2022 ഒക്‌ടോബർ 31, തിങ്കളാഴ്‌ച
നിയമത്തിന്റെ ആനുകൂല്യം സാധാരണ ജന വിഭാഗങ്ങൾക്ക് ലഭ്യമാകണം
2022 ഒക്‌ടോബർ 25, ചൊവ്വാഴ്ച
വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ .
2022 ഒക്‌ടോബർ 22, ശനിയാഴ്‌ച
തട്ടുകടകളിൽ കയറുമ്പോൾ സൂക്ഷിക്കുക.
2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ തെറ്റായ നയംമൂലം എക്സ്-റേ ലാബിന്റെ പ്രവർത്തനം നിലച്ചു.
ബഹുമാനപ്പെട്ട പുതുക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് മുമ്പാകെ ഹുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ
മൂവ്മെന്റ് (HRPM) സംസ്ഥാന കൺവീനർ സുധീഷ് പാലപ്പിള്ളി ബോധിപ്പിക്കുന്ന പരാതി.
വിഷയം :
1 , ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ആശുപത്രി ഫോണിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. 2 , എക്സറേ യൂണിറ്റ് പ്രവർത്തിക്കാത്തത് .
സാർ :
1, ടി ആശുപത്രിയിലേക്ക് ആംബുലൻസ് സേവനത്തിനും ,
ചികിത്സ ആവശ്യങ്ങൾക്കുമായി
പുതുക്കാട് താലൂക്ക് ആശുപത്രിയുടെ .04802751232 എന്ന ഫോണിൽ വിളിച്ചാൽ ജീവനക്കാർ ഫോൺ എടുക്കുന്നില്ല
എന്ന പരാതി വ്യാപകമാണ്.
2, പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച എക്സറേ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചശേഷം വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ലാബ് ടെക്നീഷ്യൻ ഉൾപ്പെടെയുള്ള ജീവനക്കാർ ഇല്ലാത്തതിന്റെ പേരിലാണ്
എക്സ്-റേ യൂണിറ്റ് പ്രവർത്തന രഹിതമായത്. ടി വിഷയത്തിൽ ഗവൺമെന്റ് തീരുമാനങ്ങൾ പോലും അനുസരിക്കാത്ത ആസ്പത്രി സൂപ്രണ്ട് ലാബ് ടെക്നീഷ്യന്റെ ഒഴിവ് മനപ്പൂർവ്വം PSC ക്ക് റിപ്പോർട്ട് ചെയ്യാതെ നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. താൽക്കാലിക ജീവനക്കാരിയെ സംരക്ഷിക്കുന്നതിനും
പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ലാബ്കാരുടെ താല്പര്യത്തിനും വിധേയമായാണ്
ആസ്പത്രി സൂപ്രണ്ട് പ്രവർത്തിക്കുന്നത് എന്ന ആരോപണം ശക്തമാണ്.
എന്നാൽ താൽക്കാലിക ജീവനക്കാരി ലാബിൽ എത്താത്തതും പ്രശ്നങ്ങൾക്ക് കാരണമാണ്. മേൽപ്പറഞ്ഞ ആരോപണത്തിന്റെ
ഭാഗമായി ലക്ഷക്കണക്കിന് രൂപ വില വരുന്ന എക്സറെ യൂണിറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള രോഗികൾ ഉൾപ്പെടെയുള്ളവരോട് കാണിക്കുന്ന ഈ ജനവിരുദ്ധ നിലപാട് എന്നെന്നേക്കുമായി അവസാനിപ്പിക്കണം.ടി വിഷയത്തിൽ കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിനും ,എത്രയും വേഗം യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും വേണ്ടിയുള്ള
എന്റെ ഈ പരാതി
ബഹുമാനപൂർവും അങ്ങേയ്ക്ക് മുൻപാകെ സമർപ്പിക്കുന്നു.
എന്ന് : സുധീഷ് പാലപ്പിള്ളി സംസ്ഥാന കൺവീനർ , HRPM , പുളിക്കൻ ടവർ, പ്രസ് ക്ലബിന് സമീപം. CG റോഡ്, Po പുതുക്കാട് 680 301. MOB: 99 47 79 62 35.
2022 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
HRPM ന്റെ വ്യാജ ID കാർഡ് പ്രിന്റ് ചെയ്ത് സാമൂഹ്യദ്രോഹികൾ
HRPM ന്റെ വ്യാജ ID കാർഡ് പ്രിന്റ് ചെയ്ത് സാമൂഹ്യദ്രോഹികൾ
ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ മൂന്ന് മാസം മുൻപ് അംഗങ്ങൾക്ക് നൽകിയിരുന്ന
അംഗത്വ iD കാർഡുകൾ
പൂർണമായും പിൻവലിച്ചിരുന്നു.
ശേഷം : ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി മുതൽ സുരക്ഷ സംവിധാനങ്ങളോടെയുള്ള
ഐഡി കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങി.
HRPM പ്രവർത്തകരുടെ
കൈവശമുള്ള ഐഡി കാർഡിലെ QR കോഡ് സ്കാൻ ചെയ്ത് കൃത്യമായി യഥാർത്ഥ അംഗങ്ങളെ മനസ്സിലാക്കണമെന്ന് ബഹുമാനപൂർവും അഭ്യർത്ഥിക്കുന്നു.
യഥാർത്ഥ ഐഡി കാർഡ്
ഇതോടൊപ്പം ചേർക്കുന്നു.
വ്യാജ ഐഡി ഉപയോഗിക്കുന്ന സാമൂഹിക ദ്രോഹികളെ തിരിച്ചറിയുക.
എന്താണ് HRPM :
ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് (HRPM)
അഥവ മനുഷ്യ വർഗ്ഗ അവകാശ സംരക്ഷണ പ്രസ്ഥാനം.
ഇന്ത്യയുടെ പ്രദ്ദേശമായ കേരളത്തിൽ തൃശ്ശൂർ ജില്ലയിലുള്ള ആമ്പല്ലൂരിൽ 17/09/2017 ൽ
രൂപം കൊണ്ടു. ശ്രീ: ജോൺസൻ പുല്ലുത്തിയുടെ തൂലികയിൽ കേഡർ സംവിധാനം ഉൾകൊള്ളുന്ന ഭരണഘടനയും,
വ്യക്തമായ സാമൂഹിക കാഴ്ചപ്പാടും അടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളും . നിർമ്മിക്കപ്പെട്ടു.
04/10/2017 ൽ TSR/TC/559/2017 എന്ന
ക്രമനമ്പർ പ്രകാരം സാംസ്ക്കാരിക നഗരമായ തൃശ്ശൂരിൽ HRPM എന്ന പ്രസ്ഥാനം രജിസ്റ്റർ ചെയ്യപ്പെട്ടു.
01/01/2018 ൽ ആസ്ഥാന കേന്ദ്രമായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് നഗരത്തിൽ അഡ്മീൻ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
നിലവിൽ പുതുക്കാട് CG റോഡിലുള്ള പുളിക്കൻ ടവറിൽ പ്രസ് ക്ലബിന് സമീപം സംസ്ഥാന അഡ്മീൻ ഓഫീസ് പ്രവർത്തിച്ചു വരുന്നു.
രാജ്യത്തെ ജനങ്ങൾ നേരിടുന്ന അവകാശ ധ്വംസനങ്ങൾക്കും , നിയമ ലംഘനങ്ങൾക്കും എതിരെ
പൊതുജന പക്ഷത്ത് നിന്ന് പരസ്പര ബഹുമാനവും, സാഹോദര്യവും ഉയർത്തി പിടിച്ച്
അഴിമതി വിമുക്തമായ മനുഷ്യവകാശ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തിൽ രൂപിക്കപ്പെട്ട പ്രസ്ഥാനം ഇന്ന് HRPM എന്ന ചുരുക്ക പേരിൽ കേരളത്തിൽ ആകെ അറിയപ്പെടുന്നു.
പൊതുജനങ്ങൾക്ക് ലഭിക്കേണ്ടതായ അവകാശവും , നിയമത്തിന്റെ ആനുകൂല്യവും തട്ടിപ്പറിക്കുന്ന കിരാതന്മാർ നടത്തിവരുന്ന
അവകാശ ധ്വംസനം, നിയമ ലംഘനം, ഉദ്യോഗസ്ഥ ആധിപത്യം, സമൂഹിക തിൻന്മമായ അഴിമതി ,സദാചാര പോലീസ് എന്നീ സമൂഹിക വിപത്തുകൾക്ക് എതിരായി സമൂഹത്തിൽ അർഹതപ്പെട്ടവർക്ക്
നീതി വീണ്ടെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ
HRPM ന്റെ നേതൃത്വം കൃത്യതയോടെ നടത്തിവരുന്നു.
സ്വാർത്ഥത ലവലേശം പോലും ഇല്ലാതെ HRPM പ്രവർത്തകർ,
മറ്റു ഇതര സാസ്കാരിക പ്രസ്ഥാനങ്ങൾ , സർക്കാർ , മറ്റു ജനസേവ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വഴി പൗരവകാശവും, സേവനവകാശവും നേടുന്നതിന് ആവശ്യമായ പൊതു കാഴ്ചപ്പാടുകൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.
മേൽ സൂചിപ്പിച്ച സാമൂഹിക വിപത്തുകളെ നേരിടുന്നതിന് സംസ്ക്കാരികമായി തികഞ്ഞ മാന്യതയോടെ മുന്നോട്ട് പോകുന്ന HRPM ഇതിനോടകം ഒരുപാട് ജനകീയ സമരങ്ങൾ ഏറ്റെടുത്ത് നടത്തുകയും , വിജയിക്കുകയും ചെയ്തു.
പ്രസ്ഥാനത്തിന് ഇതുവരെ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള സഹായ അപേക്ഷ കൾ നീധീ പൂർവ്വമായി പരിഹരിക്കാനും , കൗൺസലിങ് ഉൾപ്പെടെ
ആവശ്യമായ നിയമ ഉപദേശങ്ങൾ നൽകുന്നതിനും , കഴിഞ്ഞതിൽ ആത്മ സംതൃപ്തിയിലാണ് HRPM നേതൃത്വം .
നമ്മുടെ സമൂഹത്തിൽ നീധി
നിഷേധിക്കപ്പെടുന്നവർക്കും,
അവകാശ ധ്വംസനങ്ങൾ നേരിടുന്നവർക്കും താങ്ങും, തണലുമായും ,
പല കാരണങ്ങളാൽ നാം അടങ്ങുന്ന സമൂഹം സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലേയ്ക്ക് വലിചെറിയുന്ന മനുഷ്യകോലങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്
മാനസികമായും , ശാരീരികമായും
വളർത്തി കൊണ്ടുവരുന്നതിന് .
HRPM ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ആ വളർച്ചയുടെ ഭാഗം ആകാനും ,
കേരളത്തിൽ വേറിട്ടൊരു ശബദ്മായ HRPM ന്റെ അംഗത്വം സ്വീകരിക്കാനും സമൂഹത്തിനോടുള്ള കർത്തവ്യം നിറവേറ്റാനും താല്പര്യപ്പെടുന്ന
എല്ലാ സഹോദരങ്ങളേയും
ഹൃദയപൂർവം പ്രസ്ഥാനത്തിലേയ്ക്ക്
സ്വാഗതം ചെയ്യുന്നു.
HRPM .Admin Office .
Pulikkan Tower,Last Floor
CG Road, Pudukkad ,680 301, തൃശ്ശൂർ ജില്ല , കേരള സംസ്ഥാനം, ഇന്ത്യ.
Mob : +9190 37 71 37 90
ഓഫീസ് നമ്പർ :
+919947796235,
+919446622238
+918714705791: ചെർമാൻ
+918714705792 : സംസ്ഥാന കൺവീനർ
+918714705793: സംസ്ഥാന ട്രഷറർ
hrpmtcr@gmail.com hrpmker@gmail.com
www.hrpm.in
Facebook page. HRPM.
Youtube: HRPM NEWS
തെരുനായ്ക്കളെ കൊല്ലണം എന്നാണൊ ? സംരക്ഷിക്കണം എന്നാണൊ.?
പന്നികളെയും , താറാവുകളേയും ,
കോഴികളെയും കൊന്നൊടുക്കുന്നത്
ജോൺസൺ എന്ന പേരുള്ള സമുദായത്തിന്റെ ആവശ്യമാണെന്ന് പറയുന്നത്.
മൃഗസ്നേഹിയും,
വഫ ഇന്ത്യ എന്ന അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ നേതാവുമായ രതിദേവി പണിക്കരാണ് .
കഴിഞ്ഞ 13/06/2022 ൽ Hrpm കേരള ഫേസ്ബുക്ക് എന്ന ഐഡിയിൽ HRPM ചെയ്ത പോസ്റ്റ്വായിച്ചപ്പോഴുണ്ടായ മാനസിക വികാരത്തിന്റെ പേരിലാണ്
വഫ ഇന്ത്യയുടെ വനിതാ നേതാവ് HRPM ന്റെ ഫോണിൽ വിളിച്ച് പൊട്ടിത്തെറിച്ചത്.
വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ
വനിതാ നേതാവ് പൊട്ടിത്തെറിക്കാനുള്ള കാരണം അവ്യക്തമാണ്.
(13/6/22 ലെ HRPM ന്റെ പോസ്റ്റ് ഇപ്പോഴും Hrpm Kerala എന്ന ഐഡിയിൽ ഇപ്പോഴും കിടപ്പുണ്ട് ആ പോസ്റ്റിന്റെ ടസ്റ്റ് അല്ലെങ്കിൽ ലിങ്ക് ഏറ്റവും താഴെ ചേർക്കുന്നു താൽപ്പര്യമുള്ളവർ വായിക്കുക )
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
റാന്നി പെരിനാട് സ്വദേശി അഭിരാമിയുള്ള സഹജീവികളുടെ മരണത്തിൽ അവർക്ക് വേദനയില്ല.
വയനാട് : ജില്ലയിൽ പന്നിപ്പനിയുടെ പേരിൽ കൂട്ടത്തോടെ പന്നികളെ തല്ലിക്കൊന്നു കുഴിച്ചിട്ടതിൽ അവർക്ക് വേദനയില്ല.
കുട്ടനാട് : പക്ഷിപ്പനിയുടെ പേരിൽ താറാവ് കൂട്ടങ്ങളെ ഓടിച്ചിട്ട് പിടിച്ച് തല്ലിക്കൊന്നു കത്തിച്ചുകളഞ്ഞതിൽ അവർക്ക് സുഖമില്ല .
പക്ഷിപ്പനിയുടെ പേരിൽ കേരളത്തിൽ വളർന്നുവരുന്ന കോഴി കർഷകരുടെ ജീവന് തുല്യമായ അവരുടെ കോഴികളെ പിടിച്ച്
തീയിൽ ചുട്ടുകൊന്നതിൽ
അവർക്ക് ഇല്ല .
തെരുവു നായ്ക്കളുടെ ആക്രമണത്തിനെതിരെ സർക്കാരിനോട് സംസാരിക്കുന്ന പൊതുപ്രവർത്തകരോടാണ്
വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ
അമർഷം മുഴുവൻ .
അവരുടെ അമർഷത്തിന്റെ കാരണം പൊതുജനങ്ങൾ തിരിച്ചറിയുക..........
വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ
നേതാക്കൾ . നിങ്ങൾ ജനകീയ വികാരം തിരിച്ചറിയണം.
പൊതുസേവനം അത് പൊതുജന
നന്മയ്ക്കുള്ളതായിരിക്കണം.
പൊതുജന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരുടെ നെഞ്ചിലേക്ക് കയറാൻ വരുബോൾ അൽപ്പം മാന്യത കാണിക്കാൻ തയ്യാറാകണം.
മൃഗ സംരക്ഷണം : അത് ആർക്കുവേണ്ടിയാണ്
എന്നെങ്കിലും മിനിമം അറിവുണ്ടാകണം.
മനുഷ്യന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതിന് ഭൂമിയും, ഭൂമിയിൽ ഉണ്ടായിരുന്ന മുഴുവൻ പക്ഷിമൃഗാദികളും ,
വനവും, വന സമ്പത്തും .
കടലും കടലിലെ സമ്പത്തും ,
സംരക്ഷിക്കപ്പെടണം.
ഈ കാഴ്ചപ്പാടിൽ ആയിരിക്കണം
അനിമൽ പ്രൊട്ടക്ഷൻ പ്രവർത്തകർ
മറ്റ് സാംസ്കാരിക പ്രവർത്തകരും സംഘടനകളും മുന്നോട്ടു വയ്ക്കേണ്ട ആശയങ്ങൾ .
അല്ലാതെ തെരുവുനായ്ക്കളെ മാത്രം സംരക്ഷിക്കാൻ ഇവിടെ മൃഗ സംരക്ഷണത്തിന്റെ ആവശ്യമുണ്ടോ .??? ചോദ്യം പൊതുജനങ്ങളോട് .
വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ
താൽപ്പര്യങ്ങൾക്ക് വിരുതമായി സംസാരിക്കുന്ന പൊതുപ്രവർത്തകരെ വക്കീലാണെന്ന് പറഞ്ഞ് വിരട്ടാൻ ശ്രമിക്കരുത്.
വക്കീലാണെന്ന് പറഞ്ഞ് വിരട്ടിയാൽ വിരളുന്നവരല്ല
HRPM പ്രവർത്തകർ:
വഫ ഇന്ത്യ അനിമൽ പ്രൊട്ടക്ഷൻ സംഘടനയുടെ
വനിതാ നേതാവിന്റെ വോയിസ് റെക്കോർഡ് പുറത്തുവിടാതിരിക്കുന്നത് ഞങ്ങളുടെ മാന്യതയാണ്.
അത്രയും മോശമായിരുന്നു അവരുടെ സംസാരം...........
മറ്റൊരു സംഘടനയുടെ നേതാവ് പൊതുജനങ്ങളുടെ അറിവിനുവേണ്ടി സോഷ്യൽ മീഡിയകളിൽ അവതരിപ്പിച്ച വരികൾ അവന്റെ റിക്വസ്റ്റ് മാനിച്ചുകൊണ്ടും പൊതുജനങ്ങളുടെ
അറിയുന്നതിനുവേണ്ടിയും
അതേപടി ഞങ്ങൾ ഇതോടൊപ്പം ചേർക്കുകയാണ്. ചേർക്കുന്നത് ബ്രാക്കറ്റിൽ ഉള്ളതാണ്.
(( 2016 ൽ തെരുവ് പട്ടികളുടെ ശല്യം അസഹനീയം ആയപ്പോൾ 'ടു വീലർ യൂസേഴ്സ് അസോസിയേഷൻ' ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തൃശ്ശൂരിൽ ധർണയും, ഈ രംഗത്തു ശക്തമായി പ്രവർത്തിക്കുന്ന ശ്രീ ജോസ് മാവേലിക്ക് സ്വീകരണവും നൽകിയിരുന്നു.
അന്ന് ഞങ്ങളെ പരസ്യമായി ആക്രമിക്കാൻ വന്ന പട്ടിപ്രേമികളെ പോലീസ് എത്തിയാണ് പിടിച്ചു കൊണ്ട് പോയത്. അന്ന് പട്ടിപ്രേമികൾ പറഞ്ഞത് 3 വർഷത്തിനുള്ളിൽ ഒരു പട്ടികയും തെരുവിൽ അലയുകയില്ല എന്നും,
എല്ലാ പട്ടികളെയും അവർ സംരക്ഷിക്കുമായിരുന്നു.
സർക്കാർ അന്ന് പറഞ്ഞത് എല്ലാ തെരുവ് പട്ടികളെയും വന്ധീകരിക്കുമെന്നും, 3 വർഷം കൊണ്ട് തെരുവ് പട്ടി ശല്യം പൂർണമായും ഒഴിവാക്കുമെന്നാണ്.
ആറു വർഷം കൊണ്ട് അനേകം കോടികൾ തെരുവ് പട്ടികളുടെ പേരിൽ പലരും എഴുതി എടുത്തു.
അനേകം കോടികൾ പേവിഷ മരുന്ന് കമ്പനികൾ അടിച്ചുമാറ്റി.
പട്ടി പ്രേമികൾക്കും കിട്ടി കോടികൾ. ഇപ്പോൾ 6 വർഷം കഴിഞ്ഞു.
തെരുവ് പട്ടികളുടെ ആക്രമണം ഭയാനകമായി വർധിച്ചു.
ഇപ്പോൾ വർഷം 2 ലക്ഷം പേർക്കാണ് കേരളത്തിൽ മാത്രം കടിയേൽക്കുന്നത്.
ഈ വർഷം മാത്രം ഇന്ന് വരെ (6.9.22) കേരളത്തിൽ 21 പേർ പേവിഷം മൂലം മരണപ്പെട്ടു.
നിരവധി പേർ രോഗികൾ ആയി.
തെരുവ് പട്ടികൾ മൂലം പല ബൈക്ക് യാത്രക്കാരും അപകടത്തിൽ പെട്ടു.
ഇനിയും നമ്മുടെയും, കുഞ്ഞുങ്ങളുടെയും ജീവിതം തെരുവ് പട്ടികൾക്ക് കടിച്ചു പറിക്കാൻ വിട്ടുകൊടുക്കണമോ ???
നാളെ നമ്മളോ മക്കളോ ആകാം പട്ടികളുടെ ഇര.
തെരുവ് പട്ടികളെ ആട്, പശു, പോത്തു, മുയൽ തുടങ്ങിയ സാധാരണ മൃഗങ്ങളെ പോലെ ആരും കൊല്ലണ്ട, പട്ടികൾക്ക് മാത്രം ദിവ്യത്വം നൽകി പട്ടിപ്രേമികളോ, സർക്കാരോ, മരുന്ന് കമ്പനികളോ സംരക്ഷിക്കട്ടെ.
തെരുവിൽ ഭയം കൂടാതെ ജനങ്ങൾക്ക് സഞ്ചരിക്കണം.
അത് ജനങ്ങളുടെ അവകാശമാണ്.
ആ അവകാശം സർക്കാർ സംരക്ഷിക്കണം. 💪💪
(ജെയിംസ് മുട്ടിക്കൽ, കെട്ടിടം)
ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ
9447614630 )))
13/06/2022 ൽ Hrpm കേരള
എന്ന ഫേസ്ബുക്ക് ഐഡിയിൽ HRPM എഴുതിയ വരികളാണ് താഴെയുള്ളത്.
(( കേരളത്തിന്റെ വഴിയോരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തെരുവ് നായകൾ . കാൽനട യാത്രക്കാർക്കും ടൂവീലർ യാത്രക്കാർക്കും സ്ഥിരം ഭീഷണിയാണ്.
കാൽനട യാത്രക്കാരെ കടിച്ചും . ഇരുചക്ര വാഹന യാത്രക്കാരെ തട്ടിതെറിപ്പിച്ചും തെരുവു നായകൾ വഴികളിൽ രാജ്യവാഴ്ച്ച നടത്തുകയാണ്.
തെരുവുനായ്ക്കളുടെ എണ്ണം നാൾക്കുനാൾ വളരുന്നത് .തടയുന്നതിനു വേണ്ടിയുള്ളതാണ്
എ.ബി.സി (നിമൽ ബർത്ത് അട്രോളിംഗ്)
പദ്ധതിയുള്ള പദ്ധതികൾ സാമ്പത്തിക ബാധ്യത മൂലം മന്ദഗതിയിലായതോടെ തെരുവുനായകൾ പെരുകിവരുകയാണ്.
ആവശ്യത്തിന് ഭക്ഷണം ലഭിക്കാൻ മാർഗ്ഗമില്ലാതെ വരുന്ന തെരുവുനായക്കൾ
വഴിയോരങ്ങളിൽ മനുഷ്യർ തള്ളുന്ന ഭക്ഷണ മാലിന്യം
തേടിയാണ് മനുഷ്യ സഞ്ചാരം നിറഞ്ഞത്
റോഡിന്റെ അരികിൽ എത്തുന്നത്.
നായകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നതുവഴി ഇവയുടെ പ്രത്യുൽപാദനശേഷിയും വർദ്ധിക്കുന്നു
ഈ മേഖലയിലെ ആരോഗ്യവിദഗ്ധർ പറയുന്നു.
എ.ബി.സി പ്രയോജനപ്പെടുന്നില്ല :
ജില്ലകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എബിസി (ആനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി നടപ്പിലാക്കുന്നത് നായകളെ വന്ധ്യകരിക്കുന്ന പദ്ധതിയാണിത്
എന്നാൽ ഒരു ജില്ലകൾക്കും ഇതുവരെ
ഫലപ്രദമായ വന്ധ്യംകരണ സംവിധാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.
ഏതാനും ജില്ലകളിലും
എ.ബി.സി നടപ്പാക്കുന്നുണ്ട്
എല്ലാ പഞ്ചായത്തുകളും , മുനിസിപ്പാലിറ്റികളും പദ്ധതി വിഹിതത്തിൽ എബിസി പദ്ധതിക്കായി തുക മാറ്റി വയ്ക്കുന്നുണ്ട്.
എന്നാൽ പല കാരണങ്ങളാൽ പ്രവർത്തനം പാതി വഴിയിൽ നിലച്ച നിലയിലാണ് ആയതു മൂലം തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. കോവിഡ് സാഹചര്യത്തിലാണ് എബിസി പദ്ധതി തടസ്സപ്പെട്ടത്
പറയാതിരിക്കാൻ നമുക്ക് കഴിയില്ല.
2021l 10020 ൽ കൂടുതൽ ആളുകൾക്ക് തെരുവു നായകളുടെ കടിയേറ്റു എന്നാണ് ഏകദേശം ലഭിച്ച കണക്ക്.
ബാധയേറ്റ് വള്ളിക്കോട് .എന്ന സ്ഥലത്ത് ഒരു മരണം നടന്നു.
2022 ലേക്ക് പ്രവേശിച്ചപ്പോൾ തെരുവുനായ്ക്കളുടെ ആക്രമണം നാൾക്കുനാൾ വർധിച്ചുവരികയാണ്.
സർക്കാർ ആശുപത്രികളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നവർക്ക്
ആവശ്യമായി നൽകേണ്ട മരുന്നുകൾ ലഭിക്കുന്നില്ല .
എന്ന ഭയാനകമായ
സ്ഥിതിവിശേഷമാണ്
സംസ്ഥാനത്തെ പല ആസ്പത്രികളിലും തുടരുന്നത്.
ആയതിനാൽ തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിനും , അവ പെറ്റുപെരുകുന്നതിനും ആവിഷ്കരിച്ചതും, അല്ലാത്തതുമായ പദ്ധതികൾ എത്രയും വേഗം തുടരണമെന്നും, നടപ്പിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നതോടൊപ്പം .
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നവർക്ക്
അടിയന്തരമായി ചെയ്യേണ്ട മരുന്നുകൾ എല്ലാ ഗവൺമെന്റ് ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം
ഈ തുറന്ന
കത്തിൽകൂടി ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയോടും സംസ്ഥാന സർക്കാരിനോടും
മനുഷ്യ അവകാശ സംരക്ഷണ പ്രസ്ഥാനമായ HRPM
ആവശ്യപ്പെടുന്നു. )))
ഈ പോസ്റ്റ് ചെയ്യുന്നത്.
ജോൺസൻ പുല്ലുത്തി
, ഹ്യൂമാനിസ്റ്റിക് റൈറ്റ്സ് പ്രാട്ടക്ഷൻ മൂവ്മെന്റ്
MOB : 90 37 71 37 90.
06/09/2022 ൽ HRPM KERALA എന്ന ഫെയ്സ്ബുക്ക് ഐഡിയിൽ പോസ്റ്റ് ചെയ്തത്.
യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :
യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...
-
⚡ കൊല്ലം : മൈനാഗപ്പള്ളിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ഞെട്ടൽ വിട്ടുമാറാതെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവർ. ഞങ്ങൾ ആവശ്യപ്പെടുന്നു കുറ്റക്കാ...
-
കേരളത്തിന്റെ മണ്ണിൽ നിന്നും ലഹരിയെ തുടച്ചു മാറ്റാൻ കേരളം ഒന്നിച്ച് കൈകോർക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് എണ്ണുന്ന തലകളുടെ എണ്ണം വർദ്ധിപ്പിക്...
-
മേരി ചേച്ചിക്ക് അർഹതപ്പെട്ട നിയമത്തിന്റെ ആനുകൂല്യം കഴിഞ്ഞ മൂന്നു വർഷമായി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു : നിയമപരമായി ലഭിക്കേണ്ട ...




