള്ള സമസ്ത മേഖലകളിലും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.

HRPM വേണ്ടി :
സംസ്ഥാന ചെയർമാൻ
ജോൺസൻ പുല്ലുത്തി.
10/12/2022

2022 ഡിസംബർ 6, ചൊവ്വാഴ്ച

മുഖ്യമന്ത്രിയും സമരസമിതിയും തമ്മിൽ നടന്ന ചര്‍ച്ച വിജയം വിഴിഞ്ഞം സമരം ഒടുവില്‍ ഒത്തുതീര്‍പ്പായി :

മുഖ്യമന്ത്രിയും സമരസമിതിയും തമ്മിൽ നടന്ന ചര്‍ച്ച വിജയം വിഴിഞ്ഞം സമരം ഒടുവില്‍ ഒത്തുതീര്‍പ്പായി :

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടയാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു.

വാടക പൂര്‍ണമായും സര്‍ക്കാ‌ര്‍ നല്‍കും. സമരത്തില്‍ ഉള്‍പ്പെട്ടവ‌ര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസത്തിലെ നഷ്‌ടപരിഹാരം നല്‍കുമെന്നും തീരുമാനമായി.

ഇതോടെ 140 ദിവസങ്ങളായി നടന്നുവന്ന സമരമാണ് അവസാനിക്കുന്നത്.

മന്ത്രിസഭാ ഉപസമിതി, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവർ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ്.

മുഖ്യമന്ത്രിയുമായി ചര്‍ച്ച ആരംഭിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഊര്‍ജിത ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തിയത്.

അതേസമയം ഇന്നത്തെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നേരത്തെ സമരസമിതി യോഗം ചേര്‍ന്നിരുന്നു.

നാല് നിര്‍ദ്ദേശങ്ങള്‍ ലത്തീന്‍ സഭ മുന്നോട്ടുവച്ചത്.

1,കടല്‍ ക്ഷോഭത്തില്‍ വീട് നഷ്‌ടപ്പെട്ടവര്‍ക്ക് നല്‍കുന്ന വാടക 5500 എന്നത് 8000 ആയി ഉയര്‍ത്തണമെന്നത് .

2, സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.

3, വാടക നല്‍കുന്നതിനുള‌ള പണം അദാനിയുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും വേണ്ട.

4, പ്രാദേശിക വിദഗ്ദ്ധനായ ആള്‍ തീരശോഷണം പഠിക്കാനുള‌ള സമിതിയില്‍ വേണം എന്നി ആവശ്യങ്ങളായിരുന്നു.

കെ.രാജന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, വി.അബ്‌ദു റഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുള‌ളത്.

സമര സമിതിയുടെ ആവശ്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തിരുന്നു.

സമരസമിതി കഴിഞ്ഞദിവസം ഉന്നയിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് ഇന്നും ചര്‍ച്ച തുടരുന്നത്.

സമരസമിതിക്കും സർക്കാരിനും ഒരുപോലെ തലവേദന സൃഷ്ടിക്കുമെന്ന ഒരു വിഷയമാണ് തീർന്നുപോയത്.

ഹൈക്കോടതി ഹര്‍ജി തള്ളി നെടുബാശ്ശേരി വില്ലേജിലെ PK. രതീഷ്, KM. രതീഷ്

 *കൊച്ചി വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനമില്ല* :

https://chat.whatsapp.com/ChUJuigsdZKIlha7LHkem8

ഹൈക്കോടതി ഹര്‍ജി തള്ളി നെടുബാശ്ശേരി വില്ലേജിലെ PK. രതീഷ്, KM. രതീഷ്

എന്നി ഓട്ടോ ഡ്രൈവര്‍മാർ

സമര്‍പ്പിച്ച ഹര്‍ജിയാണ് ബഹു : കോടതി തള്ളിയത്.


പൊതുതാല്പര്യവും, സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണം

ഏര്‍പ്പെടുത്താന്‍ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.


സിയാല്‍ പരിസരത്ത് ടാക്‌സി കാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചിരുന്നില്ല.


ഇതിനെതുടര്‍ന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 


ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമവും ചട്ടവും അനുസരിച്ച്‌ വിമാനത്താവളങ്ങളും പരിസരവും നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാണിച്ച്‌ ഹര്‍ജി തളളുകയായിരുന്നു.


വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്താന്‍ അനുവദിക്കാത്തത് തൊഴില്‍ അവകാശ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും അംഗീകരിക്കാൻ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. താല്പര്യമുള്ള അംഗങ്ങൾക്ക് ഈ ലിങ്കിൽ കൂടി ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ്.

https://chat.whatsapp.com/ChUJuigsdZKIlha7LHkem8

2022 ഡിസംബർ 5, തിങ്കളാഴ്‌ച

ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി  ചിക്കന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ബിരുദം നേടിയവര്‍ ആയിരിക്കരുത്. അപേക്ഷകര്‍ 18നും 45നും മധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യല്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും എംപ്ലോയബിലിറ്റീസ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നടത്തുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 04924 296516.


നൈറ്റ് വാച്ചര്‍ നിയമനം

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.


വാട്ടര്‍ അതോറിറ്റിയില്‍ താത്കാലിക നിയമനം

കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐ.ടി.ഐ/ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടി സപ്പോര്‍ട്ടിങ് സ്റ്റാഫിന് സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങും പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായവര്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2974871.


റിസോഴ്സ്‌പേഴ്സണ്‍ താത്ക്കാലിക നിയമനം

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ടെക്നിക്കല്‍ റിസോഴ്സ്‌പേഴ്സണ്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, പി.എ.യു, ഡി.ടി.പി.സി ഒഫീസിനു സമീപം, അപ് ഹില്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0483 2738001.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഫാഷന്‍ ഡിസൈനിങ്/ഗാര്‍മെന്റ് ടെക്‌നോളജി/ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം). താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ 0497 2835390.


ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എല്‍ എല്‍ ബി ബിരുദം, സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ നിയമപരമായ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ മേഖലയിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാം നില, തലശ്ശേരി 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199.

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373066. www.kudumbashree.org


വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ ബിരുദം നേടിയവര്‍ ആയിരിക്കരുത്. അപേക്ഷകര്‍ 18നും 45നും മധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യല്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ഗസ്റ്റ് ഇന്‍സ്ട്രകടര്‍ ഒഴിവ്

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും എംപ്ലോയബിലിറ്റീസ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നടത്തുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 04924 296516.


നൈറ്റ് വാച്ചര്‍ നിയമനം

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.


വാട്ടര്‍ അതോറിറ്റിയില്‍ താത്കാലിക നിയമനം

കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിറ്ററിങ് യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് എഞ്ചിനീയര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഐ.ടി സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് ബി.ടെക്ക് (സിവില്‍/ മെക്കാനിക്കല്‍/ കെമിക്കല്‍) ബിരുദവും വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ബി.ടെക്ക് സിവില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് വാട്ടര്‍ സപ്ലൈ പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഐ.ടി.ഐ/ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടി സപ്പോര്‍ട്ടിങ് സ്റ്റാഫിന് സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോടൊപ്പം മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങും പ്രവൃത്തി പരിചയവും അഭികാമ്യം. യോഗ്യരായവര്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചീനീയറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2974871.


റിസോഴ്സ്‌പേഴ്സണ്‍ താത്ക്കാലിക നിയമനം

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ടെക്നിക്കല്‍ റിസോഴ്സ്‌പേഴ്സണ്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, പി.എ.യു, ഡി.ടി.പി.സി ഒഫീസിനു സമീപം, അപ് ഹില്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0483 2738001.


അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഫാഷന്‍ ഡിസൈനിങ്/ഗാര്‍മെന്റ് ടെക്‌നോളജി/ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം). താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ 0497 2835390.


ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എല്‍ എല്‍ ബി ബിരുദം, സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ നിയമപരമായ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണ മേഖലയിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫോട്ടോ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിങ് കോംപ്ലക്‌സ്, രണ്ടാം നില, തലശ്ശേരി 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199.


ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373066. www.kudumbashree.org


റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.


അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 15ന് വൈകുന്നേരം വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ- 7 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0497 2835390.

21NEWS4U
21news4u@gmail.com
hrpm.in



2022 ഡിസംബർ 4, ഞായറാഴ്‌ച

കേരളത്തിന്റെ 27-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളും പ്രിയപ്പെട്ട അഭിനേതാക്കളും പുനലൂര്‍ രാജൻ എന്ന കലാകാരൻ തന്റെ ക്യാമറക്കണ്ണിലൂടെ കറുപ്പിലും വെളുപ്പിലും അനാവൃതമാകുന്നു.

കേരളത്തിന്റെ 27-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളും പ്രിയപ്പെട്ട അഭിനേതാക്കളും പുനലൂര്‍ രാജൻ എന്ന കലാകാരൻ തന്റെ ക്യാമറക്കണ്ണിലൂടെ കറുപ്പിലും വെളുപ്പിലും അനാവൃതമാകുന്നു.

സെര്‍ഗി ഐസന്‍സ്റ്റീന്‍ പഠിപ്പിച്ച, ആന്ദ്രേ താര്‍കോവ്സ്കി പഠിച്ച മോസ്കോയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാട്ടോഗ്രഫി പഠിച്ച പുനലൂര്‍ രാജന്‍ മലയാള സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചില്ല. 

പക്ഷേ, നിശ്ചല ഛായാഗ്രഹണത്തിലൂടെ നാലു പതിറ്റാണ്ടുകളിലെ മിഴിവുള്ള ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തി. അനര്‍ഘനിമിഷം പുനലൂര്‍ രാജന്റെ ചലച്ചിത്രചിത്രങ്ങള്‍ എന്നുപേരിട്ട പ്രദര്‍ശനത്തെക്കുറിച്ചാണ്പ്ര തിപാദിക്കുന്നത്.

സാഹിത്യം, രാഷ്ട്രീയം, ചലച്ചിത്രം, കായികം, പക്ഷിലോകം, ഭൂപ്രകൃതി- വിഖ്യാത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ ഇഷ്ടവിഷയങ്ങളാണ്.

മാനുഷികമായതൊന്നും അന്യമല്ലാത്ത ഇടതുപക്ഷ മനസ്സുള്ള കലാകാരന്‍. ഈ ജീവിതബോധം ജന്മനാട്ടിന്റെ വിപ്ലവവീര്യത്തില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്.

ശൂരനാട് സമരത്തിന്റെ പാരമ്ബര്യത്തില്‍ നിന്നുവരുന്ന രാജന്‍ പോരാടുന്ന ജനതയോടൊപ്പം നിന്നു.

കാമ്ബിശ്ശേരി കരുണാകരന്‍ രാജന്റെ ബന്ധുവായിരുന്നു. തോപ്പില്‍ ഭാസി ഗുരുതുല്യനും. കൗമാരംതൊട്ടേ ഫോട്ടോഗ്രഫിയോട് താല്‍പ്പര്യം ഉണ്ടായിരുന്ന രാജന് കെപിഎസിയുമായ ഹൃദയബന്ധത്തിലൂടെ അതിന്റെ അമരക്കാരെയും നടീനടന്മാരെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെയും പകര്‍ത്താന്‍ കഴിഞ്ഞു.

പുനലൂരില്‍നിന്ന് രാജന്‍ കോഴിക്കോട്ട് എത്തുന്നത് തൊഴിലിന്റെ ഭാഗമായാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍. വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയവരെ എന്നപോലെ രാജനെയും സത്യത്തിന്റെ നഗരം കാന്തശക്തിയോടെ വലിച്ചടുപ്പിച്ചു.

മഹാസഞ്ചാരി എസ് കെ പൊറ്റെക്കാട്ട് മാത്രമായിരുന്നു കോഴിക്കോട്ടുകാരന്‍ അഥവാകുറെക്കൂടി സ്ഥലപരിമിതനാക്കിയാല്‍ മിഠായിത്തെരുവുകാരന്‍.

ബഷീറുമായി ഉറ്റസൗഹൃദമായതോടെ, ബഷീര്‍ തന്നെ രാജന് ബേപ്പൂരില്‍ ഒരു വീട് കണ്ടെത്തി.

അയല്‍ക്കാരനായി കുടിയിരുത്തി. ബഷീറും കുടുംബവും ചേര്‍ന്ന് ജീവിതപങ്കാളിയെയും കണ്ടെത്തി. 

ഒറ്റക്കണ്ണന്‍ ക്യാമറ'കൊണ്ട് ഒറ്റക്കണ്ണന്‍ പോക്കരെ സൃഷ്ടിച്ച എഴുത്തുകാരന്റെ നാനാതരം ജീവിതമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി. 

മാങ്കോസ്റ്റൈന്‍ മരച്ചുവട്ടിലെ ഇരുത്തം സദസ്സ് പാട്ടുകേള്‍ക്കല്‍, ബീഡിവലി അര്‍ധനഗ്നനായ സുല്‍ത്താന്‍ മിഴിവോടെ തെളിഞ്ഞുവന്നു.

ബഷീറിനെ പകര്‍ത്തിയിട്ടും പകര്‍ത്തിയിട്ടും മതിയായില്ല. ബഷീര്‍ ഒരൊന്നാന്തരം നടനാണ്.

പിക്കാസോയെക്കുറിച്ച്‌ ഒരു പടമെടുക്കണമെങ്കില്‍ ബഷീറിനെ കാസ്റ്റ് ചെയ്താല്‍ മതി ഒരിക്കല്‍ എന്നോട് കുസൃതിയായി പറഞ്ഞിരുന്നു. 

സിനിമയുമായി ബന്ധപ്പെട്ട് പുനലൂര്‍ രാജന്‍ ബഷീറിനെ പകര്‍ത്തുന്നത് സത്യന്‍ അന്തിക്കാടിന്റെ അപ്പുണ്ണി (1982) ചിത്രീകരണവേളയിലാണ്.

വി കെ എന്നിന്റെ ആരാധകനായ സത്യന്‍ അന്തിക്കാട് പ്രേമവും വിവാഹവും എന്ന കഥ സിനിമയാക്കാനുള്ള മോഹം പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതം മൂളുക മാത്രമല്ല, തിരക്കഥയില്‍ ഒരുകൈ നോക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തു. 

സ്വിച്ചോണ്‍ കര്‍മത്തിന് ബഷീറിനെ കിട്ടിയാല്‍ നന്നായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വി കെ എന്നിനോട് ഉണര്‍ത്തിച്ചപ്പോള്‍  താന്‍ കോഴിക്കോട്ട് വരുന്നുണ്ടെന്ന് അറിയിച്ച്‌ വി കെ എന്‍ ബഷീറിനെ പാട്ടിലാക്കി. പൊതുവേ വീടുവിട്ടിറങ്ങാത്ത ബഷീര്‍, പാവത്താന്‍ സമ്മതിക്കുകയും ചെയ്തു.

ഫറോക്കിനടുത്ത് മണ്ണൂരിലായിരുന്നു ചിത്രീകരണം. ബഷീര്‍ വന്നു, വി കെ എന്‍ വന്നതുമില്ല. സ്വിച്ച്‌ ഓണ്‍ കര്‍മം സ്റ്റൈലായി' നടന്നു.

ഏതായാലും വി കെ എന്‍ സിനിമയ്ക്ക് പരസ്യവാചകം എഴുതിക്കൊടുത്തതിനെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. 

രണ്ട് ചെത്തുതൊഴിലാളികളുടെ സംയുക്തസംരംഭം.ഇതിലെ രണ്ടാമന്‍ അപ്പുണ്ണിയുടെ നിര്‍മാതാവ് രാമചന്ദ്രനായിരുന്നു. ഈ പരസ്യം ഉപയോഗിച്ചില്ലെന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 

പുനലൂര്‍ രാജനായിരുന്നു പതിവുള്ളതുപോലെ ബഷീറിനെയുംകൂട്ടി ചിത്രീകരണസ്ഥലത്ത് എത്തിയത്. സത്യന്‍ അന്തിക്കാടിനും സുകുമാരിക്കും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് രാമചന്ദ്രനുമൊപ്പം ബഷീറിനെ പകര്‍ത്തി. നാലു പതിറ്റാണ്ടിനുശേഷം ആ ദൃശ്യങ്ങള്‍ കഥ പറയുന്നു. 

എം ടി വാസുദേവന്‍ നായരുമായുള്ള സൗഹൃദമാണ് ഇരുട്ടിന്റെ ആത്മാവിന്റെ (1967) നിശ്ചല ഛായാഗ്രഹണം നിര്‍വഹിക്കാനുള്ള പ്രേരണ. അതുകൊണ്ടുതന്നെ, വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു. ഔദ്യോഗികമായി ആരുവേണമെങ്കിലും ചിത്രീകരിച്ചോട്ടെ എന്നായിരുന്നു രാജന്റെ നിലപാട്.

 ചലച്ചിത്രസംബന്ധിയായ ഏറ്റവും മിഴിവുറ്റ ചിത്രങ്ങള്‍ രാജന്‍ പകര്‍ത്തിയത് ഈ സിനിമയുടെ ചിത്രീകരണവേളയിലാണ്. പ്രഗത്ഭരായിരുന്നു അരങ്ങിലും അണിയറയിലും. പി ഭാസ്കരന്‍ സംവിധാനം എം ടി തിരക്കഥ, അഭിനയം: പ്രേംനസീര്‍, ശാരദ, ശങ്കരാടി, പി ജെ ആന്റണി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി. നസീറിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രമായ ഭ്രാന്തന്‍ വേലായുധനെയും സിനിമയ്ക്ക് അകത്തെയും (അമ്മുക്കുട്ടി) പുറത്തെയും ശാരദയെയും ഒന്നിലേറെത്തവണ രാജന്‍ പകര്‍ത്തി. 

ഇരുട്ടിന്റെ ആത്മാവില്‍ നസീര്‍ ഭ്രാന്തന്‍ വേലായുധനായിരുന്നു കാമുകഹൃദയവുമായി നിത്യഹരിതമായ കോരിത്തരിപ്പോടെ മലയാള സിനിമ ആഘോഷിച്ചിരുന്ന നസീര്‍ തന്റെ റോമിയോ ഇമേജ് കൈവിടാന്‍ ആദ്യമൊന്നും ഒരുക്കമായിരുന്നില്ല. 

നസീര്‍ അഭിനയിച്ചാല്‍ മാത്രമേ നന്നാവൂ എന്നും ജീവിതത്തില്‍ ഒരിക്കല്‍മാത്രം കൈവരുന്ന അവസരം തട്ടിക്കളയരുതെന്നും സംവിധായകനായ പി ഭാസ്കരന്‍ നിരന്തരമായി ഓര്‍മിപ്പിച്ചു, എം ടി വാസുദേവന്‍ നായരുടെ തിരക്കഥയുടെ മൂല്യം ഓര്‍മപ്പെടുത്തി. അവസാനം നസീര്‍ വഴങ്ങി. 

പിന്നീടു കണ്ടത് സമ്പൂർണ്ണമായ  ആത്മാര്‍പ്പണമായിരുന്നു. ചങ്ങലയ്ക്കിട്ട വേലായുധനെ ചിത്രീകരിക്കാന്‍ കലാസംവിധായകനായ എസ് കോന്നനാട്ട്, റബര്‍ കൊണ്ടുള്ള ചങ്ങല ഉണ്ടാക്കിയെങ്കിലും അത് ഉരഞ്ഞ് നസീറിന്റെ കാലുകളില്‍ മുറിവുണ്ടായി. അതൊന്നും സാരമാക്കാതെയായിരുന്നു നസീര്‍ ചിത്രീകരണത്തില്‍ പങ്കാളിയായത്. 

നസീറിനെ ഭ്രാന്തന്റെ വേഷത്തില്‍ സങ്കല്‍പ്പിക്കുക ആലോചിക്കാന്‍ പോലും തയ്യാറാകാത്തവരും ആ വേഷത്തെ പ്രശംസിച്ചു. സിനിക്ക്'

എന്ന പേര് സ്വീകരിച്ച ചലച്ചിത്ര നിരൂപകന്‍ സിനിസിസത്തിന്റെ ലാഞ്ഛന പോലുമില്ലാതെ നസീറിന്റെ അഭിനയത്തെ വാഴ്ത്തി. നസീര്‍ തന്നെയും പില്‍ക്കാലത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷം വേലായുധന്റേതാണെന്ന് തുറന്നുപറഞ്ഞിരുന്നു.

ഓളവും തീരവും (1970) മലയാള സിനിമയിലെ നാഴികക്കല്ലായി പ്രതിഷ്ഠിക്കപ്പെട്ട സിനിമയാണ്. വാതില്‍പ്പുറക്കാഴ്ചകളിലേക്ക് അപ്പോഴേക്കും മലയാള സിനിമ മുതിര്‍ന്നിരുന്നുവെങ്കിലും വാതില്‍പ്പുറജീവിതമുഹൂര്‍ത്തങ്ങള്‍ സ്വാഭാവികമായി ആവിഷ്കരിക്കപ്പെട്ടിരുന്നില്ല. ജീവിതത്തെക്കുറിച്ച്‌ യാഥാര്‍ഥ്യ നിഷ്ഠമായ കാഴ്ചപ്പാടുണ്ടായിരുന്ന പി എന്‍ മേനോന്റെ സംവിധാനപ്രതിഭയും എം ടി വാസുദേവന്‍ നായരുടെ ജീവിതഗന്ധിയായ തിരക്കഥയും ആ സിനിമയെ ഹൃദ്യമായ അനുഭവമാക്കി. മധുവും ഉഷാനന്ദിനിയുമായിരുന്നു പ്രധാന അഭിനേതാക്കള്‍. മധുവിന്റെ ബാപ്പൂട്ടിയും ഉഷാനന്ദിനിയുടെ നബീസയും. നിലമ്ബൂരില്‍ ചാലിയാറിന്റെ തീരത്തായിരുന്നു ചിത്രീകരണം. 

ചാലിയാറിന്റെ ഓളവും തീരവും പശ്ചാത്തലമാക്കി ഉഷാനന്ദിനിയുടെ വശ്യമോഹനമായ കുറെയേറെ ഫോട്ടോകള്‍ പുനലൂര്‍ രാജന്‍ സാക്ഷാല്‍ക്കരിച്ചു.

ശാരദയുടെ ഫോട്ടോകളും ഇരുട്ടിന്റെ ആത്മാവിന്റെ സെറ്റില്‍വച്ചാണ് രാജന്‍ എടുക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ കൂടാതെ പരസ്യപ്രചാരണത്തിനായി ശാരദയെന്ന ശാലീനസുന്ദരി'യെ കേരളീയ വേഷത്തിലും അന്തരീക്ഷത്തിലും പകര്‍ത്തി. അതേ സിനിമയില്‍ അഭിനയിച്ച തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി എന്നിവര്‍ ഒരുമിക്കുന്ന രംഗമാണ് മറ്റൊന്ന്. 

കറുപ്പും വെളുപ്പും ചിത്രങ്ങളില്‍ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ആത്മാവ് സ്പന്ദിക്കുന്ന അനുഭവം.

നാടകങ്ങളിലൂടെ മലയാളക്കര കീഴടക്കിയ കെപിഎസി കൂടുതല്‍ ജനകീയമായ അടിത്തറയുണ്ടാക്കാനാണ് കെപിഎസി ഫിലിംസിന് രൂപംനല്‍കിയത്. 

തകഴി ശിവശങ്കരപ്പിള്ളയുടെ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്യുന്നത് കെപിഎസി ഫിലിംസിന്റെ ബാനറിലാണ്. ഏണിപ്പടികളുടെ (1973) ചിത്രീകരണവും ചലച്ചിത്രമുഹൂര്‍ത്തങ്ങളും രാജന്‍ പകര്‍ത്തി. തകഴി, വയലാര്‍ രാമവര്‍മ, കാമ്ബിശ്ശേരി കരുണാകരന്‍ തുടങ്ങിയവരെല്ലാം അഭ്രപാളികള്‍ക്കും പുറത്ത് ചലച്ചിത്രസംരംഭവുമായി കൈകോര്‍ത്തു. അവരെല്ലാം രാജന് പ്രിയപ്പെട്ടവരുമായിരുന്നു. കെപിഎസി ലളിതയെ, നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്തുതന്നെ, മഹേശ്വരി എന്ന യഥാര്‍ഥപേരില്‍നിന്ന് വീട്ടില്‍ വിളിക്കുന്ന ലളിത എന്നപേരിലേക്ക് മുതിരുന്നതിനു മുമ്ബുതന്നെ രാജന്‍ പകര്‍ത്തിയിരുന്നു.

ലളിത എന്ന ഗായികയെയും കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തിന്റെ ഭാഗമായി പകര്‍ത്തിയിട്ടുണ്ട്. കെപിഎസിയുടെ കൊടിയടയാളമായിരുന്നല്ലോ ലളിത.

മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആവിഷ്കൃതമാകുന്ന ആദ്യ സിനിമയിലൊന്നാണ് എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി എം ആസാദ് സംവിധാനംചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980). പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വര്‍ണമെഡലോടെ പഠിച്ചിറങ്ങിയ ആസാദിന്റെ സ്വപ്നംകൂടിയായിരുന്നു ആ ചിത്രം. പത്തേമാരിയില്‍ ഗള്‍ഫിലേക്ക് പോകുന്ന രാജഗോപാല്‍ ധനസമ്ബാദനത്തിലൂടെ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നതോടൊപ്പം ആത്മാവില്‍ ദരിദ്രനാകുന്നതായിരുന്നു.

സിനിമയുടെ കേന്ദ്രപ്രമേയം. സുകുമാരനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി അതിനുമുൻബും ചില ചിത്രങ്ങളില്‍ മിന്നിമറഞ്ഞിരുന്നുവെങ്കിലും ശക്തമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കവരുന്നത് ഈ ചിത്രത്തിലൂടെയാണ്.

സിനിമയിലെ ലോഞ്ച് രംഗങ്ങള്‍ ചിത്രീകരിച്ചത് ബേപ്പൂരിലായിരുന്നു. എം ടി തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല, മുഖ്യസഹകാരി കൂടിയായിരുന്നു. പുനലൂര്‍ രാജന്‍ പകര്‍ത്തിയ രംഗങ്ങളില്‍ കര്‍മനിരതനായ എം ടിയെ കാണാം.

ഫോട്ടോഗ്രഫിയിലുള്ള താല്പര്യവും സൗഹൃദങ്ങളില്‍ മുഴുകിയുള്ള ജീവിതവുമാണ് പുനലൂര്‍ രാജനെ ഈ സിനിമകളിലെയും ചിത്രീകരണങ്ങളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലേക്ക് നയിച്ചത്. മിഴിവേറിയ മുഹൂര്‍ത്തങ്ങളിലൂടെ അവ ചലച്ചിത്രചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളായിത്തീരുന്ന ചരിത്രമായിരുന്നു.

പനലൂർ രാജന്റേത്........

പരിവർത്തനം :

21NEWS 4U

21news4u@gmail.com

HRPM.in


ബിജെപിയുടെ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവര്‍ണര്‍ കത്ത് നൽകിയത് പുറത്ത്.


 ആവർത്തന വാർത്ത.

ബിജെപിയുടെ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവര്‍ണര്‍ കത്ത് നൽകിയത് പുറത്ത്.

ബിജെപി നേതാക്കള്‍ ഉന്നയിച്ച പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ശുപാര്‍ശകത്ത് പുറത്തുവന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ കോഴക്കേസുകളുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്സ ര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.

2021 ജൂണ്‍ 10ന് അയച്ചതാണ് ഈ കത്ത് ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍,പി.സുധീര്‍, എസ്.സുരേഷ്, വി.വി.രാജേഷ് എന്നീനേ താക്കള്‍ ജൂണ്‍ ഒമ്പതിന് ഗവര്‍ണറെ കണ്ടിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയ  

കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബിജെപി 

നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകിയിരുന്നു.

സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് പോലീസ് നടപടികള്‍ എന്നതടക്കമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

തൊട്ടടുത്ത ദിവസമാണ് ഗവര്‍ണര്‍ രാജ്ഭവന്‍ മുഖേന മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുടെ പരാതിയില്‍ ഉചിത നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. 

ബിജെപി  നേതാക്കളുടെ ആരോപണങ്ങള്‍ എടുത്ത് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയോട് ശുപാര്‍ശ  ചെയ്തിരിക്കുന്നത്.

പോലീസിന്റെ അന്വേഷണ പരിധിയിലുള്ള ഒരു കേസില്‍ ഗവര്‍ണര്‍ രാഷ്ട്രീയ ആരോപണങ്ങളെ അതേപടി ഏറ്റുപിടിച്ച് അടിയന്തര ഇടപെടല്‍ തേടിയെന്നാണ് ഇടത് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന സാധാരണ നടപടി ക്രമം മാത്രമാണ് .ഉണ്ടായിട്ടുള്ളതെന്നും രാജ്ഭവൻ അറിയിച്ചത്.

21 NEWS 4U 

21news4u@gmail.com

hrpm.in

https://chat.whatsapp.com/ChUJuigsdZKIlha7LHkem8


യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...